Slider

ഒരു കല്യാണകഥ

1
Image may contain: 1 person, selfie and closeup

എന്റെ പേര് അപ്പു (അർജുൻ ) പൂരം ഒരു ദോഷം സുന്ദരൻ. എന്റെ 33മാത്ത് പിറന്നാൾ കഴിഞ്ഞപ്പോൾ ആണ് അമ്മക്ക് ആധി കേറി തുടങ്ങിയത്. അമ്മയുടെ ഭാഷയിൽ പറയാണെങ്കിൽ പെണിന്റ കല്യാണം അവൻ നല്ലോണം നടത്തി ഇനി ഇപ്പോ അവന്റെ കല്യാണം ഞാൻ നടത്തികിടുകൊടുക്കേണ്ടെ. അവന്റെ 15 വയസിൽ അച്ഛൻ മരിച്ചു മോളുനു അപ്പോ 10 വയസ്സ്. 23 വയസിൽ അവളെ കെട്ടിച്ചു എപ്പോ കൊച്ചുങ്ങൾ 2 ആയി. അങ്ങനെ അമ്മയുടെ അയൽക്കൂട്ടത്തിൽ ചർച്ച ആയി വേറെ കാര്യാമായ ചർച്ച ഒന്നും ഇല്ലല്ലോ അപ്പോ അതിനൊരു തീരുമാനം ആയി. മലയാള മാസത്തിലെ പൗര്ണമിക്ക് തിരുവഞ്ചിക്കുളം അമ്പലത്തിൽ പോയി പൂജ കഴിക്കാൻ 3 മാസം 3പൂജ കല്യാണം നടകുമത്രേ. അങ്ങനെ ഒന്നാമത്തെ പൂജ വന്നു അളിയൻ ഗൾഫിൽ ആയതിനാൽ കാർ വീട്ടിൽ കിടപ്പുണ്ട് അങ്ങനെ വണ്ടി എടുത്ത് രണ്ടു വളവു കഴിഞ്ഞപോൾ ആണ് അമ്മയുടെ ഓർഡർ ഡാ നമ്മുടെ ഗീതയും മോളും കുടി ഉണ്ടടാ ആ ജംഗ്ഷനിൽ ഒന്നു നിർത്തഡാ. അവരും കയറി ഗീത ചേച്ചീനെ അറിയാം അളിയന്റെ അമ്മായി, മോള് അമ്മു (സുവർണ ) 20 വയസ്സ് ബി കോം കഴിഞ്ഞു തിരുവാതിര അര ദോഷം സുന്ദരി. അങ്ങനെ അമ്പലത്തിൽ എത്തി 6 മണി കഴിഞ്ഞു നല്ലോണം തൊഴുതു മനസ്സിൽ നല്ല ഒരു സുഖം തോന്നി. പുറത്ത് ക്യു കണ്ടപ്പോൾ ആദിശയം തോന്നി ഇത്രേം പേര് കല്യാണം ആവാതെ നില്പുണ്ടല്ലോ ന്. 8മണി ആയി ഗീത ചേച്ചി മോളും ലേഡീസ് സ്പെഷ്യൽ വരിയിൽ ആയിരുന്നു എന്റെ കൂടെ അമ്മ നിന്നു എന്നാലും ഇടക്ക് അവരുടെ അടുത്ത് പോയി വന്നു. അമ്മ അടുത്ത് നില്കുന്നവരോടെല്ലാം കത്തി അടിച്ചു കൊണ്ടിരിക്കുന്നു രണ്ടു മൂന്നു കല്യാണം ആലോചിച്ചു കഴിഞ്ഞു അപ്പോളേക്കും. പള്ളിയറ പൂജ കഴിഞ്ഞു ദേവനും ദേവിയും പള്ളിയറയിൽ കയറിയാൽ നമുക്ക് തൊഴാൻ കഴിയും അങ്ങനെ അതും തൊഴുതു പ്രസാദം വാങ്ങി കഴിഞ്ഞപ്പോൾ മണി ഒമ്പത് വീട്ടിൽ എത്തിയപ്പോൾ 10 ആയി. ദിവസങ്ങൾ കൊഴിഞ്ഞു പോക്കുണ്ട് ആലോചനകാൾ കുന്നു കുടി ഒന്നും നടന്നില്ല ഒരു ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ ടൗണിൽ വച്ചു ആരോ വിളിക്കുന്നപോലെ തോന്നി നോക്കിയപ്പോൾ അമ്മു ഓടി വരുന്നു ബസ് മിസ്സായി എന്നു പറഞ്ഞു അവൾ ബൈക്കിന്റെ പിന്നിൽ കയറി. കല്യാണം ഇഷ്ടം പോലെ വരുന്നു ഒന്നും ശരിയാകുന്നില്ത്രെ അങ്ങനെ രണ്ടാമത്തെ പൂജ പഴയ കഥാപാത്രങ്ങൾ തന്നെ പക്ഷെ അമ്മുന് എന്തോ ഒരു അടുപ്പം പോലെ ഇടക്ക് ചിരിക്കുന്നു പൂജ കഴിഞ്ഞു പ്രസാദം കഴിക്കാൻ ഇരിക്കുമ്പോൾ അവൾ അടുത്ത് വന്നിരുന്നു എന്താ ഒരു ചിരി ഞാൻ ചോദിച്ചു അപ്പേട്ടന് നല്ല ഭക്തിയാണല്ലോ ഞാൻ നോക്കുമ്പോൾ എല്ലാം നല്ല നാമജപം ആണല്ലോ അതു കേട്ടു ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു വയസ്സ് 33 കഴിഞ്ഞേ. എന്റെ പായസം കുടിച്ച പത്രം അവൾ വാങ്ങി കഴുകി അങ്ങനെ അതും കഴിഞ്ഞു പിന്നെ ഇടക്ക് കാണുമ്പോൾ എല്ലാം ചിരിക്കും തരം കിട്ടിയാൽ കല്യാണം ആയോന്ന് ചോദിക്കുകയും ചയ്തു. എനിക്ക് ഒന്നും ആകുന്നില്ല കുറെ ചായ കുടിച്ചത് മിച്ചം ഇടക്ക് അളിയന്റെ അനിയൻ വന്നു അവൻ അമ്മുനെ കല്യാണം ആലോചിച്ചു സുന്ദരൻ 30 വയസ്സ്. പെണ്ണ് കണ്ടു വന്ന പെങ്ങളുടെ കമെന്റ് ചേട്ടന് നല്ല ചേർച്ചയായിരുന്നു ഉടനെ അമ്മേടെ മറുപടി വന്നു അവർക്ക് 30താഴെ ഉള്ളവരെ മതി. മുന്നാമത്തെ പൂജ അമ്മമാർക്ക്‌ ഒഴിവില്ല കാർ ഇല്ല ഞാനും അമ്മുവും മാത്രം അവളാണ് ബൈക്ക് എടുക്കാൻ പറഞ്ഞെ അങ്ങനെ ഞങ്ങൾ പൂജ കഴിഞ്ഞു വരുമ്പോൾ അമ്മു ചോദിച്ചു അപ്പേട്ടന് ആരെയെങ്കിലും ഇഷ്ടം ആണോ ഞാൻ ഇല്ല എന്ന മറുപടി കൊടുത്തു. അവൾ ബാഗ് തുറന്നു ഒരു പേപ്പർ തന്നു ഒത്തു നോക്കിട്ട് പറയണേ എനിക്കു ഇഷ്ട്ടം ആണ് ജാതകം ഓത്തിലേലും പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.അവൾ ഫൈറ്റ് ചയ്തു നിന്നു വയസ്സ് വില്ലൻ ആയി എങ്കിലും. അളിയന്റെ വീട്ടുകാർ മുൻകൈ എടുത്തു .... ഇന്ന് എന്റെ വിവാഹം ആണ്... വലതു കാൽ വച്ചു അമ്മു എന്റെ സ്വന്തം ആയി. എന്റെ കൃഷ്ണ കാത്തുകൊള്ളണമേ.
എന്റെ ആദ്യത്തെ കഥയാണ്........ തെറ്റുകൾ ഉണ്ടാകും തിരുത്തി തരണേ

By JineshRaman
1
( Hide )
  1. സ്വന്തം അനുഭവം ആണോ ... എന്തയാലും nanayitunde. .. .

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo