Slider

ഒരു പോസ്റ്മാർട്ടം റിപ്പോർട്ട്..

0
Image may contain: Shajith Anandeswaram

കത്തി താഴ്ത്തിയപ്പോഴാ കണ്ടത്
ആ ഹൃദയത്തിന്
രണ്ടറയേയുണ്ടായിരുന്നുള്ളൂവെന്ന്...
സാമ്പിൾ പരിശോധിച്ചപ്പോഴാണറിഞ്ഞത്
ബ്ലഡ് ഗ്രൂപ്പ് ഇനിയും
കണ്ടെത്തേണ്ടിയിരിക്കുന്നൂവെന്ന്...
തലച്ചോറിന്റെ സാമ്പിളിൽ
ഒരൊറ്റ സന്ദേശമേ ഡീകോഡ് ചെയ്യാനുണ്ടായിരുന്നുള്ളൂ...
റെറ്റിനയ്ക്കു പിന്നിലെ മായാത്ത ചിത്രങ്ങൾ
ഒരൊറ്റപ്പൂവിൻ ഇതളുകളായിരുന്നൂ..
കുരുക്കഴിച്ചെടുത്തപ്പോഴാണ് കണ്ടത് തൊണ്ടയിലിപ്പോഴും നിന്നോട്
പറയാതെപോയ വാക്കുകൾ പിണഞ്ഞുകിടക്കുന്നൂവെന്ന്...
Shajith....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo