അച്ഛമ്മയൊടൊപ്പം ഞങ്ങളുടെ അമ്മിണിപശുവിനെ തീറ്റിക്കാനായി പറമ്പിലെ കുളകരയിലേക്ക് ഞാനും പോവാറുണ്ടായിരുന്നു.കുളത്തിലെ പരൽമീനുകളെ നോക്കി ഞാൻ അങ്ങനെ യിരിക്കും.
ജലോപരിതലത്തിൽ വരാൽ അതിൻ്റെ പത്തിരുപതോളം വരുന്ന ഓറഞ്ച്നിറമുള്ള കുഞ്ഞുങ്ങളെയും കൊണ്ട് ഇടക്കിടെ പൊങ്ങിവരും.എന്നിട്ട് പായലിനുള്ളിലൂടെ ഒളിഞ്ഞ് ആകാശത്തേക്ക് നോക്കി വെള്ളം കുടിച്ച് അവിടെ നിന്ന് മറയും.ആ മനോഹരമായ കാഴ്ച ഇന്നും എൻെറ മനസിലുണ്ട്.
കുളത്തിൻ്റെ കരയിലായിരുന്നു.രാഘവേട്ടൻ്റെയും,ഭാർഘവിയേടത്തിയുടെയും വീട് .ആചെറിയ ഓടിട്ടവീട് എപ്പോഴും ശബ്ദമുഖരിതമായിരുന്നു.അവർക്ക് മൂന്ന് ആൺമക്കളായിരുന്നു.കുളത്തിൻ്റെ ഓവിലൂടെ പോയികൊണ്ടിരുന്ന നീർചാല് അവരുടെ അടുക്കളവശത്തൂടെ ഒഴുകി കൊണ്ടിരുന്നു. അവർ അടുക്കള വശത്തെ പിന്നാമ്പുറത്ത് നിലത്ത് അടുപ്പ് ഉണ്ടാക്കി അവിടുന്നായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്.
അവർ കോലായിലിരുന്ന് ഭക്ഷണം കഴിക്കുകയും,പഴയൊരു റേഡിയോയിലൂടെ പാട്ടുകൾ ആസ്വദിക്കുകയും ചെയ്യുമായിരുന്നു.ഭാർഘവിയേടത്തി എന്നെ കണ്ടാൽ വിളിച്ചു ചോദിക്കും
"മോളേ...ചോറ് കൈച്ചോ"
"ചായ കുടിക്കാൻ പോര്ന്നോ"എന്നൊക്കെ.ഞങ്ങളുടെ വീട്ടിലെ കോലായിരുന്നാൽ അവരുടെ വീടും ആവീട്ടിലെ ഉച്ചത്തിലുള്ള സംസാരങ്ങളും എല്ലാം കേൾക്കാമായിരുന്നു.അവർ ഭാര്യയും,ഭർത്താവും ഒട്ടും നാണം തോന്നാതെ തമ്മിൽ അത്യുച്ചത്തിൽ കലഹിക്കാറുണ്ടായിരുന്നു.

എന്നിരുന്നാലും രാഘവേട്ടൻ തന്റെ ഭാര്യയെയും,മക്കളെയും കൂട്ടി നാടകം കാണാനും,ഉത്സവം കൂടാനും ഒക്കെ പോവുകയും ചെയ്യാറുണ്ടായിരുന്നു.
ഒരു ദിവസം രാവിലെ രാഘവേട്ടൻ കോലായിലിരുന്ന് വിളിച്ചു കൂവി
"എടി വാർഘവ്യേ.....വാർ..'എന്ന് പറയുമ്പോഴേക്കും
"എന്തേയ്'എന്ന് ഭാർഘവിയേടത്തി പിന്നാമ്പുറത്ത് അടുപ്പിനരികിൽ നിന്ന് വിളികേട്ടു.
"എന്തേയ്'എന്ന് ഭാർഘവിയേടത്തി പിന്നാമ്പുറത്ത് അടുപ്പിനരികിൽ നിന്ന് വിളികേട്ടു.
"നിയ്യൊരു വടി ഇങ്ങെട്ത്തോണ്ട് വാടീ"
"അതെന്തിനാ രാഹവേട്ടാ"
"നിയ്യ് വടിയും കൊണ്ട് വര്ന്നോ...അതോ ഞാനങ്ങോട്ട് വരണോ"
"ഹോ ഈ മന്ഷ്യൻ്റെ ഒര് കാര്യം"എന്ന് പറഞ്ഞു ഭാർഘവിയേടത്തി അടുപ്പിനടുത്ത് നിന്നെഴുന്നേറ്റ് വിറകിരുന്നതിനിടയിൽ നിന്ന് നല്ലൊരു കമ്പുമെടുത്ത് മുറ്റത്ത് എത്തി കമ്പ് രാഘവേട്ടനു നേരെ നീട്ടി.
"ഇത് മതിയോ'
"ഓ മതിയെടീ...അത് നേരെ എൻെറ അണ്ണാക്കിലോട്ടങ്ങ് കുത്തി കേറ്റ് ഈ പുട്ട്' ഒന്നെറങ്ങി പോവാനാ"
ഭാർഘവിയേടത്തി ജാള്യതയൊടെ കമ്പ് താഴെയിട്ടു.
"നിങ്ങക്ക് ഞാൻ ചായ തന്നില്ലായ്ര്ന്നോ മന്ഷ്യാ"
രാഘവേട്ടൻ കണ്ണുരുട്ടി കിതച്ചു കൊണ്ട് ഭാർഘവിയേടത്തിയെ നോക്കി. ഏതു നിമിഷവും കാലുകൊണ്ട് ഒരു തൊഴി കിട്ടിയേക്കാം എന്നുള്ളതിനാൽ ആയമ്മ ഓടിപോയി വലിയൊരു മഗ് ചായയും ഗ്ലാസുമായി വന്ന് അത് രാഘവേട്ടനരികിൽ വെച്ച് ഓടി ചുമരിനരികിൽ മറഞ്ഞു നിന്നു.
തന്റെ ഭർത്താവ് ചായ ഒഴിച്ചു കുടിക്കുന്നത് ഒളിഞ്ഞുനോക്കി ദീർഘനിശ്വാസം പൊഴിച്ചു.

"എടാ...ശാന്തകുമാറേ....ശാന്ത്'എന്ന് പറയുമ്പോഴേക്കും അവരുടെ ഇളയപുത്രൻ ശാന്തകുമാർ മുന്നിൽ ഹാജർ
'എന്താമ്മേ"
"എടാ നിയ്യ് കടേല് പോയി ഇത്തിരി എണ്ണ വാങ്ങിച്ചോണ്ട് വാ"
അത് കേൾക്കേണ്ട താമസം ശാന്തകുമാർ ട്രൗസർ ഒന്ന് വലിച്ചു കേറ്റി രണ്ട് കൈപത്തിയും ചുരുട്ടി നീട്ടിപിടിച്ച് വലതുകാൽ നിലത്ത് ആഞ്ഞ് ചവിട്ടി ബ്രൂം...ബ്രൂം...എന്ന് ശബ്ദമുണ്ടാക്കി തൻെറ താൻ'എന്ന സ്വവാഹനം സ്റ്റാർട്ടാക്കി.

ഭാർഘവിയേടത്തി ഒരു കുപ്പി അവൻ്റെ കക്ഷത്തിൽ തിരുകിവെച്ചുകൊടുത്ത് പൈസ അവൻ്റെ പോക്കറ്റിലും ഇട്ടു കൊടുത്തു. അവർ ബ്രൂ....എന്ന ശബ്ദം ഉണ്ടാക്കി ഓടിപോയി അൽപനിമിഷങ്ങൾക്കുള്ളിൽ കിതച്ചുകൊണ്ട് വന്നു.
"അയ്യോ...മ്മേ...എടവഴീല് പനേടടത്ത് യക്ഷി"
"യക്ഷ്യോ...."ഭാർഘവിയേടത്തി നെഞ്ചിൽ കൈവച്ചു.
"ആ...അമ്മേ...അത് ചൂളം വിളിച്ചു"ഞാൻ നിൽക്കുമ്പോ...മിണ്ടൂല..പിന്നെ ഓടിയപ്പോ...ദേ..ചൂളം വിളിക്കണ്..ഞാൻ തിരിച്ചോടി കുറച്ചു ദൂരം ചൂളംവിളിച്ച് ൻ്റെ കൂടെ വന്ന് പിന്നെ പോയി...ഞായിനി കടേല് പോവൂല"ശാന്തകുമാർ ഒറ്റശ്വാസത്തിൽ പറഞ്ഞു. തൻെറ പ്രസ്ഥാവനനടത്തി.

ഇതൊക്കെ കേട്ട് ഭാർഘവിയേടത്തി എന്തുചെയ്യണമെന്നറിയാതെ നിൽക്കെയാണ് രവി മാഷ് അതുവഴിവന്നത് .മാഷോട് കാര്യം പറഞ്ഞതോടെ മാഷ് ശാന്തകുമാറിനെ ആകെയൊന്ന് നോക്കി പൊട്ടിചിരിച്ചു
"ഹ ഹ ഭാർഘവിഏടത്തി ആ എണ്ണകുപ്പിക്ക് ഒരു അടപ്പ് എടുത്തു ഇട്ടിട്ട് ചെറുക്കൻ്റെ കൈയ്യില് കൊടുത്താട്ടെ...എന്നാൽ ആരും ചൂളംവിളിച്ച്പിറകെ വരില്ല."
"അപ്പോ യക്ഷിയില്ല അല്ലേ മാഷേ..."
"ഓ അമ്മേ..കുപ്പിലേക്ക് കാറ്റടിച്ചാ...ഒച്ചയുണ്ടായേ...."ശാന്തകുമാർ മാഷിനെയൊന്ന് നോക്കി തലചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.
ചെറുക്കന് കാര്യംമനസിലായല്ലോ എന്നോർത്ത് പുഞ്ചിരിയൊടെ മാഷ് നടന്നുപോയി.

"എടി വാർഘവ്യേ...വാർ..."അപ്പോഴേക്കും രാഘവേട്ടൻ്റെ മുന്നിൽ ഭാര്യ ഹാജർ
"എന്തേയ്"
"നല്ല ചാളമത്തിയാടീ...കറിവെച്ചേ..."ഭാർഘവിഏടത്തി
അടുക്കളവശത്തിരുന്ന് റേഡിയോയിലെ പാട്ടും ആസ്വദിച്ചുകൊണ്ട് മുറ്റത്തെ അടുപ്പത്ത് നിന്ന് വെന്ത ചോറ് വാങ്ങി വാർത്തുവെച്ചു.മീൻ മുറിച്ചു കറിവെച്ചു.രാഘവേട്ടൻ ഒരു ബീഡിയും പുകച്ച് കോലായിലങ്ങനെ ഇരുന്നു.

ഉച്ചയായി "രാഹവേട്ടാ..ചോറെടുക്കട്ടേ"
"ശാന്തനൊക്കെ എവിടേടി...അവർക്ക് ചോറൊന്നും വേണ്ടേ'
"കളിച്ചു മതിച്ച് ഇപ്പ വരും നിങ്ങള് കഴിച്ചാട്ടേ..."
ഭാർഘവിയേടത്തി ഒരുപ്ലേറ്റിൽ ചോറും,ഒരു ചെറിയ ഡവറയിൽ കറിയും രാഘവേട്ടനായി കോലായിൽ കൊണ്ട് വെച്ചു.രാഘവേട്ടൻ കൈകഴുകി ചോറുണ്ണാൻ ഇരുന്നതും ഭാർഘവിയേടത്തി നിറഞ്ഞ മനസൊടെ അടുക്കള വശത്തേക്ക് പോയി.
"ടീ..വാർഘവീ....വാർ"
വിളികേട്ടതും ഭാർഘവിയേടത്തി ഓടി മുന്നിൽ എത്തി.
"ഞാനെന്താ..യിന്ന് കറിവെക്കാൻ വാങ്ങ്യേ"

"ഇത് നല്ല കൂത്ത് കണ്ടാലറിഞ്ഞൂടെ ചാളമത്തി"
"ആണല്ലോ..അല്ലാതെ 'തവള'യൊന്നുമല്ലാലോ'
"ആണല്ലോ..അല്ലാതെ 'തവള'യൊന്നുമല്ലാലോ'
"തവളയോ"
"ഇങ്ങോട്ട് കണ്ണ് തുറന്നു നോക്കെടീ.............മോളേ..'
രാഘവേട്ടൻ നിന്ന് വിറച്ചു.
രാഘവേട്ടൻ നിന്ന് വിറച്ചു.
അന്തം വിട്ട് ഭാർഘവിയേടത്തി ആ പ്ലേറ്റിലേക്ക് നോക്കി. ആ രണ്ട് മത്തികഷണങ്ങൾക്കിടയിൽ ചത്ത് വിറങ്ങലിച്ച് നാല് കാലും മുകളിലേക്ക് ആക്കി ദാ കിടക്കുന്നു 'ഒരു തവളകുഞ്ഞ്'.തിളക്കുന്ന കറിചട്ടിയിലേക്ക് കുളം ആണെന്ന് എങ്ങാൻ കരുതി എടുത്തു ചാടിയതായിരിക്കാം.അതോ..പിഴച്ചുപോയ ചാട്ടത്തിന്റെ പരിണിതഫലമോ...?അറിയില്ല.
"നിന്നെ ഞാനിന്ന് കൊല്ലുമെടീ..."
"നിങ്ങള് എന്നെ കൊന്നു ജയിലീ...പോണ്ട മന്ഷ്യാ..ഞാൻ സൊന്തം ചത്തോളാം"
"നിങ്ങള് എന്നെ കൊന്നു ജയിലീ...പോണ്ട മന്ഷ്യാ..ഞാൻ സൊന്തം ചത്തോളാം"
"ആഹാ നിയ്യങ്ങനെ ചാവ്വോടീ...എന്നാ..ചാക്"
ഭാർഘവിഏടത്തി വീടിന് പിൻവശത്തെ ആൾമറയില്ലാത്ത കിണറിനടുത്തേക്ക് മുടിയും അഴിച്ചിട്ട് ഓടി.
ഭാർഘവിഏടത്തി വീടിന് പിൻവശത്തെ ആൾമറയില്ലാത്ത കിണറിനടുത്തേക്ക് മുടിയും അഴിച്ചിട്ട് ഓടി.
അൽപസമയം കഴിഞ്ഞു ശബ്ദം ഒന്നും കേൾകാതെ വന്നപ്പോൾ രാഘവേട്ടൻ പതിയെ പിൻവശത്തേക്ക് ചെന്നു. ഭാർഘവിയേടത്തിയുണ്ട് കിണറ്റിൽ വക്കത്തിരുന്ന് അതിലേക്ക് നോക്കി യിരിക്കുന്നു.
"എന്താടീ...നിയ്യ് ചാടി ചത്തില്ലേ"
"രാഹവേട്ടാ...ഈനകത്ത് വെല്യൊരു നീർകോലി.അതിന്നെ കടിച്ചാലേ.."
"രാഹവേട്ടാ...ഈനകത്ത് വെല്യൊരു നീർകോലി.അതിന്നെ കടിച്ചാലേ.."
ഒന്നും മിണ്ടാതെ രാഘവേട്ടൻ മുൻവശത്തെ മുറ്റത്തേക്ക് നടന്നു.
എന്നിട്ട് ഉറക്കെ വിളിച്ചു.
"വാർഹവീ.....വാർ..."
എന്നിട്ട് ഉറക്കെ വിളിച്ചു.
"വാർഹവീ.....വാർ..."
"എന്തേയ്"ഭാർഘവിയേടത്തി രാഘവേട്ടൻ്റെ മുന്നിൽ ഹാജർ.
ശുഭം
ലീബബിജു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക