Slider

സദാചാരം

0
Image may contain: 1 person, closeup and outdoor

സാജനും രണ്ട് ക്ലാസ്സ് ഇളയവളും അയൽ ക്കാരിയുമായ സോഫിയയും ആത്മസുഹൃ ത്തുക്കളായിരുന്നു. സംഗീതവും വായനയും
നർമ്മങ്ങളും കൈമുതലുള്ള ഇരുവർക്കിമി
ടയിലുള്ള സൗഹൃദത്തിന് ഒരു പ്രത്യേക ഇഴ
യടുപ്പം തന്നെയായിരുന്നു.
അപ്പച്ചനും അമ്മച്ചിയും സോഫുവും ഉൾ പ്പെട്ട മൂന്നംഗ കുടുംബം സന്തോഷത്തോടെ
കഴിയവേയാണ് അപ്പച്ചനും അമ്മച്ചിയും ഒരു കാർ അപകടത്തിൽ കൊല്ലപ്പെടുന്നത്. അതോടെ അവളുടെ എല്ലാ സന്തോഷങ്ങളും അസ്തമിച്ചു.സോഫുവിനെ അമ്മച്ചിയുടെ നാടായ ഇടുക്കിയിലെ റാന്നിയിലേക്ക് അവരു ടെ ആങ്ങളമാർ കൊണ്ടുപോയി. അതോടെ സാജനും സോഫുവും തമ്മിൽ തീരെ ബന്ധ മില്ലാതായി. അവളെയോർത്ത് പലപ്പോഴും സാജന്റെ മിഴികൾ ഈറനണിഞ്ഞു.
കുറേ കാലങ്ങൾക്കുശേഷം സാജന്റെ വി വാഹം കഴിഞ്ഞു. സോഫുവിന്റെ ക്ലാസ്സ്മേറ്റ്
ഇന്ദുവായിരുന്നു വധു. അവർ സന്തോഷ ത്തോടെ ജീവിതം തുടങ്ങിയെങ്കിലും ഇടക്കൊ ക്കെ സോഫുവിന്റെ ഓർമ്മകൾ സാജനെ അലട്ടാറുണ്ട്.
അതിനിടെക്കെപ്പോഴോ സോഫുവിന്റെ
വിവാഹം കഴിഞ്ഞിരുന്നു.എന്നാൽ ഭർത്താ വിന്റെ അമിത മദ്യപാനവും ദുർന്നടപ്പും സോഫുവിന്റെ ജീവിതമൊരു നരകമാക്കി.ഒരി ക്കൽ ഭർത്താവിന്റെ ശല്യം സഹിക്കവയ്യാതെ
അവൾ വീടുവിട്ടിറങ്ങി. അധികം വൈകാതെ
അവർ തമ്മിൽ പിരിഞ്ഞു. സോഫുവിനാകട്ടെ
കുടുംബ വീട്ടിൽ സ്ഥാനമില്ലാതായി, അവൾ
ഒറ്റപ്പെട്ടു, അവസാനം ഗവൺമെന്റിന്റെ അന്തേവാസി കേന്ദ്രത്തിൽ അഭയം പ്രാപിച്ചു.
ഇതറിഞ്ഞ സാജനും ഇന്ദുവും ഏറെ ദു:ഖിത രായി.ഇന്ദു സാജനോടായിപ്പറഞ്ഞു...
" ഏട്ടാ.. എന്റെ സോഫൂനെ നമുക്കിവിടെ താമസിപ്പിച്ചുടെ ?.പാവല്ലെ ഏട്ടാ..അവൾ "!
ഇത് കേട്ടപ്പോഴേക്കും സാജന്റെ കണ്ണുകൾ
ഈറനണിയുന്നത് ഇന്ദു കണ്ടു.
അല്പനിമിഷത്തെ മൗനത്തിനു ശേഷം സാ ജൻ പറഞ്ഞു..
"മോളേ.. കുഴപ്പമില്ല,പക്ഷേ എത്ര കാലം.?
എല്ലാ കാലവും ഇവിടെ തുടരാൻ മറ്റുള്ളവർ
സമ്മതിക്കുമോ? അവൾക്കുതന്നെ അവൾ
ഇവിടെയൊരു രണ്ടാം തരമായി തോന്നില്ലേ?"
വിവാഹം എന്നാൽ ഭാര്യയും ഭർത്താവും മാത്രം എന്ന സ്വാർത്ഥതക്ക് കീഴടങ്ങിയിട്ടില്ലാ ത്ത ഇന്ദു തുടർന്നു..
"ഏട്ടാ.. അവൾക്കിനി അപരിചിതരുമായുള്ള
വിവാഹം ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല.
ഇനിയും പഴയത് ആവർത്തിച്ചാൽ..പിന്നെ സോഫു ജീവിച്ചിരിക്കില്ല, അതെനിക്കുറപ്പാ. എനിക്കങ്ങനെ എന്റെ സോഫുവിനെ മരണ
ത്തിനു വിട്ടുകൊടുത്തുകൂടാ.ഏട്ടനും സോഫു വിനെ വലിയ കാര്യമല്ലേ? അവൾ ഇവിടെത്ത ന്നെ കുടട്ടെ, ഏട്ടന്റെ രണ്ടാം ഭാര്യയായി. സദാചാരവാദികളിൽനിന്നും പോക്കിരികളിൽ നിന്നും രക്ഷ നേടാൻ അതാ നല്ലത്.നിയമത്തി ൽ ഒരു പക്ഷേ ഒരാൾക്ക് ഒരു ഭാര്യ എന്നെഴു തിയിരിക്കാം. പക്ഷേ.. ഏട്ടന്റെ ഈ മനസ്സിനു ള്ളിലെ നിയമ പുസ്തകത്തിൽ അവൾക്കൊ രു അംഗീകാരം കൊടുത്താൽ മതി."!
അങ്ങനെ സാജനും ഇന്ദുവും സോഫിയയും
സദാചാരക്കാരെ പുച്ഛിച്ച് സന്തോഷത്തോടെ
ജീവിച്ചു.സാജനിൽ നിന്നും ഇന്ദുവിനും സോ ഫിയക്കും സന്തതികളുണ്ടായി.മക്കൾ അല്പം
മുതിർന്നപ്പോൾ അവർ മക്കളോടായിപ്പറ ഞ്ഞു..
"മക്കളേ.. എല്ലാ വീട്ടിലും ഒരച്ഛനും ഒരമ്മയും മാത്രേമയുള്ളൂ. എന്നാൽ ഈ വീട്ടിൽ നിങ്ങൾ ക്ക് ഒരച്ഛനും രണ്ടമ്മമാരുമാണുള്ളത്. അതു കൊണ്ട് ഒരു കുറവുമിവിടെയില്ല. നമ്മുടെ മന:സാക്ഷിയിലെ അലിഖിതനിയമങ്ങൾക്കാ ണ് എന്തുകൊണ്ടും ലിഖിതങ്ങളായ പല നിയ മങ്ങളേക്കാൾ ശക്തി "
..അശോക്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo