***** ഓർമ്മകളിലെ തീച്ചൂളകൾ *****
ഓർമ്മക്കുറിപ്പുകൾ ഭാഗം നാല്
(മധുരിക്കും ഓണസദ്യ)
ഓർമ്മക്കുറിപ്പുകൾ ഭാഗം നാല്
(മധുരിക്കും ഓണസദ്യ)
ഓണം എന്നും മധുര പ്രതീക്ഷകളുടേയും, ഐശ്വര്യത്തിന്റെയും, വിളവെടുപ്പിന്റെയും, ആഹ്ലാദത്തിന്റെയും കാലങ്ങളാണ് നമുക്ക് ഓരോരുത്തർക്കും നല്കുന്നത്. കുട്ടികൾക്ക് ആഘോഷത്തിന്റെ അവധിക്കാലം.... പൂവുകൾ തേടി പറിച്ചും, കൂട്ടുകാരനേക്കാൾ / കൂട്ടുകാരിയേക്കാളും പൂക്കൾക്കൊണ്ട് അത്തപൂക്കള മിട്ടും, തിരുവോണത്തിന് മുമ്പായി ലഭിക്കുന്ന പുത്തനുടുപ്പുകളും,വർണ്ണവസ്ത്രങ്ങളുമണിഞ്ഞ് വിഭവസമൃദ്ധമായ ഓണസദ്യയും കഴിച്ച് ഓണാഘോഷങ്ങളിൽ പങ്കെടുന്നതും, സിനിമയ്ക്ക് പോകുന്നതുമൊക്കെയാണ് പലരുടേയും ഓർമ്മകളിലെ ഓണാഘോഷങ്ങൾ... എന്നിരുന്നാലും ഇവ ഒന്നുമില്ലാതെയും, ഇല്ലായ്മകളിൽ നിന്നും പിശുക്കി സ്വരൂപിച്ചു വച്ച് ഓണം ആഘോഷിച്ചവരും ഉണ്ട്, അല്ലാത്തവരും ഉണ്ട്, കണ്ണീരുപ്പു കൊണ്ട് ഭക്ഷണം കഴിച്ചവരും.എന്റെ ഓർമ്മകളിലെ ഓണങ്ങളിൽ ഇന്നും തങ്കലിപികളിൽ വരച്ചിട്ടിരിക്കുന്ന കുറേ ഒണാഘോങ്ങളുണ്ട് അതിലൊന്നാണിത്
ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്നിലെ ഓണക്കാലം....
ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്നിലെ ഓണക്കാലം....
എന്റെ ചാച്ചൻ പുല്പള്ളി പഴശിരാജാ കോളേജുമായി ബന്ധപ്പെട്ട പോലീസ് വെടിവയ്പ്പിനേത്തുടർന്ന് വെടിയേറ്റ് പരിക്ക് പറ്റി ഒളിവിൽ കഴിയുന്ന സമയമാണ് (മുൻഭാഗങ്ങളിൽ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ട്) അടമഴക്കാലം... വിശപ്പിന്റെ വിളികൾ കൂടപ്പിറപ്പുകളായ കാലം... ആരും ജോലി (കൂലിപ്പണികൾ) കൾക്ക് വിളിക്കാതെ, കമ്യൂണിസ്റ്റ്കാരന്റെ കുടുംബമായതുകൊണ്ട് നാട്ടുകാരും, സ്വന്തക്കാരും ഒറ്റപ്പെടുത്തിയ ഒരമ്മയും രണ്ട് മക്കളും ആരും ആശ്രയമില്ലാതെ കഴിയുന്ന സമയമാണ് ഓണക്കാലം എത്തിയത്
ഒരു ദിവസം രാവിലെ ഉറക്കമുണർന്ന് ഏറുമാടത്തിന്റെ മുകളിൽ നിന്ന് വള്ളി ഏണിയിൽക്കൂടി താഴേക്കിറക്കുമ്പോളാണ് താഴേ മരത്തിന്റെ ചുവട്ടിൽ ചാണകം മെഴുകിയിട്ട് വട്ടത്തിൽ റോസ് നിറത്തിലും, മഞ്ഞയും ചുവപ്പും കലർന്ന നിറങ്ങളിലുള്ള കൊങ്ങിണിപ്പൂക്കളും, വെള്ളയമരിപ്പൂവുകളും കൊണ്ട് അമ്മച്ചി അത്തപ്പൂവിട്ടിരിക്കുന്നത് കണ്ടത് ഉടനെ തന്നെ ഞാൻ ഏണി വള്ളിയിൽ നിന്നു കൊണ്ടലറി
"ചേട്ടായീ..... റോയിച്ചേട്ടായീ.... പെട്ടന്നെണീറ്റ് വായോ... അമ്മച്ചി അത്തമിട്ടേ..... നല്ല രസാേണ്ട്.... ചേട്ടായീ... വേഗ മെണീറ്റുവാ..."
അത്ത പൂക്കളമിട്ടത് ചേട്ടനെ കാണിക്കാൻ വേണ്ടിയുള്ളബദ്ധപ്പാടായിരുന്നത്. ചാക്കിന്റെയുള്ളിൽ ചുരുണ്ടുകൂടിക്കിടന്ന (പുതപ്പ് ഇല്ലാത്തത് കൊണ്ട് പഴയ ഉള്ളിച്ചാക്കുകൾ കൂട്ടിത്തന്നിയ ചാക്കുകൾ ആയിരുന്നു ഞങ്ങൾ പുതച്ചിരുന്നത് .ഈറനടിച്ചാലും ചാക്കുകൾക്ക് നല്ല ചൂടായിരിക്കും ഇതും ഒരു കാരണമാണ് ചാക്കുകൾ പുതയ്ക്കാൻ) ചേട്ടന്റെ അനക്കമൊന്നും കേൾക്കാത്തതു കൊണ്ട് ഞാൻ തിരിച്ച് മുകളിലേക്കു കയറിച്ചെന്നുചേട്ടനെ വിളിച്ചെണീപ്പിച്ചു കൊണ്ട് താഴേക്കു കൈചൂണ്ടിക്കൊണ്ട് പറഞ്ഞു
"ചേട്ടയി... അമ്മച്ചി അത്തമിട്ടെട്ടൊണ്ട് താഴേമരത്തിന്റെ ചോട്ടിൽ.. കാണണേങ്കീവാ....."
"പോട... നൊണപറയാതെ നെനക്ക് ചാക്കിക്കേറാനല്ലേ... എന്നെപ്പറ്റിക്കണ്ട..."
വിശ്വാസം വരാതെ ചേട്ടൻ കിടന്നിടത്തു നിന്നും എഴുനേല്ക്കാൻ മടിച്ചു .
" നേര്... അമ്മച്ചി സത്യം... താഴേ അത്തമൊണ്ട്... "
അമ്മച്ചിയെപ്പിടിച്ചു സത്യം ചെയ്തപ്പോൾ ചേട്ടനു വിശ്വാസമായി. ചാക്ക്ക്ക് കാല്ച്ചുവട്ടിലേക്ക് ചവിട്ടി ചുരുട്ടിക്കൂട്ടിയിട്ട് റോയിച്ചൻ മെല്ലെയെണീറ്റ് ഏറുമാടത്തിന്റെ സൈഡിൽവന്നു താഴേക്കു നോക്കി. പിന്നെ വേഗം വള്ളി ഏണിയിൽക്കൂടി താഴേക്കിറങ്ങി കൂടെ ഞാനും.. അത്തപ്പൂക്കളത്തിന്റെ അപ്പുറവും ഇരുന്നുകൊണ്ട് പൂക്കളിൽ കയറിയ കൂനനു ച്ചാണെല്ലാം റുമ്പുകളെ ചെറിയ വിറകു കൊള്ളികൾക്കൊണ്ട് തോണ്ടിക്കളയുമ്പോഴാണ് കുടിവെള്ളമെടുക്കാൻ പോയിരുന്ന അമ്മച്ചി വരുന്നത് എളിയിലിരുന്ന വെള്ളം നിറഞ്ഞ പഴയ അലുമിനീയക്കുടം ഇറക്കി വച്ചു കൊണ്ട് അമ്മച്ചി ഞങ്ങളെ നോക്കി പറഞ്ഞു.....
" രണ്ടുംങ്കൂടിയാ പൂക്കളെല്ലാം തോണ്ടിക്കളഞ്ഞാൽ നല്ല കീറൂതരും ഞാൻ പറഞ്ഞേക്കാം..."
"ഇല്ലമ്മച്ചീ.... ഞാനല്ല... ഈ കൊച്ചായെല്ലാം തോണ്ടി കളയുന്നത്...."
ചേട്ടൻ എന്റെ തലയിലേക്കെല്ലാം എടുത്തുവച്ച് മര്യാദ രാമനായി.
"കൊച്ചയാലും ശെരി ,വെലുതായാലും ശെരി... തല്ലു കിട്ടുമ്പം ഇവടെ കെടന്ന് കീറിയേക്കരുത്... പറഞ്ഞേക്കാം... ഞാൻ...."
ഞങ്ങൾ മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി പഞ്ചപാവങ്ങളായി മിണ്ടാതിരുന്നു.
ഏകദേശം പത്തു മണി ആയപ്പോൾ ചേട്ടൻ റോയി അമ്മച്ചിയുടെ അടുത്ത് ചെന്ന് ചോദിച്ചു.
"അമ്മച്ചീ.... ഓണല്ലേ.... നമ്മക്കു പായെസമൊണ്ടക്കണ്ടേ..... എപ്പള ഒണ്ടാക്കുന്നേ..."
അമ്മച്ചി വിഷമത്തോടെ ഞങ്ങളെ നോക്കിയ ദയനീയമായ ആ 'നോട്ടം' ഇന്നും കൺമുന്നിൽ
തെളിയുന്നു ഇത് എഴുതുമ്പോഴും ... ഒന്നും മിണ്ടാതെ ഭക്ഷണമുണ്ടാക്കുന്ന ചെറിയ ഷെഡ്ഡിന് നേരെ നടന്നമ്മച്ചി... മുണ്ടുയർത്തി കുനിഞ്ഞ് മുഖം തുടച്ചതിന് ശേഷം അമ്മച്ചി തിരിച്ച് ഏറുമാടത്തിലേക്ക് കയറി തല ചീകിക്കെട്ടിക്കൊണ്ട് ഞങ്ങളെ മുകളിലോട്ട് വിളിപ്പിച്ചു.

"ഡാ... റോയിച്ചാ.... ഞാങ്കടവിപോയിട്ടു വെല്ലിച്ചാച്ചനെക്കണ്ടിട്ട് ഓടി വരാം... നീയും കൊച്ചുങ്കൂടി താഴോട്ട് പോകാതെ ഇവിടെത്തന്നെയിരുന്നോണം കേട്ടോ..."
പെരിക്കല്ലൂർ കടവിൽ കടത്ത് തോണിക്കാരനാണ് ഞങ്ങൾ വല്ലിച്ചാച്ചൻ എന്ന് വിളിക്കുന്ന അപ്പന്റെ അപ്പൻ തോണിക്കാരൻ തോമസ് എന്ന തോമാച്ചേട്ടൻ അദ്ദേഹത്തിനെക്കാണാൻ പോകുന്ന കാര്യമാണ് അമ്മച്ചി പറഞ്ഞത്. ഞങ്ങൾ തലയാട്ടി സമ്മതിച്ചു. മുണ്ടും ,അരകൈയ്യൻ ഫുൾബ്ലൗസും, അതിന്റെ മുകളിൽ ഹാഫ് സാരിപോലെ തോർത്തും ചുറ്റിക്കൊണ്ട് നെറ്റിയിൽ ഒട്ടിക്കുന്ന തരത്തിലുള്ള കറുത്ത വട്ടപ്പൊട്ടും കുത്തി അമ്മച്ചി കടവിലേക്ക് പോകാനായി ഇടവഴിയിൽക്കൂടി നടന്നു. മുകളിൽ ഇത് നോക്കിക്കൊണ്ട് ഞങ്ങളും...
അരമണിക്കൂറെങ്കിലും നടന്നാലാണ് തോണിക്കടവിൽ എത്താൻ കഴിയു അവിടെയാണ് ഞങ്ങളുടെ തറവാട് അവിടെ ചെല്ലുമ്പോൾ കബനിപ്പുഴയുടെ മറുകരയുള്ള ബൈരക്കുപ്പയിലെ കുറുപ്പ്ചേട്ടന്റെ ചാരായ ഷാപ്പിൽ നിന്ന് അത്യാവശ്യം ഓണക്കുടി കുടിച്ച് ഉച്ചക്കുള്ള ഓണസദ്യ കഴിക്കാൻ കാത്തിരിക്കുന്ന വല്ലിചാച്ചനെയാണ് കണ്ടത്... പതിവില്ലാതെ അമ്മച്ചിയെക്കണ്ടതും കാർന്നോർ നീട്ടിയൊന്നു മൂളി
"ഹയ്യോ... തമ്പ്രാട്ടി... ഇങ്ങോട്ടെഴുന്നള്ളിയോ... എന്താകാരണം... നെന്റെ കെട്ട്യോൻ... ഇങ്ങോട്ട് കെട്ടിയെടുത്തോടീ...."
"ഇല്ല ചാച്ചാ.. "
വളരെ ബഹുമാനത്തോടെ അമ്മച്ചി പറഞ്ഞു
" പിന്നെ എന്തിനായിപ്പം.... നിന്നെയിങ്ങോട്ട് കെട്ടിയെടുത്തത്..."
ഒന്നു മടിച്ചെങ്കിലും അറച്ചറച്ച് അമ്മച്ചി കാര്യം പറഞ്ഞു.
" ചാച്ചാ... എനിക്കൊരു പത്ത് രൂപ തരണം പിള്ളേർക്കരി മേടിക്കാനാണ്.... കണ്ടത്തിപ്പണി വരുമ്പോൾ തിരിച്ച് തരാം..."
"ഫ്ഭാ..... അവടെയൊരു അരി മേടിക്കല്.... ഇപ്പോയീ മിറ്റെത്തുന്നിറങ്ങിക്കോണം.... നിന്നെയാ തോമാച്ചൻ പാടിച്ചിറേലേക്ക് വിളിച്ചതല്ലേ...അങ്ങോട്ടെഴുന്നള്ളാതെ ഇങ്ങോട്ട് കെട്ടിയെടുത്തേക്കുന്നു '.... അവളാനച്ചൊവട് പൊട്ടുംക്കുത്തി എറങ്ങീരിക്കുന്നു പൈശക്ക്.. ത്ഫൂ... എന്റെ പട്ടി തരും നിനക്ക് പത്ത് ഉലുവ...."
(ഒന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് അമ്മയുടെ അമ്മാവൻ തോമസ് അവരുടെ തറവാട്ടിലേക്ക് അമ്മയേയും ഞങ്ങളേയും പാടിച്ചിറയിലേക്ക് വിളിച്ചിരുന്നെങ്കിലും അമ്മ പോകാൻ കൂട്ടാക്കിയില്ലായിരുന്നു അതിന്റെ ദേഷ്യമാണ് കാർന്നോര് തീർത്തത്... ഒന്നും മിണ്ടാതെ അമ്മ അവിടെന്നിറങ്ങി നടന്നു...
തേമാൻ കടവിൽ എത്തിയപ്പോൾ അമ്മച്ചി നിന്നു നല്ല ചക്കപ്പഴത്തിന്റെ മണം... തൊട്ടടുത്തുള്ള പൊയിലിൽ നില്ക്കുന്ന കൂഴപ്ലാവിൻ ചുവട്ടിൽ ചക്ക പഴുത്ത് വീണ് ചീഞ്ഞു കിടക്കുന്നത് കണ്ട് അമ്മ അതിന്റെ ചക്കകുരു പെറുക്കിക്കൂട്ടിയെടുത്തു... മുളച്ചുതുടങ്ങിയതും, മുളക്കാൻ പാകമായതും എല്ലാം മാറിൽ കിടന്നതോർത്ത് നിലത്ത് വിരിച്ചിട്ട് അതിലേക്ക് വാരിക്കൂട്ടി ചീയാതെ കിടന്ന ബാക്കി ഭാഗത്തെ ചുളകൾ കൂഞ്ഞിൽ മാറ്റി ഉരിഞ്ഞെടുത്തു വിശപ്പു കാരണം തിന്നാൻ തുടങ്ങിയെങ്കിലും ഞങ്ങളുടെ കാര്യമോർത്തപ്പോൾ തിന്നാൻ മനസ്സു വന്നില്ലെന്നാണ് പിന്നീടമ്മച്ചി പറഞ്ഞത്. അതെല്ലാം തേക്കിലക്കുമ്പിളിൽ പൊതിഞ്ഞ് ചക്കക്കുരുവിന്റെ കൂടെ തോർത്തിൽ വച്ച് ഒരു കിഴിയാക്കി കെട്ടിക്കൊണ്ടാണ് അമ്മച്ചി തിരിച്ചു വന്നത്.അതറിയാതെ ഞങ്ങൾ നല്ല ഉറക്കമായിരുന്നു. വിശന്നു തളർന്നുറങ്ങിയെന്നു പറയുന്നതായിരിക്കും ശരി. ഞങ്ങളെ ഉണർത്താതെ അമ്മച്ചി ഒരു കലത്തിൽ ചക്കക്കുരു പുഴുങ്ങി . ഒരു തൂശനില വെട്ടി അതിലേക്ക് കൊണ്ടുവന്ന ചക്കപ്പഴം കുരുകളഞ്ഞ് വച്ചു എന്നിട്ട് ഏറുമാടത്തിന്റെ മുകളിലെത്തി ഞങ്ങളെ വിളിച്ചെഴുന്നേല്പിച്ചു.അമ്മച്ചിയുടെ കൈളിലെ ചക്കപ്പഴത്തിന്റെ വാസനയറിഞ്ഞതും വിശപ്പ് വയറ്റിൽ കിടന്ന് പന്തംകൊളുത്തി പ്രകടനം നടത്താൻ തുടങ്ങി. താഴേക്കിറങ്ങി ഞങ്ങൾ മൂന്നു പേരും തൂശനിലയിൽ വച്ചിരുന്ന ഞങ്ങളുടെ 'തിരുവോണസദ്യ'അമൃത് ഭക്ഷിക്കുന്ന രുചിയോടെ കഴിക്കുവാൻ തുടങ്ങി..' ചക്കക്കുരു പുഴുങ്ങിയതും, കൂഴചക്കപ്പഴവും...
ജീവിതത്തിൽ ആഢംഭരപൂർണ്ണങ്ങളായ ഒരുപാട് ഓണസദ്യകൾ കഴിച്ചിട്ടുണ്ടെങ്കിലും ആയിരത്തി തൊള്ളായിരത്തി എൺപത്തിമൂന്നാം ആണ്ടിലെ തിരുവോണ സദ്യയുടെ അത്രയും രുചിയോടെ പിന്നീടൊരിക്കലും മറ്റൊരു തിരുവോണസദ്യ കഴിച്ചിട്ടില്ല... എന്റെ ഓർമ്മകളിലെ ഏറ്റവും മനോഹരമായ ഓണമായിരുന്നതെന്ന് കാലം കുറേ കടന്നു പോയപ്പോഴാണ് മനസ്സിലായത്..... ഓർമ്മകളിലെ മധുരിക്കുന്ന തിരുവോണാഘോഷം..

ബെന്നി ടി ജെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക