
ചെറുകഥ. എം.പി.
പെരുത്ത ഉഷ്ണമുള്ള ഒരു രാത്രിയിൽ ഉറക്കം വരാതെ കിടന്നപ്പോഴാണ് അയാൾ തന്നെക്കുറിച്ച് തന്നെ ചിന്തിച്ചത്. ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഉപജീവനത്തിനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. ഇനി ഒരു പണി പഠിച്ച് അതിനു പോകാനുള്ള പ്രായവുമല്ല ത്രാണിയുമില്ല.
ലോകം ഒരു തൊഴിലായി അംഗീകരിക്കില്ലെങ്കിലും ആകെ അറിയാമായിരുന്ന കൈത്തൊഴിൽ അൽപസ്വൽപം പോക്കറ്റടിയും അല്ലറ ചില്ലറ മോഷണവുമായിരുന്നു. ഇപ്പോൾ അതിനും നിവർത്തിയില്ലാതായി. ചെറിയ കളവ് വിലപ്പോകാതായി. മോഷണം പോലും സാധാരണക്കാരന് എത്താത്ത വിധം ഉന്നതമായി.
പൊതുജനം തിരിച്ചറിയുന്നില്ലെങ്കിലും രാജ്യത്തുണ്ടാകുന്ന എല്ലാ സംഭവ വികാസങ്ങളും ഒരു സാധാരണ കള്ളനിൽ ചലനം സൃഷ്ടിക്കും. വിലക്കയറ്റ മായാലും അഴിമതിയായാലും ഉത്സവമായാലും പള്ളിപ്പെരുന്നാളായാലും കള്ളന് എല്ലാം നേരിട്ട് ബാധിക്കും. വിലക്കയറ്റമുണ്ടായാൽ ജനത്തിന്റെ മനസമാധാനം തീരും. ഉറക്കം കുറയും. അത് മോഷണത്തെ ഗൗരവമായി ബാധിക്കും. അഴിമതിക്കാരെ കള്ളന്മാർ എന്ന് വിളിക്കുമ്പോൾ നിത്യവൃത്തിക്കായി തങ്ങൾ ചെയ്യുന്ന തൊഴിൽ അപഹാസ്യമാകും. ഉത്സവം വന്നാൽ അത് ഗുണകരമാണ്. പള്ളിപ്പെരുന്നാളും. അധ്വാനം ലഘുവാകും.
നാട്ടുകാർക്ക് ഇട്ടൂപ്പിനെ അറിയാം. പക്ഷെ, കള്ളനായതിൽ ഒരു മനപ്രയാസവും അയാൾക്കിതുവരെ തോന്നിയിട്ടില്ല. ചെറുപ്പകാലത്ത് കേട്ട് ശീലിച്ച വിളിയാണ്. നാലാം തരത്തിൽ. പിന്നെ അത് ഒരു സ്ഥാനപ്പേരായി. കളളനിട്ടൂപ്പ് എന്ന് വിളിച്ചാൽ വിളി കേൾക്കാനാവും വിധം ആ പേരുമായി അത്രത്തോളം മനസാ ഇണങ്ങി അയാൾ.
ഇട്ടൂപ്പ് അറിയാതെ ഒന്ന് നെടുവീർപ്പിട്ടു. അതു കേട്ട് ഭാര്യ മോളിക്കുട്ടിക്ക് ചില്ലറ ദേഷ്യമല്ല തോന്നിയത്. കള്ളനായാൽ നല്ല കള്ളനാകണം. ഇതൊരു വക .... ആയ കാലത്ത് ഒന്നും സമ്പാദിക്കാതെ ഇപ്പോൾ അതിയാന്റെ ഒരു ഗതികെട്ട ദീർഘനിശ്വാസം:
മോളിക്കുട്ടിയും ഇട്ടൂപ്പിന്റെ ഒരു മോഷണ മുതലായിരുന്നു. ഒന്നുരണ്ട് തേങ്ങാ പിരിച്ചിട്ടും കിട്ടിയാൽ ഒരു കോഴിയെ പിടിച്ചും ഒരു ഓട്ട കിണ്ടിയോ കോളാമ്പിയോ ഒക്കെ തരപ്പെടുത്തിയും സന്ധ്യാ ദീപം കൊളുത്തിയത് അണിഞ്ഞു പോയാൽ അതു പൊക്കിയും.... ഒരു വിധം പച്ചപിടിച്ച് നിൽക്കുന്ന കാലത്താണ് അയാൾ ഔതോ മാപ്പിളയുടെ വീട്ടിൽ തന്റെ ഡ്യൂട്ടിക്ക് പോയത്.
അക്കാലത്ത് തേങ്ങയിടീലും കോഴി മോഷണവുമായിരുന്നു ഇട്ടൂപ്പിന് അനായാസ സിദ്ധിയായിട്ട് ഉണ്ടായിരുന്നത്. കോഴിയെ വെള്ളം തളിച്ച് പിടികൂടുന്ന മാന്ത്രിക സിദ്ധി തന്നെ ഉണ്ടായിരുന്നു അന്ന് കയ്യിൽ. വെള്ളം കുടഞ്ഞാൽ കോഴി ഒന്നു കുണുങ്ങി നില്ക്കും.. പിന്നെ പിടിച്ചെടുത്താൽ മതി. അത് ഒന്ന് അനങ്ങുക പോലുമില്ല.
ഇന്നിപ്പോൾ ഒരു വീട്ടിലും കോഴിയില്ല. ഉള്ള കോഴി ഫ്രീസറിലും. കോഴിയുടെ മുന്നിൽ കുണുങ്ങി നിൽക്കുന്നത് മനുഷ്യരാണ്. കോഴിയും കോഴിക്കൂടുകളും അപ്രത്യക്ഷമായി. കോഴിമോഷണവും നാമാവശേഷമായി.
അതുപോലെ തളപ്പില്ലാതെ തെങ്ങിൽ കയറാൻ അതും രാത്രിയിൽ മഹാ വിരുതായിരുന്നു അയാൾക്ക്. ഒപ്പം ഒരു കൊലത്തേങ്ങ കടിച്ച് പിടിച്ച് താഴെ ഇറക്കാനും . പക്ഷെ, ഇന്നിപ്പോൾ തെങ്ങില്ല. ഉള്ളതിൽ മണ്ടേരിയും.
അങ്ങനെയൊക്കെ വിരുത് കാണിച്ചിരുന്നെങ്കിലും വീടിനകത്ത് കയറി ഒരു മോഷണം ഇട്ടൂപ്പ് ചെയ്തിരുന്നില്ല. പോക്കറ്റടിയും താപ്പിനൊത്താൽ മാത്രം വീടിനുള്ളിൽ കയറാനുള്ള ചങ്കൂറപ്പ് തോന്നിയിരുന്നില്ല എന്നതാണ് സത്യം . അമ്മച്ചിയുടെ ഭാഷയിൽ പേടിത്തൊണ്ടൻ ആയിരുന്നു ഇട്ടൂപ്പ്. അപ്പൻ അന്തപ്പൻ കറകളഞ്ഞ തന്റേടിയായിരുന്നു എന്നാണ് അമ്മച്ചി പറഞ്ഞ് കേട്ടിട്ടുള്ളത്. കേട്ടറിവേ അപ്പനെ കുറിച്ച് ഇട്ടൂപ്പിനുള്ളു.
അമ്മ അയിലത്തെ കുട്ടിയമ്മ പറഞ്ഞു കേട്ട ഒരു കാര്യം ഇട്ടൂപ്പിനോട് പറഞ്ഞു. അങ്ങനെയാണ് പലചരക്കു കടക്കാരൽ ഔതോ മാപ്പിളയുടെ വീട്ടിലെ ഒരു പരമ രഹസ്യം ഇട്ടൂപ്പ് അറിഞ്ഞത്. ഒരു തകര പെട്ടി നിറയെ പണമാണത്രേ! അത് കേട്ടപ്പോൾ മുതൽ ഒരു പൂതി. എത്ര നാളായി ഇങ്ങനെ ദാരിദ്ര്യം പിടിച്ച കളവുമായി നടക്കുന്നു. സത്യം അറിയാൻ ഒന്നു രണ്ടു തവണ ഒനതോടെ ജനാലയുടെ അരികിൽ രാത്രി ഇട്ടൂപ്പ് തപസിരുന്നു
അങ്ങനെയാണ് ഇട്ടൂപ്പിന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിയത്. എന്നും രാത്രി എല്ലാവരും ഉറങ്ങി കഴിയുമ്പോൾ ഔതോ തകരപ്പെട്ടി കട്ടിലിന്റെ അടിയിൽ നിന്നും എടുക്കും. അരയിലുള്ള താക്കോലുകൊണ്ട് അതു തുറക്കും: എന്തൊക്കയോ ആ പെട്ടിയിൽ തിരിച്ചും മറിച്ചും വയക്കും.. കുറേ നേരം ആ പെട്ടിയൂമായി സല്ലാപം .പിന്നെ അടച്ച് എല്ലാം സ്ഥാനത്ത് വക്കും . ഇട്ടൂപ്പ് ഉറപ്പിച്ചു. പണം തന്നെ. പൂത്ത പണം. മഹാ അരക്കനായ ഔതോമാപ്പിള ഒരു തകര പെട്ടിക്ക് മുത്തം കൊടുക്കുന്നുണ്ടെങ്കിൽ അത് പണപ്പെട്ടി തന്നെയായിരിക്കും. ഇട്ടൂപ്പ് ഉറപ്പിച്ചു. ആ ഉറപ്പ് ഇട്ടൂപ്പിന്റെ മനസിനെ ഇളക്കി. ഔതോ യുടെ തടിമാടൻ ആൺമക്കളെയും ഔതോമാപ്പിളയുടെ തന്റേടിയായ ചേടത്തിയെയും ഇട്ടൂപ്പ് മറന്നു. തകരപ്പെട്ടിയും പണവും മാത്രമായി ചിന്തയിൽ . ഉറക്കം നഷ്ടമായി. ഒടുവിൽ അത്ര നൈപുണ്യം പോരെങ്കിലും ഔതോ മാപ്പിളയുടെ വീട്ടിൽ കയറാൻ ഇട്ടൂപ്പ് തീരുമാനിച്ചു.
അങ്ങനെ ഒരുക്കങ്ങളുടെ അവസാനം കാത്തിരുന്ന അമാവാസി എത്തി. കനത്ത ഇരുട്ട്. ഒപ്പം കടുത്ത ഭയവും. പാതിര മുഴുൻ കൊതുകു കടിയും കൊണ്ട് പുറത്തിരുന്നു. പിന്നെ പിന്നാമ്പുറത്തെ അടുക്കളയുടെ വാതിലിന്റെ ഓടാമ്പൽ സാവധാനം നീക്കി.
ഇട്ടൂപ്പ് അകത്തു കടന്നു. ആദ്യത്തെ ഭവനഭേദനമാണ്. കടുത്ത വിറയൽ അയാളെ ബാധിച്ചു. തകരപ്പെട്ടിയിരിക്കുന്ന മുറിയിലെത്തണം. പെട്ടിയുമായി പുറത്തു കട കണം. നടുത്തളത്തിന് അടുത്ത മുറിയിലാണ്, തകരപ്പെട്ടി- ഔതോ മാപ്പിളയുടെ കട്ടിലിന്റെ ചുവട്ടിൽ. അയാൾ മാർജ്ജാര പാദങ്ങളോടെ നീങ്ങി. ഔതോമാപ്പിളയുടെ മുറി വാതിൽക്കൽ എത്തി ഒരു നിമിഷം അയാൾ ശ്വാസമടക്കി നിന്നു. അപ്പുറത്തെ മുറിയിലാകാം കുടുംബം ആരും ഉണരാത്ത മൂന്ന് മണിയോട് അടുത്ത സമയമാണ്. മുറിയിലേക്ക് കാലെടത്ത് വച്ചതും ഇട്ടൂപ്പിന്റെ കയ്യിൽ പിടുത്തം വീണു. ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. ഒരു വളയിട്ട കൈയ്യാണത്. വിളറിപ്പോയി അയാൾ. കിലുകിലെ വിറച്ചു. ആ കയ്യിൽ വളയുള്ളതൊന്നും അയാൾ ഓർത്തില്ല പിടിക്കപ്പെട്ടു. എന്നു മാത്രം തലയിൽ ഇരമ്പൽ
ഇട്ടൂപ്പ് അകത്തു കടന്നു. ആദ്യത്തെ ഭവനഭേദനമാണ്. കടുത്ത വിറയൽ അയാളെ ബാധിച്ചു. തകരപ്പെട്ടിയിരിക്കുന്ന മുറിയിലെത്തണം. പെട്ടിയുമായി പുറത്തു കട കണം. നടുത്തളത്തിന് അടുത്ത മുറിയിലാണ്, തകരപ്പെട്ടി- ഔതോ മാപ്പിളയുടെ കട്ടിലിന്റെ ചുവട്ടിൽ. അയാൾ മാർജ്ജാര പാദങ്ങളോടെ നീങ്ങി. ഔതോമാപ്പിളയുടെ മുറി വാതിൽക്കൽ എത്തി ഒരു നിമിഷം അയാൾ ശ്വാസമടക്കി നിന്നു. അപ്പുറത്തെ മുറിയിലാകാം കുടുംബം ആരും ഉണരാത്ത മൂന്ന് മണിയോട് അടുത്ത സമയമാണ്. മുറിയിലേക്ക് കാലെടത്ത് വച്ചതും ഇട്ടൂപ്പിന്റെ കയ്യിൽ പിടുത്തം വീണു. ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. ഒരു വളയിട്ട കൈയ്യാണത്. വിളറിപ്പോയി അയാൾ. കിലുകിലെ വിറച്ചു. ആ കയ്യിൽ വളയുള്ളതൊന്നും അയാൾ ഓർത്തില്ല പിടിക്കപ്പെട്ടു. എന്നു മാത്രം തലയിൽ ഇരമ്പൽ
അപ്പോഴുണ് കാതിനരുകിൽ മൃദുവായ ശബ്ദം "ഇബടെ ''
കിളിമൊഴിയാണെങ്കിലും ആജ്ഞാശക്കിയുണ്ടായിരുന്നു ആ വാക്കിന്.
അയാൾക്ക് ഒന്നും മനസിലായില്ല - ഇതെന്ത് മറിമായം. ഇത് ഔതോമാപ്പിളയുടെ പെമ്പിളയാണോ മകളാണോ?
കിളിമൊഴിയാണെങ്കിലും ആജ്ഞാശക്കിയുണ്ടായിരുന്നു ആ വാക്കിന്.
അയാൾക്ക് ഒന്നും മനസിലായില്ല - ഇതെന്ത് മറിമായം. ഇത് ഔതോമാപ്പിളയുടെ പെമ്പിളയാണോ മകളാണോ?
ചിന്തിച്ചു നിൽക്കാൻ ഇടകിട്ടുന്നതിനു മുമ്പ് അവൾ അയാളെ പിടിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടു പോയി. മുറിക്കകത്തു കയറിയപ്പോൾ എന്താ എന്ന് ചോദിക്കാൻ വാ തുറന്നതും. അവൾ വാപൊത്തി. ചേടത്തിയല്ല മകൾ മോളികുട്ടിയാണ്. അവൾ അയാളെ കെട്ടിപ്പിടിച്ചു നിന്നു. ഇട്ടൂപ്പിന്റെ നെഞ്ചിടിപ്പ് കേട്ട് അവൾ അത്ഭുതപ്പെട്ടു.
"ഇതെന്താ ഇന്നൊരു പേടി."
അപ്പോൾ ഇവളെ കാണാൻ വന്ന കാമുകനായി ഇവൾ തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അരോ സ്ഥിരം വരാറുണ്ട്. അങ്ങനെ ചിന്തക്ക് കാടുകയറാനുള്ള സമയം കിട്ടുന്നതിൻ മുമ്പ് ഓട്ടു കിണ്ടി ചതിച്ചു. അവളുടെ കൈ തട്ടി മേശയിലിരുന്ന കിണ്ടി താഴെ വീണു. ഭൂമികുലുങ്ങിയ ശബ്ദം. വീട്ടിൽ എല്ലാവരും ഉണർന്നു.
"ഇതെന്താ ഇന്നൊരു പേടി."
അപ്പോൾ ഇവളെ കാണാൻ വന്ന കാമുകനായി ഇവൾ തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അരോ സ്ഥിരം വരാറുണ്ട്. അങ്ങനെ ചിന്തക്ക് കാടുകയറാനുള്ള സമയം കിട്ടുന്നതിൻ മുമ്പ് ഓട്ടു കിണ്ടി ചതിച്ചു. അവളുടെ കൈ തട്ടി മേശയിലിരുന്ന കിണ്ടി താഴെ വീണു. ഭൂമികുലുങ്ങിയ ശബ്ദം. വീട്ടിൽ എല്ലാവരും ഉണർന്നു.
ആരാടാ അവിടെ എന്ന് ആക്രോശം കേട്ടു .അരാ അവിടെയെന്ന് ചേടത്തിയും ഒച്ചയിട്ടു. ഏതായാലും പറഞ്ഞ് തീരും മുമ്പ് മാപ്പിളയും ആൺ മക്കളും ഇട്ടൂപ്പിനെ മകളുടെ മുറിയിൽ നിന്ന് പൊക്കി. മോളിക്കുട്ടി കരഞ്ഞു. തന്നെ തല്ലുന്നതു കണ്ട് അവൾ കരയുന്നത് എന്തിനെന്ന് അയാൾക്ക് മനസിലായില്ല. ആളെ തിരിച്ചറിയുന്നതിൻ മുമ്പ് ഇടിയും തൊഴിയും മുറയ്ക്ക് കിട്ടി. മോളിക്കുട്ടി കരഞ്ഞതിന് ചേടത്തി അവൾക്കിട്ടും ഒന്നു കൊടുത്തു. പിന്നെ. എല്ലാം കെട്ടടങ്ങി. രഹസ്യത്തിൽ അന്നു തന്നെ കല്യാണ നിശ്ചയം കഴിഞ്ഞു - അധികം വൈകാതെ പരസ്യമായി കല്യാണവും.
ഇട്ടൂപ്പ് മോളിക്കുട്ടിയെ തേടിപ്പോയതല്ലെന്ന സത്യം മൂന്ന് പേർക്ക് മാത്രം അറിയാം. ഇട്ടപ്പിനും മോളിക്കട്ടിക്കും ദൈവന്നിനും.. അങ്ങനെ ഒരു ചിന്ത പോലും മനയിൽ ഉണ്ടായില്ല. തകരപ്പെട്ടിയായിരുന്നു ലക്ഷ്യം. അതൊരിക്കലും ഇട്ടൂപ്പ് ആരോടും പറഞ്ഞില്ല - പകരം അമ്മായിയപ്പെന്റെ തകരപ്പെട്ടി അയാൾ ശ്രദ്ധിച്ചു - അങ്ങനെയാണ് അതിനകത്ത് പണമില്ല എന്ന സത്യം അവൻ അറിഞ്ഞിത്. ഒനതോയുടെ അപ്പാപ്പൻ അപ്പനു കൊടുത്ത ഒരു കതിരപ്പവനാണ് അതിനുള്ളിൽ; അതറിഞ്ഞു. ഇന്നും അറിയതെ ഒരു രഹസ്യം ബാക്കി നിൽപ്പുണ്ട് - അത് അന്നു രാത്രി മോളികുട്ടി കാത്തിരുന്നത് ആരെയായിരുന്നു എന്നാണ്.
പെണ്ണ് പെണ്ണാണെങ്കിൽ അവളരു പറഞ്ഞില്ല.. പലവട്ടം ചോദിച്ചു.
"എന്റെ വിധി .... പിന്നെ കള്ളന് ഒരു പെണ്ണകിട്ടിയല്ലോ ?..''
എന്നു പറഞ്ഞ് അവൾ ഒഴിവായി.
"കള്ളന്റെ ഭാര്യയാകാനാ എന്റെ വിധി ...''
ആ ഒരു അടിയിൽ മിണ്ടാട്ടം മുട്ടിപ്പോയി ഇട്ടുപ്പിന് . പിന്നെ ഒരു ദീർഘ നിശ്വാസമാണ്. അതു കൊണ്ട് ദീർഘനിശ്വാസം കേട്ടാൽ മോളികുട്ടിക്ക് ചൊറിയും.
"എന്റെ വിധി .... പിന്നെ കള്ളന് ഒരു പെണ്ണകിട്ടിയല്ലോ ?..''
എന്നു പറഞ്ഞ് അവൾ ഒഴിവായി.
"കള്ളന്റെ ഭാര്യയാകാനാ എന്റെ വിധി ...''
ആ ഒരു അടിയിൽ മിണ്ടാട്ടം മുട്ടിപ്പോയി ഇട്ടുപ്പിന് . പിന്നെ ഒരു ദീർഘ നിശ്വാസമാണ്. അതു കൊണ്ട് ദീർഘനിശ്വാസം കേട്ടാൽ മോളികുട്ടിക്ക് ചൊറിയും.
പക്ഷെ, ഇട്ടൂപ്പ് ഇപ്പോൾ ദീർഘമായി ശ്വസിച്ചതും അതോർത്തിട്ടല്ല. അത് എന്തായാലും അയാൾക്ക് ലാഭക്കച്ചവടമായി രുന്നു. അല്ലെങ്കിൽ നാടറിയുന്ന പേട്ട് കള്ളന് ആരു പെണ്ണു കൊടുക്കും. അതു കൊണ്ട് മോളികട്ടിയെ ഇട്ടൂപ്പ് ശുണ്ഠി കയറ്റാൻ ഇട്ടൂപ്പിനു താൽപര്യമില്ല. അതൊരു ഭാഗ്യമായല്ലോ.
എങ്കിലും അത്യുഷ്ണം കൊണ്ട് ഉറക്കം കിട്ടാതെ പോകുമ്പോഴും .പേരിനു പോലും കയ്യിൽ ഒന്നും തടയാതെ പോകുമ്പോഴും അയാളിതൊക്കെ ഓർക്കുകയും നെടുവീ ർപ്പിടുകയും ചെയ്യും.
പണ്ടൊക്കെ അയാൾ പകൽ സമയത്ത് ബസ്സിലും ബസ്റ്റാന്റിലും തീയറ്ററിലുമൊക്കെ കറങ്ങി നടക്കും. ത്തൊൽ ഒന്നോ രണ്ടോ പേഴ്സ് അടിച്ചെടുക്കും ഇപ്പോൾ പലതാണ് കുഴപ്പം. വഴിയിലൊക്കെ ക്യാമറയാണ്. എന്തു ചെയ്താലും കുടുങ്ങും. അതും വെട്ടിച്ച് അടിച്ചെട്ടത്താലോ പേഴ്സിനകത്ത് കാർഡുകളാണ്.. അതു കൊണ്ട് എന്തു ചെയ്യാമെന്ന് അയാൾക്കറിയില്ല. പോക്കറ്റടി മൊത്തം ബാങ്കുകാർ ഏറ്റെടുത്തു. ചെറിയ കള്ളന്മാരെ വിഴുങ്ങി വലിയ മുതലാളിമാർ കള്ളന്മാരായി നാട്ടിൽ വിലസി. കോടികൾ കട്ട് നാടും വിട്ടു.
വഴിവക്കിലോ ഊടുവഴിയിലോ കറങ്ങി നടക്കുമായിരുന്നു പണ്ട്. അത്ര പരിചയമില്ലാത്ത പെണ്ണൊരുത്തിയെ കണ്ടാൽ ദേഹത്ത് തൊടുക പോലും ചെയ്യാതെ മലയോ കയ്യിലുള്ള ബാഗോ തട്ടിയെടുത്ത് ഓടും. മുക്കു പണ്ടങ്ങളുടെ വരവും ഹെൽമറ്റും ബൈക്കുള്ള പുത്തൻ തലമുറയും അവിടെ നിന്നും ഇട്ടൂപ്പിനെ പുറത്താക്കി.
വീട്ടുമുറ്റത്തുള്ളതെന്തെങ്കിലും അടിച്ചുമാറ്റാൽ മുറ്റം പോലുമില്ല. കിണ്ടിയും നിലവിളക്കും നാടുനീങ്ങി. സീരിയൽ വന്നതുകൊണ്ട് നാമജപം പോലും ഇല്ല . തേങ്ങയിടാൻ തെങ്ങില്ല. ഉള്ളതിൽ മണ്ടേരി .വീട്ടുകളിൽ കയറാമെന്നു വച്ചാൽ വലിയ വീടുകളിൽ ന്യൂ ജനറേഷൻ ഉറങ്ങുന്നത് പകലും ചാറ്റുന്നത് രാത്രിയിലും. പഴയ കള്ളന്മാരെ പോലെ പകലുറക്കമാണ് അവർക്ക് പ്രിയം. പാവപ്പെട്ടവന്റെ വീട്ടിൽ നഗരസഭാ മാലിന്യ സംസ്ക്കരണ പദ്ധതി പ്രകാരമുള്ള ദുർഗ്ഗന്ധം സമ്മാനിക്കുന്ന അലർജിച്ചുമ കൊണ്ട് ഉറക്കമില്ലാത്തവർ.
അങ്ങനെ ബാങ്കകാരും ഭീമൻ മുതലാളിമാരും വൻകിട രാഷ്ട്രീയക്കാരും കളവേറ്റെടുത്തു. ചെറുകിട കള്ളന്മാർ വഴിയാധാരമായി. ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയെന്ന് പറയുന്നത് വെറുതെ . ഒരു കള്ളനു പോലും ജീവിക്കാൻ വയ്യാത്ത നാട് . ഇട്ടൂപ്പ് നെടുവീർപ്പിട്ടു. മോളിക്കുട്ടി പുളിച്ചതെന്തോ പറഞ്ഞു. പിന്നെ കനത്ത ഭയങ്കര നിശബ്ദത...
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക