നാടോടുമ്പോൾ നടുവേ ഓടിയാൽ!!o
(നർമ്മ കഥ)
======
സമയം അർദ്ധരാത്രി , എവിടേയും കൂരാക്കൂരിരുട്ട്,വെട്ടമുളളിടത്ത് ഒഴികെ,
(നർമ്മ കഥ)
======
സമയം അർദ്ധരാത്രി , എവിടേയും കൂരാക്കൂരിരുട്ട്,വെട്ടമുളളിടത്ത് ഒഴികെ,
ഞാൻ ഉറക്കത്തിലൊന്ന് തിരിഞ്ഞ് കിടന്നു,
തിരിഞ്ഞ് കിടന്നയിടത്ത് ഭാര്യയില്ല,
തിരിഞ്ഞ് കിടന്നയിടത്ത് ഭാര്യയില്ല,
ങെ!!!!, അന്തരാത്മാവിൽ നിന്ന് ഒരാളൽ ,
ഇവളിത് എവിടേക്ക് പോയി,?
ഇവളിത് എവിടേക്ക് പോയി,?
ഞാൻ മെല്ലെ എണീറ്റു, ലൈറ്റിട്ടു, വാതിൽ തുറന്നു നോക്കിയപ്പോൾ കക്ഷി ഡൈനിംങ് ഹാളിലിരുന്ന് മൊബൈൽ നോക്കുന്നു,
''എടീ, സമയം അർദ്ധരാത്രി പന്ത്രണ്ട് മണിയായി, !
''അതിനെന്താ, ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയ ടൈമല്ലേ, ഈ സമയത്തെങ്കിലും ഞങ്ങൾ സ്ത്രീകൾ ലേശം സ്വാതന്ത്രം അനുഭവിച്ചോട്ടേ, !!
''നീ അനുഭവിക്കുന്ന ഈ സ്വാതന്ത്രത്തിന്റെ വില കരണ്ട് ചാർജായി കൊടുക്കൂന്നത് ഞാനാ, !!
ദേ, മനുഷ്യാ, ഞങ്ങൾ കുടുംമ്പ ശ്രീ പെണ്ണുങ്ങളും,തൊഴിലുറപ്പുകാരും ചേർന്ന് ഓൺലൈനിൽ പുതിയ ഗ്രൂപ്പുണ്ടാക്കിയ വിവരം നിങ്ങൾക്കറിയാലോ,!
'അറിയാവേ, ''ലെഗ്ഗിൻസ് ഗ്രൂപ്പല്ലേ,!!
അതിന്റെ അഡ്മിൻ ഞാനാണെന്നും നിങ്ങൾക്കറിയാം, അല്ലേ,?''
അതുമറിയാം,
അപ്പോൾ എനിക്ക് ചില ഉത്തരവാദിത്വങ്ങളൊക്കൊയുണ്ട്, രചനകൾ വായിക്കണം, അപ്രൂവ് ചെയ്യണം,അങ്ങനെ,!!!
'എടി ഈ അപ്രൂവ് എന്നുപറഞ്ഞാലെന്താ,?
'അത് ഓൺലൈനിൽ മാത്രം വിരിയുന്ന ഒരു തരം പൂവാ, ! ദേ, ചേട്ടാ ആറ്റിനക്കരെയുളള ശോശാമയുടെ കവിത വന്നു,!
'അതുശരി ശോശാമ്മ കവിത എഴുതുമോ? വായിച്ചേ,!!
''ഇനി വരുമൊരു നാറികൾക്ക്
ഇവിടെ വാസം സാധ്യമോ ?
ഇവിടെ വാസം സാധ്യമോ ?
'എന്ത് നാറികളോ,?
'നാരി 'കളെന്നാ, അക്ഷര തെറ്റാ,
'ബാക്കി വായിച്ചേ,
''ഇനി വരുമൊരു നാരികൾക്ക്
ഇവിടെ വാസം സാധ്യമോ,
മലിനമായ പുരുഷനും,
അതി മലിനമായ നിയമവും,,''!
ഇവിടെ വാസം സാധ്യമോ,
മലിനമായ പുരുഷനും,
അതി മലിനമായ നിയമവും,,''!
ദേ, അടുത്ത തർജമ കവിത വന്നു,!!''
അതാരുടേതാ,?
'' ഇത് തയ്യൽക്കാരീ ഓമന ഗ്രൂപ്പിൽ പോപ്പുലറാ,!!
'നാട്ടിലും പോപ്പുലറാണല്ലോ,?
''കഴിഞ്ഞയാഴ്ച അവരുടെ ''രചന' വൈറലായി,!
'അതുശരി കഴിഞ്ഞ മാസം അവളുടെ മൂത്ത മകൾ യമുന വൈറലായിരുന്നു വാട്സാപ്പിൽ, ഇപ്പോൾ ഇളയ വൾ രചനയും വൈറലായോ ,!!''
,'നിങ്ങളുദ്ദേശിക്കുന്ന രചനയല്ല ഇത്, ദേ, അവരയച്ച കവിത ഇതാ കേട്ടോളൂ,''
''ടൊൽവ് സണ്ണുകളെ ഡെലിവെറി
ചെയ്ത മദറേ,
യൂ വിന്റെ സണ്ണുകളിൽ ഐയാമാണ്
മാഡ് മാൻ,!!!
ചെയ്ത മദറേ,
യൂ വിന്റെ സണ്ണുകളിൽ ഐയാമാണ്
മാഡ് മാൻ,!!!
എങ്ങനെയുണ്ട് തർജമാ, !
എന്തോന്ന്,
''പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ === ആ കവിതയുടെ ഇംഗ്ളീഷിലേക്കുളള തർജമയാ,
'ഇത് കവിതയല്ല നാറാണത്ത് ഭ്രാന്തി ഓമന,യുടെ ========ഞാനൊന്നും പറയണില്ല, നീ കിടക്കുന്നുണ്ടോ ?
''ഹൊ, എന്റെ പൊന്നോ നിർത്തി ദാ വരുന്നു,!!
സീൻ, 2
=====
കവലയിലെ ചായക്കട,
മെംമ്പർ സുഗുണൻ പത്രം വായിക്കുന്നു,
''വായനക്കിടയിൽ മൊബൈൽ ശബ്ദിക്കുന്നു,
''ഹലോ, ഓണം ബംബ്ബറല്ലേ ??
കവലയിലെ ചായക്കട,
മെംമ്പർ സുഗുണൻ പത്രം വായിക്കുന്നു,
''വായനക്കിടയിൽ മൊബൈൽ ശബ്ദിക്കുന്നു,
''ഹലോ, ഓണം ബംബ്ബറല്ലേ ??
'എന്ത് ഓണം ബംബ്ബറോ,എടോ ഇത് ലോട്ടറികടയല്ല,!! ഞാൻ സുഗുണൻ മെംബ്ബറാ,!!
''അതാ ചോദിച്ചത് സുഗുണൻ മെംമ്പറല്ലേ,?
''അതെ, സോറീട്ടോ ഞാൻ കേട്ടതിന്റെ കുഴപ്പമാ, !!
'' അതു സാരമില്ല ഞാൻ പറഞ്ഞതിന്റെ
കുഴപ്പമാ,! അതിരിക്കട്ടെ പഞ്ചായത്തിൽ കോഴി വിതരണം ഉണ്ടെന്ന് കേട്ടു,??!നേരാണോ, ?
കുഴപ്പമാ,! അതിരിക്കട്ടെ പഞ്ചായത്തിൽ കോഴി വിതരണം ഉണ്ടെന്ന് കേട്ടു,??!നേരാണോ, ?
''ഇല്ല, നിന്നെ പോലെയുളള കോഴികൾ ഈ പഞ്ചായത്തിന്റെ വാർഡുകളിലൂടെ തേരാപാരാ നടക്കുന്നതിനാൽ പ്രത്യേകിച്ച് കോഴി വിതരണം വേണ്ടെന്നാണ് തീരുമാനം,
മെംമ്പർ അരിശത്തോടെ ഫോൺ കട്ടാക്കി,!!
മെംമ്പർ അരിശത്തോടെ ഫോൺ കട്ടാക്കി,!!
''കോഴി കുഞ്ഞ് വിതരണം എല്ലാ പഞ്ചായത്തിലുമുളളതാണല്ലോ മെംമ്പറേ, ??
മിൽമയിൽ പാലളക്കുന്ന സുരേഷാണ് ചോദിച്ചത്,!!
മിൽമയിൽ പാലളക്കുന്ന സുരേഷാണ് ചോദിച്ചത്,!!
''മെംമ്പർ സുരേഷിന്റെ നേരെ തിരിഞ്ഞു,
''തനിക്കിപ്പോൾ രണ്ട് കോഴി കുഞ്ഞുങ്ങളെ വേണം അത്രല്ലേയുളള,ുു
മെംമ്പർ തിരിഞ്ഞു ചായക്കടക്കാരനോട് പറഞ്ഞു,
''ചേട്ടാ രണ്ട് കോഴിമുട്ട ഇയാൾക്ക് കൊടുത്തേക്ക് പൈസ ഞാൻ തന്നേക്കാം, !
!
മെംബ്ബറേ , മുട്ട മാത്രം കിട്ടിയിട്ടെന്തു ഫലം അടയിരിക്കേണ്ടേയോ, ?? സുരേഷ് ചോദിച്ചു,
''തനിക്കിപ്പോൾ രണ്ട് കോഴി കുഞ്ഞുങ്ങളെ വേണം അത്രല്ലേയുളള,ുു
മെംമ്പർ തിരിഞ്ഞു ചായക്കടക്കാരനോട് പറഞ്ഞു,
''ചേട്ടാ രണ്ട് കോഴിമുട്ട ഇയാൾക്ക് കൊടുത്തേക്ക് പൈസ ഞാൻ തന്നേക്കാം, !
!
മെംബ്ബറേ , മുട്ട മാത്രം കിട്ടിയിട്ടെന്തു ഫലം അടയിരിക്കേണ്ടേയോ, ?? സുരേഷ് ചോദിച്ചു,
''തന്റെ രണ്ട് മക്കൾ സദാസമയവും ഫേസ്ബുക്കിൽ അടയിരിക്കുകയല്ലേ അവരുടെ അടിയിൽ ഈ മുട്ടയങ്ങ് വച്ചു കൊടുത്താൽ മതി, താനെ വിരിഞ്ഞോളും,,!!
!
അല്ല മെംമ്പറേ, തൊഴിലുറപ്പ് പണി കളുടെ കാര്യങ്ങളെല്ലാം ഇപ്പോൾ വാട്സാപ്പ് വഴിയാക്കിയോ, ചായയടിക്കാരൻ മമ്മദ് ചോദിച്ചു ,''
!
അല്ല മെംമ്പറേ, തൊഴിലുറപ്പ് പണി കളുടെ കാര്യങ്ങളെല്ലാം ഇപ്പോൾ വാട്സാപ്പ് വഴിയാക്കിയോ, ചായയടിക്കാരൻ മമ്മദ് ചോദിച്ചു ,''
''എന്റെ മമ്മദേ, നാടോടുമ്പോൾ നടുവേ ഓടണ്ടേ, , പഞ്ചായത്തിലെ ഏത് ഏരിയായിൽ എന്തു പണിയുണ്ടെങ്കിലും തൊഴിലുറപ്പുകാരെ അറിക്കുന്നത് വാട്സാപ്പ് വഴിയാണ് ,!!!
പെട്ടന്ന് ഒരു പോലീസ് ജീപ്പു ചായക്കടക്കു മുന്നിൽ വന്നു നിന്നു, ഒരു പോലീസുകാരൻ ചാടിയിറങ്ങി കടയിലേക്ക് കയറി,
എല്ലാവരും എഴുന്നേറ്റു,
''ആരാടാ മെംമ്പർ സുഗുണൻ ,?
''ഹായ് സർ, ഞാനാണ്,''!!
സുഗുണൻ കൈ പൊക്കി വിഷ് ചെയ്തു,
''പോലിസുകാരൻ സുഗുണനെ അരികിലേക്ക് വിളിച്ചു ,
''നീ എന്താടാ കൈയ്ക്കൊ പൊക്കി കാണിച്ചു ദുബായിക്ക് പോവുകയാണോടാ,
നീ എന്തിനാടാ തൊഴിലുറപ്പ് പെണ്ണുങ്ങളുടെ വാട്സാപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചത്,?!
നീ എന്തിനാടാ തൊഴിലുറപ്പ് പെണ്ണുങ്ങളുടെ വാട്സാപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചത്,?!
''അയ്യോ ഇല്ല സർ, ഞാനയച്ചത് നാളെ ചെയ്യേണ്ട വർക്കിന്റെ വീഡിയോ യാ,!!
ഇതാണോടാ നാളത്തെ വർക്ക്, പോലിസുകാരൻ കൈയ്യിലുണ്ടായിരുന്ന പരാതിക്കാരീടേ മൊബൈലെടുത്ത് കാണിച്ചു കൊു ടുത്തു കൊണ്ടു ചോദിച്ചു ,
അപ്പോഴാണ് മെംമ്പർ അബദ്ധം മനസ്സിലാത്,
വീഡിയോ മാറിപ്പോയി,
അശ്ളീല കിടപ്പറ വീഡിയോ, അടിയിലൊരു മെസേജും,
''എട്ടാം വാർഡിലെ പണി സൈറ്റാണ് വീഡിയോയിൽ എല്ലാവരും നേരത്തെ തന്നെ പണി ആയുധങ്ങളുമായി ശോശാമ്മയുടെ വീട്ടിൽ എത്തി ചേരേണ്ടതാണ്,''!!
''എട്ടാം വാർഡിലെ പണി സൈറ്റാണ് വീഡിയോയിൽ എല്ലാവരും നേരത്തെ തന്നെ പണി ആയുധങ്ങളുമായി ശോശാമ്മയുടെ വീട്ടിൽ എത്തി ചേരേണ്ടതാണ്,''!!
''പോലിസുകാരൻ മെംമ്പറുടെ കഴുത്തിന് പിടിച്ച് പുറത്തേക്ക് തളളി കൊണ്ടു പ റഞ്ഞു,
''പാവപ്പെട്ട വിധവകളെ അപമാനിക്കും അല്ലെടാ,
മെംമ്പറേ, പുറകിൽ നിന്നു മമ്മദ് വിളിച്ചു പറഞ്ഞു,,''
നാടോടുമ്പോൾ നടുവേ ഓടിയാൽ നടു ഒടിയും, എന്ന് ഇപ്പോൾ മനസിലായില്ലേ,???
''എല്ലാവരും ചിരിച്ചു
മെംമ്പറേ യും വഹിച്ചു കൊണ്ടു പോലീസ് ജീപ്പ് ചീറി പാഞ്ഞു,!!
=========
ഷൗക്കത്ത് മൈതീൻ
കുവൈത്ത് ,
=========
ഷൗക്കത്ത് മൈതീൻ
കുവൈത്ത് ,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക