
ചിരകാലമിങ്ങനെ നമ്മളെപ്പോറ്റുവാ-
നരികിലുണ്ടാകുമോ ഈ വിശ്വപ്രകൃതി ?
പടുകുരുതിയിന്നും തുടരുന്ന പാരിതി-
ലിനിയെന്തു ശേഷിപ്പൂ നാളേയ്ക്കുവേണ്ടി !
സര്‍വ്വസംഹാരത്തിനാണവക്കൂട്ടുകള്‍
സര്‍വ്വദാ സവിധേ നിരത്തുന്നു ലോകം.
പരിഹരണീയമാണെങ്കിലും പരിസ്ഥിതി-
പരിരക്ഷണം ഹാ !! പരിതപ്തമല്ലേ ?
സര്‍വ്വദാ സവിധേ നിരത്തുന്നു ലോകം.
പരിഹരണീയമാണെങ്കിലും പരിസ്ഥിതി-
പരിരക്ഷണം ഹാ !! പരിതപ്തമല്ലേ ?
തണലറ്റ നേരത്തു തലവിധി പഴിച്ചും,
തുടലഴിഞ്ഞുയരുന്ന പശി,ദാഹവും പേറി
വറുതിയുടെ തീപ്പൊരിയിലിടറി,യുടല്‍ പൊള്ളി,
മുറവിളികള്‍ കൂട്ടുന്നു മണ്ണിന്റെ മക്കള്‍ !
തുടലഴിഞ്ഞുയരുന്ന പശി,ദാഹവും പേറി
വറുതിയുടെ തീപ്പൊരിയിലിടറി,യുടല്‍ പൊള്ളി,
മുറവിളികള്‍ കൂട്ടുന്നു മണ്ണിന്റെ മക്കള്‍ !
രാസതീര്‍ത്ഥം കുടിച്ചുരുകുന്ന ഭൂതലം
ദുര്‍ന്നിമിത്തങ്ങള്‍തന്‍ മൂകസാക്ഷി.
മാഞ്ഞുപോകുന്നു വിപിനങ്ങളും നദീ-
തീരത്തു പണ്ടു നാം കണ്ട പുളിനങ്ങളും .
ദുര്‍ന്നിമിത്തങ്ങള്‍തന്‍ മൂകസാക്ഷി.
മാഞ്ഞുപോകുന്നു വിപിനങ്ങളും നദീ-
തീരത്തു പണ്ടു നാം കണ്ട പുളിനങ്ങളും .
കുരലുണങ്ങി, മൃതിയരുകിലെത്തി,
കരി നിറഞ്ഞൊഴുകുന്നു ജലധരങ്ങള്‍.
വയലിന്‍ ചുടുചോര നക്കിക്കുടിച്ചുകൊ-
ണ്ടുയരുന്നു മനുജന്‍ വളര്‍ത്തുന്ന നഗരികള്‍ .
കരി നിറഞ്ഞൊഴുകുന്നു ജലധരങ്ങള്‍.
വയലിന്‍ ചുടുചോര നക്കിക്കുടിച്ചുകൊ-
ണ്ടുയരുന്നു മനുജന്‍ വളര്‍ത്തുന്ന നഗരികള്‍ .
ശാസ്ത്രം വളര്‍ന്നതിന്നാര്‍ക്കുവേണ്ടി,
ശൂന്യലോകം പടുക്കുവാനായിരുന്നോ ?
വിത്തും വിയര്‍പ്പും മനസ്സും വിതയ്ക്കുകില്‍
സമ്പുഷ്ടിയവിരാമമിവിടെ വിളങ്ങും.
======================================
ശിവരാജന്‍ കോവിലഴികം ,മയ്യനാട്.
ശൂന്യലോകം പടുക്കുവാനായിരുന്നോ ?
വിത്തും വിയര്‍പ്പും മനസ്സും വിതയ്ക്കുകില്‍
സമ്പുഷ്ടിയവിരാമമിവിടെ വിളങ്ങും.
======================================
ശിവരാജന്‍ കോവിലഴികം ,മയ്യനാട്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക