ഇടവഴിയോരത്ത് പതിവായ് കാത്തിരുന്ന വയസ്സനെ അവൾ മുത്തശ്ശാന്നു വിളിച്ചു
വർണ്ണ കടലാസുകളിൽ പൊതിഞ്ഞ തേൻ മധുരമുള്ള മിഠായികൾ
അവൾ കൈകളിൽ എന്നും
ചുരുട്ടിപ്പിടിച്ച് ബാഗിൽ ഒളിച്ചു വയ്ക്കും
വർണ്ണ കടലാസുകളിൽ പൊതിഞ്ഞ തേൻ മധുരമുള്ള മിഠായികൾ
അവൾ കൈകളിൽ എന്നും
ചുരുട്ടിപ്പിടിച്ച് ബാഗിൽ ഒളിച്ചു വയ്ക്കും
ആ മുത്തശ്ശൻ്റെ കവിളിൽ
മുത്തം നൽകി അവൾ
ഓടിയകലും
മുത്തം നൽകി അവൾ
ഓടിയകലും
ആരുമില്ലാത്ത ആ വൃദ്ധന് അവൾ കൊച്ചുമകളായി.
കാലങ്ങൾ പിന്നെയും കൊഴിഞ്ഞു.
അവൾ കൗമാര പ്രായമെത്തി.
അപ്പോഴും ആ വൃദ്ധൻ ആ വഴിയിൽ കാത്തിരുന്നു .
അപ്പോഴും ആ വൃദ്ധൻ ആ വഴിയിൽ കാത്തിരുന്നു .
ഒരു ദിവസം അല്പം വൈകി അവൾ അവിടെ എത്തിയപ്പോൾ
ആൾക്കൂട്ടത്തിനു നടുവിൽ
ആ വൃദ്ധൻ കൈകൂപ്പി കരയുന്നു
ആൾക്കൂട്ടത്തിനു നടുവിൽ
ആ വൃദ്ധൻ കൈകൂപ്പി കരയുന്നു
ആരൊക്കെയൊ ആ പാവത്തിനെ തല്ലുന്നു.
ആൾക്കാർ അടക്കം പറയുന്നതവൾ കേട്ടു
" രണ്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടിയാ .
എന്നും മിഠായി കൊടുക്കലും,കൊഞ്ചിക്കലും ഇന്നതിനെ മടിയിൽ വച്ച് കവിളിൽ
ഉമ്മ വയ്ക്കുകയായിരുന്നു.
" രണ്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടിയാ .
എന്നും മിഠായി കൊടുക്കലും,കൊഞ്ചിക്കലും ഇന്നതിനെ മടിയിൽ വച്ച് കവിളിൽ
ഉമ്മ വയ്ക്കുകയായിരുന്നു.
ആ ശരത്തും പിള്ളേരും കണ്ടത് കൊണ്ടാ രക്ഷപെട്ടത്. ആർക്കറിയാം എന്താ ഉദ്ദേശ്യം എന്താണെന്ന് ..
അവളുടെ ശരീരം വിറച്ചു കണ്ണുകൾ നിറഞ്ഞ് കാഴ്ച മങ്ങി
മുത്തശ്ചൻ അത് ചെയ്യില്ല .ആരോ ചതിച്ചതാണ് .
മുത്തശ്ചൻ അത് ചെയ്യില്ല .ആരോ ചതിച്ചതാണ് .
പോലീസ് ജീപ്പിൽ കയറ്റുന്ന ആ വൃദ്ധന്റെ മുഖം അവൾ അവസാനമായി ഒന്നു കൂടി നോക്കി.
കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ നിരപരാധിയുടേതാണ് .
ശരത്ത് ഒരുക്കിയ വലയിൽ മുത്തശ്ചൻ പെട്ടതാണ്.
ശരത്ത് ഒരുക്കിയ വലയിൽ മുത്തശ്ചൻ പെട്ടതാണ്.
അവൾക്ക് നിശ്ചയമുണ്ടായിരുന്നു
ലോകത്തോട് അവൾ വിളിച്ചു പറഞ്ഞില്ല
അവൾ പെണ്ണായിരുന്നു വെറും പെണ്ണ്.
ലോകത്തോട് അവൾ വിളിച്ചു പറഞ്ഞില്ല
അവൾ പെണ്ണായിരുന്നു വെറും പെണ്ണ്.
വീട്ടിലെത്തി കട്ടിലിൽ കിടന്ന് അവളോർത്തു
ശരത്തിന്റെ ഭീഷണി "എല്ലാക്കാലവും ഇടവഴിയിൽ ഈ വൃദ്ധൻ നിനക്ക് കാവലുണ്ടാവില്ല .ഒരിക്കൽ നീ എൻ്റെ വലയിൽ വീഴും .
ശരത്തിന്റെ ഭീഷണി "എല്ലാക്കാലവും ഇടവഴിയിൽ ഈ വൃദ്ധൻ നിനക്ക് കാവലുണ്ടാവില്ല .ഒരിക്കൽ നീ എൻ്റെ വലയിൽ വീഴും .
അതെ അവൻ വിരിച്ച വലയിൽ മുത്തശ്ചൻ പെട്ടു.
ഈ സമൂഹം ആ വൃദ്ധനെ
കുറ്റവാളിയാക്കി.
ഈ സമൂഹം ആ വൃദ്ധനെ
കുറ്റവാളിയാക്കി.
ആണുങ്ങൾ പലതരത്തിൽ ഉണ്ട്.
നല്ലതും ചീത്തയും
അവൾ അപ്പോഴാണ്
ഭുവനയെക്കുറിച്ച് ഓർമിച്ചത് മുത്തശ്ചൻ്റെ മകൾ എട്ടാമത്തെ വയസ്സിൽ ആ ഇടവഴിയിൽ വച്ച് പീഢനത്തിനിരയായി കൊല്ലപ്പെട്ടവൾ
ഭുവന.
ഒറ്റ മകളുടെ വിധി ആർക്കും വരാൻ പാടില്ലെന്ന് കരുതി രാവും ,പകലും ആ വഴിയിൽ കാത്തിരുന്ന അച്ഛൻ
ഓർമകൾ വേദനയിൽ കുതിർന്നു
കണ്ണുകൾ നിറഞ്ഞവൾ ലോകത്തോട്
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു

മുത്തശ്ചൻ നിരപരാധിയാണ്
മുത്തശ്ചൻ നിരപരാധിയാണ് .............. രാജിരാഘവൻ
മുത്തശ്ചൻ നിരപരാധിയാണ് .............. രാജിരാഘവൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക