"താടിക്കാരാ..പൊന്നൂസിന് തീരെ വയ്യല്ലോ
ഒന്നൂടെഹോസ്പിറ്റലിൽകൊണ്ടു
പോയാലോ..?"
ഒന്നൂടെഹോസ്പിറ്റലിൽകൊണ്ടു
പോയാലോ..?"
"ഉം.. ഇന്നലെ ,രാത്രിയിൽ ചുമക്കുന്നത് ഞാനും കേട്ടു."
ആ നെഞ്ചിൽ ചെവിചേർത്തു വച്ചു കിടന്നതിനാൽ ഒന്നു ഞെട്ടി.
വേറെ ഏതോ ഗ്രഹത്തിൽ നിന്നെ പോലെ
അവ്യക്തമായാണ് ആ വാക്കുകൾ കേട്ടത്.
ഒന്നും മനസ്സിലാകാത്തതിനാൽ തലയുയർത്തി ചോദിച്ചു.
ആ നെഞ്ചിൽ ചെവിചേർത്തു വച്ചു കിടന്നതിനാൽ ഒന്നു ഞെട്ടി.
വേറെ ഏതോ ഗ്രഹത്തിൽ നിന്നെ പോലെ
അവ്യക്തമായാണ് ആ വാക്കുകൾ കേട്ടത്.
ഒന്നും മനസ്സിലാകാത്തതിനാൽ തലയുയർത്തി ചോദിച്ചു.
"എന്താ,പറഞ്ഞേ..?"
തന്നെ പിടിച്ചു വീണ്ടുംആ നെഞ്ചിലേക്ക് ഇട്ടു കൊണ്ടു..
" പൊന്നൂസിന് ,നല്ല ചുമയുണ്ട് . അവൾ ചുമക്കുന്നത് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആണ് .."
" പൊന്നൂസിന് ,നല്ല ചുമയുണ്ട് . അവൾ ചുമക്കുന്നത് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആണ് .."
"ശരിയാശ്യാമേട്ടാ,സിറപ്പ്ഉണ്ടായിരുന്നു അതു കൊടുക്കുന്നുണ്ട്. പക്ഷെ അവൾ കുടിക്കുന്നില്ല. കൈപ്പാണത്രേ.. പിന്നെ ഞാൻ അതിൽ പഞ്ചാരചേർത്ത് ഒരു വിധം
കുടിപ്പിക്കുന്നു. അതു കുടിച്ചു കഴിഞ്ഞാൽ
കൊച്ചു തൂങ്ങി, തൂങ്ങി ഇരിക്കുന്നത് കാണുമ്പോൾ ആണ് സങ്കടംവരിക "
ആ ,നെഞ്ചിൽ വിരലോടിച്ചു കൊണ്ടു പറഞ്ഞു.
"എന്നിട്ട്, കാന്താരി എവിടെപ്പോയി..?"
കുടിപ്പിക്കുന്നു. അതു കുടിച്ചു കഴിഞ്ഞാൽ
കൊച്ചു തൂങ്ങി, തൂങ്ങി ഇരിക്കുന്നത് കാണുമ്പോൾ ആണ് സങ്കടംവരിക "
ആ ,നെഞ്ചിൽ വിരലോടിച്ചു കൊണ്ടു പറഞ്ഞു.
"എന്നിട്ട്, കാന്താരി എവിടെപ്പോയി..?"
"അവള്, അപ്പനും, അമ്മയുമായി കുന്നേൽ പള്ളിയിൽ പെരുന്നാളിന് പോയെക്കുവാ.."
"ഉം..തണുത്തത് ഒന്നും കൊടുക്കരുത് എന്നല്ലെഡോക്ടർപറഞ്ഞിരിക്കുന്നത്..
എന്തു കൊടുത്താലും ചൂടാക്കി വേണം കൊടുക്കാൻ .."
എന്തു കൊടുത്താലും ചൂടാക്കി വേണം കൊടുക്കാൻ .."
"അപ്പോൾ സിറപ്പും ചൂടാക്കി വേണോ കൊടുക്കാൻ താടിക്കാരാ..?"
മുഖം ചുളിച്ചു കൊണ്ടു ശ്യാമേട്ടൻ മച്ചിലേക്ക് നോക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് മണത്തു.
മുഖം ചുളിച്ചു കൊണ്ടു ശ്യാമേട്ടൻ മച്ചിലേക്ക് നോക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് മണത്തു.
"നീ നിന്റെ അമ്മയ്ക്കും, അച്ഛനും ഒറ്റമോളാ ണ് അല്ലെ..?"
താടിയിൽ വിരലോടിച്ചു കൊണ്ടു ചോദിച്ചു.
താടിയിൽ വിരലോടിച്ചു കൊണ്ടു ചോദിച്ചു.
"അതെല്ലോ.. എന്താ സംശയം..?"
"ഭാഗ്യം, ഈശ്വരൻ രക്ഷിച്ചു.."
"അതെന്താ.. തടിക്കാരാ ,എന്തേലും കുഴപ്പം ഉണ്ടോ..?"
"ഹേയ്.. ഒന്നും ഇല്ല.."
എഴുന്നേറ്റു ഷർട്ട് ഇട്ടു കൊണ്ടു പുറത്തേക്കു പോകുന്നപോക്കിൽ..
എഴുന്നേറ്റു ഷർട്ട് ഇട്ടു കൊണ്ടു പുറത്തേക്കു പോകുന്നപോക്കിൽ..
"നിന്റെ അച്ഛനും, അമ്മയും ആകെചെയ്ത നല്ല കാര്യമാണ് ഒന്നിൽ നിർത്തിയത്.
ഒരു ജനതയെ ആണ് അവർ രക്ഷിച്ചത്..!"
അത്രയും വ്യക്തമായി കേട്ടു.
അവരെ കുറിച്ചു ഓർത്തപ്പോൾ അഭിമാനം തോന്നിയ നിമിഷം.
ഒരു ജനതയെ ആണ് അവർ രക്ഷിച്ചത്..!"
അത്രയും വ്യക്തമായി കേട്ടു.
അവരെ കുറിച്ചു ഓർത്തപ്പോൾ അഭിമാനം തോന്നിയ നിമിഷം.
അല്പം കഴിഞ്ഞപ്പോൾ അപ്പന്റെയും ,അമ്മയുടെയും കയ്യിൽ തൂങ്ങി
പൊന്നൂസെത്തി.
"അമ്മേ, അപ്പാപ്പൻ എനിക്ക് ഐസ്ക്രീം വാങ്ങി തന്നല്ലോ..!"പൊന്നൂസ് തലയാട്ടി ക്കൊണ്ട് പറഞ്ഞു.."സോറി, ഒന്നല്ല.. രണ്ടെണ്ണം.."അവൾ കൈ ഉയർത്തി മൂന്നു വിരൽ കാട്ടി.
പൊന്നൂസെത്തി.
"അമ്മേ, അപ്പാപ്പൻ എനിക്ക് ഐസ്ക്രീം വാങ്ങി തന്നല്ലോ..!"പൊന്നൂസ് തലയാട്ടി ക്കൊണ്ട് പറഞ്ഞു.."സോറി, ഒന്നല്ല.. രണ്ടെണ്ണം.."അവൾ കൈ ഉയർത്തി മൂന്നു വിരൽ കാട്ടി.
"ഈ പനി പിടിച്ച കൊച്ചിനാണോ അപ്പാ ഐസ്ക്രീം വാങ്ങി കൊടുത്തത്..?"
അപ്പനോട് പരിഭവത്തോടെ ചോദിച്ചു.
അപ്പനോട് പരിഭവത്തോടെ ചോദിച്ചു.
"കൊച്ചല്ലേടി,.. പനി ഒന്നും സാരമില്ലന്നെ.."
അപ്പൻ ചിരിച്ചു കൊണ്ട് നടന്നു.
അപ്പൻ ചിരിച്ചു കൊണ്ട് നടന്നു.
പൊന്നൂസിന്റെ കയ്യിലിരുന്ന വലിയ ആപ്പിൾ ബലൂൺ കണ്ടപ്പോൾ അതിൽ ഒന്നു തൊടൻ കൊതി തോന്നി. പൊന്നൂസ് വാശി പിടിച്ചെങ്കിലും ചോക്ലേറ്റ് വാങ്ങിത്തരാം എന്നു പറഞ്ഞപ്പോൾ അവൾ തന്നു.
ആപ്പിളിന്റെ ആകൃതിയിൽ ഉള്ള ബലൂൺ വാങ്ങി മൂക്കിനോട് അടുപ്പിക്കുമ്പോൾ അതിന്റെ ഗന്ധം ഓർമ്മകളെ ഒരു നിമിഷം പാവാട പ്രായത്തിലെക്ക് കൊണ്ടുപോയി.
ആപ്പിളിന്റെ ആകൃതിയിൽ ഉള്ള ബലൂൺ വാങ്ങി മൂക്കിനോട് അടുപ്പിക്കുമ്പോൾ അതിന്റെ ഗന്ധം ഓർമ്മകളെ ഒരു നിമിഷം പാവാട പ്രായത്തിലെക്ക് കൊണ്ടുപോയി.
"ഠോ.." ശബ്ദം കേട്ടു ഓർമ്മകൾ ഓടി ഒളിച്ചു. ഞെട്ടിത്തെറിച്ചു പോയ്.
കരച്ചിലിന് മുന്നോടിയായുള്ള വിങ്ങി പൊട്ടലോടെ പൊന്നൂസ് നിൽക്കുന്നത് കണ്ടു. തന്റെ കയ്യിലിരുന്ന ബലൂൺ ആണ് പൊട്ടിയത്.
കരച്ചിലിന് മുന്നോടിയായുള്ള വിങ്ങി പൊട്ടലോടെ പൊന്നൂസ് നിൽക്കുന്നത് കണ്ടു. തന്റെ കയ്യിലിരുന്ന ബലൂൺ ആണ് പൊട്ടിയത്.
ഈ സമയം അവൾ കരച്ചിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു.
"അതു പൊട്ടിച്ചോ..?"
അപ്പൻ മുറിയിലേക്ക് വന്നു.
"അതു പൊട്ടിച്ചോ..?"
അപ്പൻ മുറിയിലേക്ക് വന്നു.
"ഈ ,അമ്മയാണ് അപ്പാപ്പാ പൊത്തിച്ചെ.."
കരച്ചിലിന്റെ ഇടയിലും തന്നെ ഒറ്റു കൊടുക്കാൻ അവൾ മറന്നില്ല.
കരച്ചിലിന്റെ ഇടയിലും തന്നെ ഒറ്റു കൊടുക്കാൻ അവൾ മറന്നില്ല.
അപ്പൻ അവളെയും എടുത്തു പുറത്തേക്കു
പോകുന്നപോക്കിൽ തന്നെ ഒന്നു നോക്കി
ആ നോട്ടത്തിൽ.. "കഷ്ട്ടം" എന്ന ഭാവം
മാത്രം തിരിച്ചറിഞ്ഞു.
പോകുന്നപോക്കിൽ തന്നെ ഒന്നു നോക്കി
ആ നോട്ടത്തിൽ.. "കഷ്ട്ടം" എന്ന ഭാവം
മാത്രം തിരിച്ചറിഞ്ഞു.
ചമ്മലോടെ പിന്തിരിഞ്ഞു. കാൽ എടുത്ത് വച്ചതു എന്തോവഴുക്കൽഉള്ള വസ്തുവിൽ ആയിരുന്നു.ഇഴ ജന്തുക്കൾ ആവും എന്ന ഭീതിയിൽ ഞെട്ടലോടെ കാൽ വലിച്ചു.
മുന്നേ പൊട്ടിയ ആപ്പിൾ ബലൂണിന്റെ ബാക്കി അതാ താഴെ കിടന്നു ചിരിക്കുന്നു.
ചമ്മലോടെ ചുറ്റിനും നോക്കി..
ഭാഗ്യം .. ആരും കണ്ടിട്ടില്ല.. കാലുകൊണ്ട് അതിനെ തൊഴിച്ചു തെറിപ്പിച്ചു.
'ആഹാ.. എന്നോടാ കളി ..?'
ചമ്മലോടെ ചുറ്റിനും നോക്കി..
ഭാഗ്യം .. ആരും കണ്ടിട്ടില്ല.. കാലുകൊണ്ട് അതിനെ തൊഴിച്ചു തെറിപ്പിച്ചു.
'ആഹാ.. എന്നോടാ കളി ..?'
സന്ധ്യകഴിഞ്ഞതും പൊന്നൂസ് ഉറക്കെ ചുമക്കുന്നത് കേട്ടു.. അല്പം കഴിയെചുമ ശക്തി പ്രാപിച്ചു.പൊന്നൂസിന്റെ ശരീരംതീ പോലെ പൊള്ളാൻ തുടങ്ങി..
വാടി കുഴഞ്ഞു തളർന്നു കിടക്കുന്ന അവളെ കണ്ടു സങ്കടം തോന്നി.ഫോൺ ചെയ്തു
ഏട്ടനോട് വിവരം പറഞ്ഞു.
വാടി കുഴഞ്ഞു തളർന്നു കിടക്കുന്ന അവളെ കണ്ടു സങ്കടം തോന്നി.ഫോൺ ചെയ്തു
ഏട്ടനോട് വിവരം പറഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ പൊന്നൂസ് ശർദിക്കാൻ തുടങ്ങി..കണ്ണുകൾ തുറിച്ചു, ശ്വാസമെടുക്കാൻ പാടുപെട്ടു കൊണ്ടു
വലിയ ശബ്ദത്തിൽ ശർദിക്കുന്ന
പൊന്നൂസിന് കണ്ടപ്പോൾ സഹിക്കാൻ
കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞു പോയി.
വലിയ ശബ്ദത്തിൽ ശർദിക്കുന്ന
പൊന്നൂസിന് കണ്ടപ്പോൾ സഹിക്കാൻ
കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞു പോയി.
ഈ സമയം ആണ് ഏട്ടൻ കയറി വരുന്നത്. പൊന്നൂസിന്റെ അവസ്ഥകണ്ട് ആ, കണ്ണുകൾ നിറയുന്നത് കണ്ടു.
" ഇന്ന് ,തണുത്തത് എന്തെങ്കിലും കൊച്ചിന് കൊടുത്തോ..?"
ഏട്ടന്റെ വാക്കുകൾ പതറിയിരുന്നു.
ഏട്ടന്റെ വാക്കുകൾ പതറിയിരുന്നു.
"ആ..മോനെ പള്ളിയിൽ നിന്നും ഐസ്ക്രീം വാങ്ങി കൊടുത്തിരുന്നു.."
തീ പറക്കുന്ന ഏട്ടന്റെ കണ്ണുകൾ കണ്ടു അപ്പൻ മുഖം താഴ്ത്തി.
തീ പറക്കുന്ന ഏട്ടന്റെ കണ്ണുകൾ കണ്ടു അപ്പൻ മുഖം താഴ്ത്തി.
ഒന്നും മിണ്ടാതെ, പൊന്നൂസിനെയും കൊണ്ടു ആശുപത്രിയിൽ എത്തി. ഡോക്ടർ പരിശോധനനടത്തി മരുന്നുകൾ കുറിച്ചു നൽകി .മണിക്കൂറുകൾ കഴിഞ്ഞു. ഒരു വിധംഭേദമായിഎന്നുബോധ്യപ്പെട്ടപ്പോൾ വീട്ടിലേക്കു തിരിച്ചു.
വലിഞ്ഞു മുറുകി ഇരുന്ന ഏട്ടനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. മൗനമായി പിന്തുടർന്നു.വീട്ടിൽ എത്തിയതും അമ്മയും, അപ്പനും ഓടി വന്നു.
വലിഞ്ഞു മുറുകി ഇരുന്ന ഏട്ടനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. മൗനമായി പിന്തുടർന്നു.വീട്ടിൽ എത്തിയതും അമ്മയും, അപ്പനും ഓടി വന്നു.
"തൊട്ടു പോകരുത് അവളെ.."ഏട്ടന്റെ അലർച്ച കേട്ടു എല്ലാവരും നടുങ്ങി.
"നിങ്ങളാണ്ഇതിനെല്ലാംകാരണം.".അപ്പന്റെ യും, അമ്മയുടെയും നേരെ വിരൽ ചൂണ്ടി ഏട്ടൻഅലറി.
ഏട്ടന്അങ്ങിനെപെട്ടെന്നൊന്നുംദേക്ഷ്യം
വരില്ല. പക്ഷെ, വന്നാൽ സർവ്വനാശം മായിരിക്കും.. അതു അറിയാവുന്ന അമ്മ അപ്പനെ വിളിച്ചു കൊണ്ടു പുറത്തേക്കു നടന്നു.
കുറ്റബോധം കൊണ്ടാവണം അപ്പന്റെ കണ്ണുനിറഞ്ഞിരുന്നു..
ഏട്ടൻ മുറിയിൽ ഉണ്ടായിരുന്ന വീട്ടുപകര ങ്ങൾ എന്തോക്കെയോപിറുപിറുത്തു കൊണ്ടു തല്ലി തകർത്തു.. കഴിഞ്ഞ മാസം വാങ്ങിയ LCD TV യിൽ കൈ വയ്ക്കുന്നത് കണ്ടപ്പോൾ ചങ്ക് പിടഞ്ഞു.
"ശ്യാമേട്ടാ...അരുതെ..."ഏട്ടൻ മുഖം തിരിച്ചു എന്നെ നോക്കി.
"കറുത്തമുത്തുള്ളതാണ്.."വിക്കലോടെ കൂട്ടി ചേർത്തു.മറുപടി ആയി റിമോട്ട് ചെവിക്കരൂകിലൂടെ മൂളിപറന്നു പോയി ഭിത്തിയിൽ തട്ടിചിതറുന്ന ശബ്ദം കേട്ടു.

Tv സ്റ്റാൻഡിൽ നിന്നും പറിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു.
പൊന്നൂസ് ഉണർന്ന് കരയാൻ തുടങ്ങിയത്.
അതു കേട്ടു കിതച്ചു കൊണ്ടു ശ്യാമേട്ടൻ നിന്നു..മുടിയിൽ വിരലോടിച്ചു കൊണ്ടുസോഫയിലേക്കു വീണു.തന്നിൽ ഒരു ദീർഘനിശ്വാസം ഉയർന്നു.
നിമിഷങ്ങൾ കടന്നു പോയി. എല്ലാം
ശാന്തമായി.. എന്നു മനസ്സിലാക്കിയ അപ്പൻ
ഏട്ടന് അരുകിലെത്തി.

"മോനെ,.. അവൾ കുഞ്ഞല്ലേടാ... അവൾ വാശിപിടിച്ചപ്പോൾ വാങ്ങി കൊടുത്തതാടാ
പക്ഷെ, ഇങ്ങനെആവുമെന്നൊരിക്കലും
വിചാരിച്ചില്ല. "
തറയിൽ നോക്കി ഇരിക്കുന്ന ശ്യാമേട്ടനെകണ്ടപ്പോൾ വിഷമം തോന്നി.
പക്ഷെ, ഇങ്ങനെആവുമെന്നൊരിക്കലും
വിചാരിച്ചില്ല. "
തറയിൽ നോക്കി ഇരിക്കുന്ന ശ്യാമേട്ടനെകണ്ടപ്പോൾ വിഷമം തോന്നി.
"കുഞ്ഞും നാളിൽ നീയും ഐസ്ക്രീമിനു വേണ്ടി വാശിപിടിക്കുമ്പോൾ ഈ അപ്പൻ കുറെ വാങ്ങിതന്നിട്ടുണ്ട്. അപ്പോൾ അതിൽ കുറ്റമില്ലായിരുന്നു .ഇപ്പോൾ നീ അച്ഛനായപ്പോൾ നിന്റെ കുഞ്ഞിന് ചെറിയ പനി പിടിച്ചപ്പോഴേക്കും നിനക്കു സഹിക്കാൻ കഴിയുന്നില്ല അല്ലെ ? നാളെ നീയും അപ്പുപ്പൻ ആവും അപ്പോൾ നിന്റെ മക്കൾ ഇങ്ങനെ പെരുമാറിയാൽ നിനക്കു സഹിക്കോ..?"
അല്പനേരത്തെ മൗനത്തിന്റെ ഇടവേള മുറിച്ചത് ശ്യാമേട്ടന്റെ കരച്ചിൽ ആയിരുന്നു.
അപ്പനെ കെട്ടി പിടിച്ചു കരയുന്ന ശ്യാമേട്ടനെ
കണ്ടപ്പോൾ അറിയാതെ താനും കരഞ്ഞുപോയി..
അല്പനേരത്തെ മൗനത്തിന്റെ ഇടവേള മുറിച്ചത് ശ്യാമേട്ടന്റെ കരച്ചിൽ ആയിരുന്നു.
അപ്പനെ കെട്ടി പിടിച്ചു കരയുന്ന ശ്യാമേട്ടനെ
കണ്ടപ്പോൾ അറിയാതെ താനും കരഞ്ഞുപോയി..
"കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം.
കറുത്ത മുത്ത് പുതിയവഴിത്തിരിവിലേക്ക്"
കറുത്ത മുത്ത് പുതിയവഴിത്തിരിവിലേക്ക്"
അടുത്തുള്ള ഏതോ വീട്ടിലെ TV യിൽ സീരിയലിന്റെ പരസ്യം കാതുകളിൽ വീണു. ഞെട്ടലോടെഅമ്മയെനോക്കി അമ്മയെന്നെയും.
'കറുത്തമുത്ത് തുടങ്ങികാണും.'അമ്മയുടെ ഉറക്കെയുള്ള നെടുവീർപ്പുവിളിച്ചു പറയു ന്നുണ്ടായിരുന്നു.
'കറുത്തമുത്ത് തുടങ്ങികാണും.'അമ്മയുടെ ഉറക്കെയുള്ള നെടുവീർപ്പുവിളിച്ചു പറയു ന്നുണ്ടായിരുന്നു.
ശുഭം.
By✍️
Nizar vh.
By✍️
Nizar vh.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക