**********
"മൂന്നാം ക്ലാസിൽ പഠിക്കുമ്പാൾ വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണം എന്നാണു ആഗ്രഹം എന്ന സത്യവതി ടീചറുടെ ചോദ്യത്തിനു എന്ത് ഉത്തരം പറയും എന്നു അറിയാതെ ഇതേത് പാഠത്തിൽ പഠിപ്പിച്ച കാര്യാ എന്നോർത്ത് വിഷമിച്ച് നിന്ന എന്നോട് നീ നന്നായിട്ട് പാടത്തില്ലെടാ...നീ പാട്ടുകാരനായാൽ മതി.പാടി അവാർഡ് ഒകെ വാങ്ങാൻ പറ്റും..എനിക്ക് പാട്ടുകാരനായാൽ മതി എന്നു പറഞ്ഞൊ എന്നു പറഞ്ഞു തന്ന ഒരു കൂട്ടുകാരി എനിക്ക് ഉണ്ടായിർന്നു.അന്നു അവൾ പറഞ്ഞ അവാർഡ് എന്ന സംഭവതിന്റെ വില ഞാനിപ്പോൾ മനസിലാക്കുന്നു.വിശപ്പിന്റെ വിളി നന്നായിട്ട് അറിയാമായിരുന്ന ആ കാലത്ത് അവാർഡ് എന്നു വെച്ചാൽ തിന്നാൻ കിട്ടണ എന്തോ സാധനം ആണെന്ന് ആണു ഞാൻ വിചാരിച്ചിരുന്നത്.പക്ഷെ ഇപ്പോൾ മനസിലാകുന്നു അതിന്റെ ഒരു വില.എന്നെ സ്നെഹിച്ച എന്റെ സംഗീതത്തെ സ്നെഹിച്ച ശ്രീരാഗം എന്ന സിനിമയെ സ്നെഹിച്ച എല്ലാവർക്കും നന്ദി പറയുന്നു..ഒപ്പം ഈ അവാർഡ് എന്റെ പ്രിയകൂട്ടുകാരിക്ക് സമർപ്പിച് ഞാൻ നിർത്തുന്നു...നന്ദി..നന്ദി.."
മികച്ച സംഗീത സംവിധായകനും ഗായകനും പശ്ചാത്തല സംഗീത്തിനും ഉള്ള സംസ്ഥാന അവാർഡ് സ്വീകരിച്ച് വിനീത് പറഞ്ഞ കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും കണ്ടു.അവന്റെ ആ കണ്ണു വിടർത്തിയുള്ള ആ ചിരി അങ്ങനെ തന്നെ..ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന ആ നുണക്കുഴികൾക്കും മാറ്റമൊന്നുമില്ല.24വർഷങ്ങൾ....അവനെ നേരിൽ കണ്ടിട്ട്..ഇന്നു ഞങ്ങൾ നേരിൽ കാണാൻ പറഞ്ഞു ഉറപ്പിച്ചിരുന്ന ദിവസം.ഫെബ്രുവരി 7.അവാർഡ് വാങ്ങി അവൻ വരുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ടയിരുന്നു.പക്ഷെ അവൻ തന്നെ ആണു പറഞ്ഞത്..നമ്മടെ യു പി സ്കൂളിന്റെ ആൽമരത്തണലിൽ വെച്ച് കാണണം..ആ ആൽമരത്തറയിൽ ഇരുന്നു വർത്തമാനം പറയണം..ആ നെല്ലി മരത്തിന്റെ അരികിലൂടെ ഉള്ള വഴിയിലൂടെ നിന്റെ കൈ പിടിച്ച് നടക്കണം..ആദ്യം പാടിയ സ്റ്റേജിൽ കയറി പാട്ട് പാടണം..ഗ്രൗണ്ടിലെ സിമന്റ് ഗാലറിയിൽ അടുത്തടുത്ത് ഇരുന്നു വർത്തമാനം പറയണം..മാവിൽ കല്ലെറിയണം..ഗ്രൗണ്ടിലൂടെ നടക്കണം..പഠിച്ച ക്ലാസുകളിൽ കയറണം..ആ ബഞ്ചിന്റെയും ഡെസ്കിന്റെയും ഒരുതരം മണം ഉണ്ട്..അത് ആസ്വദിക്കണം..ബോർഡിൽ ചോക്ക് കൊണ്ട് എഴുതണം...വടി എടുത്ത് ഡെസ്കിൽ കൊട്ടണം...തൂക്കി ഇട്ടിരിക്കുന്ന ബെല്ല് അടിക്കണം....അങ്ങനെ അങ്ങനെ..എല്ലാം കഴിഞ്ഞു വന്നിട്ട് ഈ ആൽമരത്തിന്റെ ചുവട്ടിൽ നിന്നു ഒരുമിച്ച് ഒരു സെൽഫീ...ലൊകം കാണട്ടെ ഈ കണ്ണന്റെ പെണ്ണിനെ.....
എല്ലാരെയും പോലെ വിനീതിനെ കണ്ണൻ എന്നു വിളിക്കാൻ ആണു ഞാനും ഇഷ്ടപെട്ടിരുന്നത്.
എല്ലാരെയും പോലെ വിനീതിനെ കണ്ണൻ എന്നു വിളിക്കാൻ ആണു ഞാനും ഇഷ്ടപെട്ടിരുന്നത്.
"മാഡം..സ്കൂൾ എത്തി..."
ഡ്രൈവറുടെ ശബ്ദം കേട്ടാണു എണീറ്റത്.ഞാൻ പുറത്ത് ഇറങ്ങി.ഒത്തിരി....ഒരുപാട് മാറിയിരിക്കുന്നു സ്കൂളിന്റെ രൂപം...കണ്ണൻ അയച്ചു തന്നിരുന്ന ഫൊട്ടോസ് കണ്ടിരുന്നത് കൊണ്ട് എനിക്ക് ഈ കാഴ്ച പുതിയതായി തോന്നിയില്ല എങ്കിലും മാറിയിരിക്കുന്നു ഒരുപാട്..ഞാൻ ഗേറ്റിന്റെ അടുത്തെക്ക് നടന്നു.അമ്മയുടെ കൈ പിടിച്ച് ഈ ഗേറ്റ് കടന്നു പൊയതും വന്നതും എനിക്ക് ഓർമ്മ വന്നു..ഗേറ്റ് തുറന്നു കിടക്കുകയാണു..ശനിയാഴ്ച ആയത് കൊണ്ടാണു..കുട്ടികളെ കാണാനില്ല.ആ ഒച്ചയും ബഹളവും കലപിലാ ശബ്ദവും കേൾക്കാൻ ഇല്ല.ആ ബദാം മരം ഇപൊഴും അങ്ങനെ തന്നെ അവിടെ ഉണ്ട്.കയറി വരുമ്പോൾ കാണുന്ന ക്ലാസ് റൂമുകൾ 3സിയും 2ബിയും 5ബിയും ആയിരുന്നു എന്നാണു എന്റെ ഓർമ്മ..ഇടത്തു വശത്ത് 4സിയും 2എയും 4ബിയും...ആൽ മരം തല ഉയർത്തി നിൽകുന്നു..കണ്ണൻ പറഞ്ഞതു പോലെ ആൽമരത്തിനു ഒരു തറ കെട്ടിയിട്ടുണ്ട്..അസെംബ്ലി നടത്തികൊണ്ടിരുന്ന ആ സ്റ്റേജിനു കുറച്ചു കൂടെ വലിപ്പം വന്നിട്ടുണ്ട്.കൊടിമരത്തിനു ഉയരം കൂട്ടിയോ..?നെല്ലിമരം അവിടെ തന്നെ ഉണ്ട്..ഞാൻ മുന്നോട്ട് നടന്നു..4ബിയുടെ ആ ഓരത്ത് ബദാം മരത്തിന്റെ ചുവട്ടിൽ വെച്ചിട്ട് എന്നെ എന്നും നൊക്കി നുണക്കുഴി തെളിച്ച് ഒരു നല്ല ചിരി പാസാക്കിക്കൊണ്ട് നിന്നിരുന്ന കണ്ണനെ ഞാൻ അവിടെ നോക്കി...ആ 1000വാട്ട്സ് ചിരിയുമായി അവൻ അവിടെ നിൽകുന്നുണ്ടൊ എന്നു...

"ആരാ..എന്ത് വേണം...
ആരെ കാണാനാ..."
ആ ചോദ്യം കേട്ടാണു തിരിഞ്ഞു നൊക്കിയത്..ഒരു പ്രായമുള്ള ഒരു ചേട്ടൻ ആണു...
"ഇന്നു ആരെ കാണാനാ....ആകെ സൂര്യ ടീച്ചറെ ഇന്നു ഉള്ളു..."
"എനിക് അവരെ ഒന്നു കാണണം...ഞാൻ ഈ സ്കൂളിൽ പണ്ട് പഠിച്ചതാ...ഇപൊഴാ നാട്ടിൽ വന്നെ...സ്കൂൾ ഒകെ ഒന്നു കാണാല്ലോ എന്നൊർത്ത് ഇറങ്ങിയതാ...എനിക്ക് സുര്യ മിസിനെ ഒന്നു കാണണം.."

"സ്റ്റാഫ് റൂമിൽ ഉണ്ട്..നെരെ പൊയി ഇടത്തു സൈഡിൽ ആദ്യത്തെ മുറിയാ...."
അയാൾ പറഞ്ഞതു കേട്ട് ഞാൻ മുന്നോട്ട് നീങ്ങി.പ്യൂൺ ആയിരിക്കണം..ഞാൻ പൗലോസ് ചെട്ടനെയും മെരി ചെച്ചിയേം പറ്റി ഓർത്തു..ആ സമയത്തെ സ്കൂൾ സൂക്ഷിപ്പുകാർ.സ്റ്റാഫ് റൂമിന്റെ പൊസിഷനു മാറ്റം ഒന്നും വന്നിട്ടില്ല പക്ഷെ റൂം ആകെ മാറിയിരിക്കുന്നു.ഞാൻ അതിന്റെ വാതിൽകലെക്ക് ചെന്നു..ഒരു ടീച്ചർ ഉണ്ട്.അവർ എന്തൊ ബുക്കുകൾ നോക്കുകയാണു.
പറഞ്ഞു വന്നപ്പോൾ എന്റെ ജൂനിയർ ആയി ആ സ്കൂളിൽ തന്നെ പഠിച കുട്ടി ആയിരുന്നു സൂര്യ.
സൂര്യയുടെ അനുവാദം വാങ്ങിയ ശെഷം ഞാൻ പുറത്തെക്ക് ഇറങ്ങി.എനിക്ക് ഈ സ്കൂൾ ഒന്നു കണ്ട് നടകണം...ഞാൻ സ്റ്റാഫ് റൂമിലേക്ക് ഒന്നു കൂടി നോക്കി.ചോക്ക് എടുക്കാനും,വടി എടുക്കാനും,ടീച്ചർമ്മാരുടെ ബുക്കുകൾ എടുക്കാനും,വർത്തമാനം പറഞ്ഞവരുടെ പേരു എഴുതിയത് കൊടുക്കാനും ഒക്കെ ആയി എത്ര തവണ അവിടെ കയറി ഇറങ്ങിയിരിക്കുന്നു.. കൂടെ വരണോ എന്ന സൂര്യയുടെ ചോദ്യത്തിനു വെണ്ട എന്ന ഉത്തരം പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു.അവൾ 4 വരെ ഉണ്ടാകും എന്ന് ഓർമ്മിപ്പിച്ചു..

ഒത്തിരി മാറിയിരിക്കുന്നു ഇടനാഴികൾ പോലും.ക്ലീനിംഗ് ജോലികൾ നടക്കുന്നതിനാൽ ക്ലാസ് റൂമുകൾ പൂട്ടിയിട്ടില്ല...ഞാൻ പഠിക്കുമ്പൊൾ ഉണ്ടായിരുന്ന ഒന്നാം ക്ലാസിന്റെ ഭാഗത്തെക്ക് ഞാൻ നടന്നു..ആ വാതിലിലൂടെ ക്ലാസിലേക്ക് നോക്കി.മേരി ടീച്ചർ അവിടെ നിന്നു ഒന്നാനാം കൊച്ചുതുമ്പി എന്റെ കൂടെ പോരുമൊ നീ എന്ന പാട്ട് പാടി പഠിപ്പിക്കുന്നപൊലെ....ഞാൻ കണ്ണടച്ച് നിന്നു അവിടെ..എന്റെ ചെവിയിൽ ആരൊപാടുന്ന പോലെ.. എഴാം ക്ലാസിലെക്ക് പോകണം..7സി..ഞാൻ ഇവിടെ അവസാനമായി പഠിച്ച ക്ലാസ്..ആ ക്ലാസ് മുറിയും തുറന്നു കിടക്കുന്നു.ഞാൻ അകത്തേക്ക് കയറി.ഉച്ചയൂണിന്റെ നേരത്ത് ഇടതുവശത്തെ ജനാല വഴി സ്കൂളിലെ ഉച്ചകഞ്ഞിക്കൊപ്പം കിട്ടണ പയർ എനിക്ക് നേരെ നീട്ടിക്കൊണ്ട് കണ്ണുകൾ വിടർത്തി ചിരിച്ച് കൊണ്ട് വരാറുള്ള കണ്ണനെ ഞാൻ അവിടെ നോക്കി...ഞാൻ ആ ബഞ്ചിൽ ഇരുന്നു.തലവേദന വരുമ്പോൾ ഡെസ്കിലേക്ക് ചാഞ്ഞു കിടന്നു ഉറങ്ങിക്കൊള്ളാൻ പറഞ്ഞിരുന്ന ശോശാമ്മ ടീച്ചറെ കുറിച്ച് ഓർത്തു.ആ ഡെസ്കിൽ കൈ വെച്ച് തല ചായിച്ചു ഞാൻ കിടന്നു...
കുറച്ച് നേരമങ്ങനെ കിടന്നു.പിന്നെ എഴുന്നെറ്റ് ബോർഡിന്റെ മുന്നിലേക്ക് നടന്നു.ചോക്ക് എടുത്ത് അതിൽ കണ്ണൻ എന്നു എഴുതി.വർത്തമാനം പറയുന്നവരുടെ പേരു എഴുതാൻ നിൽകുന്ന അതേ ഭാവത്തിൽ..എന്റെ മുന്നിലെ ബെഞ്ചിൽ എന്റെ കൂട്ടുകാർ ഇരിക്കുന്നത് എനിക്ക് കാണാം...ഉണ്ടക്കണ്ണി എന്നു ശബ്ദം ഉണ്ടക്കാതെ ചുണ്ടനക്കി എന്നെ കളിയാക്കി വിളിച്ച് കൊണ്ട് രണ്ടാമത്തെ ബെഞ്ചിന്റെ അറ്റത്ത് കണ്ണൻ ഇരിക്കുന്നത് ഞാൻ കണ്ടു...

"മൊളെ...ഇത് പൂട്ടണമായിരുന്നു...."
ആദ്യമേ കണ്ട ആ ചെട്ട്ൻ....ഞാൻ പുറത്തേക്ക് ഇറങ്ങി..കൊതി മാറുന്നില്ല ഇവിടെ ഇങ്ങനെ ഇരുന്ന്നു..അവസാനമായി ഇവിടെ നിന്നു പോയ ദിവസം ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു...ആ വരാന്തയിലൂടെ ഞാൻ മുന്നോട്ട് നടന്നു..പണ്ട് ബെല്ല് തൂക്കി ഇട്ടിരുന്ന ആ സ്ഥലത്തെക്ക് ഞാൻ നോക്കി. അത് അവിടെ കാണുന്നില്ല...ഞാൻ ഓഡിറ്റോറിയത്തിലെക്ക് നടന്നു...ഒത്തിരി മാറിയിരിക്കുന്നു...അതിന്റെ എറ്റവും പിറകിൽ ഞാൻ പോയി നിന്നു..സ്റ്റേജിലെക്ക് നോക്കി.നിറഞ്ഞ സദസിനു മുന്നിൽ കണ്ണൻ നിന്നു പാടുന്നത് എനിക്ക് കാണാം..കേൾക്കാം....ഞാൻ കണ്ണടച്ച് അവിടെ നിന്നു.പാടുന്നതിനിടെ എന്നെ ഓട്ടക്കണ്ണിട്ട് നോക്കാറുള്ള അവനെ ഞാൻ നോക്കി..എന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു...
ഞാൻ ആൽമരത്തിന്റെ ചുവട്ടിലേക്ക് നടന്നു...ഇപ്പോൾ മരത്തിനു ചുറ്റും ഒരു തറ കൂടി കെട്ടിയെടുത്തിറ്റുണ്ട്..ഈ ലോകത്ത് ഏറ്റവും നല്ല കാറ്റ് കിട്ടുന്നത് ഇവിടെ ആണെന്നായിരുന്നു കണ്ണന്റെ വാദം.ഇവിടെ ഇരുന്നു എനിക്ക് പാട്ടു പാടി തന്നുകൊണ്ടിരുന്ന കണ്ണന്റെ ചിരിച്ച മുഖം വീണ്ടും മനസിൽ തെളിഞ്ഞു..പാടിക്കഴിഞ്ഞു പൊട്ടെടീ ഉണ്ടക്കണ്ണീ..എന്നു എന്നെ കളിയാക്കി വിളിച്ച് കൊണ്ട് ഓടുമായിരുന്നു അവൻ...
"""ഡീ...ഉണ്ടക്കണ്ണീീ...""
ഒരു നിമിഷം ഞാൻ വിളിക്ക് കാതോർത്തു..ഞാൻ ചുറ്റിലും നോക്കി.ഇല്ല....എല്ലാം തോന്നലുകൾ മാത്രം..ഈ ആൽമരത്തിന്റെ ചുവട്ടിൽ ഒന്നിച്ചിരുന്നു ഒരു സെൽഫീ..അതിലൂടെ ലോകത്തോട് പറയണം..നമ്മടെ കല്ല്യാണക്കാര്യം..അതായിരുന്ന് കണ്ണന്റെ ആഗ്രഹം....ഞാൻ മൊബെയിൽ എടുത്തു...അതിന്റെ സ്ക്രീനിൽ ചിരിച്ച് കൊണ്ടിരിക്കുന്ന അവന്റെ മുഖം...കണ്ണെടുക്കാൻ തോന്നുകയില്ല....
ഫോൺ റിംഗ് ചെയ്തു.വൈശാഖാണു... കണ്ണന്റെ അനിയൻ..

"ചേച്ചി...എവിടെയാ..അമ്മക്ക് ഒന്നു കാണണം എന്നു പറയുന്നു.ഒന്നു വരുവോ.."
"ഞാൻ വരാം..."
ഞാൻ സൂര്യയൊട് യാത്ര പറഞ്ഞു...തിരിഞ്ഞു നടക്കുമ്പ്പോൾ മനസ് നീറുകയായിരുന്നു..ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഏറ്റവും നല്ല നിമിഷങ്ങൾ സമ്മാനിച്ച യു പി സ്കൂളിനോട് ഒരിക്കൽ കൂടി ബൈ പറഞ്ഞു ഞാൻ ഇറങ്ങി.
ഞാൻ സൂര്യയൊട് യാത്ര പറഞ്ഞു...തിരിഞ്ഞു നടക്കുമ്പ്പോൾ മനസ് നീറുകയായിരുന്നു..ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഏറ്റവും നല്ല നിമിഷങ്ങൾ സമ്മാനിച്ച യു പി സ്കൂളിനോട് ഒരിക്കൽ കൂടി ബൈ പറഞ്ഞു ഞാൻ ഇറങ്ങി.
***********************************************************--*----*********
അമ്മ ഉറങ്ങുകയായിരുന്നു..ഞാൻ അമ്മയുടെ അടുത്ത് ഇരുന്നു.വിളിക്കെണ്ട ഉറങ്ങിക്കൊട്ടെ...ഞാൻ ആ കൈകളിൽ പിടിച്ചു.അവിടെ കുറച്ചു നേരം അങ്ങനെ ഇരുന്നു.മനസിനെ പിടിച്ചിട്ട് കിട്ടുന്നില്ല..അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു...വൈശാഖ് വന്നപ്പോൾ എനിക്ക് കണ്ണന്റെ മുറി ഒന്നു കാണണം എന്നു പറഞ്ഞു..അവൻ എനിക്ക് മുറി കാണിച്ചു തന്നു.ഞാൻ അതിലെക്ക് കയറി.അമ്മ ഉണരുമ്പോൾ എന്നെ വിളിക്കാൻ അവനോട് പറഞ്ഞു...ഞാൻ ആ കട്ടിലിലിരുന്നു...ഭിത്തിയിൽ ആ ചിരിച്ചുള്ള അവ്ന്റെ ഒരു വലിയ ഫോട്ടോ....ഇടതു വശത്ത് എന്റെ ഒരു വലിയ ഫൊട്ടോ...അതിനു താഴെ ഒരു വയലിനും..ഇതായിരുന്നിരിക്കണം...എനിക്ക് തരാൻ വെച്ചിരുന്ന ആ സർപ്പ്രൈസ് ...കണ്ണുനീർ കാഴ്ചകളെ മറക്കുന്നു..ഞാൻ കണ്ണു തുടച്ചു...മേശപ്പുറത്ത് ഒരു കുപ്പിയിൽ കുറച്ച് വെള്ളം ഇരിക്കിക്കുന്നു..ഇതിൽ നിന്നായിരിക്കണം അവൻ അവസാനമയി വെള്ളം കൂടിച്ചിട്ടുണ്ടാവുക....ഞാൻ ആ വെള്ളം മുഴുവൻ കുടിച്ചു..ഞാൻ ആ കട്ടിലിൽ കിടന്നു..നിന്നെ പുതപ്പിനുള്ളിൽ ആക്കി കെട്ടിപിടിച്ച് കിടക്കണം ജനാലയിലൂടെ മഴ പെയുന്നത് കണ്ട് എന്നു അവൻ പറയാറുള്ളത് ഞാൻ ഓർത്തു..ഞാൻ പുതപ്പ് എടുത്ത് പുതച്ചു....കണ്ണാ..ഇങ്ങനെ ഒരു കൂടിക്കാഴ്ച ആയിരുന്നോ നമ്മൾ ഓർത്തത്...സ്വപ്നം കണ്ടത്...24 വർഷങ്ങൾ....നമ്മൾ കാത്തിരുന്നത് വെറുതെ ആയിപ്പൊയല്ലോ കണ്ണാ...അവസനമായി ഒരു നോക്ക് കാണാൻ പോലും ഇട തരാതെ.....ടാങ്കർ ലൊറിയുടെ തീയീൽ നിന്റെ പ്രാണൻ നിന്റെ ജീവൻ ശരീരത്തിൽ നിന്നു പറിഞ്ഞു പോകുമ്പൊൾ എന്തോരും വെദന നീ തിന്നുകാണും.....കണ്ണാ..എനിക്ക് ഇനി എന്തിനാണു ഇങ്ങനെ ഒരു ജീവൻ...ജന്മം....എന്റെയും നിന്റെയും കാത്തിരിപ്പ് ദൈവം കണ്ടില്ലെ കണ്ണാ....കണ്ണുകൾ നിറഞ്ഞു...ഹൃദയത്തിനു താങ്ങാൻ പറ്റാത്ത ഭാരം....എനിക്ക് ഉറക്കം വരുന്നുണ്ട്...ഞാൻ കണ്ണുകൾ കൂട്ടിയടച്ചു....കണ്ണാ...ഒരു പാട്ട് പാടി എന്നെ നീ ഉറക്കാവോ....ഒന്നു ഞാൻ ആഗ്രഹിക്കുന്നു....ഈ ഉറക്കത്തിൽ നിന്നു ഒരിക്കലും ഉണരാൻ കഴിയാതെ ഇരുന്നിരുന്നെങ്കിൽ....
****vibii***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക