Slider

കവിത പുതിയ കൂട്ടുകാരി

1
കവിത
പുതിയ കൂട്ടുകാരി
ഹേ ദോസ്ത് ഞാൻ മെല്ലെ മരിക്കാൻതുടങ്ങി
നടക്കുമ്പോൾ ഇടയ്ക്കിടെ
കിതയ്ക്കാൻ തുടങ്ങി
നരവീണ മുടിയിഴയും
പൊഴിയാൻ തുടങ്ങി
മുറിയിലും മുറ്റത്തും
ജീവിതം ഒതുങ്ങി
ഒരുനേരം കഴിച്ചാലും
നിറയാൻ തുടങ്ങി
ഉറക്കത്തെ രാത്രികൾ
മറക്കാൻ തുടങ്ങി
ഓർമ്മയിൽ എന്തോ
ചിതറാൻ തുടങ്ങി
കണ്ണടയും മെല്ലെ
മങ്ങാൻ തുടങ്ങി
ഹൃദയത്തിന്റൊരുഭാഗം
ഉറങ്ങുന്നൊരാ മണ്ണിൽ
വെറുതെയിരുന്നുഞാൻ
മയങ്ങിയപ്പോൾ
കാറ്റായ് വന്നവളെൻ
കൈകളിൽ പിടിച്ചിട്ട്
പോരുന്നോ കൂടേന്നു
ചോദിച്ചുവോ ?
പുഞ്ചിരി നൽകിഞാൻ തിരിഞ്ഞുനടന്നപ്പോൾ
നാട്ടുമാവിന്റെ കൊമ്പൊന്നു -
ലഞ്ഞപോലെ
ഇരുട്ടിൽ ഞാൻ മെല്ലെ
കൈപരതാൻ തുനിഞ്ഞപ്പോൾ
നിഴലായ് ആരോ എന്നെ
പിന്തുടരുന്നുവോ ?
റാന്തൽവിളക്കുമായ്
നിൽക്കുന്ന ചന്ദ്രനെ
സാക്ഷിനിർത്തി ഞാൻ
തിരിഞ്ഞുനോക്കി
പുഞ്ചിരിയുമായ് രണ്ട്
കൈകളും നീട്ടി
എന്നെ ക്ഷണിക്കുന്നാ -
കൂട്ടുകാരി
പാദസ്വരത്തിൻ കിലുക്കമുണ്ട്
കുപ്പിവളകൾതൻ കൊഞ്ചലുണ്ട്
മരണത്തിനിത്രയും സൗന്ദര്യമോ ?
അതോ മങ്ങിയ കണ്ണട പറ്റിച്ചതോ ?
Jaya.
1
( Hide )
  1. കൊള്ളാം...... എവിടെയോ ഒരു മരണത്തിന്റെ ഗന്ധം

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo