
രാവിലെ എഴുന്നേറ്റയുടനെ പത്രം കിട്ടിയില്ലെങ്കിൽ കുടിയന്മാരുടെ അവസ്ഥയാണ് പത്രം വരുന്നതും നോക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കും.
"ഹാവൂ പത്രക്കാരൻ ചെക്കൻ വരുന്നുണ്ട്."
പത്രം വായിച്ചതിനു ശേഷം മറ്റു കലാപരിപാടികളെല്ലാം കഴിഞ്ഞ്ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മകന്റെ സംശയം
" പപ്പാ നൂറ്റിനാലിനേക്കാൾ ചെറുതാണോ നൂറ്റിപതിനാറ് ".
" പപ്പാ നൂറ്റിനാലിനേക്കാൾ ചെറുതാണോ നൂറ്റിപതിനാറ് ".
"എന്താ നീ പഠിച്ച് പഠിച്ച് പടവലങ്ങ പോലെയായോ കണക്കിന്റെ കാര്യത്തിൽ "
"നൂറ്റി നാല് വലുതാണന്നാണല്ലോ പത്രത്തിൽ കാണുന്നത്, നൂറ്റി പതിനാറ് ഗവർണ്ണർക്കു കിട്ടി, നൂറ്റി നാലും കിട്ടി.. നൂറ്റി നാലിന്റെ കത്തി നെ ക്ഷണിച്ചു.അപ്പോൾ ഞാൻ പറഞ്ഞതല്ലേ ശരി".
പകച്ചു പണ്ടാരമടങ്ങിപ്പോയി ഞാൻ.
പകച്ചു പണ്ടാരമടങ്ങിപ്പോയി ഞാൻ.
"മോനേ അത് കർണ്ണാടകത്തിലെ കണക്കാകണക്ക് "
"ഇപ്പം പിടി കിട്ടി കന്നഡ കണക്ക് ".
104 = 10 + 4 = 14
ഇനി 116 = 1 +1 + 6 = 8
104 = 10 + 4 = 14
ഇനി 116 = 1 +1 + 6 = 8
"അതെന്തു കണക്കാമോനേ ",
"അങ്ങിനെയാണെങ്കിൽ 11 + 6 അല്ലേ വേണ്ടത് "
"ഏയ് അല്ല, രണ്ടും വൺ അല്ലേ, ഒരേ സംഖ്യയായതിനാൽ 1+1, വൺ ആൻഡ് സീറോ വ്യത്യസ്ത സംഖ്യയായതിനാൽ 10
അതു കൊണ്ട് 1+1 + 6= 8, 10 + 4 = 14
8 < 14, അതു പ്രകാരം 104 > 116
എങ്ങനെയുണ്ട് കന്നഡ കണക്ക് "
അതു കൊണ്ട് 1+1 + 6= 8, 10 + 4 = 14
8 < 14, അതു പ്രകാരം 104 > 116
എങ്ങനെയുണ്ട് കന്നഡ കണക്ക് "
"എടാ ഫയങ്കരാ...
ഭയങ്കര ഫുദ്ധിയാണല്ലോ".
ഭയങ്കര ഫുദ്ധിയാണല്ലോ".
"വല്യ ആൾക്കാരു പറയുന്നത് തെറ്റൂല പപ്പാ....
ഇങ്ങനെ ശരിയാണെന്ന് കാണിച്ചു കൊടുക്കണം".
ഇങ്ങനെ ശരിയാണെന്ന് കാണിച്ചു കൊടുക്കണം".
"മിടുക്കൻ ന്യായീകരണം 2018 ഈ ലെവലിൽ എത്തിച്ചതല്ലേ
നമുക്ക് നോബൽ സമ്മാനത്തിനയക്കാം".
നമുക്ക് നോബൽ സമ്മാനത്തിനയക്കാം".
"പക്ഷേ എനിക്ക് കിട്ടൂലല്ലോ പപ്പാ "
"അതെന്താടാ "
"അവരല്ലേ കണ്ടു പിടിച്ചത് നൂറ്റിനാലാ നൂറ്റിപതിനാറിനേക്കാൾ വലുതാണെന്ന് ".
"അതു സാരമില്ല ന്യായീകരണ അവാർഡിന് അയക്കാം നമുക്ക് "
കേട്ടുകേട്ട് എനിക്കും ഇപ്പോൾ സംശയം നൂറ്റി നാലല്ലേ വലുത് നൂറ്റിപതിനാറിനേക്കാൾ. മസ്തിഷ്ക പ്രക്ഷാളനമെന്നാൽ ഇതാണ്.. ഏത്..?
കേട്ടുകേട്ട് എനിക്കും ഇപ്പോൾ സംശയം നൂറ്റി നാലല്ലേ വലുത് നൂറ്റിപതിനാറിനേക്കാൾ. മസ്തിഷ്ക പ്രക്ഷാളനമെന്നാൽ ഇതാണ്.. ഏത്..?
(ശുഭം)
സജി വർഗീസ്
Copyright protected.
സജി വർഗീസ്
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക