Slider

#ഒരു_കല്യാണക്കഥ

0
"ചേച്ചിയെ പെണ്ണുകാണാനവർ വന്നപ്പോഴാണു ഞാനവനെ ആദ്യമായി കാണുന്നത്.ഇരുനിറമുളള ഉരുണ്ടൊരു പയ്യൻ.അവന്റെ ആദ്യനോട്ടത്തിലെ എനിക്കെന്തോ വശപ്പിശകു തോന്നി...
ചേച്ചിയെ പെണ്ണുകാണാൻ വന്നവരവളെ കണ്ടിട്ടു പോയാൽപ്പോരെ എന്നെയെന്തിനാ അയാൾ സൂക്ഷിച്ചു നോക്കുന്നത്..
എന്റെ ചിന്തകൾ പലവിധമായി..എന്തിനുമേതിനും കുറ്റങ്ങൾ കണ്ടുപിടിക്കുകയെന്നതുതന്നെ എന്റെയൊരു ഹോബിയാണു..എത്ര ശ്രമിച്ചിട്ടു അതുമാത്രം മാറ്റാൻ കഴിഞ്ഞില്ല..
അമ്മയെപ്പോഴും പറയാറുണ്ടിത്
" ഡീ പെണ്ണേ വല്ലയിടത്തും ചെന്നുകയറണ്ട പെണ്ണാണുനീ.അടങ്ങിയൊതുങ്ങി മര്യാദക്കു നടന്നില്ലെങ്കിൽ വളർത്തുന്ന മാതാപിതാക്കൾക്ക് ആണതിന്റെ തട്ടുകേട്..നീയതു മറക്കരുത് പെണ്ണേ"
"അമ്മയൊന്നു പോയേന്നു ഞാൻ ദേഷ്യപ്പെടുമ്പോഴേക്കും ചേച്ചി ചാടിക്കടിക്കാൻ വരും..
" നീയെന്തിനാടീ അമ്മയെ വഴക്കു പറയുന്നത്..അമ്മ പറഞ്ഞതുനിന്റെ നല്ലതിനു വേണ്ടിയാണ് "
ചേച്ചീടെ സൈഡുപിടുത്തം കൂടിയായപ്പോഴെനിക്കാകെ വിറഞ്ഞുകയറി
"ഓ ഒരുമര്യാദക്കാരി വന്നിരിക്കുന്നു..എന്നെക്കൊണ്ടൊന്നും പറയിക്കരുത്"
അങ്ങനെ ഒന്നുംരണ്ടും പറഞ്ഞിട്ടു ഞങ്ങളു തമ്മിൽ കൂട്ടത്തല്ലാകും..ഒടുക്കമമ്മയുടെ ചൂലുംകെട്ടുപ്രയോഗം നടക്കുമ്പോളേക്കും ഞാനോടി രക്ഷപ്പെട്ടിരിക്കും..അവസാനം അടിമുഴുവൻ അമ്മയെ സപ്പോർട്ടു ചെയ്തവൾ തന്നെവാങ്ങിക്കൂട്ടും..
അങ്ങനെ ഞങ്ങളുടെ തമ്മിൽത്തല്ലുമായി സ്നേഹത്തോടെ മുന്നോട്ടു പോകുമ്പോഴാണു ഇടിത്തീപോലെയാ വാർത്ത ശ്രവിച്ചത്..
ചേച്ചിയെ പെണ്ണുകാണാനിന്നൊരു കൂട്ടരുവരുമത്രേ.അച്ഛന്റെ പ്രഖ്യാപനം പെട്ടന്നായതിനാൽ അവൾക്കൊഴിഞ്ഞു മാറാനും കഴിഞ്ഞില്ല..
അവളാകെ വിളറിനടക്കുമ്പോൾ ഞാനുളളുകൊണ്ടു സന്തോഷിച്ചു..എന്തായാലുമൊരു ശല്യമൊഴിവാകും‌.എനിക്കിവിടെ കുറച്ചുനാളുകൂടി ഒറ്റപ്പൂരാടമായി കഴിയാം..
ചേച്ചിയെ പെണ്ണുകാണാൻ വന്നപയ്യൻ മിലട്ടറിക്കാരനായിരുന്നു.കൂടെവന്നയാളു പോലീസുകാരനും.അയാളാണെന്നെ സൂക്ഷിച്ചു നോക്കിയത്...വഷളൻ പോലീസ്.കണ്ണെപ്പെഴും കുറുക്കന്റെ കൂട്ടുകോഴിക്കൂട്ടിൽ തന്നെയാണ്..
ചേച്ചി ചായയുമായി പോയപ്പോളവൾക്കൊരു കൂട്ടായി അമ്മയെന്നെയും തള്ളിവിട്ടു..എന്റെ കയ്യിലുമൊരു കപ്പുചായ തന്നയച്ചു.
"ദുഷ്ടത്തളള" ഞാൻ മനസ്സിൽപ്പറഞ്ഞു..
മിലട്ടറിക്കാരനവൾ ചായകൊടുത്തപ്പോൾ ഞാൻ പോലീസുകാരനു ചായ കൊടുത്തു..
ചായക്കപ്പു നീട്ടുമ്പോളാ വഷളൻപോലീസ് വിരലുകളാലെന്റെ കയ്യിലു സ്പർശിച്ചു. ശരിക്കും തനിവളഷൻ ..അയാളു വീണ്ടും ശ്രദ്ധിക്കുന്ന തു കണ്ടപ്പോൾ ഞാൻ പല്ലിളിച്ചു കാണിച്ചു.അന്നേരമയാളുടെ മുഖത്തെഭാവം നിന്നെ കാണിച്ചു തരാമെടിപെണ്ണേ എന്നായിരുന്നു..
അവരു പോയിക്കഴിഞ്ഞിട്ടു ചേച്ചി കല്യാണമൊഴിവാക്കാനായി കരഞ്ഞു വഴക്കിടുന്നതു കണ്ടപ്പോളെനിക്കു ചിരിയാണു വന്നത്.അവൾക്കങ്ങനെ തന്നെവേണം..
ചേച്ചീടെ വിവാഹനിശ്ചയമെല്ലാം പെട്ടന്നായിരുന്നു.പോലീസുകാരനും വീട്ടുകാരും കല്യാണനിശ്ചയത്തിൽ പങ്കെടുത്തുവെന്ന് അമ്മ പറഞ്ഞു.ചെറുക്കന്റെ വീടിനടുത്തുളള ഏതോ ആഡിറ്റോറുയത്തിലായിരുന്നു ചടങ്ങുകളെല്ലാം നടന്നത്...
കല്യാണ ദിവസമടുക്കുന്തോറും ചേച്ചിയതിനോടു പൊരുത്തപ്പെട്ടു വന്നു...
അവളെകാണാൻ മിലട്ടറിക്കാരന്റെ വീട്ടുകാരോടൊപ്പം പോലീസ്കുടുംബവും വന്നു..
പോലീസുകാരന്റെയമ്മയും സഹോദരിയുമെന്നെ ആപാദചൂഡമൊന്നൊഴിഞ്ഞു നോക്കി.എന്തോകണ്ടു സംതൃപ്തി വന്നതുപോലെയാമ്മ വന്നെന്നെ കെട്ടിപ്പിടിച്ചെന്നെ ചേർത്തുനിർത്തി...
ചേച്ചിക്കു കല്യാണഡ്രസും ആഭരണങ്ങളുമെടുക്കാനായി എന്നെയും അച്ഛനുമമ്മയും കൂടെക്കൂട്ടി...
കല്യാണസാരിയും തുണികളും ആഭരണങ്ങളുമെല്ലാം എനിക്കുവേണ്ടിയുമെടുത്തു..
എന്തോ ആപത്തുമണത്ത ഞാനമ്മയെ ചോദ്യം ചെയ്തു... അപ്പോഴാണു ഞാൻ ഞെട്ടിത്തെറിച്ചത്..
പോലീസുകാരനെന്നെ പെണ്ണുകാണാനായി വന്നതാണത്രേ...ചുമ്മാതല്ല ഇവരൊന്നിനുമെന്നെ അടുപ്പിക്കാഞ്ഞെ.ഇപ്പോളല്ലേ എനിക്കു ചതി മനസ്സിലായത്..
അമ്മയെന്നെ തല്ലാനാായി ഓടിക്കുമ്പോഴെല്ലാം ഞാൻ വിളിച്ചു പറയും
"എനിക്കാരാളെ ഇഷ്ടമാണു.എന്നെ തല്ലിയാൽ ഞാനയാളെ വിളിച്ചിട്ടു കൂടെയിറങ്ങി പോവുമെന്നു ഭീക്ഷണിപ്പെടുത്തും"
ഞാൻ പറഞ്ഞാലതുകൂട്ട് ചെയ്യുമെന്നമ്മക്ക് അറിയാം.അമ്മയാണച്ഛനോടു പറഞ്ഞെനിക്കെതിരെ കരുക്കൾ നീക്കിയത്..സത്യത്തിൽ ഞാനാണിപ്പോൾ ട്രാപ്പിൽപ്പെട്ടു പോയത്..എന്തായാലും അവളു ഹാപ്പായായി..
ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒളിച്ചോടാമായിരുന്നെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു.കഷ്ടകാലത്തിനാരും ലൈനും തന്നതുമില്ല.ഉളളത് പൊളിഞ്ഞു പോവുകയും ചെയ്തു...
എനിക്കാ വഷളൻ പോലീസിനെ ഇഷ്ടമായിരുന്നില്ല.ഒടുവിലച്ഛന്റെയും അമ്മയുടെയും അനുസരണക്കുട്ടിയായി ഞാൻമാറി..
നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ തന്നെ ഞങ്ങളുടെ വിവാഹം നടന്നു...ആകെയുള്ളൊരു ആശ്വാസം മിലട്ടറിക്കാരനും പോലീസുകാരനും തൊട്ടയൽവാസിയും ബന്ധുക്കളുമായിരുന്നു എന്നതാണ്.
ആദ്യരാത്രിയിൽ തന്നെയെന്റെ തെറ്റിദ്ധാരണ മാറിക്കിട്ടി. വഷളൻ പോലീസെന്നു കരുതിയയാളു പാവമായിരുന്നു.എന്നെയദ്ദേഹം ഏതോ കല്യാണത്തിനു കണ്ടിഷ്ടം തോന്നിയിരുന്നു.ഞാനേതെന്ന് തിരക്കി നടക്കുമ്പോഴാണു ചേച്ചിയുടെ ആലോചനയുമായി വന്ന ബ്രോക്കറോടു കാര്യങ്ങൾ അവതരിപ്പിച്ചത്.അങ്ങനെയാണു എന്റെ പോലീസേട്ടനെന്നെ പെണ്ണുകാണാൻ വന്നത്.ഇതുകേട്ടപ്പോളെന്റെ ബാക്കിയുള്ള നീരസം കൂടിയെങ്ങോ പോയി മറഞ്ഞു.പാവത്തിനു മനസ്സിനു ഇഷ്ടപ്പെട്ട പെൺകുട്ടിയേ വിവാഹം ചെയ്യൂവെന്ന് നേരത്തെ ശപഥമുണ്ടത്രേ...
എന്തായാലും മനസ്സുകൊണ്ടു ഞാനെന്റെ അച്ഛനുമമ്മക്കും നന്ദി പറഞ്ഞു..
എന്നോടൊളിച്ചിട്ടാണെങ്കിലും ഈ മകൾക്കൊരു നല്ല ജീവിതം നൽകിയതിനു..
ഞങ്ങളിന്നും ഹാപ്പിയായി ജീവിക്കുന്നു ട്ടാ"
#സമർപ്പണം :എന്റെ പ്രിയ സ്നേഹിതനും അദ്ദേഹത്തിന്റെ കൂട്ടുകാരനായ പട്ടാളക്കാരനും ആ സഹോദരിമാർക്കുമായി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo