
" ഉത്തമാ ഇന്നെങ്ങോട്ടാ യാത്ര ? "
പതിവ്പോൽ ആ ഞായറാഴ്ച്ചയും ബ്രോക്കർ പപ്പനാവനൊപ്പം പെണ്ണുകാണാൻ യാത്രപുറപ്പെടവേ പീടികതിണ്ണയിൽ നിന്നുമുയർന്ന ആരുടെയോക്കയോ ചോദ്യങ്ങൾക്ക് മറുപടി മൗനത്തിലൊളിപ്പിച്ചു ഉത്തമന്റെ കൈകൾ ബൈക്കിന്റെ ആക്‌സിലേറ്ററിൽ ഒന്നുകൂടി അമർന്നു.....
" ഇത് മിക്കവാറും നടക്കാൻ സാധ്യതയുണ്ട് ഉത്തമാ ,അച്ഛനും അമ്മയ്ക്കും ഒറ്റമോളാ നല്ല പൂത്തകാശും ,ചൊവ്വാദോഷം കാരണം ആ കുട്ടിയുടെ കല്യാണമൊന്നും നടക്കുന്നില്ല "
ബൈക്കിനു പിന്നിലിരുന്ന് ബ്രോക്കർ പപ്പനാവൻ കത്തികയറുകയാണ്,
" ഒറ്റമോൾ,പൂത്തകാശ് ,ദോഷങ്ങൾ , കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ,ഇതൊക്കെ ഉത്തമൻ കുറെ കേട്ടിട്ടുണ്ട് "
കിലുക്കത്തിലെ ഇന്നസെന്റ് മോഡിൽ ഉത്തമൻ,
" ഡാ ഇതങ്ങനെയല്ല, നിന്റെ ജാതകത്തിലും ഇന്ന്മുതൽ ചൊവ്വാദോഷമുണ്ട് , കണിയാൻ കാർത്തികേയനെ കൊണ്ട് അതൊക്കെ ഞാൻ ശരിയാക്കിയിട്ടുണ്ട്, അതിനുള്ള കാശ് പ്രത്യേകം തരണം "
പപ്പനാവന്റെ കുരുട്ടുബുദ്ധി കേട്ടതോടെ പതിവില്ലാത്ത പ്രതീക്ഷ ഉത്തമനിൽ ഉണർന്നു,
കഴിഞ്ഞ രണ്ടുവർഷക്കാലമായി ഉത്തമന്റെ ഞായറാഴ്ചകൾ ഒരു നേർച്ചയെന്നപോലെ ബ്രോക്കർ പപ്പനാവനൊപ്പം പെണ്ണ്കാണൽ ചടങ്ങിനായി നീക്കിവെച്ചിരിക്കുകയാണ്,
ജീവിതത്തിന്റെ ഇന്നിംഗ്സ് നാൽപ്പതുകളുടെ തുടത്തിൽ എത്തിയപ്പോൾ മാത്രം പെണ്ണ്കെട്ടാൻ തീരുമാനിച്ചവന് മുന്നിൽ പ്രായം വില്ലൻവേഷംകെട്ടിയാടിയപ്പോൾ പെണ്ണ്കാണൽ യാത്രകൾ പപ്പനാവന് കൊട്ടറടിക്കാനുള്ള ഫണ്ട്ശേഖരണ യാത്രകളായിമാത്രമവസാനിച്ചു,
എങ്കിലും പിന്നെയും പിന്നെയും ഞായറാഴ്ച്ചകളിൽ പ്രതീക്ഷകൾമനസിലേറ്റി,പപ്പനാവനെ ബൈക്കിനുപിന്നിലുമേറ്റി ഉത്തമന്റെ മിഷൻപെണ്ണ്കാണൽ യാത്ര തുടർന്നുകൊണ്ടേയിരുന്നു,
"ഈ പെണ്ണിനു മുപ്പത്തഞ്ചിന് മുകളിൽ പ്രായമുണ്ട് അതായത് ഉത്തമ നീയുമായി ഏഴുവയസ്സ് മാത്രം വ്യത്യാസം , പിന്നെ നല്ല മുടിയുമുണ്ട് പെണ്ണിന് "
ഉത്തമനിൽ ഉടലെടുത്ത പ്രതീക്ഷയുടെ ജ്വാലകളെ ആളിപ്പടർത്തികൊണ്ട് കാണാൻ പോകുന്ന പെണ്ണിനെകുറിച്ചുള്ള പപ്പനാവൻ വക രണ്ടാം റൗണ്ട് വിശദീകരണവുമെത്തി,
" വിവരം ഞങ്ങൾ അറിയിക്കാം "
പെണ്ണ് കണ്ട് മടങ്ങാൻ നേരം , പെണ്ണിന്റെ അച്ഛൻ പപ്പനാവനോടായി പറഞ്ഞവാക്കുകൾ കേട്ടതോടെ ,
അതുവരെ ഉത്സവപറമ്പിലെ വർണ്ണവിളക്ക് പോൽ തിളങ്ങി നിന്ന ഉത്തമന്റെ മുഖം സീറോബൾബ് പോലെ മങ്ങി,
" വിവരം അറിയിക്കാംപോലും,
കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട് ,
ഇതുവരെ പെണ്ണ്കാണാൻ പോയ സകലവീട്ടിലെയും ബൂർഷ്വാതന്തമാർ പറന്ന അതെ ഡയലോഗ് തന്നെ "
ഇതുവരെ പെണ്ണ്കാണാൻ പോയ സകലവീട്ടിലെയും ബൂർഷ്വാതന്തമാർ പറന്ന അതെ ഡയലോഗ് തന്നെ "
മടക്കയാത്രയിൽ ഉത്തമന്റെ വാക്കുകളിൽ നിരാശ കൂടുകൂട്ടിയിരുന്നു,
" എന്റെ ഉത്തമാ നീയൊന്നടങ്ങടാ,
നമ്മൾ ഇറങ്ങാൻ നേരം പെണ് വീട്ടുകാരുടെ മുഖത്തെ തിളക്കം നീ ശ്രദ്ധിച്ചോ ?
എനിക്കുറപ്പുണ്ട് രാത്രിക്കുള്ളിൽ.അവരെന്നെ വിളിക്കും സമ്മതം പറയാൻ ,പിന്നെ എനിക്കുള്ള ഫീസ് ഒരു രൂപകുറയാതെ തരണം കേട്ടോ "
പപ്പനാവൻ കാരണങ്ങൾ നിരത്തി ഉത്തമന്റെ മനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കെയാണ് ഫോൺ ശബ്ദിച്ചത്,
" ദാ ഞാൻ പറഞ്ഞില്ലേ അവർ വിളിക്കുമെന്ന്,
പെണ്ണിന്റെ അച്ഛനാണ് "
പെണ്ണിന്റെ അച്ഛനാണ് "
സെഞ്ചുറിനേടിയ ബാറ്റ്‌സ്മാൻ ഗ്യാലറിയിലേക്ക് ബാറ്റ് ഉയർത്തികാട്ടുംപോലെ ഉത്തമന് നേർക്ക് മൊബൈൽ ഉയർത്തികാട്ടി അൽപ്പം ദൂരേക്ക് സംസാരിക്കാനായി മാറിയ പപ്പനാവൻ മടങ്ങിയെത്തിയത് നേരിട്ട ആദ്യപന്തിൽ ക്ളീൻബൗൾഡായ ബാറ്റ്‌സ്മാൻ കളിക്കളംവിടുന്ന ഭാവത്തോടെയായിരുന്നു,
"അവർക്കും പ്രായം തന്നെ പ്രശ്നം,
നിനക്ക് നാൽപ്പതിൽ താഴെയായിരുന്നു വയസ്സെങ്കിൽ നോക്കാമായിരുന്നെന് , നീ വിഷമിക്കേണ്ട ഇനിയും ഞായറാഴ്ച്ചകൾ ഉണ്ട് ,കേരളത്തിൽ പെൺകുട്ടികളും "
നിനക്ക് നാൽപ്പതിൽ താഴെയായിരുന്നു വയസ്സെങ്കിൽ നോക്കാമായിരുന്നെന് , നീ വിഷമിക്കേണ്ട ഇനിയും ഞായറാഴ്ച്ചകൾ ഉണ്ട് ,കേരളത്തിൽ പെൺകുട്ടികളും "
" ഇനിയും അപഹാസ്യനാകാൻ ഞാനില്ല,നമുക്കിന്നത്തോടെ പെണ്ണുകാണൽ പരിപാടി നിർത്താം "
ഒരുചെറുചിരിയോടെ
പപ്പനാവന് കോട്ടറിനുള്ള പൈസയും നല്കി ഉത്തമൻ വീട്ടിലേക്ക് മടങ്ങി...
പപ്പനാവന് കോട്ടറിനുള്ള പൈസയും നല്കി ഉത്തമൻ വീട്ടിലേക്ക് മടങ്ങി...
*****---- ******----********-----
മുടിയേറെയുള്ള ആ മുപ്പത്തഞ്ചുകാരി ഉഷ മണിയറയിലേക്ക് കടന്നുവന്നപ്പോഴാണ് ഉത്തമൻ ഓർമ്മകളിൽ നിന്നുണർന്നത്,
മുടിയേറെയുള്ള ആ മുപ്പത്തഞ്ചുകാരി ഉഷ മണിയറയിലേക്ക് കടന്നുവന്നപ്പോഴാണ് ഉത്തമൻ ഓർമ്മകളിൽ നിന്നുണർന്നത്,
"പ്രായക്കൂടുതലാണ് വേണ്ട എന്ന് വീട്ടുകാർ തീരുമാനമെടുത്തശേഷം, എന്നെതന്നെ മതിയെന്ന് ഉഷ തീരുമാനിക്കാൻ കാരണമെന്താണ് ? "
ഒന്നിച്ചുള്ള ജീവിതത്തിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ ഏറെ ദിവസമായി ഉത്തമൻ ആകാംക്ഷയോടെ മനസ്സിൽ കൊണ്ട് നടന്ന സംശയം ഉഷയോട് നേരിട്ട്ചോദിച്ചു,
"പെണ്ണ് കാണാൻ വന്നതിന്റെ പിറ്റേദിവസം അമ്പലനടയിൽ വെച്ച് ബ്രോക്കർ പപ്പനാവനെ കണ്ടിരുന്നു "
ഉഷയുടെ ഓർമ്മകൾ അമ്പലനടയിലെ ആ
പ്രഭാതത്തിലേക്ക്
പ്രഭാതത്തിലേക്ക്
" ഉത്തമൻ മനസ്സിൽ നന്മയുള്ളവനാണ്,
ഏകദേശം പത്ത്പതിനഞ്ച് വർഷം മുമ്പ്മുതൽ അതായത് അവന്റെ അനുജത്തിയുടെ വിവാഹം കഴിഞ്ഞു ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞപ്പോൾ മുതൽ അവനു വേണ്ടി പെണ്ണാലോചനകൾ നടത്തിയിരുന്നു.
അനുജത്തിക്കൊരു കുഞ്ഞുണ്ടായിട്ട് മതി തനിക്ക് കല്യാണം എന്ന വിചിത്രമായ നിലപടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഉത്തമൻ
ഏകദേശം പത്ത്പതിനഞ്ച് വർഷം മുമ്പ്മുതൽ അതായത് അവന്റെ അനുജത്തിയുടെ വിവാഹം കഴിഞ്ഞു ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞപ്പോൾ മുതൽ അവനു വേണ്ടി പെണ്ണാലോചനകൾ നടത്തിയിരുന്നു.
അനുജത്തിക്കൊരു കുഞ്ഞുണ്ടായിട്ട് മതി തനിക്ക് കല്യാണം എന്ന വിചിത്രമായ നിലപടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഉത്തമൻ
'തന്റെ കല്യാണംകഴിഞ്ഞാൽ ഒരുപക്ഷെ പെങ്ങളേക്കാൾ മുന്നേ തനിക്കാണ് കുഞ്ഞുണ്ടാവുന്നതെങ്കിൽ , കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ വേദന വേട്ടയാടുന്ന പെങ്ങൾക്ക് മറ്റൊരു വേദനകൂടിയാകും അത് സമ്മാനിക്കുക'
എന്നതായിരുന്നു അക്കാര്യത്തിൽ ഉത്തമന്റെ വിശദീകരണം,
വര്ഷങ്ങളേറെ കഴിഞ്ഞു ഉത്തമന്റെ പെങ്ങൾ ഇരട്ടകുട്ടികൾക്ക് ജന്മംനൽകിയതിന്റെ തൊട്ടടുത്ത ഞായറാഴ്ച്ച മുതൽ അവൻ പെണ്ണ്കാണാൻ തുടങ്ങി, നാൽപത്കളിലെത്തിയ അവന്റെ പ്രായം അവനു മുന്നിൽ വില്ലനായി മാറുകയാണ്,
അത് പോട്ടെ മോൾക്ക് പറ്റിയ കുറച്ചൂടെ പ്രായക്കുറവുള്ള വേറൊരു പയ്യൻ എന്റെ കസ്റ്റഡിയിലുണ്ട്, അച്ഛനോട് പറഞ്ഞിട്ടുണ്ട് അടുത്തദിവസം കാണാൻ വരും "
"പപ്പനാവന്റെ വാക്കുകൾ കേട്ടപ്പോൾ ഇനി മറ്റാരും തന്നെ കാണാൻ വരേണ്ട , തന്റെ ജീവിതത്തിൽ ഉത്തമൻ തന്നെ മതിയെന്ന് തീരുമാനിക്കാൻ എനിക്കധികസമയം വേണ്ടിവന്നില്ല "
ആ രാത്രിയിൽ ഒരു നറുപുഞ്ചിരിയോടെ പറഞ്ഞവസാനിപ്പിച്ചു ഉത്തമന്റെ നെഞ്ചിലേക്ക് ഉഷ തലചായ്ക്കുമ്പോൾ ,പുറത്ത് ഏറെനേരമായി കള്ളച്ചിരിയോടെ കുണുങ്ങിനിന്നിരുന്ന ചാറ്റൽമഴ ശക്തിപ്രാപിച്ചു തുടങ്ങിയിരുന്നു,
കെ.ആർ.രാജേഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക