നിറങ്ങളെ തേടുന്നവർ.........
..........................
ഇന്ന് മീനുവിൻ്റെ ജന്മദിനമാണ്....പതിനെട്ടാമത്തെ ജന്മദിനം....അവളുടെ അച്ഛൻ രാജശേഖരൻ അവൾക്കൊരു സമ്മാനം വാങ്ങാൻ പോയിരിക്കുകയാണ്.....മുത്തു പതിപ്പിച്ച ഒരു സ്വർണ്ണ നെക്ലേസ്.... അവളുടെ ഏത് ആഗ്രഹവും സാധിച്ച് കൊടുത്തിരുന്ന ആ അച്ഛനോട് അവൾ ആദ്യമായി ആവശ്യപ്പെട്ടതായിരുന്നു മുത്തു പതിപ്പിച്ച ചിത്ര പണികളുള്ള ഒരു സ്വർണ്ണ നെക്ലേസ്.... അവളുടെ പതിനെട്ടാമത്തെ പിറന്നാളിന് ആ സമ്മാനം കൊടുക്കാമെന്ന് രാജശേഖരൻ അവൾക്ക് വാക്കു കൊടുത്തിരുന്നു....കഴിഞ്ഞ മാസം പോയി ജ്വല്ലറി കടക്കാരനെ കണ്ട് ആ സ്വർണ്ണ നെക്ലേസ് പണിയിപ്പിക്കാൻ പറഞ്ഞേൽപ്പിച്ചിരുന്നു അയാൾ......

"മോളെ ദാ അച്ഛൻ വന്നു"..... അമ്മ ഭാനുമതിയുടെ ശബ്ദം..... അവരാ കവർ തുറന്ന് നോക്കി....
"ആഹാ...രാജേട്ടാ നല്ല ഭംഗിയുണ്ട്....എൻ്റെ മോൾക്കിത് നന്നായി ചേരും..."
ഇത്രയൊക്കെ ആയിട്ടും പിറന്നാൾ കുട്ടി മാത്രം പുറത്ത് വന്നില്ല.....
രാജശേഖരനും ഭാനുമതിയും പതുക്കെ അകത്തേക്ക് നടന്നു.....അവിടെ കട്ടിലിൽ തളർന്നു കിടക്കുന്നു തങ്ങളുടെ പൊന്നോമന മകൾ മീനുവെന്ന മീനാക്ഷി....
രാജശേഖരനും ഭാനുമതിയും പതുക്കെ അകത്തേക്ക് നടന്നു.....അവിടെ കട്ടിലിൽ തളർന്നു കിടക്കുന്നു തങ്ങളുടെ പൊന്നോമന മകൾ മീനുവെന്ന മീനാക്ഷി....
മുഖത്തേക്ക് അടർന്ന് വീണ കണ്ണീര് തുടച്ച് രാജശേഖരൻ അവളുടെ അടുത്ത് വന്നിരുന്നു....
"മോളെ ദാ....നോക്കിയേ അച്ഛൻ എന്താ കൊണ്ടു വന്നിരിക്കുന്നതെന്ന്....മോള് അച്ഛനോട് ആവശ്യപ്പെട്ട ആ സ്വർണ്ണ നെക്ലേസ്.... നല്ല ചുകന്ന മുത്തു പതിപ്പിച്ചത്...."....
അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.....അയാൾ അവളുടെ കണ്ണീർ ഒപ്പികൊടുത്തു....
ഭാനുമതി ഒരു പാത്രത്തിൽ അല്പം കഞ്ഞി കൊണ്ടുവന്നു അയാളെ ഏൽപ്പിച്ചു.....
ഭാനുമതി ഒരു പാത്രത്തിൽ അല്പം കഞ്ഞി കൊണ്ടുവന്നു അയാളെ ഏൽപ്പിച്ചു.....
അയാൾ മകളെ താങ്ങി നിർത്തി... തലയണ അല്പം പൊക്കി വെച്ചു...അതിലേക്ക് പതുക്കെ അവളെ കിടത്തി....ചൂടുള്ള കഞ്ഞി അവൾക്ക് കോരി കൊടുത്തു....അവളുടെ ചിറിയിൽ പറ്റി പിടിച്ച ചോറ് അയാൾ തുടച്ചു കളഞ്ഞു.....തൻ്റെ മകളുടെ മുന്നിൽ കരയാതിരിക്കാൻ അയാൾ നന്നേ പാടുപെട്ടു.....
.............................................................
.............................................................
ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോഴാണ് രാജശേഖരൻ ആ സന്തോഷ വാർത്ത അറിയുന്നത്.....തൻ്റെയും ഭാനുമതിയുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നെത്തുന്നു.....ഞങ്ങൾ അച്ഛനുമമ്മയും ആകാൻ പോകുന്നു...കല്ല്യാണം കഴിഞ്ഞു എട്ടു വർഷമായി.... നടത്താത്ത ചിക്തിസകളില്ല....പോകാത്ത ക്ഷേത്രങ്ങളില്ല....ഇതിൽ പരം വേറെന്ത് സന്തോഷമാണ് ഞങ്ങളുടെ ജീവിതത്തിൽ വേണ്ടത്?......
ഒരു രാത്രിയിൽ അവൻ്റെ മാറിൽ തലവെച്ച് കിടന്ന് കൊണ്ടവൾ പറഞ്ഞു...
"രാജേട്ടാ നമുക്കൊരു മോൻ മതി...രാജേട്ടനെ പോലെ മുൻശുണ്ഠിയുള്ള,സ്നേഹിക്കാൻ മാത്രമറിയാവുന്ന, ചുരുളമുടിക്കാരനായ മകൻ..."
"രാജേട്ടാ നമുക്കൊരു മോൻ മതി...രാജേട്ടനെ പോലെ മുൻശുണ്ഠിയുള്ള,സ്നേഹിക്കാൻ മാത്രമറിയാവുന്ന, ചുരുളമുടിക്കാരനായ മകൻ..."
"നീ നോക്കിക്കോ ഭാനു നമുക്കൊരു മകളായിരിക്കും...നിന്നെ പോലെ നീണ്ട മുടിയുള്ള ഉണ്ട കണ്ണുള്ള ഒരു പൊട്ടി പെണ്ണ്.....എന്നിട്ടവൾക്ക് എൻ്റെ അമ്മയുടെ പേരിടണം...മീനാക്ഷി"
രാജശേഖരൻ്റെ ആഗ്രഹം പോലെ തന്നെ അവർക്കൊരു പെൺകുട്ടി പിറന്നു....പിന്നീട് അവരുടെ ജീവിതം അവൾക്ക് മാത്രമുള്ളതായി...അവളുടെ ചിരികൾ,കരച്ചിലുകൾ,കുസൃതികൾ.... എല്ലാം അവർക്കൊരു പുതു ജീവൻ നല്കി.....അതിനിടയിലും അവർക്ക് ചെറിയൊരു ദുഃഖമുണ്ടായിരുന്നു.....അവൾക്ക് ആദ്യമായി കാത് കുത്തിയപ്പോൾ കരഞ്ഞത് അവളായിരുന്നില്ല..അവരായിരുന്നു....നാവിൽ ആദ്യാക്ഷരം കുറിക്കുമ്പോഴും അവൾ കരഞ്ഞില്ല...
കാലങ്ങൾ മാറി...ഋതുക്കൾ മാറി....അവൾ ഋതുമതിയായി.... ഇപ്പോഴവൾ അവിടുത്തെ പ്രശക്തമായ സ്ക്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു....
ഒരു ദിവസം ജോലിയും കഴിഞ്ഞ് വന്ന രാജശേഖരൻ കണ്ടത് മുഖം വീർപ്പിച്ചിരിക്കുന്ന മീനുവിനെയാണ്....
"എന്താ എൻ്റെ സുന്ദരികുട്ടി പിണങ്ങിയിരിക്കുന്നേ...അമ്മ ചീത്ത പറഞ്ഞോ...."...
"ആ ഞാൻ ചീത്ത പറഞ്ഞു...പെണ്ണിൻ്റെ ഓരോ ആഗ്രഹങ്ങളേ....എന്ത് ചോദിച്ചാലും വാങ്ങി കൊടുത്ത് വഷളാക്കാൻ ഒരച്ഛനുണ്ടല്ല...."
"എൻ്റെ മോൾക്ക് ഞാനല്ലാതെ വേറാരാ വാങ്ങി കൊടുക്കണ്ടേ...എന്താ എൻ്റെ മോൾക്ക് വേണ്ടത്? അച്ഛയോട് പറ...അച്ഛയില്ലേ മോൾക്ക്...."
"എന്നാ വാങ്ങി കൊടുക്ക്....അവൾക്ക് വേണ്ടത് ഒരു സ്വർണ്ണ നെക്ലേസാ...ചുകന്ന മുത്ത് പതിപ്പിച്ച നെക്ലേസ്..... പെണ്ണിൻ്റെയെല്ലാം പൂതി.."
ആലികുഞ്ഞിയുടെ അരി കടയിലെ കണക്കപിള്ളയായ രാജശേഖരന് അന്ന് സ്വർണ്ണ നെക്ലേസ് എന്നത് ഒരു സ്വപ്നം മാത്രമാണ്....
"അച്ഛക്ക് ഇപ്പോൾ വാങ്ങിതരാൻ നിവൃത്തിയില്ലല്ലോ മോളു..... മോളൂടെ അടുത്ത പിറന്നാളിന് അച്ഛൻ എൻ്റെ മോൾക്ക് തീർച്ചയായും മുത്ത് പതിപ്പിച്ച സ്വർണ്ണ നെക്ലേസ് വാങ്ങി തരും ഇതച്ഛൻ്റെ വാക്കാ..."
സന്തോഷം കൊണ്ട് അവളച്ഛനെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു....
അടുത്ത ദിവസം സ്ക്കൂളിലേക്ക് പോയ മീനാക്ഷി തിരിച്ചു വന്നില്ല....ആധി കേറിയ മനസ്സുമായി രാജശേഖരനും ഭാനുമതിയും ഒരുപാട് അലഞ്ഞു.....പിറ്റേന്ന് ആ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് രാജശേഖരൻ്റെ വീട്ടിലേക്ക് ആൾക്കാർ വന്നു കൊണ്ടിരുന്നത്....
വീടിന്റെ അല്പമകലെയുള്ള പൊട്ടക്കിണറ്റിൽ വീണ് കിടക്കുന്ന നിലയിൽ ആ പതിനേഴ്ക്കാരി...വീഴ്ച്ചയിൽ തലക്ക് സാരമായ പരിക്കേറ്റ അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..... അവിടെ വെച്ച് ആ അച്ഛനേയും അമ്മയേയും തകർത്ത ആ വാർത്ത വന്നത്....തങ്ങളുടെ പൊന്നുമകൾ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു.....ബലാത്സംഗം ചെറുക്കുന്നതിനടയിൽ തെറിച്ചു വീണ്
തല ഏതിലോ ശക്തമായ അടിച്ചു....ഉപയോഗം കഴിഞ്ഞതിന് ശേഷം ആ കശ്മലൻമാർ അവളെ അടുത്തുള്ള പൊട്ട കിണറ്റിൽ തള്ളിയിട്ടു....പാവം ഒന്ന് ഉറക്കെ കരയാൻ പോലും അവൾക്ക് പറ്റിയില്ല.... എങ്ങനെ പറ്റും? ജന്മനാ സംസാര ശേഷി ഇല്ലാത്തവളായിരുന്നില്ലേ അവൾ!!!.....

"രാജശേഖരനെ ഡോക്ടർ വിളിക്കുന്നു.." ഒരു നേഴ്സ് വന്ന് പറഞ്ഞപ്പോൾ ജീവിച്ചിരിക്കുന്ന ഒരു ശവം കണക്കെ അയാൾ പതുക്കെ ഡോക്ടറുടെ കാബിനിലേക്ക് നടന്നു....
"രാജശേഖരൻ ഇരിക്കു....ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം....എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല....കുട്ടി അതി ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ട്....അതു മാത്രമല്ല തലയ്ക്കേറ്റ പരിക്ക് ഗുരുതരവുമാണ്....അതുകൊണ്ട് തന്നെ പരാലിസിസ് ആയിരിക്കുകയാണ്...തിരിച്ച് റിക്കവറി ആവാൻ ഒരു പാട് നാളെടുക്കും...ഒരു പക്ഷെ..."
ഡോക്ടർ ഒന്നു നിർത്തി..
"ഒരു റിക്കവറി ഇല്ലായെന്നും വരാം...."
ഡോക്ടർ ഒന്നു നിർത്തി..
"ഒരു റിക്കവറി ഇല്ലായെന്നും വരാം...."
താൻ ഭൂമി പിളർന്ന് താഴേക്ക് പതിക്കുന്നതായി രാജശേഖരന് തോന്നി....
.............................................
.............................................
പത്ത് മാസമായിരിക്കുന്നു തൻ്റെ മകൾ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്....കാര്യമായ പുരോഗതി ഒന്നും തന്നെയില്ല.... മകളെയും കൊന്ന് ഞങ്ങളും ആത്മഹത്യ ചെയ്യാമെന്ന് പലപ്പോഴും അവർ രണ്ടുപേരും ആലോചിച്ചിരുന്നു....
പക്ഷെ അവർ പ്രതീക്ഷിക്കുന്നു എന്നെങ്കിലും ഒരു ദിവസം അവരുടെ മീനുമോൾ എഴുന്നേറ്റു വന്ന് അവരെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ തരുമെന്ന്.....അപ്പോഴും അവർ ഭയപ്പെടുന്നു....ശരീരത്തിനേറ്റ മുറിവ് ഒരു പക്ഷെ മാറിയേക്കാം.... പക്ഷെ അവളുടെ മനസ്സിനേറ്റ മുറിവോ?.....
ബിജു പെരുംചെല്ലൂർ.......

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക