Slider

#ഹോ_ഈ_ജ്യോതിഷത്തിന്റെ_ഒരു_ശക്തിയേ.....

0
2016 മെയ്മാസത്തിലെ ചൂടുള്ളോരു പകൽ. അന്ന് ഞാൻ ലീവ് ആയിരുന്നു. കുടുംബത്ത് ഇരിക്കുമ്പോൾ വീടുപണി ചെയ്യുകയെന്ന പ്രാകൃതരീതികളോട് പരമപുച്ഛം ആയിരുന്നത്കൊണ്ട്, ഞാൻ മുറ്റത്തുകൂടെ ചുമ്മാ തേരാപാരാ നടക്കായിരുന്നു. എന്നിലെ കുരുട്ടുബുദ്ധി പ്രവർത്തിച്ചുതുടങ്ങി. മ്മടെ ജാതകങ്ങിട് നോക്കിയാലോ. ഭാവി അറിയാഞ്ഞിട്ട് ഇരിപ്പുറക്കണില്ല.
പക്ഷെ ജ്യോൽസ്യരെ കാണുമ്പോ മൂപ്പര് ജനിച്ച സമായൊക്കെ ചോയ്ക്കില്ലേ, എനിക്കതൊന്നും അറിയില്ലലോ.. ഖൽബിൽ പെട്ടന്ന് ജിലേബി പൊട്ടി. അമ്മക്ക് തേങ്ങ ചിരവി കൊടുത്ത്, ജനിച്ച സമയം ചോയ്ച്ചു മനസിലാക്കി.. ദിപ്പ വരാന്ന് പറഞ്ഞ് വടക്കാഞ്ചേരിക്ക് പുറപ്പെട്ടു ഞാൻ..
ജ്യോത്സ്യൻ പേര് ( അയ്യട, അങ്ങനിപ്പോ അറിയണ്ടാ), name board കണ്ടപ്പോ ചാടിക്കേറി. നല്ല തിരക്ക്. ഇവിടെന്താ ബിരിയാണി കൊടുക്കിണ്ടോ എന്ന് മനസ്സിൽ ഓർത്ത് ഞാനും ആ തിരക്കിന്റെ ഓരംപറ്റി നിന്നു. മ്മടെ നാടായോണ്ടും ഞാനൊരു നസ്രാണി ആയോണ്ടും ആരേലും കണ്ടാൽ പണി കിട്ടും. ഞങ്ങൾ നസ്രാണികൾക്ക് ഈ ഭാവീം ഭൂതോം ഒക്കെ നോക്കണത് ഹറാമാണ്.
അങ്ങനെ എന്റെ ഊഴം എത്തി. പേരും നാളും ജനിച്ച സമയോം ഒക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു. എന്നോട് പ്രാർത്ഥിച്ചോളൂന്ന് പറഞ്ഞ് മൂപ്പര് ധ്യാനത്തിൽ മുഴുകി. ഞാനാണെങ്കിൽ ശൃങ്കാരവേലനിൽത്തെ ലാലിനെ ഓർമ വന്നിട്ട് പൊട്ടിവന്ന ചിരി അടക്കി പിടിച്ച് ഇരിക്കാർന്നു. കർത്താവിനോട് പ്രാർത്ഥിക്കണൊ കൃഷ്ണനോട് പ്രാർത്ഥിക്കണൊ എന്ന് confusion അടിച്ച് ഇരിക്കുമ്പോ മൂപ്പര് എന്റെ ഭാവി പ്രവചിച്ചുതുടങ്ങി.
"കുട്ട്യേ, കഷ്ടകാലൊക്കെ തീരാൻ ഇനി ഒരു മാസം കൂടിയേ ഉള്ളു. അത് കഴിഞ്ഞാപിന്നെ വെച്ചടി വെച്ചടി കേറ്റല്ലേ, കുട്ടി ഒരു വർഷത്തിന്റുള്ളിൽ കടല് കടക്കും. പിന്നെ ഈ ഒരു മാസം നല്ലോണം ശ്രെദ്ധിക്കണം.." മൂപ്പര് പിന്നേം കുറെ കാര്യങ്ങൾ പറഞ്ഞു. ഒക്കെ കേട്ട് ആനന്ദനിർവൃതി പ്രാപിച്ച് ഞാൻ വീട്ടിലേക്ക് മടങ്ങി. ഭാഗ്യം, ഞാൻ safe ആണ്.
അങ്ങനെ ആ ഒരു മാസം ഞാൻ നല്ലോണം സൂക്ഷിച്ചു. മൂപ്പര് പറഞ്ഞതല്ലേ, ഇനി മ്മടെ അശ്രദ്ധ കൊണ്ട് ഒന്നും വരണ്ട. ഒരു മാസം കഴിഞ്ഞ് ഉള്ള തിരക്കേറിയ ഒരു പകൽ കഴിഞ്ഞ് ഞാൻ ഹോസ്റ്റലിൽ എത്തിയത് ഇടത് കയ്യിൽ നീളത്തിലുള്ള ഒരു മുറിവുമായാണ്. സോൾഡർ ചെയ്തപ്പോ കൈ പൊള്ളിയതാ. ഒരാഴ്ച casuality ൽ പോയി dress ചെയ്യാനുള്ള മുറിവ് ഉണ്ടായിരുന്നു അത്. ആദ്യ തോൽവി അതായിരുന്നു. പിന്നീടങ്ങോടുള്ള ഒരു വർഷം തൃശ്ശൂർ പൂരം ആയിരുന്നു സ്റ്റാ..
അതിന്റെ ക്ഷീണം കഴിഞ്ഞുള്ള ഒരു തിങ്കളാഴ്ച. Rounds ഉണ്ടായിരുന്നതോണ്ട് ചുമ്മാ വാർഡിലൊക്കെ കേറി ഇറങ്ങി നടക്കാർന്നു. Causality ൽ വെച്ച് ആരോ തുറന്നു പിടിച്ച surgical ബ്ലേഡ് ൽ കൈ തട്ടി വിരലിൽ സ്റ്റിച് ഇട്ടു. അധികൊന്നുല്യാ, ഒരു 2 എണ്ണം. കുറച്ച്‌ നാൾ അങ്ങനെ നടന്നു.
ഇതൊക്കെ കഴിഞ്ഞാണ് ആ മഹാസംഭവം അരങ്ങേറിയത്. ഒരു ദിവസം വൈകുന്നേരം ഹോസ്റ്റലിന്റെ മുന്നിൽ ചുമ്മാ അസ്തമയ സൂര്യനെ വായ്നോക്കി നിന്നിരുന്ന എന്നെ ഏതോ ഒരു നായ ഇങ്ങോട് വന്നു കടിച്ചു. ഓന്റെ പ്രതികാരത്തോടെ ഉള്ള കടി കണ്ടാൽ ആർക്കും തോന്നും ഞാൻ ഓന് കഴിക്കാനുള്ള എല്ല് കട്ടെടുത്തൂന്ന്. അത് വൻ ഹിറ്റ് ആയി. പേപ്പറിൽ ഒക്കെ വന്നു. പിന്നെ അതിന്റെ injection ഉം tablets ഉം മുറിവും ഒക്കെ ആയി ആകെ പെട്ട്. അതിൽ നിന്ന് Recover ആവാൻ ഏകദേശം ഒന്നര മാസം വേണ്ടിവന്നു.
ഇതിനുശേഷം ഞാൻ അപകടങ്ങളിൽ നിന്നൊരു ബ്രേക്ക് എടുത്തു. അങ്ങനെ വല്യ കുഴപ്പൊന്നുല്യാണ്ട് ജീവിതം ഇങ്ങനെ തന്തുനാനേന പൊയ്കൊണ്ടിരിക്കാർന്നു. പെട്ടന്നൊരു ദിവസം കാലത്ത് എണീറ്റപ്പോ കയ്യിൽ അതാ ഒരു നീലകളർ. നോക്കീപ്പെന്താ..! പഴുതാര കടിച്ചതാ. പിന്നെ ഒരാഴ്ച പച്ചമരുന്ന് തെറാപ്പിയും പഥ്യവും. അതുംകൂടി കഴിഞ്ഞപ്പോ ഞാൻ ശെരിക്കും മടുത്തു. Animal planet ന് എന്നെ donate ചെയ്ത ഫീൽ ആർന്നു എനിക്ക്.
ഇതൊക്കെ സംഭവിക്കുമ്പോൾ ഞാനാ മഹത് വ്യക്തിയെ(ജ്യോത്സ്യൻ ) ഇടക്കിടക്ക് ചില സംസ്കൃതപദങ്ങൾ ഉപയോഗിച്ച് അനുസ്മരിക്കാറുണ്ടാർന്നു.
പിന്നെ കടല് കടക്കും എന്ന് പറഞ്ഞത് : കുറച്ച്‌ ദിവസം മുന്നെ കസിൻസ് കോട്ടയം ട്രിപ്പ് പോയപ്പോ ചേട്ടായി ഒരു house boat എടുത്ത് കായൽ മൊത്തം ഒന്ന് കറക്കി. കടല് കടന്നില്ലെങ്കിലും കായൽ കടന്നു. മൂപ്പര് പറഞ്ഞ പ്രവചനം വെച്ച് ബുധനും ശുക്രനും സാറ്റ് കളിച്ചിട്ടാണോ വ്യാഴം ടൂർ പോയിട്ടാണോ അറീല്ലാ, എനിക്ക് വെച്ചടി വെച്ചടി കയറ്റം ആർന്നു. സോൾഡറിങ് അയൺ ൽ നിന്ന് പഴുതാരയിൽ എത്തിലോ..
അതായത് ഉത്തമാ,,,, പലപല പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടാവും.. കുറുക്കുവഴികൾ തേടി പോവുമ്പോഴാണ് പ്രശ്നങ്ങൾ രൂക്ഷമാവുന്നത്.. വരാനുള്ളത് എന്തായാലും വഴീല് ജ്യൂസ് കുടിക്കാൻ നിൽക്കില്ലാന്ന് നമുക്കറിയാലോ.. അത് ഹർത്താൽ ആയാലും വന്നിരിക്കും.. അതുകൊണ്ട് സന്തോഷായിട്ട് ജീവിക്കുക.. ദൈവത്തിൽ മാത്രം വിശ്വസിച്ച് മുന്നേറുക..
ദിൽന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo