
വിശാലമായ പാടത്തിന്റെ മധ്യത്തിലൂടെയാണ് അമ്മമ്മവീട്ടിലേക്കുള്ള വഴി. ഈ വഴിയുടെ അങ്ങേ അറ്റത്ത് വീട് കാണാം
കരിയിലകൾ നിറഞ്ഞ ആ മൂന്നേരയേക്കർ ഭൂമിയുടെ മദ്ധ്യത്തിലാണ് അമ്മമ്മവീട്. കരിയിലകൾക്ക് കരണമായ കുറെ മരങ്ങളും ചെടികളും ഒക്കെ ഇവിടെയുണ്ട്. ഈ കറുത്ത കരിയിലകൾക്കിടയിൽ ചില കരിനാഗങ്ങളെ ഞാൻ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. കാവുകൾ പോലെ വളർന്ന ഇവിടെ മരങ്ങളും വള്ളികളും ഔഷധ സസ്യങ്ങളും ധാരാളം ഇപ്പോഴും ഉണ്ട്.
അമ്മമ്മ വീട് എന്ന് വിളിക്കാൻ കാരണം, അത് എന്റെ അമ്മയുടെ അമ്മയുടെ വീടായത് കൊണ്ടാണ്. അവധിക്കു നാട്ടിൽ വരുമ്പോൾ അമ്മമ്മയുടെ കൂടെ കുറച്ചു നാൾ ഈ വീട്ടിൽ ചെലവഴിക്കും.
അമ്മമ്മ വർഷങ്ങളായി ഒറ്റക്കാണ് താമസം. അപ്പൂപ്പൻ മരിച്ചിട്ട് വർഷങ്ങളായി. അമ്മയും അമ്മാവനും ഒക്കെ തങ്ങളോടൊപ്പം അമ്മമ്മയെ കൂട്ടികൊണ്ട് പോകാൻ പലതവണ ശ്രമിച്ചു.
" ന്റെ ശേഷിക്കണ കാലം ദാ ഇവിടെത്തന്നെ ഇങ്ങനെ കഴിയും, ന്റെ അന്ത്യശ്വാസം വരെ വായു ദേ ഈ മരങ്ങളീന്നും, ചെടികളീന്നും ഒക്കെ കിട്ടണംന്നാ ആഗ്രഹം, അതോണ്ട് നിങ്ങളാരും ന്നെ നിർബന്ധിക്കരുത്. "
പിന്നെ ആരും നിർബന്ധിച്ചിട്ടില്ല. തൊണ്ണൂറു വയസിനടുത്തുണ്ട്, ഇപ്പോഴും ഒരസുഖവുമില്ല. "കാവ് മുത്തശ്ശി" എന്നാണ് നാട്ടിലെ കുട്ടികളും മുതിർന്നവരും ഒക്കെ വിളിക്കുന്നത്. കഴിഞ്ഞ അവധിക്കു നാട്ടിൽ വന്നപ്പോളാണ് പറമ്പിലുള്ള നിരവധി ഔഷധസസ്യങ്ങളെ അമ്മമ്മ എനിക്ക് കാട്ടിത്തന്നു. ഓരോന്നിന്റെയും ഗുണങ്ങൾ പ്രത്യേകതകൾ ഒക്കെ പറഞ്ഞു തന്നു. അത്ഭുതം തോന്നിയ നിമിഷമായിരു നിമിഷമായിരുന്നു അത്. സൂര്യ വെളിച്ചം മറയുമ്പോൾ നീലനിറമാകുന്ന ഇരുളാനിചെടിയും, മഴപൊഴിയുന്നത് പോലെ എപ്പോഴും ഇലകളിൽ നിന്ന് ജലത്തുള്ളികൾ വീണുകൊണ്ടിരിക്കുന്നൻ നീർത്തുള്ളിമരവും ഒക്കെ അവർ എനിക്ക് പരിചയപ്പെടുത്തി. ഇനിയും പരിചയപെടുത്താൻ ബാക്കിയുള്ളത് ഒരു പാടുണ്ട്. അതൊക്ക കൂടുതൽ മനസിലാക്കണം എന്ന് അന്നേ ചിന്തിച്ചിരുന്നു
സന്ധ്യയോട് കൂടിയാണ് ഞാൻ ഞാൻ അവിടെയെത്തിയത്. അമ്മമ്മ കാവിൽ വിളക്ക് വെച്ചു തൊഴുതുവരുന്ന സമയമായിരുന്നു. "നീ ഇങ്ങെത്തിയോ കൃഷ്‌ണാ...., ദേ ഇനിയും ദൂരത്തേക്ക് ഒറ്റക്കുള്ള മോട്ടോർ സൈക്കിൾ സവാരി ഒക്കെ ഒന്ന് കുറക്കണം. " വന്നു കയറിയപ്പോഴേ സ്നേഹപൂർവമുള്ള ശാസന. ദേവകിയമ്മയായിയും അപ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്നു. അമ്മായി ഒരു അകന്ന ബന്ധത്തിലുള്ളതാണ്. അടുത്താണ് വീട്, ഇടയ്ക്കിടെ വന്ന് എന്തെങ്കിലുമൊക്കെ സഹായിച്ചിട്ട് പോകും.
" ഇനിപ്പോ കുറേസം ഉണ്ണികൃഷ്ണൻ അമ്മമ്മക്ക് കൂട്ടിനുണ്ടല്ലോ.... ??" ദേവകിയമ്മായി സ്നേഹത്തോടെ പറഞ്ഞു.
" അതോണ്ട്... നീയിങ്ങോട്ട് വരാതിരിക്കണ്ടാ ന്റെ ദേവകി... " അമ്മമ്മ ചിരിച്ചു.
ദേവകിയമ്മയായി പതിയെ അവരുടെ വീട്ടിലേക്ക് നടന്നു.
"നീയ്യ് കുളിച്ചു വാ കൃഷ്‌ണാ...". അമ്മമ്മ പറഞ്ഞതനുസരിച്ച് കുളിക്കാൻ തീരുമാനിച്ചു. തറവാട്ടു കുളത്തിൽ കുളിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു ഭയം എനിക്കുണ്ടായിരുന്നു. ഇരുൾ മൂടി തുടങ്ങിയിരുന്നു. ചുറ്റും ചെങ്കല്ല് കൊണ്ട് കെട്ടി വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കല്പടവുകളിൽ നിന്ന് കുളത്തിന്റെ ആഴത്തിലേക്ക് നോക്കി. നല്ലനീലനിറത്തിൽ ശാന്തമായി കിടക്കുന്ന കുളം. വലിയ കൂവള മരത്തിന്റെ ഇലപ്പടർപ്പുകൾക്കിടയിലൂടെ നിലാവെളിച്ചം കുളത്തിലെ വെളളത്തിൽ തിളങ്ങുന്ന ചായം തേച്ച പോലെ തോന്നിച്ചു.
"നീയ്യ് കുളിച്ചു വാ കൃഷ്‌ണാ...". അമ്മമ്മ പറഞ്ഞതനുസരിച്ച് കുളിക്കാൻ തീരുമാനിച്ചു. തറവാട്ടു കുളത്തിൽ കുളിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു ഭയം എനിക്കുണ്ടായിരുന്നു. ഇരുൾ മൂടി തുടങ്ങിയിരുന്നു. ചുറ്റും ചെങ്കല്ല് കൊണ്ട് കെട്ടി വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കല്പടവുകളിൽ നിന്ന് കുളത്തിന്റെ ആഴത്തിലേക്ക് നോക്കി. നല്ലനീലനിറത്തിൽ ശാന്തമായി കിടക്കുന്ന കുളം. വലിയ കൂവള മരത്തിന്റെ ഇലപ്പടർപ്പുകൾക്കിടയിലൂടെ നിലാവെളിച്ചം കുളത്തിലെ വെളളത്തിൽ തിളങ്ങുന്ന ചായം തേച്ച പോലെ തോന്നിച്ചു.
കുളികഴിഞ്ഞു അമ്മമ്മയോടൊപ്പം സന്ധ്യാ നാമജപം ഇവിടെ വന്നാൽ ഒരു ശീലമാണ്. ശേഷം അമ്മമ്മ വിശേഷങ്ങൾ തിരക്കും. എന്റെയും അമ്മയുടെയും അച്ചന്റെയും അനിയത്തിയുടെയും ഒക്കെ കാര്യങ്ങൾ പ്രത്യേകം ചോദിക്കും. പിന്നെ പഴയ പല പല കഥകൾ പറയും. പുരാണവും മിത്തും ഒക്കെ ചേർന്ന കഥകൾ.
ചൂട് കഞ്ഞിയും പയറും പിന്നെ കാച്ചിലും ചേനയും കപ്പയും നേന്ത്രക്കായും കൊണ്ടുള്ള പുഴുക്കും കണ്ണിമാങ്ങ അച്ചാറും കാന്താരി ചമ്മന്തിയും കട്ടൻ കാപ്പിയും ഒക്കെകൂടിയുള്ള അത്താഴമായിരുന്നു പിന്നീട്. അത്താഴം കഴിഞ്ഞു ഉറങ്ങാൻ കിടക്കുകയാണ് പതിവ്. മുകളിലത്തെ നിലയിൽ കിഴക്കേ ഭാഗത്തുള്ള ഒരു മുറിയുണ്ട്. അതാണ് ഞാൻ ഇവിടെ വരുമ്പോൾ ഉപയോഗിക്കാറ്. ഉറങ്ങാൻ കിടക്കുമ്പോൾ അമ്മമ്മ വന്ന് അടുത്തിരിക്കും, എന്നിട്ട് തരാട്ട് പോലെ ഈണത്തിൽ മൂളും, ഞാൻ. അതൊരു ശീലമാണ്. ഞാൻ ഉറങ്ങിക്കഴിയുമ്പോൾ അമ്മമ്മ വാതിൽ ചാരി സ്വന്തം മുറിയിലേയ്ക്ക് പോകും.
ഒരു നല്ല ഉറക്കത്തിൽ നിന്ന് ഞാൻ പെട്ടന്ന് ഞെട്ടിയുണർന്നു. എന്തോ ശബ്ദം കേട്ടിട്ടാണ്. ഞാൻ ഉറങ്ങികഴിഞ്ഞപ്പോൾ അമ്മമ്മ കതക് ചാരി പോയിരുന്നു. ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു. സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. എന്റെ ഉറക്കത്തെ ഭേദിച്ച ആ ശബ്ദത്തിന് ഞാൻ കാതോർത്തു. ഒരു തരം ചെറിയ മുരൾച്ചയാണ് കേൾക്കുന്നത്, വായുവിന്റെ കണികകളെ ചീന്തിയെറിഞ്ഞുകൊണ്ടുള്ള ഒരു തരം പ്രത്യേക ശബ്ദം. കേൾക്കുന്നു ഏതൊരാളിലും ഭയം ജനിപ്പിക്കുന്ന ശബ്ദം. അത് കൂടിക്കൂടി വരുന്നു. മുൻപു വന്നപ്പോഴും പലതവണ ഞാൻ ഇത് കേട്ടിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്രയും തീവ്രതയില്ലായിരുന്നു അന്ന്. ഞാൻ ജനാല തുറന്നു. പുറത്ത് നല്ല തണുപ്പുണ്ട്.,കാറ്റ് ജനാലയുടെ ഇഴകൾക്കിടയിലൂടെ മുറിക്കുള്ളിലേക്ക് കയറി. ഇപ്പോൾ ശബ്ദം കുറേക്കൂടി വ്യക്‌തമാണ്. തറവാടിന്റെ ചുറ്റും ശബ്ദവീചികൾ വാർത്തുളമായി സഞ്ചരിക്കുന്നു. ഒരു നായുടെ മുരൾച്ചയുമായി നല്ല സാമ്യമുണ്ട്.പിന്നെ അത് ഒരു ശക്‌തമായ സീൽക്കാരം പോലെയും ഒക്കെ മാറി. പുറത്തേക്കിറങ്ങി നോക്കിയാലോ...എന്ന് ചിന്തിച്ചതും ശക്‌തമായ
മിന്നലോടെയും ഇടിയോടെയും മഴപെയ്തു തുടങ്ങി. ഞാൻ ജനാല അടച്ചു കുറ്റിയിട്ടു.
മിന്നലോടെയും ഇടിയോടെയും മഴപെയ്തു തുടങ്ങി. ഞാൻ ജനാല അടച്ചു കുറ്റിയിട്ടു.
ഞാൻ അമ്മയുടെ മുറിയിലേക്ക് നടന്നു. എന്നെ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ അമ്മമ്മ ഉറക്കത്തിൽ നിന്ന് ഉണർന്ന് വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു.
"ആ ശബ്ദം.... " ഞാൻ ആകാഷയോടെ അമ്മയെ നോക്കി.
" പേടിക്കേണ്ട, പോയിക്കിടന്നുറങ്ങ് കൃഷ്ണാ "
" എന്നാലും അമ്മമ്മേ എന്തൊരു ഭീതിപ്പെടുത്തുന്ന ശബ്ദമാണിത്..? "
" സാരമില്ല, നീയ്യ് പോയിക്കിടന്നുറങ്ങിക്കോളൂ കുട്ടീ ഒക്കെ നാളെ പറയാം ", അമ്മമ്മ എന്നെ കൂട്ടിക്കൊണ്ട് എന്റെ മുറിയിലേക്ക് വന്നു, ഞാൻ ഉറങ്ങും വരെ എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.
ഞാൻ അതിരാവിലെ എഴുന്നേറ്റു, ഇന്നലെ രാത്രിയിലെ സംഭവം എന്നെ ഒരുപാട് അമ്പരപ്പിച്ചിരുന്നു. തറവാടിനും ചുറ്റുപാടുമുള്ള പ്രകൃതിയും ഒക്കെ പഴയത് പോലെ തന്നെ ശാന്തമായികഴിഞ്ഞിരുന്നു. പ്രഭാതകൃത്യങ്ങൾ ഒക്കെ കഴിഞ്ഞു. കുളത്തിൽ തന്നെ കുളിച്ചു. അമ്മമ്മ രാവിലെ തന്നെ ക്ഷേത്രത്തിൽ പോയിട്ട് വന്നിരുന്നു, കൂടെ ദേവകിയുമായിയും ഉണ്ടായിരുന്നു.
"നിന്നെക്കൂടി ക്ഷേത്രത്തിലേക്ക് കൂടെ കൂട്ടണം എന്നുണ്ടായിരുന്നു, ഇന്നലെ ഉറക്കം കുട്ടിക്ക് ശരിയായില്ല എന്ന് തോന്നി അതോണ്ട് ഉണർത്തണ്ടാന്ന് വിചാരിച്ചു. "
" അമ്മമ്മേ ഇന്നലെ രാത്രിയിലെ ... ആ.. ശബ്ദം " ഞാൻ അതെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു.
"നീ വരൂ... " അമ്മമ്മ എന്നെ കൂട്ടികൊണ്ട് തറവാടിന്റെ ചുറ്റുമുള്ള ആ
പച്ചക്കാടുകൾക്കുള്ളിലേക്ക് നടന്നു. ഒരു ചെറിയ വനം പോലെ തോന്നി. വള്ളികളും മരങ്ങളും കുറ്റിക്കാടുകളും ഒക്കെ നിബിഡമായി വളർന്നിട്ടുണ്ട് . അവക്കിടയിലൂടെ വഴിത്താരകൾ ഉണ്ടായിരുന്നു. ഈ വാഴിത്താരകൾ അമ്മമ്മ ദിനം തോറും ഈ മരങ്ങൾക്കിടയിലൂടെ നടന്ന് ആ ആ കാലടികൾ പതിഞ്ഞുണ്ടായതാണ്. അമ്മമ്മയുടെ ആ കാലടികൾ പിൻതുടർന്ന് ഞാൻ നടന്നു.
പച്ചക്കാടുകൾക്കുള്ളിലേക്ക് നടന്നു. ഒരു ചെറിയ വനം പോലെ തോന്നി. വള്ളികളും മരങ്ങളും കുറ്റിക്കാടുകളും ഒക്കെ നിബിഡമായി വളർന്നിട്ടുണ്ട് . അവക്കിടയിലൂടെ വഴിത്താരകൾ ഉണ്ടായിരുന്നു. ഈ വാഴിത്താരകൾ അമ്മമ്മ ദിനം തോറും ഈ മരങ്ങൾക്കിടയിലൂടെ നടന്ന് ആ ആ കാലടികൾ പതിഞ്ഞുണ്ടായതാണ്. അമ്മമ്മയുടെ ആ കാലടികൾ പിൻതുടർന്ന് ഞാൻ നടന്നു.
" കൃഷ്ണാ ദേ ഇങ്ങോട്ട് നോക്കൂ " അമ്മമ്മ ചൂണ്ടിക്കാട്ടിയിടത്തേക്ക് ഞാൻ നോക്കി. നിബിഡമായി വളർന്നു നിൽക്കുന്ന പലതരം ചെടികൾക്കും മരങ്ങൾക്കും ഇടയിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു പ്രത്യേക സസ്യം. അരയാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്നു. ഇലകൾക്ക് സർപ്പത്തിന്റെ ഫണം പോലെയുള്ള ആകൃതിയാണ്. നീലനിറം കലർന്ന പച്ച ഇലകൾ. ശിഖരങ്ങൾ ഇല്ല. കാണ്ഡത്തിൽ നിറയെ കറുപ്പും വെളുപ്പും പുള്ളികൾ. ഒറ്റനോട്ടത്തിൽ ഒരു വികൃതമായ ഏതോ കാട്ടുചെടിയാണ് എന്ന് തോന്നും.
"ഇത്... ?" ഞാൻ ചോദ്യഭാവത്തിൽ അമ്മമ്മയെ നോക്കി.
"ഇതാണ്, "നാഗതരു " കാവൽ മരം, സർപ്പ വൃക്ഷം എന്നൊക്കെ പറയും. "മുത്തശ്ശി പറഞ്ഞു.
"ആ.... ശബ്ദം.... ?എനിക്ക് സംശയം തീർന്നില്ല.
"അതെ,... നീയ് ഇന്നലെ രാത്രിയിൽ കേട്ട ആ ശബ്ദം ഈ ചെടിയിൽ നിന്നും പുറപ്പട്ടതാണ്. "
അമ്മമ്മ കള്ളം പറയാൻ വഴിയില്ല, എന്നാലും എനിക്ക് വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നി.
"സത്യാ..കുട്ടീ... ഇതൊരു കാവൽമരം തന്നെയാ എനിക്ക് ഈ ചെടി. ഇന്നെലെ നീയും ഞാനും ഒക്കെ ഉറങ്ങിയ ശേഷം ആരോ നമ്മുടെ തറവാട്ടു വളപ്പിൽ കടന്നു, വെറും കള്ളൻമാരല്ല, ഏതോ ഹീനമായ കർമ്മങ്ങളും തിന്മയുമൊക്കെ ചെയ്യണ ആളുകളോക്കെ ല്ലേ... അതു പോലെ ആരോ., അങ്ങനെയാരെങ്കിലും ഇവിടെ വന്നാൽ ഇങ്ങനെ സംഭവിക്കും. ദേ ഈ മരം ശബ്ദിച്ചു തുടങ്ങും, ആദ്യം പതിയെ, പിന്നെ പിന്നെ അങ്ങട് കൂടും ശബ്ദം. പിന്നെ അയാൾക്ക് ഇവിടെ നിക്കാൻ പറ്റില്ല. മാത്രല്ല അയാളെകൊണ്ട് പിന്നെ വലിയ കഥയില്ലാണ്ടാകും. ചെവീടെ കേഴ്‌വി ഒക്കെ പോയിട്ട്.... ശിരസിനെയൊക്കെ ബാധിച്ച്. അത് ആ ഒച്ചയുടെ ഒരു ശക്‌തിയാ... അതുകൊണ്ടാണ് ഇന്നലെ ആ ഒച്ച കേട്ടത്, ഈ മരത്തിൽ നിന്ന് . " അമ്മമ്മ ഒരു കഥ പറയുന്നത് പോലെ പറഞ്ഞു .
"അപ്പോൾ ഈ മരം.....!!! " എന്റെ ശബ്ദം തീരെ നേർത്തത് പോലെയായി. അത്ഭുതം, ഭയം എന്നിവ കൊണ്ട് എനിക്കൊന്നും സംസാരിക്കാൻ കഴിയുന്നില്ല.തീവ്രമായി ശബ്ദവീചികൾ പുറപ്പെടുവിക്കുന്ന ഒരു മരം, ആ ശബ്ദം കേട്ടാൽ പിന്നെ ആ പ്രദേശത്ത് നിൽക്കാൻ തോന്നില്ലത്രേ.ആധുനിക ശാസ്ത്രത്തിന് പോലും ഇതു വരെ ഇങ്ങനെ ഒന്ന് കണ്ടെത്താനോ തെളിയിക്കാനോ കഴിയാത്ത ഒരു കാര്യം. ഒരു അതും ഒരു തിന്മകളിൽ നിന്നും രക്ഷിക്കുന്ന കാവൽക്കാരനെപ്പോലെ ഒരു മരം .
" ഞാനും അമ്മമ്മയും ആ ഒച്ച കേട്ടില്ലേ, നമുക്ക് അത് കേട്ടത് കൊണ്ട് നമ്മുടെ കേഴ്‌വിക്ക് എന്തെങ്കിലും തകരാറ്..... ?" എനിക്ക് പേടി തോന്നി.
" നിനക്ക് പേടിയായോ കൃഷ്ണാ... പേടിക്കണ്ട ട്ടൊ, ഇത് ഒരു സത്യമുള്ള ചെടിയാ കുട്ടീ . ഞാനീ മണ്ണിനെയും മരങ്ങളെയും ഒക്കെ എന്റെ മക്കളെ പ്പോലെ സ്നേഹിച്ചാ... വളർത്തി വലുതാക്ക്യേ.. അതീ.. പ്രകൃതിക്കും ചെടികൾക്കും ഒക്കെ അറിയാം. പ്രകൃതിയുമായിട്ട് ഒരു ആത്‌മബന്ധം വേണം എല്ലാ മനുഷ്യനും, അപ്പോ പ്രകൃതിതന്നെ നമ്മെ രക്ഷിക്കും. " അമ്മമ്മ എന്റെ കൈപിടിച്ചു വീട്ടിലേക്ക് നടന്നു.
പ്രഭാതഭക്ഷണം അമ്മമ്മയും ഞാനും ഒരുമിച്ചിരുന്ന് കഴിച്ചു. പിന്നീട ഞാൻ ് എന്റെ മുറിയിലേക്ക് പോയി.
ബെഡിൽ ചാരിക്കിടന്ന് കണ്ണുകളടച്ചു, " നാഗവൃക്ഷം എന്ന ഫണത്തിന്റെ ആകൃതിയുള്ള കാവൽമരം എന്റെ ചിന്തികളെ മഥിച്ചുകൊണ്ടിരുന്നു. ഇന്നലെ രാത്രിയിൽ ആ ശബ്ദം കേട്ടതിന് ശേഷം എന്റെ കേഴ്‌വിക്ക് എന്തെങ്കിലും തകരാർ ഉണ്ടാകുമോ എന്ന് എനിക്ക് പേടിതോന്നി. പെട്ടന്ന് എന്റെ
ഫോൺ ശബ്ദിച്ചു സമീരയാണ്. "ഉണ്ണീ നീ തറവാട്ടിൽ തന്നെയല്ലേ...? " അവളുടെ ചോദ്യത്തിൽ എന്തോ ഭയം ഉണ്ടായിരുന്നു.
ബെഡിൽ ചാരിക്കിടന്ന് കണ്ണുകളടച്ചു, " നാഗവൃക്ഷം എന്ന ഫണത്തിന്റെ ആകൃതിയുള്ള കാവൽമരം എന്റെ ചിന്തികളെ മഥിച്ചുകൊണ്ടിരുന്നു. ഇന്നലെ രാത്രിയിൽ ആ ശബ്ദം കേട്ടതിന് ശേഷം എന്റെ കേഴ്‌വിക്ക് എന്തെങ്കിലും തകരാർ ഉണ്ടാകുമോ എന്ന് എനിക്ക് പേടിതോന്നി. പെട്ടന്ന് എന്റെ
ഫോൺ ശബ്ദിച്ചു സമീരയാണ്. "ഉണ്ണീ നീ തറവാട്ടിൽ തന്നെയല്ലേ...? " അവളുടെ ചോദ്യത്തിൽ എന്തോ ഭയം ഉണ്ടായിരുന്നു.
"സമീര നീ കാര്യം പറ "ഞാൻ ചോദിച്ചു.
" US ൽ നിന്ന് നിന്നെ പിന്തുടർന്ന് അവൾ നിന്റെ പിന്നാലെയുണ്ടായിരുന്നു, "
" ആര്... ??"
"അവളു തന്നെ , ജാക്വസ് സ്റ്റെഫീന കാർലോസ്, എന്റെ ഊഹം ശരിയാണ് എങ്കിൽ അവൾ ഇന്നലെ രാത്രി നിന്നെ തേടിയെത്താനായിരുന്നു സാധ്യത, നീ സൂക്ഷിക്കണം ഉണ്ണി ". സമീരയുടെ ശബ്ദത്തിൽ ഭയം ഉണ്ടായിരുന്നു.
" നീ പേടിക്കേണ്ട സമീര, അവൾ ഇന്നലെ രാത്രി തന്നെ എന്നെ തേടിയെത്തിയിരുന്നു എന്റെ ഈ തറവാട്ടിൽ, പക്ഷെ എന്നെ അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ", ഞാൻ ചരിച്ചു
" നിനക്ക് എല്ലാം തമാശയാണ്, അവളെ ശരിക്കും അറിയാല്ലോ, ഷീ ഈസ് എ............. "
" ഒന്നും പേടിക്കേണ്ട സമീര, എന്നെ രക്ഷിക്കാൻ എന്റെ അമ്മമ്മയുണ്ട് ഇവിടെ പിന്നെ എന്റെ പ്രിയപ്പെട്ട കാവൽമരവും ". ഞാൻ അവളെ ആശ്വസിപ്പിച്ചു.
"കാവൽ മരമോ " അവൾ ഒന്നും മനസിലാകാതെ ചോദിച്ചു.
"ഒക്കെ ഞാൻ പിന്നീടൊരിക്കൽ നിനക്ക് വിശദമായി പറഞ്ഞു തരാം " ഞാൻ അവളെ ആശ്വസിപ്പിച്ചു. അവൾ ആശങ്കയോടെ ഫോൺ വച്ചു.
"ജാക്വസ് സ്റ്റെഫീന കാർലോസ്, ഒരു കൂട്ടം കുരുന്നുകളെ, ഭാവിയുടെ വാഗ്ദാനങ്ങളെ, നന്മകളെ ഒക്കെ കുരുതി കൊടുക്കുന്ന നിന്റെ ഭാവി ഓർത്ത് എനിക്ക് ചിരി വരുന്നു, ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചു പോയി.
എന്റെ പൊട്ടിച്ചിരി ഇത്തിരി ഉറക്കെയായിപ്പോയോ.. ?
"കൃഷ്‌ണാ.... .നീ എന്താ പൊട്ടിച്ചിരിക്കണേ ന്റെ കുട്ടീ " അമ്മമ്മ എന്നോട്, അപ്പുറത്തു നിന്ന് വിളിച്ചു ചോദിച്ചു.
" സന്തോഷം കൊണ്ടാണ് അമ്മമ്മേ ഒത്തിരി വരുമ്പോൾ സന്തോഷം അടക്കാൻ കഴിയാതെ.....ചിരിച്ചു പോയതാണ്. ", ഞാൻ ഓടിച്ചെന്നു അമ്മമ്മയെ കെട്ടിപ്പിടിച്ചു, എന്തോ ഒരു സുരക്ഷിത്വം എനിക്ക് ആ സാന്നിധ്യം കൊണ്ട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
Copy right protected.
പ്രമോദ് കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക