
ചിലപ്പോൾ വില്ലൻമാരും നായകൻ ആവും.. ഇതിൽ ഞാൻ ആണ് വില്ലൻ
തിരുവനന്തപുരം ടെക്നോപാർക്കിൽ .. ജോലി ചെയ്യുന്ന സമയം എന്താണ് ഹോബി എന്ന് ചോദിച്ചാൽ വായ്നോട്ടം എന്ന ഒരു ഉത്തരം മാത്രം നൽകാൻ കഴിയുന്ന സുവർണ കാലം
പതിവ് പോലെ തിരുവനന്തപുരം നിന്ന് ട്രെയിനിൽ കയറി സീറ്റ് പിടിച്ചു... അന്നൊക്കെ ഒറ്റ പ്രാർത്ഥനയെ ഉള്ളു.. മുന്നിലെ സീറ്റിൽ പെൺകുട്ടി വന്നിരിക്കണേ എന്ന്
കോഴിക്കോട് വരെ വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാലോ
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കട്ടി മീശക്കാരൻ ഒരു ബാഗും തൂക്കി അവിടേക്ക് വന്നു..റിസേർവ് ചെയ്ത സീറ്റും നോക്കിയാണ് വന്നത്..
മനോഹരം എന്നെ പറയേണ്ടു.. എന്റെ മുന്നിൽ വന്നു നിന്നു എതിർ വശത്തെ സീറ്റ് പുള്ളി അങ്ങ് ഉറപ്പിച്ചു. ഉള്ളിലെ സങ്കടം അമർത്തി പിടിച്ചു ഞാൻ ഇരുന്നു
അപ്പോഴാണ്.. കക്ഷിക്ക് ഒരു ഫോൺ വന്നത്.. ബാഗ് മുകളിൽ കയറ്റി വെക്കുന്ന ജോലിയിൽ ആയത് കൊണ്ട് പുള്ളി ഫോൺ എടുക്കാതെ കട്ട് ചെയ്തു
എല്ലാം കഴിഞ്ഞ ശേഷം.. പുള്ളി തിരികെ വിളിച്ചു.. "ഹലോ.. രാഗേഷ് ആണ് ... "
ഷെർലോക്ഹോം കഥകൾ അസ്ഥിക്ക് പിടിച്ചത് കൊണ്ടാണോ അന്യന്റെ സ്വകാര്യതയിലേക്കു കടന്നു ചെല്ലാൻ ഉള്ള മലയാളികളുടെ സ്വഭാവം കൊണ്ടോ എന്നറിയില്ല.. കുറച്ചു കാര്യങ്ങൾ ആ കാൾ കൊണ്ട് മനസ്സിലായി
കക്ഷി രാഗേഷ് ആണെന്നും പുള്ളിയുടെ വൈഫ് നെ യാത്രയാക്കാൻ വന്നതാണെന്നും വൈഫ് ഒറ്റക്കാണെന്നും.ഒറ്റക്ക് യാത്ര ചെയ്യാൻ വൈഫെന് അല്പം പേടി ഉണ്ടെന്നും വൈഫ് ന് ഇറങ്ങേണ്ടത് കണ്ണൂർ ആണെന്ന് മനസ്സിലായി
എഫ് ഐ ആർ ഇട്ടെങ്കിലും.. ആ കേസിൽ താല്പര്യം തോന്നാത്തത് കൊണ്ടും ഞാൻ മെല്ല എഴുനേറ്റു.. പുറത്തേക്കു നടന്നു.
ട്രെയിൻ അനങ്ങി തുടങ്ങിയപ്പോൾ മെല്ല അകത്തു കയറി.. ഇരിക്കാതെ കുറച്ചു നേരം നിന്നു
അയാളുടെ ഭാര്യ അവിടെ ഇരിപ്പുണ്ടായിരുന്നു.. ഒരു തനി നാട്ടിൻ പുറത്ത്കാരി
ഹന്ദി സിനിമയിലെ രംഗം പോലെ ആണ് എനിക്ക് അവരുടെ വിടപറയൽ കണ്ടപ്പോൾ തോന്നിയത്.. ഹോ പ്രണയിക്കുക ആണെങ്കിൽ ഇങ്ങനെ വേണമെന്ന് തോന്നുക പോലും ചെയ്തു
പത്തു മിനിറ്റ് ആയിക്കാണില്ല..അവൾ പിന്നിയിട്ട മുടി മെല്ല അഴിച്ചു മാറിലേക്കിട്ടു.. പൊട്ട് മെല്ലെ എടുത്തു കളഞ്ഞു.. സ്വാതന്ത്ര്യം കിട്ടിയ പോലെ...
നയന മനോഹരമായ ഇ കാഴ്ചകൾ കണ്ടു ഇരിക്കുബോൾ ആണ് അവൾക്ക് ഒരു കാൾ വരുന്നത്..
"ഹലോ.. ട്രെയിൻ പുറപ്പെട്ടു ..അതൊന്നും എനിക്ക് അറിയില്ല.. പത്തു മിനിറ്റ് കൊണ്ട് എത്തുമായിരിക്കും..ചേട്ടൻ പോയി.. ഇല്ല..അത് വേണോ.. ആ സമയം കൊണ്ട് അവിടെ എത്തുമോ. വേണോ ശരി.. ശരി ഞാൻ അടുത്ത സ്റ്റേഷനിൽ ഇറങ്ങാം "
ഇതാണ് ഞാൻ കേട്ട സംഭാഷണം.. എന്നിലെ ഷെർലക് ഹോം ഉണർന്നു.. ഞാൻ ഒരു നിഗമനത്തിൽ എത്തി.. "ഇവളുടെ ഒരു ബോയ്‌ഫ്രണ്ട് ന്റെ കൂടെ കണ്ണൂർ കാറിൽ പോകാൻ ഉള്ള പരിപാടി ആണ്..'
കുറച്ചു കഴിഞ്ഞപ്പോൾ അവൾ എഴുനേറ്റ് മുകളിൽ ഇരുന്ന ബാഗ് കഷ്ടപ്പെട്ട് താഴെ വെച്ചു.. എന്നിട്ട് ഡ്രസ്സ് എല്ലാം ശരിയാക്കി ഷാൾ തട്ടം പോലെ തലയിലേക്ക് ഇട്ടു..
അപ്പോഴേക്കും സ്റ്റേഷൻ എത്തിയിരുന്നു.. ഒരു കാല് മുന്നോട്ടു വെച്ചതും.. ഞാൻ മുന്നോട്ടു നീങ്ങി.. ഒറ്റ ചോദ്യം
"അല്ല രാഗേഷിന്റെ വൈഫ് അല്ലേ..ഓ കണ്ണൂർ പോവുക ആയിരിക്കും അല്ലേ "
ഹോ... അവളുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങൾ..
അവൾ തലയാട്ടി.. സീറ്റിൽ ഒറ്റയിരിപ്പാണ്
അല്ല..തളരുന്നു ഇരുന്നതാണൊന്നു സംശയം ഉണ്ട്..
ആ ഇരുപ്പ് കണ്ണടച്ച് കൊണ്ട് ഞാൻ ഇറങ്ങുന്ന വരെ ഇരുന്നു എന്നതാണ് കോമഡി...
കണ്ണ് തുറന്നാൽ എന്റെ ചോദ്യങ്ങൾ ഇനിയുമുണ്ടായാലോ.. എന്ന് പേടിച്ചിട്ടായിരിക്കണം പാവം
അതോടെ അവൾ നന്നായി കാണും ഉറപ്പാണ്
സ്നേഹ പൂർവ്വം Sanju Calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക