
ലോനപ്പൻ മുതലാളി തന്റെ മകന് സി.ബി.എസീ.ല് എഡ്യുക്കേഷൻ നല്കി എഞ്ചിനീയറാക്കി ലണ്ടനിലേക്ക് അയച്ചു .
മുതലാളീടെ ഡ്രൈവറ് ഈനാശുവിന് മകനെ സർക്കാർ സ്കൂളിലയച്ച് വിദ്യാഭ്യാസം നൽകാനെ കഴിഞ്ഞുള്ളൂ .
മുതലാളി കിടപ്പിലായപ്പോൾ എഡ്യുക്കേഷൻ ലഭിച്ച മകൻ ജോണിക്കുട്ടി ലണ്ടനീന്ന് വന്ന് തനിക്ക് നഷ്ടമാകുന്ന ഡോളറിന്റെ കണക്ക് പറഞ്ഞ് രണ്ടീസം കഴിഞ്ഞപ്പോൾ മടങ്ങിപ്പോയി .
കിടപ്പിലായ ലോനപ്പനെ വിദ്യാഭ്യാസം നൽകിയ മകൻ കിടപ്പാടം പണയപ്പെടുത്തി ചികിത്സിച്ചു .
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക