Slider

എന്റെ പ്രണയം

0
Image may contain: 4 people, people smiling, people standing

ഡി പെണ്ണെ എഴുന്നേറ്റ് പോയി കുളിക്കടി. അവരിങ് എത്തും ഇപ്പോ. അമ്മയുടെ ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്.അവര് വന്നോട്ടെ. അതിനു ഞാൻ എന്താ വേണ്ടേ. കണ്ണും തിരുമ്മിയുള്ള എന്റെ ചോദ്യം കേട്ടപ്പോൾ കയ്യിലിരുന്ന ചട്ടുകം കൊണ്ടാണ് അമ്മ മറുപടി പറഞ്ഞെ.ഹോ ഈ അമ്മേടെ കാര്യം. തമാശ പറയാനും മേലെ.
എന്നെ പെണ്ണുകാണാൻ ഇന്നൊരുകൂട്ടർ വരുന്നുണ്ട്. അതാണ്. ഇപ്പോ കല്യാണം വേണ്ട എന്നു ഞാൻ പറഞ്ഞതാ.എല്ലാ പെണ്ണുങ്ങളും പറയുന്നപോലെ ജാട അല്ലാട്ടോ. ഒരു ജോലി മേടിച്ചു അച്ഛനേം അമ്മേം അനിയത്തിയേം നോക്കിട്ട് മതി കല്യാണം എന്നു കരുതീട്ടാ. പക്ഷെ അച്ഛൻ സമ്മതിക്കുമോ. ഇന്നു വരുന്ന പയ്യൻ ഗൾഫ് കാരൻ ആണ.ഫോട്ടോ കണ്ടപ്പോഴേ ഒരു ഗുണ്ട ലുക്ക്‌. അപ്പോൾ തന്നെ ഞാൻ പറഞ്ഞു എന്നെ കൊലക്കു കൊടുക്കുവാണോ 🙏.
ഈ പെണ്ണ് ഇതുവരെ കുളിച്ചില്ലേ. അമ്മേടെ അടുത്ത വിളി വന്നു. ഈ കല്യാണം മുടക്കാൻ എന്തേലും വഴി ആലോചിക്കേണ്ടി ഇരിക്കുന്നു😎.
പെട്ടെന്ന് കുളികഴിഞ്ഞു വന്നപ്പോൾ അനിയത്തി കുറെ പട്ടുസാരികളും കൊണ്ട് നില്കുന്നു. Bloody fool. എന്നെ കെട്ടിക്കാൻ അവൾക്കാണ് തിരക്ക്. അത്ര സുന്ദരിയായി അവരുടെ മുന്നിൽ പോകണ്ട എങ്ങാനും ഇഷ്ടപെട്ടാലോ🙉.
ഉള്ളതിൽ ഏറ്റവും bore ആയ ഒരു പഴയ സാരി ഞാൻ ഉടുത്തു.എന്നെ കണ്ടു അച്ഛന്റെ അനിയനും കുടുംബവും എന്തിനേറെ എന്റെ അച്ഛൻ വരെ മൂക്കത്തു കൈ വച്ചു. അത്ര bore ആരുന്നു. നമ്മുടെ ഉദ്ദേശം ഇത് കലക്കൽ ആണല്ലോ.
അങ്ങനെ അവര് വന്നു. സിനിമയിലെ നായികയെ പോലെ ജനലിൽ കൂടി ഒളിഞ്ഞു നോക്കാൻ പറ്റില്ല. കാരണം ഞാൻ നിന്ന മുറിയിൽനിന്നും ഫ്രണ്ട് gate കാണാൻ പറ്റില്ലാരുന്നു.പകരം ഞാൻ എന്റെ അനിയത്തിയെ പറഞ്ഞു വിട്ടു. അവളുവന്നു പറഞ്ഞകേട്ട എന്റെ നെഞ്ച് തകർന്നു.😱
"അയ്യേ ഇതാണോ ചെക്കൻ. എന്റെ ചേച്ചി ചെക്കന് ഫോട്ടോയിലേക്കാളും പ്രായം ഒത്തിരി കുറവാ. നിങ്ങൾ നിന്നാൽ ചേച്ചിയും അനിയനുമെന്നു പറയും."
തീർന്നു എല്ലാം തീർന്നു. ഞാൻ അപ്പോഴേ അമ്മയോടും അച്ഛനോടും പറഞ്ഞതാ എനിക്ക് ഈ കല്യാണം വേണ്ടെന്നു.കടന്നല് കുത്തിയപോലുള്ള എന്റെ മുഖം കണ്ടാണ് അമ്മ അങ്ങോട്ട്‌ വന്നത്. കണ്ടവഴിയെ ഉള്ളിൽ അടക്കിപ്പിടിച്ച സങ്കടം ദേഷ്യം എല്ലാംകൂടി അമ്മയോട് തീർത്തു.
"നീ എന്താ പെണ്ണെ പറയണേ. അതല്ല ചെക്കൻ. അത് ചെക്കന്റെ അനിയനാണ"
😱അതിനു ചെക്കൻ ഒറ്റമോനല്ലേ.?
"ആഹ്ഹ് അത് ചെക്കന്റെ അച്ഛന്റെ അനിയന്റെ മോൻ ആണ്. മര്യാദക്ക് അങ്ങുവന്നു ചായകൊണ്ട് കൊടുക്ക്. ബാക്കി അവരുപോയിട്ട് തരാം. "
അമ്മ എന്നോടും അവളോടുമായി പറഞ്ഞു. എനിക്ക് ഈ രക്തത്തിൽ പങ്കില്ലെന്നും പറഞ്ഞു അവൾ നൈസ് ആയിപോയി. വഞ്ചകി!!!!!😣
അങ്ങനെ ആ മുഹൂർത്തം വന്നു. അച്ഛൻ അമ്മയോട് പറഞ്ഞു അവളെ വിളിക്കെടി. ടും ടും ടും എന്റെ ഹൃദയം ഇപ്പോ പുറത്തുചാടുമെന്നു തോന്നി. എന്നാലും അത് പുറത്തുകാട്ടരുതല്ലോ. കുറച്ചു ജാടയിൽത്തന്നെ ഇറങ്ങിച്ചെന്നു. 😎ആദ്യം നോക്കി. ആഹ്ഹ് മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. ഫോട്ടോയിൽ കണ്ടപോലെ അത്ര ഭീകരൻ അല്ല. ചെറിയൊരു ചുള്ളൻ ആണ് 😍.എന്നാലും 100മാർക്ക്‌ കൊടുക്കാൻ പാടില്ല. വരട്ടെ നോക്കാം. എന്നെ കണ്ടതും അവിടെയും ലഡ്ഡുപൊട്ടുന്നത് ഞാൻ കണ്ടാരുന്നു 😉.നമ്മളാരാ മോള് അറിഞ്ഞതായി ഭാവിച്ചില്ല.
പിന്നെ കാർന്നോന്മാരുടെ ചോദ്യം ഉത്തരം എല്ലാം കഴിഞ്ഞു ഞാൻ വെയിറ്റ് ചെയ്തിരുന്ന ആ ചോദ്യം !
"അപ്പോൾ ചെക്കനും പെണ്ണിനും ഇഷ്ടായോ ".
അച്ഛനും അമ്മേം എന്റെ നേരെ നോക്കി. ഞാൻ എന്തോ പറയാൻ നാവെടുത്തില്ല അവിടിരുന്നയാൾ മുട്ടനാട് തലകുലുക്കുന്നപോലെ രണ്ടു കുലുക്ക്. 😱🙉
😤എല്ലാം തീർന്നു. അടുത്ത ചോദ്യം. "ചെക്കനും പെണ്ണിനും എന്തേലും പറയാനുണ്ടോ? "
ആഹ്ഹ് ഇപ്രാവശ്യം ഞാൻ തകർക്കും. എന്നോടാ കളി kali.അങ്ങനെ ഞങ്ങൾ രണ്ടാളും പുറത്തെ പേരച്ചോട്ടിൽ. അവിടെ ചെന്നപ്പോൾ ഗുണ്ടയാണെന്നു ഞാൻ പറഞ്ഞ ആള് ആലിലപോലെ വിറക്കുന്നു. വേറൊന്നുമല്ല പെണ്ണുങ്ങളോട് മിണ്ടാൻ നാണമാണെന്നു. (കല്യാണശേഷം പറഞ്ഞുള്ള അറിവാണ് arivanu.ഇതിന്റെ ആധികാരികതയെകുറിച്ചു അന്വേഷിക്കേണ്ടിയിരിക്കുന്നു 😒)
എന്റെ ആദ്യത്തെ ചോദ്യം.
"കള്ളുകുടിക്കുമോ? "
"അതെന്താ അങ്ങനെചോദിച്ചേ? "
"കള്ളുകുടിക്കുന്നവരെ എനിക്കിഷ്ടമല്ല 😣
അങ്ങനാണേൽ നമുക്ക് വെറുതെ ടൈം വെയ്സ്റ്റ് ചെയണ്ടല്ലോ 😎"
"അയ്യോ ഞാൻ കുടിക്കില്ല. വല്ലപ്പോഴും ബിയർ അതും മറ്റുള്ളവർ നിർബന്ധിച്ചാൽ. 🙏"
😎ഓഹ് അപ്പോൾ നിര്ബന്ധിക്കണം അല്ലെ. അപ്പോൾ നിര്ബന്ധിക്കാതിരുന്നാൽ കുഴപ്പം ഇല്ലല്ലേ.
അടുത്ത Aduthachodhyam."സിഗരറ്റ് വലിക്കുമോ "
"😥ഞാനോ എനിക്ക് സിഗരറ്റ് എന്താണെന്നുപോലും അറിയില്ല ".
അയ്യോടാ പാവം. " ചുണ്ട് കറുത്ത് ഇരിക്കുന്നത്കൊണ്ട് ചോദിച്ചതാ ".
"സത്യമായിട്ടും ചെറുപ്പം തൊട്ടേ എന്റെ ചുണ്ടങ്ങാനാ. ആരോടുവേണേലും ചോദിച്ചോളൂ.".
ഹോ കഷ്ടം കുറ്റബോധം കുറ്റബോധം കൊണ്ട് എനിക്കെന്നോട് എനിക്കെന്നോട്തന്നെ ദേഷ്യം thonni😖.
അടുത്ത ഗോൾ ഗോൾ അവിടുന്നാരുന്നു.
"എനിക്ക് ഇഷ്ടമായി. എന്നെ ഇഷ്ടമായില്ലെങ്കിൽ അച്ഛനോട് പറഞ്ഞാൽ മതി. "
എന്തിനേറെ പറയുന്നു ഈ കല്യാണം വേണ്ടെന്നു പറഞ്ഞ ഞാൻ ആ ഒറ്റ ഡയലോഗ് ൽ തലകുത്തി വീണില്ലേ 😜😜😜
ആ നിമിഷം മുതൽ പ്രണയം എന്താണെന്നു ഞാൻ അറിയുകയായിരുന്നു. Eഈ നിമിഷം വരെ 💏💏💏
(കള്ളുകുടിയുടേം സിഗരെറ്റിന്റേം കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മേടെ മുഖത്തുവന്ന പുച്ചംകലർന്ന ചിരിയുടെ അർത്ഥം കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴാണ് മനസിലായത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo