Slider

അപ്പൂപ്പൻ താടികൾ

0
Image may contain: 1 person, closeup

ഒരു കുഞ്ഞു സ്നേഹത്തിന്റെ
സ്നേഹതടവറയിൽ ഞങ്ങൾ
കുഞ്ഞിളം കൈകളാൽ നെയ്തൊരീ പൂവിലങ്ങണിയിച്ച മാത്രകൾ
കൈകാലുകൾ അനക്കാനൊരുൾ പേടി
പൂവിലങ്ങുകൾ തകർന്നാലീ
പൂമനമും തകർന്നാലോ?
പുലർകാല സ്വപ്നങ്ങളുടെ
സാക്ഷാത്കാര വേളകളിൽ
കൺതുറക്കാനൊരുൾഭയം
കൺതുറന്നാൽ കനവകന്നാലോ?
എന്തു മധുരമീ
കടിച്ചു മുറിച്ചൊരു പാതി മിഠായി
അതിമധുരമീ
അലിഞ്ഞു തീരാറായ ഐസ്ക്രീ മിന്റെ അവസാന തരികൾ
തട്ടിപ്പറിച്ചെടുത്ത ജ്യൂസിന്റെ
അവസാന തുള്ളികൾ
ആർക്കു വേണമെന്ന്
ടോസിട്ടു നോക്കുന്ന വേളകൾ
എല്ലാം എന്തു മധുരമാണെന്നറിയുന്നു.
കാർഡു കളികളുടെ
കള്ളത്തരങ്ങളില്ലാത്ത
കണ്ണിൽ കാണുന്ന
കളിനിയമങ്ങളുടെ
കഴുത കളികൾ
കടലാസിൽ മുറിച്ചെടുത്ത
കുഞ്ഞു കടലാസു ചുരുളുകളിലുള്ള
കള്ളനും പോലീസും കളികളുടെ
കളി വികൃതികൾ
കള്ളനെ പിടിക്കുന്ന നേരമാ
കുഞ്ഞികവിളുകളിൽ
വിരിയുന്ന മൃദുമന്ദഹാസം.
കനപ്പെട്ട കാര്യങ്ങൾക്കവധി
കളിചിരികളടിപൊളി
ആദിമദ്ധ്യാന്ത പൊരുത്തമില്ലാത്ത
കഥപറച്ചിലുകളനവധി.
കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ
കറങ്ങുമീ കാറ്റിൽ
പറക്കുമീ അപ്പൂപ്പൻ താടികൾ
ഞങ്ങൾ

By: 
പി.എസ്സ്. അനിൽകുമാർ ദേവിദിയ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo