അല്പംമുമ്പ്, മനസ്സിൽക്കണ്ട സ്വപ്നങ്ങളെല്ലാം എങ്ങനെ പൂർത്തീകരിക്കുമെന്നും സൽക്കർമ്മങ്ങൾ എങ്ങനെ ചെയ്യുമെന്നും ചിന്തിച്ചു. മനുഷ്യൻ എത്ര നിസ്സാരൻ!! ജീവിച്ചിരുന്നപ്പോൾ ചെയ്യാൻ കഴിയാത്തത്, മരിച്ചുകഴിഞ്ഞാൽ എങ്ങനെ ചെയ്യും?! ഇത്രയും വർഷങ്ങൾ വാസുദേവപ്പണിക്കരെന്ന താൻ ഒരു മദയാനയെപ്പോലേയായിരുന്നു ജീവിച്ചിരുന്നത്; തിരുവായ്ക്ക് എതിർവായില്ലാതെ. പക്ഷേ, കഴിഞ്ഞ നാല് ദിവസംകൊണ്ട് തന്നിൽവന്ന മാറ്റങ്ങൾ തന്നെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് ചിന്തിക്കാതെയിരുന്നില്ല. ഇപ്പോളാണ് അതിന്‍റെ അര്‍ത്ഥം മനസ്സിലായത്.
“തന്‍റെ ശരീരത്തിന്‍റെ നാശത്തെക്കുറിച്ച് ആത്മാവിന് പ്രപഞ്ചസൃഷ്ടാവായ ഈശ്വരൻ സൂചനകൾ നല്കുമെന്നും, അതനുസരിച്ച് അവർ അറിയാതെ പലരോടും തന്‍റെ മരണത്തെക്കുറിച്ച് സംസാരിക്കുമെന്നും അവസാന നിമിഷമെങ്കിലും കുറച്ചു നല്ല കാര്യങ്ങൾ ചെയത് മോക്ഷംനേടാൻ ശ്രമിക്കുമെന്നും ആത്മാക്കൾക്ക് മരണമില്ലെന്നും"
പണ്ട് മൂകാംബികയിൽ ദർശനത്തിനു പോയപ്പോൾ കുടജാദ്രിയിലെ സർവ്വജ്ഞപീഠത്തിൽവച്ച് ഒരു സ്വാമി പറഞ്ഞത് ഓർമ്മവന്നു. അത് കേട്ട് താൻ ചിരിച്ചതും ഒരു നാടകം രംഗംപോലേ മനസ്സിൽ തെളിഞ്ഞുവന്നു. എത്ര ശരിയാണത്. തന്‍റെ പ്രവർത്തികളിൽ ആർക്കെങ്കിലും ദുഃഖമുണ്ടെങ്കിൽ അവരതെങ്ങനെ മറക്കും. ജീവിതകാലം മുഴുവനും ഓർത്തുവച്ച് തന്നെ ശപിക്കും. ഗതികിട്ടാതെ താനലഞ്ഞുനടക്കേണ്ടിവന്നാൽ എന്തുചെയ്യും? തനിക്കു മോക്ഷം കിട്ടുമോ..? അതോ അങ്ങനെ പറയുന്നതിലെന്തെങ്കിലും കാര്യമുണ്ടോ..? ചോദ്യങ്ങൾ ഒരുപാടു മനസ്സിൽ വന്നപ്പോൾ, അയാൾ തന്‍റെ ശരീരത്തിനടുത്തിരുന്നു മുഖത്തേക്കു സൂക്ഷിച്ചു നോക്കി. അത്ഭുതത്തോടെ ആ കാഴ്ച്ച കണ്ടു. തന്‍റെ ഒരു കണ്ണിൽമാത്രം കണ്ണീരുണങ്ങിപ്പിടിച്ചിരിക്കുന്നു. അയാൾക്ക് അതിന്‍റെ കാര്യം മനസ്സിലായി. എന്തുകൊണ്ടാണ് ഒരു കണ്ണിൽനിന്നുമാത്രം കണ്ണീരു വന്നതെന്ന്. മരണസമയം ആത്മാവ് ദേഹത്തിൽനിന്നും വേർപിരിയുമ്പോൾ, ഇത്രയും വർഷം താൻ ജീവിച്ച ശരീരത്തെ വിട്ടുപിരിയുന്ന ദുഃഖംകൊണ്ടാണ് ഒരു കണ്ണിൽ മാത്രം കണ്ണീർ വന്നത്. ഈ ലോകത്തിലെ ജീവിതത്തിൽനിന്നും മുക്തിനേടുന്ന നിമിഷമാണ് പുതിയ ശരീരം സ്വീകരിക്കുമ്പോൾ തോന്നുന്ന സന്തോഷമെന്നും രണ്ടാമത്തെ കണ്ണു നിറയാത്തത് അതുകൊണ്ടാണെന്നും തിരിച്ചറിഞ്ഞപ്പോൾ മനുഷ്യന്‍റെ ജീവിതം ഇത്രയേയുള്ളുവെന്ന തിരിച്ചറിവിൽ പണിക്കർ അവിടെനിന്നും എഴുന്നേറ്റു.

തന്‍റെ ജഡം കാണാൻ വന്നവരുടെ പ്രതികരണം എന്തെന്നറിയുവാൻ ഒരാഗ്രഹം തോന്നി. തന്‍റെ ആത്മാർത്ഥമിത്രങ്ങളായ ഗോവിന്ദൻനായരും ശങ്കരൻപിള്ളയും സംഘത്തിലുള്ള നായന്മാരും ശബ്ദമടക്കിപ്പിടിച്ചു സംസാരിക്കുന്നു. അവർ എന്തായിരിക്കും സംസാരിക്കുന്നുന്നത് എന്നറിയാൻ അവിടെ അവരുടെയടുത്തെത്തി. ശങ്കരൻപിള്ളയാണ് സംസാരിക്കുന്നത്; ബാക്കിയുള്ളവർ ശ്രോതാക്കളും.
"കാര്യൊക്കെ ശെര്യാ... മ്മ്ടെ... കര്യോഗത്തിലൊള്ള്താണെങ്കിലും. മൂപ്പർക്ക് കോപം മൂക്കത്താ... പിന്നെ പണമൊള്ളതോണ്ടല്ലേ.. മ്മ്ടെ തലേല് ഓനെ യിര്ത്തീത്! അല്ലെങ്കീ ആരേലും യിര്ത്ത്വോ യിജ്ജാതി കര്മ്പൂതത്ത്നെ സെക്കട്രിയായിട്ട്?! ചെവ്യേൽ പൂട്യൊള്ള നല്ലൊന്നാന്തരം നായമ്മരില്ലേ നമ്മ്ടെ കൂട്ട്ത്തീ..? യിതാണ്ങ്കീ ഓന് പേര്ന്മേണ്ടി ചൊളയെത്രമാണെങ്കിലും തരും; പൊടിക്കും; മ്മടെകാര്യേം നട്ക്കും. ചുമ്മായൊന്ന് നിന്നുകൊട്ത്താൽ പോരേ...?"
അതു കേട്ടപ്പോൾ ഗോവിന്ദൻനായർ പറഞ്ഞു:
"പോത്തിന്‍റെ കട്യൂം.. കാക്കേടെ പയ്പ്പും മാറും. അല്ല പിന്നേ..! ഓന്‍റെട്ത്ത് പൂത്ത കായ്യുണ്ട്. പിന്നെ അത് നാട്ടാരെ പിഴ്ഞ്ഞ് മേങ്ങണ്തല്ലേ? കൊർച്ച് ചെൽവാക്കീന്ന്വെച്ച് കൊർയ്യൂലല്ലോ? യിത് യെത്ര തോനെ വാര്യെറിഞ്ഞാലും ഓന് പൊല്ക്കും. അല്ലേ ഓന് പൊല്പിക്കും! മുറ്ച്ചിച്ചിട്ടാല് കൂട്ണ നായരാണോന്..!!"
അടുത്ത്നിന്ന് അതു കേട്ടപ്പോള്‍, പണിക്കരുടെ ആത്മാവിന് തന്‍റെ ആത്മാർത്ഥസ്നേഹിതരുടെ സ്നേഹം മനസ്സിലായി. ഇവരെയാണ് താൻ ഇത്രയും കാലം വിശ്വസിച്ചു കൂടെകൊണ്ടുനടന്നത് എന്നോർത്തപ്പോൾ പുച്ഛംതോന്നി. ആ തിരിച്ചറിവിൽ പണിക്കരുടെ ആത്മാവ് നടുങ്ങി. ഇനി എത്രപേർ തന്നെ തള്ളിപ്പറയും..?! താൻ ജീവിച്ചിരുന്നപ്പോൾ ആർക്കും സ്വീകാര്യനല്ലായിരുന്നെന്ന് അയാൾക്കറിയാമായിരുന്നു. പണത്തിന്‍റെയും കുടുംബമഹിമയുടെയും അഹങ്കാരം തന്നെ മനുഷ്യനല്ലാതാക്കിയിരുന്നല്ലോ? ഇനി ഏതായാലും തനിക്ക് തന്‍റെ രക്തത്തിൽപ്പിറന്ന മക്കളുണ്ടല്ലോ? തറവാടിയായ ഒരു മരുമകനും. ഏതായാലും അവർക്ക് തന്നോട് കോപമുണ്ടാകില്ല. ബാക്കി ആരു മാറിനിന്നാലും തന്‍റെ മകൾ തന്നെ കൈവിടില്ല. അത്രയ്ക്കും താൻ അവളെ സ്നേഹിച്ചിരുന്നല്ലോ? തെല്ലൊരു സമാധാനത്തോടെ ആ ആത്മാവ് ആശ്വസിച്ചു. എങ്കിലും താൻ ചെയ്ത കാര്യങ്ങളറിഞ്ഞാൽ ചിലപ്പോൾ അവളും...? ഒരു പരവേശം തന്‍റെ ദേഹം മൂടുന്നത് ആത്മാവറിഞ്ഞു.
* * * * *
* * * * *
അവിടെ അല്പനേരം നിന്നപ്പോൾ ഇളയമകൻ ഡോക്ടർ പാർത്ഥസാരഥിയുടെ കാർ ഇരച്ചുവരുന്നതും കാർ നിറുത്തിയതും അവൻ തിടുക്കത്തിലിറങ്ങി ആരെയും ശ്രദ്ധിക്കാതെ പുരയ്ക്കകത്തേക്കു പോകുന്നതും. അവന്‍റെ ഭാര്യ, ഡോക്ടർ മീനാക്ഷി കാറിന്‍റെ എൻജിൻ ഓഫാക്കി ഡോർ വലിച്ചടച്ചു. പിൻസീറ്റിലിരുന്ന മക്കളെ ഡോർ തുറന്നു പുറത്തിറക്കിക്കൊണ്ട് കൈയ്യിലിരുന്ന റിമോട്ടുകൊണ്ട് ലോക്ക് ചെയ്യുന്നത് കണ്ടുനില്ക്കുമ്പോൾ, വീണ്ടും രണ്ട് കാറുകൾ വന്ന് മകന്‍റെ കാറിന്നരികിൽ നിറുത്തി. ഒന്നിൽനിന്നും രണ്ടാമത്തെ മകന്‍റെ ഭാര്യാപിതാവും അമ്മയും തന്‍റെ പേരക്കുട്ടികളും. അവരുടെ രണ്ടാമത്തെ മകൾ അമേരിക്കയിലായ കാരണം എത്തിയില്ലെന്നും മനസ്സിലായി. രണ്ടാമത്തെ കാറിൽനിന്നും ഇറങ്ങിയത് ഇളയമകന്‍റെ ഭാര്യാപിതാവ് ഡോക്ടർ പീതാംബരക്കുറുപ്പും ഭാര്യ ദാക്ഷായണിയമ്മയും മകൻ സച്ചിദാനന്ദനും ഭാര്യ വിശാലാക്ഷിയും. ഇറങ്ങി വീട്ടിലേക്ക് നടക്കാൻ തുനിയുമ്പോൾ, തന്‍റെ മൂത്തമകൻ അവരുടെ അടുത്തേക്കു വരുന്നതും അവർ അവനോട് എന്തോ സംസാരിക്കുന്നതും അവൻ അകത്തേക്കു കൈ ചൂണ്ടി എന്തോ പറയുന്നതും കണ്ടു. സ്ത്രീകൾ മൂന്നുപേരും കുട്ടികളും നേരേ അകത്തേക്കു പോയപ്പോൾ അകത്തുനിന്നും കേള്‍ക്കുന്ന നിലവിളികൾക്ക് ശബ്ദം കൂടിയതറിഞ്ഞു. ഡോക്ടറും മകനും മുറ്റത്തുള്ള കസാരകളിൽ ഇരിപ്പുറപ്പിച്ചു. ചിലരുടെ നോട്ടങ്ങൾ അവരുടെമേൽ വീഴുന്നതും അടക്കം പറയുന്നതും കാണാമായിരുന്നു.
സ്വതവേ ഗൗരവക്കാരനാണ് ഡോക്ടർ പീതാംബരക്കുറുപ്പ്. കോഴിക്കോട് ടൗണിൽ സ്വന്തമായി ആസ്പത്രിയുണ്ട്; ‘ജയശ്രീ ജനറൽ ഹോസ്പിറ്റൽ ആൻഡ് ഡയഗ്നോസിസ് സെന്റർ’. കുറുപ്പിന്‍റെ, ചെറുപ്രായത്തിൽ മരിച്ചുപോയ മകളാണ് ജയശ്രീ. അവളുടെ ഓർമ്മയ്ക്കാണ് ആസ്പത്രിക്ക് ആ പേരു നല്കിയത്. ഡോ. കുറുപ്പും മക്കളും എല്ലാവരും ഡോക്ടർമാർ. ഭാര്യ കോളേജദ്ധ്യാപികയും. തന്‍റെ മകൻ നല്ല മാർക്കുവാങ്ങി ബി. എസ്. സി. പാസായപ്പോൾ കോഴിക്കോട് മെഡിക്കൽക്കോളേജിൽ വിട്ടാണ് അവനെ എം. ബി. ബി. എസ്. പഠിപ്പിച്ചത്. എം. എസ്.ന് തിരുവനന്തപുരം മെഡിക്കൽക്കോളേജിൽ ചേർന്നപ്പോൾ അവിടെ മെഡിസിനു ചേർന്ന മീനാക്ഷിയുമായി പ്രണയത്തിലായി. പഠനം കഴിഞ്ഞപ്പോൾ കോഴിക്കോട് ജില്ലാസ്പത്രിയിൽ അസിസ്റ്റൻറ് സർജനായി ജോലിയിൽ കയറി. പിന്നീട് രണ്ടു കുടുംബങ്ങളും ചേർന്ന് അവരുടെ വിവാഹം നടത്തി. ഇപ്പോൾ ഡോ. കുറുപ്പിന്‍റെ ആസ്പത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന്‍റെ ചുമതലയാണ് മകൾക്ക്. നാട്ടിലെ പേരെടുത്ത ഗൈനക്കോളേജിസ്റ്റാണ് അവള്‍. എന്തെങ്കിലും കുടുംബപരമായ കാര്യങ്ങളോ വിശേഷങ്ങളോ ഉള്ളപ്പോഴാണ് ഇളയ മകനെയും കൊച്ചുമക്കളെയും കാണാൻ കിട്ടുക. പേരക്കുട്ടികളെ കണ്ടപ്പോൾ മനസ്സിൽ സന്തോഷം നിറയുന്നതറിഞ്ഞ് ഒരു നെടുവീർപ്പിട്ടുകൊണ്ട് ആ ആത്മാവ് അവിടെ ചുറ്റും നിന്നവരെ ശ്രദ്ധിക്കുമ്പോൾ, അകത്തുനിന്നും ആരുടെയോ ശബ്ദം കേട്ടു.
*****
*****
"കുള്പ്പിക്ക്യാൻ നേരായി. വെള്ളോഴ്ച്ചു തരാൻ മക്കക്ക് വേണെങ്കില് വരാം. യെവ്ടെ മക്കള്..? വേഗം വിള്ക്യാ..?"
ശബ്ദംകേട്ട ദിക്കിലേക്കു നോക്കുമ്പോൾ, രാമായണം ചൊല്ലുന്നത് നിറുത്തി കുട്ടിക്കൃഷ്ണൻനായർ ഉറക്കെ വിളിച്ചുപറയുന്നതാണ് കണ്ടത്. ചിലർ തയ്യാറായി തന്‍റെ ദേഹം കിടത്തിയിരിക്കുന്നിടത്തേക്കു പോകുന്നുണ്ട്. ആത്മാവ്, തന്‍റെ ദേഹത്ത് അവസാനമായി മക്കൾ വെള്ളമൊഴിക്കുന്നത് കാണുവാനായി ദേഹത്തിനടുത്തെത്തി; മക്കൾക്കായി കാത്തുനിന്നു. ആരേയും കാണാത്തതുകൊണ്ട് കുളിപ്പിക്കാൻ വന്നവരിൽ ചിലർ പറയുന്നത് കേട്ട് ആത്മാവ് തരിച്ചിരുന്നുപോയി.
"യെങ്ങ്നെ വരും മക്ക്ള്? അത്ങ്ങള്ക്ക് യെന്നേലും സോയ്ര്യം കൊട്ത്തീക്കാ യിത്ര പ്രായായ്ട്ടും..? മൊകത്ത്നോക്കി അത്ങ്ങള്ക്ക് മുണ്ടാൻ അവ്കാശോണ്ടായിര്ന്നോ? അയിന് സമ്മത്ക്ക്യോ യീദുഷ്ടൻ മേലാൻ...?"
"ചത്ത് കെട്ക്ക്ണോരെക്കുർച്ച് ഇങ്ങ്നൊന്നും പറയില്ലീ.. യെത്ര ദുഷ്ടത്ത്രം കാട്ട്യാലും അത് ശര്യാണെന്നെന്ക്ക് തോന്ന്ണില്ല.."
ആരാണ് അങ്ങനെ പറഞ്ഞതെന്നറിയാൻ നോക്കിയപ്പോൾ, അത്ഭുതംകൊണ്ട് ആത്മാവിന്‍റെ കണ്ണു മിഴിഞ്ഞുപോയി. തന്‍റെ പഴയ റേഷൻകടയിൽ പണ്ട് സാമാനങ്ങൾ തൂക്കിക്കൊടുക്കാനും അടിച്ചുവാരാനും നിന്ന പാപ്പുമാരാർ. അയാൾക്കിങ്ങനെ പറയാൻ കഴിഞ്ഞുവോ എന്നോർത്തപ്പോൾ വല്ലാത്തൊരു ഇച്ഛാഭംഗം തോന്നി. കുറെ വർഷങ്ങൾക്കുമുമ്പ് താൻ അയാളെ തല്ലിയതും പിടലിക്കുപിടിച്ച് തള്ളി റേഷൻകടയിൽനിന്നും ഇറക്കിവിട്ടതും ഓർമ്മയിൽത്തെളിഞ്ഞു. എന്താണ് അയാൾ ചെയ്തത്? തെറ്റാണോയെന്ന് ചോദിച്ചാൽ അല്ലെന്നും പറയാം; അതേന്നും പറയാം. തന്നോട് ചോദിക്കാതെ രണ്ട് സേറ് റേഷനരി പണമില്ലാതെ വന്ന ഒരു ആദിവാസിക്ക് എടുത്തുകൊടുത്തു. താനറിഞ്ഞ് അയാളോട് ചോദിച്ചപ്പോൾ പറഞ്ഞത്
"പാവ്ങ്ങ്ളല്ലേ മേലാനെ കൊണ്ടോയി കഞ്ഞി കുട്ക്കട്ടെ എന്ന്"
"പാവ്ങ്ങ്ളല്ലേ മേലാനെ കൊണ്ടോയി കഞ്ഞി കുട്ക്കട്ടെ എന്ന്"
അപ്പോൾ ചെയ്തത് ഓർത്തപ്പോൾ, തന്‍റെ പഴയ ആ പ്രവർത്തി എത്ര മ്ലേച്ഛമായിപ്പോയെന്ന് ഇന്ന് മനസ്സിലാക്കുന്നു. എന്താണ് താൻ ചെയ്തത്? ഒരു നല്ലകാര്യം ചെയ്ത അയാളെ തല്ലി. പെട്ടെന്ന് ആരോ തന്നെ അടിച്ചപോലൊരു തോന്നലിൽ അറിയാതെ കവിളിൽ തലോടിപ്പോയി. തനിക്കു ചുറ്റും കുറേയേറെപ്പേർ നിന്ന് കൈ ചൂണ്ടി അലറുന്നു.
"നെന്‍റെ തന്തേന്റെ വക്യാണോ നായ്ന്റെ മോനേ... യെട്ത്ത് ചുമ്മാ കോരിക്കൊട്ക്കാൻ...? യിപ്പോയെ ർങ്ങിപ്പൊയ്ക്കോണം ന്‍റെ കടേന്നും..."
ഇങ്ങനെയാണല്ലോ താൻ പണ്ട് പാപ്പുമാരാരോട് പറഞ്ഞത്. പാവം ഒന്നും പറയാതെ ഇറങ്ങിപ്പോയി. പിന്നീട് കുടിശ്ശിക ശമ്പളം വാങ്ങാനും വന്നിട്ടില്ല ഇന്നേവരെ. താൻ ദ്രോഹിച്ചവർ തന്നെക്കുറിച്ച് നല്ലതു പറയുമ്പോൾ അവരുടെ മുന്നിൽ ചെറുതാകുന്നത് താൻതന്നെയാണല്ലോ? തന്‍റെ കർമ്മഫലം താൻ അനുഭവിക്കണം; എങ്കിലേ ശരിയാകൂ. തന്‍റെ സമ്പത്തും ഐശ്വരങ്ങളും താൻ നേടിയെടുത്ത പ്രതാപങ്ങളും എത്ര നിസാരം. നന്മ നിറഞ്ഞ ഒരു മനസ്സില്ലെങ്കിൽ മനുഷ്യൻ വെറും മൃഗമാണ്, ഉണ്ടും ഉറങ്ങിയും കഴിയുന്ന വെറും മൃഗം! ഒരു ഞെട്ടൽ തന്‍റെ ശരീരമാകെ നിറയുന്നതറിഞ്ഞപ്പോൾ മുഖമുയർത്തി ചുറ്റും നോക്കി.
*****
വെള്ളമൊഴിക്കാൻ തന്‍റെ ഒരു മക്കളും വന്നില്ല എന്നറിഞ്ഞപ്പോൾ ഒരു ആകാംക്ഷ. എന്തെടുക്കുകയാണ് തന്‍റെ മക്കൾ എവിടെയാണവർ? ആത്മാവ് തന്‍റെ മക്കളെ തിരഞ്ഞ് വീടിനുള്ളിലേക്ക് പോയി. അവരുടെ മുറികളിൽപ്പോയി നോക്കിയപ്പോൾ അവിടെങ്ങും കണ്ടില്ല. അവർ എവിടെപ്പോയി?! തന്‍റെ കിടപ്പുമുറിയില്‍നിന്നും എന്തൊക്കെയോ ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് ചെന്നു. വാതിൽ അകത്തുനിന്നും ലോക്ക്ചെയ്തിരിക്കുന്നു. എങ്കിലും തനിക്ക് അത് ഒരു വിഷയമല്ലല്ലോ. അകത്തു നടക്കുന്ന കാര്യങ്ങൾ വ്യക്തമായി കാണാം. ആത്മാവിന് എവിടെയും ചെല്ലാമല്ലോ! അകത്ത് മക്കൾ തന്‍റെ മുറിയിലെ സാധനങ്ങൾ എല്ലാം എടുത്തു പരിശോധിക്കുന്നു. മൂത്തമകനും ഇളയവരും എല്ലാവരുമുണ്ട്. അലമാരകൾ തുറന്നുകിടക്കുന്നു. പേപ്പറുകൾ എല്ലാം ചിതറിക്കിടക്കുന്നു. താൻ കിടന്ന കിടക്ക മറിച്ചിട്ടിരിക്കുന്നു. അതിന്‍റെ അടിയിലാണല്ലോ താൻ താക്കോൽ വച്ചിരുന്നത്. പണയം വച്ചിരിക്കുന്നവരുടെ ആധാരങ്ങൾ താൻ സൂക്ഷിച്ചുവച്ചിരിക്കുന്ന അലമാരികൾ തുറന്നു പരിശോധിച്ചതായി കണ്ടു. മൂത്തമകന്‍റെ കൈയില്‍ കുറെ ആധാരങ്ങൾ. കുറച്ച് മകളുടെ കൈകളിലും. എല്ലാം അക്കമിട്ട് രേഖപ്പെടുത്തിവച്ചിരിക്കുന്ന ബുക്ക് എഞ്ചിനീയറായ മകന്‍റെ കൈകളിലുണ്ട്. പണയവസ്തുക്കളായ സ്വർണ്ണയുരുപ്പടികളെല്ലാം ഇളയമകൻ എണ്ണി നോക്കുന്നു. ദേഷ്യത്തോടെ സംസാരിക്കുന്നുണ്ട് അവരെല്ലാം. താടിക്ക് കൈയും കൊടുത്ത് നിരാശയോടെ മകൾ തന്‍റെ കട്ടിലിൽ ഇരുന്ന് ഉറക്കെ കരയുന്നു.

"മുതുതന്ത ചത്ത്യോയപ്പോൾ മ്മക്കെല്ലാം കൈവിട്ട്യോയല്ലോ ഉണ്ണ്യേട്ടോ.. ദുഷ്ടൻ യിങ്ങ്നെത്തെ കൊല്ച്ചതി ചെയ്യൂന്നർഞ്ഞിര്ന്നെങ്കീ.. നേര്ത്തെന്നേ കൊർച്ച് വെഷം കൊട്ത്ത് ഞാന്തന്നെ കൊന്നേനാര്ന്നല്ലോ.."
"പൂർണ്ണേ.. മെല്ലെപ്പർയെഡീ.. പൊർത്ത്ക്ക്ണ വല്ലോരും കേക്കും. യിപ്പോന്നും പർയണ്ടാ.. സമ്യൊണ്ടല്ലോ.. വല്ലോം വിള്ച്ച് പർഞ്ഞ് നാട്ടാരെക്കൊണ്ട് അതുമിതും പർയിച്ച് നാടുനീളേ പാട്ടാക്ക്ണ്ട.. മൻസ്ലായോ..? ചട്ങ്ങങ്ങ്ട് കഴ്യട്ടേ.. യിതാരും അർഞ്ഞില്ലെങ്കീ ഇതങ്ങ്ട് കീറ്യാ പ്പോരെ..?"
മൂത്തമകൻ പെങ്ങളെ ആശ്വസിപ്പിക്കുന്നു. എന്താണ് താനിപ്പോൾ കേട്ടത്..! തന്‍റെ മകൾ തന്നെയാണോ ഇത് പറഞ്ഞത്..?
* * * * *
* * * * *
തന്‍റെ മകൾ..! രണ്ട് ആൺമക്കൾ പിറന്നതിനുശേഷമാണ് ഇവൾ ജനിക്കുന്നത്. ആശിച്ചുമോഹിച്ചുണ്ടായവൾ. അവളുടെ ഒരാഗ്രഹത്തിനും എതിരു നിന്നിട്ടില്ല ഇതുവരെയും. വാരിക്കോരി കൊടുത്തട്ടല്ലേയുള്ളൂ? ചോദിച്ചതിലധികം കൊടുത്തിട്ടാണ് വിവാഹം കഴിച്ചയച്ചത്. എങ്കിലും അവളുടെ എല്ലാ കാര്യങ്ങളിലും താൻ ചോദിക്കാതെതന്നെ ഇഷ്ടമുള്ളത് വാരിക്കോരി കൊടുത്തിട്ടുണ്ട്. ആൺമക്കൾക്ക് കൊടുത്തതിനെക്കാൾ കൂടുതൽ. എന്നിട്ടും അവൾ പറഞ്ഞത്?! മരിക്കുമ്പോൾ തലഭാഗത്തിരുന്നു കരയാൻ തന്‍റെ അവകാശിയായി അവളുണ്ടാകുമെന്ന വിശ്വാസമാണ് തന്നെക്കൊണ്ടിത്രയൊക്കെ ചെയ്യിക്കാൻ പ്രേരിപ്പിച്ചത്. അതുമാത്രമല്ല, തന്‍റെ നിറം അല്പം അവൾക്കാണല്ലോ കിട്ടിയത്. ആൺകുട്ടികൾ എല്ലാവരും അവരുടെ അമ്മയെപ്പോലെ വെളുത്ത നിറത്തിൽ ജനിച്ചപ്പോൾ, അവൾ കൃഷ്ണപക്ഷത്തിൽ തന്‍റെ നിറത്തിൽ ജനിച്ചു. വളർന്നപ്പോൾ തന്റെതിനെക്കാള്‍ അല്പം കറുപ്പുനിറം കുറവാണെങ്കിലും മറ്റുള്ള മക്കളെവച്ചു നോക്കുമ്പോൾ കറുപ്പാണ്. താൻ അനുഭവിച്ച അവഗണന അവൾക്കുണ്ടാകല്ലേ എന്നാണ് ആഗ്രഹിച്ചിരുന്നത്. അവളെയും പഠിപ്പിച്ചു. ബി.എഡ്. എടുക്കണമെന്നു പറഞ്ഞപ്പോൾ മാർക്കു കുറവായിരുന്നിട്ടും ചോദിച്ചതിൽ ഇരട്ടി നല്കിയാണ് സീറ്റു തരപ്പെടുത്തിയത്. പാസായപ്പോൾ തന്‍റെതന്നെ ഹൈസ്ക്കൂളിൽ ജോലിയിൽ കയറ്റി. നാട്ടിലെ ഏറ്റവും മുന്തിയ നായർതറവാട്ടിൽനിന്നും നല്ല വെളുത്ത ചെറുക്കനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. ഭൂസ്വത്ത് കുറവായിരുന്നെങ്കിലും മരുമകന്‍റെ കുടുംബകടങ്ങളെല്ലാം വീട്ടി. സ്വന്തമായി പണമിടപാട് നടത്തുന്ന ചിട്ടിക്കമ്പനി അവളുടെ പേരിൽ വാങ്ങിക്കൊടുത്തു. ഇന്നവൾ സന്തോഷത്തിലും സമൃദ്ധിയിലും കഴിയുന്നു. ഇതിനെല്ലാം പുറമേ, തന്‍റെ ഭൂസ്വത്തിൽ അഞ്ചേക്കർ അവളുടെ പേരിൽ എഴുതി വച്ചിരുന്നല്ലോ താൻ! എന്നിട്ടും ആ മകൾ തന്നെ കൊന്നേനേ എന്നു പറഞ്ഞത് പണിക്കരുടെ ആത്മാവിനെ തകർത്തുകളഞ്ഞു. മകൾ സ്നേഹിക്കാതിരിക്കില്ല എന്ന വിശ്വാസം തകർന്നപ്പോൾത്തന്നെ തന്‍റെ മക്കളിലുള്ള വിശ്വാസം തകർന്ന ആ ആത്മാവ് കട്ടിലിൽ തളർന്നിരുന്നു.
*****
"ഉണ്ണ്യേട്ടോ.. ദ് നോക്കീ.. അച്ഛൻ കാണ്ച്ചത് കണ്ടോ..? ങ്ങ്ള്.. മ്മ്ളെക്കെ മണ്ടന്മാരാക്കീക്ക്ന്ന്.. പണയോട്ത്ത പണ്ടങ്ങ്ളെല്ലാം നമ്പറിട്ട് യെഴ്തീട്ടൊണ്ട് ആര്ടെതെന്ന്. പിന്നെ, സ്വത്ത് വീതം വച്ച്തും എഴ്തീക്ക്ണ് ആർക്ക് ഏത്ക്കേന്ന്, കഴ്ഞ്ഞ അഞ്ച് നാള് മുന്നേ.. മ്മ്ടെ ഗോപിനാഥൻവക്കീല്ന്‍റെ കൈയിലാന്ന് ഒസ്യത്ത്ന്‍റെ ഒർജ്നൽ..!!"

എഞ്ചിനീയർമകൻ തന്‍റെ അലമാരയിൽനിന്നും പ്രമാണങ്ങളുടെ ക്രമനമ്പറുകൾ രേഖപ്പെടുത്തിയിരുന്ന രജിസ്റ്റർബുക്കുകളും പകർപ്പുകളുമെടുത്ത് മൂത്തമകനെ കാണിക്കുന്നു. അവൻ ഒന്നും പറയാതെ നിശബ്ദനായി ആലോചിച്ചുകൊണ്ടിരിക്കുന്നു. അവൻ മുഖമുയർത്തി അനിയന്മാരെയും പെങ്ങളെയും നോക്കി പറഞ്ഞു:
"അച്ഛന് യെല്ലാത്തിനും ഒര് കണ്ക്കും കാര്യങ്ങ്ളും ഒണ്ടല്ലോ.. മ്മള് വല്യ പട്ത്തം പടിച്ചെന്ന് പർഞ്ഞിട്ടെന്തോന്ന്. ഞാന് ബാങ്ക് മാനേജറായിട്ടും ഇങ്ങ്ള് വല്യ ഇഞ്ച്നീറും ഡോക്ടറായ്ട്ടും ഈയിര്ക്കുന്നവ്ള് കണ്ക്ക്ട്ടീച്ച്ർ ആയിട്ടും.. പ്പംന്താ കാര്യോം..? പഴ്യപത്താങ്ക്ളാസ് പട്ച്ച മ്മ്ടെ അച്ഛന്‍റെ ബുദ്ധി.. മ്മ്ക്കാർക്കെക്കില്ണ്ടോ..?"
നിരാശയോടെയുള്ള മൂത്തമകന്‍റെ വർത്തമാനം കേട്ട് പണിക്കരുടെ ആത്മാവിന് കുളിരുകോരി.
പുറമേനിന്ന് വാതിലിൽ മുട്ടുകേട്ടപ്പോൾ അവർ വാതിൽ തുറന്നു പുറത്തേക്കുപോയി.
പുറമേനിന്ന് വാതിലിൽ മുട്ടുകേട്ടപ്പോൾ അവർ വാതിൽ തുറന്നു പുറത്തേക്കുപോയി.
*****
എല്ലാവരും ചെല്ലുന്നതും തന്‍റെ മൃതശരീരത്തിൽ വെള്ളമൊഴിക്കുന്നത് കാണുവാനും ആത്മാവിന് ആഗ്രഹം തോന്നി.
എല്ലാവരും ചെല്ലുന്നതും തന്‍റെ മൃതശരീരത്തിൽ വെള്ളമൊഴിക്കുന്നത് കാണുവാനും ആത്മാവിന് ആഗ്രഹം തോന്നി.
"ഇഞ്ചേം വെള്ളോങ്ങ്ട് യെട്ത്തോള്. കുള്പ്പിക്കാൻ തൊട്ങ്ങാം.. മക്ക്ള് വന്നോള്ട്ടോ.."
കരയോഗത്തിലെ 'ചീരെയെൻ' രാമൻകുട്ടിനായർ പറയുന്നതും കേട്ടു. നായർസമുദായത്തിൽ മരണാനന്തരകർമ്മങ്ങൾ ചെയ്യുന്നതിനാലാണ് അയാളെ അങ്ങനെ വിളിക്കുന്നത്. ആത്മാവ് വീണ്ടും ചുറ്റിലും നോക്കിയപ്പോൾ ആൾക്കൂട്ടത്തിൽ കൃഷ്ണനുണ്ണി ഇളയതിനെയും കണ്ടു. മരിച്ചുകഴിഞ്ഞ് പതിനഞ്ചാം ദിവസം രാത്രിയിലും പതിനാറാം ദിവസം നടത്തുന്ന സഞ്ചയനത്തിലും കാർമ്മികനാകുന്നത് 'ഇളയത്' എന്ന സ്ഥാനപ്പേരുള്ളവരാണല്ലോ എന്ന ചിന്തയും ആത്മാവിന്‍റെ മനസ്സിൽ കടന്നുവന്നു.
"യെല്ലാർക്കും കുള്പ്പിക്കാനവ്കാശോല്ലാ. മക്ക്ളിൽ മൂത്തോനാണവ്കാശം. ഒര് കിണ്ടീല് വെള്ളോം തേക്കാനിഞ്ചേം കൈയ്യീപ്പ്ടിച്ചോ. ന്നിട്ട് മര്ച്ചാള്ടെ ദേഹശുദ്ധി വര്ത്തി.. യീ ബൂമീന്ന് പര്ലോകത്തേക്കയ്ക്കുന്നു. യീ യാത്മാവ്ന് മോഷം കൊട്ക്ക്ണേ പരദേവ്തേന്ന് മൻസ്സില് പ്രാർത്തിച്ചങ്ങ്ട് എട്ത്തേ കൈയ്ലെ കിണ്ടീന്ന് വെള്ളമ്പാർന്ന്, വല്ത്തെ കൈയിലെ യിഞ്ചോണ്ട് മെല്ലങ്ങ്ട് ഒര്ക്കാ.. ന്ന്ട്ട്, കൊർച്ച് വെള്ളങ്കൂടിപ്പാർന്നോള്. ദത് മത്യാകും. വാക്കി ഇവ്ടൊള്ളോര് ചെയ്തോളും.."
തന്‍റെ സീമന്തപുത്രൻ വെള്ളമൊഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി. പക്ഷേ, മകൾ കാട്ടിയ പരാക്രമം കണ്ട് പൊട്ടിച്ചിരിച്ചുപോയി. വലിയവായിൽ നിലവിളിച്ചുകൊണ്ട് തന്‍റെ മൃതദേഹത്തിൽ നോക്കി അവൾ വിളിച്ചുപറഞ്ഞത് കേട്ടപ്പോൾ, ഇതെങ്ങനെ സാധിക്കുന്നു ഇത്ര ഭംഗിയായിട്ട് അഭിനയിക്കാൻ എന്ന് തോന്നി. അല്പം നേരത്തേ തന്നെ കൊന്നേനെ എന്ന് പുലമ്പിയ മകൾ പറയുകയാണ്:
"യെന്ക്കിന്യാരൊണ്ടേ.. ന്നെ യിട്ടേച്ചെന്ത്നാ പോയേ..? ന്‍റെ സങ്ക്ടം ഞാനാരോടുപർയ്വെ...? ന്‍റെ ച്ഛ്നെന്നോടൊന്നും പർയാതെ പോയല്ലോ..."
"യീശ്വരൻ വിള്ച്ചാൽ പോവാതിര്രിക്കാൻ കഴ്യോ ടീച്ച്റേ.. വെഷ്മിക്കണ്ട. ല്ലാരും പോണ്ടോരല്ലേ..? ന്ന് ഞാനാച്ചാ നാളേ നീയോ അല്ലേ വേറൊരാളോ? സമാതാന്ക്യാ.. അല്ലാണ്ട്പ്പെന്താക്കാ..?"
അടുത്തുനിന്ന പാപ്പുമാരാർ അവളെ ആശ്വസിപ്പിച്ചപ്പോൾ, അവളുടെ കള്ളകരച്ചില്‍ വീണ്ടുമുയർന്നു. തന്‍റെ മകൾ ഒരു നാട്യക്കാരി തന്നെ. എല്ലാവരെയും തിരിച്ചറിയുന്ന നിമിഷം വരുന്നതേയുള്ളു. ഗോപിനാഥൻവക്കീൽ വരുമ്പോൾ എല്ലാ മക്കളുടെയും തനിനിറം പുറത്തറിയും, കാത്തിരിക്കുക.
ദേഹം കുളിപ്പിച്ചുകഴിഞ്ഞ് പുതിയവസ്ത്രങ്ങൾ അണിയിച്ച് ഒരുക്കി മൂക്കിൽ പഞ്ഞിവെച്ച്, കാലിലെ പെരുവിരലുകൾ കൂട്ടിക്കെട്ടി, വെള്ളപുതപ്പിച്ച് കരയോഗത്തിന്‍റെ ചന്ദനത്തടിയിൽതീർത്ത ശവമഞ്ചത്തിൽ കിടത്തി പൊതുദർശനത്തിനുവെച്ചപ്പോൾ സമൂഹത്തിലെ ഉന്നതരായവരും നാട്ടുപ്രമാണിമാരും വന്ന് പട്ടുകൾ പുതപ്പിച്ച്, തന്‍റെ ശരീരത്തിനെ കൈകൂപ്പി വണങ്ങുന്നതും റീത്തുകൾ വയ്ക്കുന്നതും ആൾക്കാർ തിക്കിത്തിരക്കിയപ്പോൾ കരയോഗത്തിലെ ആരോ വിളിച്ചു പറഞ്ഞത് കേട്ടു.
"യെല്ലാർക്കും കാണാലോ..? യെന്ത്നാ തെര്ക്ക് കൂട്ട്ന്നേ..? കാഞ്ഞ്ങ്ങാട് തർവാട്ടീന്നും കോയ്ക്കോട്ടൂന്നൊക്കെ പൊർപ്പെട്ടോര് വന്ന്ട്ടെ ശവ്വെട്ക്കൂ. ഓര് യെടവഴിലാണ്. ഓര് വര്ണോരെ സമ്യൊണ്ട്. ല്ലാരും ഒന്ന്ങ്ങട് വര്വരിയായ് നിന്നാ.. യെല്ലാർക്കും കാണാലോ..? പൂവോ.. ചെണ്ടോ.. ന്താണ്ങ്കിലും വയ്ക്കാലോ..?"
അതുകേട്ട് വന്നവർ അച്ചടക്കത്തോടെ തന്‍റെ ഭൗതികദേഹം ദർശിക്കുന്നത് കണ്ടുകൊണ്ട്, ആത്മാവ് തലഭാഗത്ത് കത്തിക്കൊണ്ടിരുന്ന നിലവിളക്കിന്‍റെ സമീപത്ത് നിലയുറപ്പിച്ചു.
ഒരു തേങ്ങിക്കരച്ചിൽ കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ, ഭാര്യ കാർത്ത്യാനിയമ്മയെയും മകളെയും താങ്ങിപ്പിടിച്ചുകൊണ്ട് കുറച്ച് സ്ത്രീകൾ വന്നു. തന്‍റെ ശരീരത്തിന്‍റെയടുത്ത് ചേർന്നിരുന്ന് വിങ്ങിപ്പൊട്ടുന്ന ഭാര്യയെ നോക്കി. അഞ്ചു ദിവസംമുമ്പ് താൻ വണ്ടിയിടിച്ചു ചാകാൻ പ്രാകിയവളാണ് ഇപ്പോൾ കരയുന്നത്. ഭാര്യയുടെ മുഖത്ത് നോക്കിയപ്പോൾ തന്നോടുതന്നെ പുച്ഛം തോന്നി. നാല്പ്ത്തഞ്ച് വർഷക്കാലം തന്‍റെ കൂടെ ജീവിച്ചവൾ. ഇത്രയുംകാലം ഒരടിമയെപ്പോലേ മാത്രമേ താനവരെ കണ്ടിരുന്നുള്ളു. ഭാര്യയെന്ന നിലയിലുള്ള ഒരവകാശവും സ്നേഹവും ഇന്നേവരെ കൊടുത്തിട്ടില്ല. വിലകൊടുത്തു വാങ്ങിയ മാടിനെപ്പോലേ മാത്രമേ താൻ അവളെ കണ്ടിരുന്നുള്ളു. ഓർത്തപ്പോൾ ദുഃഖം തോന്നി.
എന്ത് തെറ്റാണ് അവൾ ചെയ്തത്? മറ്റുള്ളവരോട് കരുണയും സ്നേഹവും കാണിച്ചതു തനിക്കിഷ്ടപ്പെട്ടില്ല. ഇത്രയും കാലത്തിനിടയ്ക്ക് മനസമാധാനം എന്തെന്നറിഞ്ഞിട്ടില്ല. വിവാഹശേഷം സ്വന്തം വീട്ടിൽപ്പോയി നില്ക്കാൻ അനുവദിച്ചിട്ടില്ല. സത്യത്തിൽ അവൾ പൂമഠംതറവാട്ടിലെ അടിമയായിരുന്നില്ലേ? ഒരിക്കൽ തന്‍റെ വാക്കിന് എതിര് പറഞ്ഞതിന് താനവളെ കൊല്ലാക്കൊലചെയ്തതും ഓർത്തുപോയി. തങ്ങൾതമ്മിൽ ഒരുമിച്ച് അന്തിയുറങ്ങാതെ ഏകദേശം പത്തു വർഷത്തോളമായല്ലോ? കറുത്ത തനിക്ക്, കൊള്ളാവുന്ന നായർതറവാട്ടിൽനിന്ന് പെണ്ണു കിട്ടാത്തതുകൊണ്ട്, പാവപ്പെട്ട തറവാട്ടിൽനിന്ന് അവരുടെ സകലമാനകടങ്ങളും തീർത്ത് സഹായിച്ചിട്ടാണല്ലോ ഈ പാൽനിറക്കാരിയായ പതിനാറുകാരിയെ താൻ കെട്ടിയത്. അതിനുശേഷം അവളെ സ്വന്തം കുടുംബത്തിലേക്ക് പറഞ്ഞുവിട്ടിട്ടില്ല. പത്തുവർഷംമുമ്പ് അവളുടെ അമ്മ മരിച്ചപ്പോളാണ് അവസാനമായി വീടു കണ്ടത്. പണമില്ലാത്തവരോടുള്ള പുച്ഛം. ഓർത്തപ്പോൾ ഇത്രയും ദുഷ്ടനായ വ്യക്തി തന്നേപ്പോലേ വേറെ ആരുമില്ലെന്നു തോന്നി. അവളുടെ കണ്ണുനീർ ആത്മാർത്ഥതയുടെയാണോ? ആയിരിക്കും. ഇത്രയും കാലത്തെ ബന്ധനത്തിൽനിന്നും മോചനം കിട്ടിയതിന്‍റെയാവാം ഈ കണ്ണുനീർ. പക്ഷേ, തന്‍റെ മകളുടെ കണ്ണീര് കാപട്യത്തിന്‍റെയാണല്ലോ എന്ന സത്യമാണ് ആത്മാവിനെ വിഷമിപ്പിച്ചത്.

ആളുകൾ വന്ന് അന്ത്യോപചാരങ്ങൾ അർപ്പിച്ചുക്കൊണ്ടിരുന്ന സമയത്താണ്, കാഞ്ഞങ്ങാടുള്ള തന്‍റെ സഹോദരങ്ങൾ വന്നതറിഞ്ഞ് ആത്മാവ് അവരെ നോക്കി. വന്നവർ നിശബ്ദമായി തന്‍റെ ദേഹത്തിനടുത്ത്നിന്ന് കൈകൾ കൂപ്പുന്നത് കണ്ടപ്പോൾ, ഒരു നിമിഷം പഴയ കാര്യങ്ങൾ ഓർത്തുപോയി. തന്നെയൊരിക്കലും ഇവർ അംഗീകരിച്ചിട്ടില്ല. മൂത്ത സഹോദരനല്ലേ താൻ? കറുത്തവനായതുകൊണ്ട് ബാല്യംമുതൽ അവഗണന മാത്രമാണ് കിട്ടിയത്. തന്‍റെ അമ്മ ഒരാളല്ലാതെ വേറെയാരും തന്നെ സ്നേഹിച്ചിരുന്നില്ല. എങ്കിലും അഭിമാനം തോന്നി; താൻ തന്‍റെ ജീവിതം കരുപ്പിടിപ്പിച്ചത് ഇവരോടൊക്കെയുള്ള വാശി കൊണ്ടല്ലേ? എല്ലാവരേക്കാളും കൂടുതൽ ധനം സമ്പാദിച്ചു. മക്കളെയെല്ലാം നല്ല നിലയിലെത്തിച്ചു. ഇതിനെല്ലാം കാരണം തനിക്ക് ജന്മംതന്ന അച്ഛനോടുള്ള വാശി ഒന്നു മാത്രം. വർഷങ്ങൾക്ക്മുമ്പ് അദ്ദേഹവും മരിച്ചു. എന്നിട്ടും താൻ തന്‍റെ വാശിയും വൈരാഗ്യവും ഇവരോട് വച്ചുപുലർത്തിയത് വെറുതെയാണല്ലോ.. അതിൽനിന്നും താനെന്തു നേടി? ഇപ്പോളോർക്കുന്നു, എല്ലാറ്റിനും ഒരു അവസാനം താൻതന്നെ കാണേണ്ടതായിരുന്നു. പക്ഷേ, താൻ മൂന്നുദിവസംമുമ്പ് കാഞ്ഞങ്ങാട് തറവാട്ടിൽ പോയതും പൂമഠംകുടുംബത്തിലെ എല്ലാ ബന്ധുക്കളെയും കണ്ടുസംസാരിച്ചതും അവരെ ഹൊസ്ദുർഗിലേക്ക് വിരുന്നിനു വിളിച്ചതും. അപ്പോൾ അവരുടെ സന്തോഷവും അത്ഭുതവും സ്നേഹംനിറഞ്ഞ പ്രവര്‍ത്തികളും കണ്ട് തന്‍റെ മനസ്സിൽ നിറഞ്ഞ സംതൃപ്തിയുടേയും മധുരമായ ഓർമ്മകൾ വളരെ സങ്കടത്തോടെയാണ് ആത്മാവ് അയവിറക്കിയത്. പാവം തന്‍റെ ഭാര്യ! രണ്ടു കുടുംബങ്ങളെയും കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചതിന് തന്‍റെ കൈയില്‍നിന്നും ഒരുപാടു പീഡനമേറ്റുവാങ്ങി. താൻ അതിനൊക്കെ കണക്കു പറയേണ്ടിവരുമോ..?
പെട്ടെന്ന് അവിടെ ഒരു കുശുകുശുപ്പ് കേട്ട് നോക്കിയപ്പോൾ, തന്‍റെ കുടുംബവക്കീൽ ഗോപിനാഥൻ വന്നതാണെന്നു മനസ്സിലായി. വല്ലാത്ത ഒരു ഭീതി തന്‍റെ മനസ്സിൽ വന്നുമൂടുന്നതായി ആത്മാവിനു തോന്നി. വിവരങ്ങളറിയുമ്പോൾ എന്തു സംഭവിക്കും? തന്‍റെ മക്കൾ എങ്ങനെ പ്രതികരിക്കും? കാത്തിരിക്കുക. തന്‍റെ മക്കളല്ലേ? എങ്ങനെ പെരുമാറുക എന്നത് കാത്തിരുന്നു കാണാം. ആത്മാവ് മെല്ലേ വക്കീലിന്‍റെ അടുത്തേക്ക് നീങ്ങിനിന്നു.
*****
അന്ത്യോപചാരച്ചടങ്ങുകൾ എല്ലാം തീർന്നപ്പോൾ, കർമ്മങ്ങൾ ചെയ്യാനെത്തിയ ചീരേയെൻ പറഞ്ഞു:

"മക്ക്ളും പേരക്കുട്ട്യോളും കുളിച്ച് ശുദ്ധ്യായി ഈറനുട്ത്ത് വര്ക. വായ്ക്കര്യിടാൻ സമ്യയായി. വേകാവ്ട്ടേ.. യെല്ലാവരും മുറപ്രകാരം വന്നോട്ടേ.. മകള്ക്കും കുട്മ്പത്തിലെ വാക്ക്യൊള്ള പെന്തര്കള്ക്കും വായ്ക്കരിയിടുന്നത്ന് അവ്കാശോലാ.. അവര് പിന്നിലേക്ക് മാറിനിക്കാ.."
തന്‍റെ മക്കളും കൊച്ചുമക്കളും എല്ലാവരും കുളിച്ച് ഈറനുടുത്ത് മൂപ്പിളമയനുസരിച്ച് കാർമ്മികന്‍റെ നിർദ്ദേശപ്രകാരം തന്‍റെ വായ്ക്കരിയിടുന്നത് നിറകണ്ണുകളോടെ കണ്ടുനിന്നു അവസാനമായി ഇളയപുത്രന്‍റെ ഇളയമകൻ നന്ദകിഷോറും വായ്ക്കരിയിട്ടു കഴിഞ്ഞപ്പോൾ കാർമ്മികൻ പറഞ്ഞു;
"യെല്ലാവരും കർമ്മ്ങ്ങൾ ചെയ്ത്കഴ്ഞ്ഞാപ്പിന്നെ താമ്സിക്ക്ണ്ട ചിതേലേക്ക്ട്ത്തോളൂ.."
മക്കളും കരയോഗത്തിലെ പ്രമുഖരും ബന്ധക്കാരും കൂടിച്ചേർന്ന് തന്‍റെ ദേഹം തെക്കേത്തൊടിയിൽ ഒരുക്കിയിരിക്കുന്ന ചിതയിലേക്ക് എടുത്തുകൊണ്ട് പോകുന്നത് കണ്ടപ്പോൾ അദൃശ്യനായി എല്ലാം കണ്ടുകൊണ്ടുനിന്ന ആത്മാവിന് പറഞ്ഞറിയിക്കാനാവാത്ത വിഷമം തോന്നി. അവർ തന്‍റെ ശരീരത്തിനു മുകളിൽ പൊട്ടിച്ചു കീറിയ വിറകിൻകഷണങ്ങൾ അടുക്കിവയ്ക്കുന്നതും നെയ്യും എണ്ണകയുമൊഴിക്കുന്നത് നോക്കിനിന്നപ്പോൾ തന്‍റെ ഹൃദയമിരുന്ന സ്ഥാനത്തുനിന്നും ഒരു പിടച്ചിലുയയരുന്നത് ആത്മാവറിഞ്ഞു. അല്പസമയത്തിനുള്ളിൽ വാസുദേവപ്പണിക്കർ എന്ന താൻ ഈ ലോകത്തിൽനിന്നും പൂർണ്ണമായി മറഞ്ഞുപോകും. താനെന്ന വ്യക്തി ഒരു ഓർമ്മ മാത്രമാകുന്ന സമയം വന്നെത്തിയിരിക്കുന്നു. തന്‍റെ ആഗ്രഹംപോലേ എല്ലാം നടക്കുമോ..? ആത്മാവ് മെല്ലേ വക്കീലിന്‍റെ അരികിലേക്ക് പോയിനിന്നു.
"ചിത്ക്ക് തീ കൊള്ത്തേണ്ട അവ്കാശി ഈറനായ് വന്നോള്ട്ടോ.. പുത്യ മങ്കൊട്ത്തിൽ നേർച്ചവെള്ളം വല്ത് തോള്ത്ത് ചൊമ്ന്ന്.. അത്ന്മ്പേ കൊടം പൊട്ടിക്ക്ണം. പൊട്ടിച്ച കത്ത്യൂം ദേഹം പൊത്പ്പിച്ച വെള്ളത്തുണീന്ന് കീറ്യെടുത്ത തുണിക്കഷ്ണോം അരേലൊർപ്പിക്ക്യാ.. ന്നിട്ട് ഞാമ്പർയുന്നതേറ്റ്ചൊല്ലി ചെത്ക്ക് മൂന്ന്വലം വയ്ക്കാ. തിര്ഞ്ഞോക്കാതെ കൊടം പിന്നോട്ട് വീഴ്ത്തിയൊട്ക്ക്യാ.. ന്നിട്ട് നെയ്യ് പാര്ക. മഹേശ്വരനെയും പഞ്ച്പൂതങ്ങ്ളെയും കുട്മ്പക്ഷേത്രത്തിലെ ആരാധ്നാമൂർത്ത്യേം പൂർവ്വികന്മാരെയും മൻസ്സി ധ്യാന്ച്ച്, അഷ്ടദിക്ക് കാക്ക്ന്ന ദേവന്മാരെയും മനസ്സിൽ സ്തുതിച്ച് ഉത്ത്ര, പശ്ച്മ, പൂർവ്വ, ദക്ഷ്ണ ദിക്ക്കളില് നാളം പകര്ക.."
തന്‍റെ മൂത്തപുത്രൻ തയ്യാറായി വരുന്നതു കണ്ടപ്പോൾ ആത്മാവ് പ്രതീക്ഷയോടെ അവന്‍റെ മുഖത്തേക്കു നോക്കി. ദു:ഖത്താൽ വിഷമിക്കുന്ന ഭാവത്തോടെ അനുജൻ കൊണ്ടുവന്നുകൊടുത്ത നിറകുടം തോളത്തുവച്ചപ്പോൾ, കാർമ്മികൻ അതിൽ ദ്വാരം വരുത്തുവാൻ തുടങ്ങിയപ്പോൾ വക്കീൽ പറഞ്ഞു:
"ഒരല്പംങ്കൂടി കഴ്യട്ടേ. നിക്ക്.. നിക്ക്. പണിക്കര്ടെ ഒസ്യത്ത് വായ്ക്ക്ണം.
(തുടർച്ച)
ബെന്നി ടി ജെ
(തുടർച്ച)
ബെന്നി ടി ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക