Slider

പിഴച്ചവൾ

0
പിഴച്ചവൾ
ശവം കായലിൽ പൊങ്ങിയപ്പോൾ അടക്കം പറഞ്ഞ് രസിച്ചവർ കുറച്ചൊന്നുമല്ല..
"അവൾ പണ്ടേ പിഴയായിരുന്നു"...
"പെണ്ണിന് തെക്കുള്ള ചെക്കനായിട്ട് അടുപ്പം..ഇവിടെ അവരെ ഒന്നിച്ച് കണ്ടവരുണ്ട് "...
"വയറ്റിലുണ്ടായിരുന്നൂന്നാ കേട്ടെ.. ഭയങ്കരി തന്നെ "..
അങ്ങനെ അങ്ങനെ കഥകളുടെ അണകെട്ട് നിന്നനില്പിൽ ചോർന്നൊലിച്ചു...പുതിയ പുതിയ കഥകൾ മെനഞ്ഞെടുക്കാൻ ചിലർക്ക് തിടുക്കം..മെനഞ്ഞെടുത്ത കഥകൾ നോട്ടീസ് അടിക്കാൻ മറ്റുചിലർ..എല്ലാം കേട്ട് താങ്ങാനാവാതെ രണ്ടാത്മാക്കളായ അവളുടെ അച്ഛനും അമ്മയും..
മാസം ഒന്ന് കഴിഞ്ഞു..നഷ്ടം അപ്പോഴും അച്ഛനും അമ്മക്കും.. മകളെ ഓർത്ത് ഉരുകി തീരുകയാണവർ..അവൾ പഠിക്കുന്ന കാലത്തോ ജോലിയെടുക്കുന്ന കാലത്തോ നിലമറന്ന് ഒരു തെറ്റും ചെയ്യില്ലായെന്ന് ഉറച്ച് വിശ്വസിക്കുന്നു അവർ..എന്നിട്ടും അലയടിക്കുകയാണ് മനസ്സ്.. ഒരുപാട് ചോദ്യങ്ങൾ ഉള്ളിലൊതുക്കി വിധിയെ പഴിച്ച് ജീവിക്കുന്ന രണ്ട് ജന്മങ്ങൾ..കൂടെ ജോലി ചെയ്തവർക്കാർക്കും ഒന്നുമറിയില്ല.. അല്ലെങ്കിൽ പറയാതിരിക്കുന്നതാവാം..
ഓഫീസിൽ മൂന്നുപേരുടെ ഇടയിലെ സംസാരവും സമ്മർദ്ദവും മുറുകുകയാണ്..
"പൊലീസിന് നമ്മളെ സംശയം തോന്നോ "...
"നീ ഇങ്ങനെ പേടിച്ചാലോ.. അവൾക്ക് ചോദിക്കാനും പറയാനും ആരാ.. വയസ്സായ തന്തയും തള്ളയുമല്ലേ..നമുക്ക് പൈസ കൊടുത്ത് ഒതുക്കാമെന്നേ... "
"ചോദിക്കുന്നതിനൊക്കെ എങ്ങനെ മറുപടി പറയണമെന്ന് പറഞ്ഞു തന്നില്ലേ.. കൂടുതലൊന്നും പറയാൻ നിൽക്കണ്ട "...
മാസങ്ങളും വർഷങ്ങളും കടന്നുപോയി.. എല്ലാവരും എല്ലാം മറന്നു.. പിഴച്ചവളെന്ന പേര് അന്നും ഇന്നും ആ പാവം പെണ്ണിന് തേഞ്ഞുമാഞ്ഞുപോവാതെ നിലനിൽക്കുന്നു..
ദേവു...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo