കോഫി ഷോപ്പിൽ വെച്ചാണ്
ഈ ഒരു രംഗത്തിനു
ഞാൻ സാക്ഷിയാകുന്നത്......!
ഈ ഒരു രംഗത്തിനു
ഞാൻ സാക്ഷിയാകുന്നത്......!
ഒട്ടും തിരിക്കിലാത്ത നേരം
ഞാനടക്കം ഏഴു പേർ മാത്രമാണ്
അന്നേരം അവിടെയുള്ളത്
അന്നേരം അവിടെയുള്ളത്
ഒരു പെൺകുട്ടി തനിച്ചിരുന്ന്
എതോ ഇംഗ്ലീഷ് നോവലും വായിച്ച്
കാപ്പി കുടിക്കുന്നു...
എതോ ഇംഗ്ലീഷ് നോവലും വായിച്ച്
കാപ്പി കുടിക്കുന്നു...
ഞാനും തനിച്ചാണ്....!
ബാക്കിയുള്ള അഞ്ചുപേർ ഒന്നിച്ചാണ്....
അവരെ കണ്ടാലറിയാം ഐ. ടി പ്രൊഫഷണൽസ് ആണെന്ന്...,
അവർ മൂന്ന് പെണുങ്ങളും രണ്ട് ആണുങ്ങളും ആണ്.....!
അതിലൊരുവൾ മാത്രം വാതോരാതെ സംസാരിക്കുന്നു....
അവളുടെ ഭാവം കണ്ടാലറിയാം അവളാണ് ടീം ലീഡറെന്ന്....!
അതു കൊണ്ടു തന്നെ മറ്റുള്ളവർ ട്രെയിനികളും വെറും കേൾവിക്കാരും മാത്രമാണ്....,
ജോലിയുടെ പ്രാധാന്യം ഉൾക്കൊണ്ട്
തന്റെ ജീവിതത്തിലുണ്ടായ
തന്റെ ജീവിതത്തിലുണ്ടായ
ചില ധീരമായ തീരുമാനങ്ങളെ കുറിച്ചാണ് അവർ വാചാലതയായി സംസാരിക്കുന്നത്....,
അത് അവർക്ക് ജീവിതത്തിൽ
കൊണ്ടു വന്ന നേട്ടങ്ങളെ കുറിച്ചായിരുന്നു അന്നത്തെ അവരുടെ കൂലങ്കർഷമായ ചർച്ച....!
കൊണ്ടു വന്ന നേട്ടങ്ങളെ കുറിച്ചായിരുന്നു അന്നത്തെ അവരുടെ കൂലങ്കർഷമായ ചർച്ച....!
തന്റെ ധീരമായ തീരുമാനങ്ങൾ കൊണ്ട് തന്റെ ജീവിതത്തിലുണ്ടായ
വഴിത്തിരിവുകൾ വർണ്ണിച്ച് അവൾ കോൾമൈയിർ കൊള്ളുകയായിരുന്നു..,
വഴിത്തിരിവുകൾ വർണ്ണിച്ച് അവൾ കോൾമൈയിർ കൊള്ളുകയായിരുന്നു..,
കൂടെയുള്ളവർ
അവളുടെ വാക്കുകൾ കേട്ട്
വിസ്മയം കൊണ്ട് അവരെ തന്നെ നോക്കിയിരിക്കുന്നു...,
അവളുടെ വാക്കുകൾ കേട്ട്
വിസ്മയം കൊണ്ട് അവരെ തന്നെ നോക്കിയിരിക്കുന്നു...,
ഞാനും
മറ്റേ പെൺകുട്ടിയും അവൾ പറയുന്നത് ശ്രദ്ധിച്ചു കൊണ്ടാണ് ഇരിക്കുന്നത് എന്നു കൂടി കണ്ടതോടെ
അവളുടെ ആവേശം ഇരട്ടിയായി .......,
മറ്റേ പെൺകുട്ടിയും അവൾ പറയുന്നത് ശ്രദ്ധിച്ചു കൊണ്ടാണ് ഇരിക്കുന്നത് എന്നു കൂടി കണ്ടതോടെ
അവളുടെ ആവേശം ഇരട്ടിയായി .......,
അതോടെ അവൾ വികാരാവേശത്തോടെ ഞങ്ങൾ കൂടി കേൾക്കും വിധമാക്കി അവളുടെ സംസാരം...
അവർ തുടർന്നു...
എല്ലാവരേയും പോലെ
എന്റെ ജീവിതത്തിലെയും
ഏറ്റവും വലിയ പ്രതിസന്ധി
എന്റെ ജീവിതത്തിലെയും
ഏറ്റവും വലിയ പ്രതിസന്ധി
എന്റെ പ്രണയമായിരുന്നു....!
കൗമാരസ്വപ്നങ്ങൾ പോലെ തുടങ്ങിയതെല്ലാം ആത്മാർത്ഥമായിട്ടായിരുന്നു...
പക്ഷെ
ഇരുപതാം വയസ്സിൽ ജീവിതത്തിന് തുടക്കമിട്ടക്കാലത്ത് തന്നെ ഒരു
ഇരുപതാം വയസ്സിൽ ജീവിതത്തിന് തുടക്കമിട്ടക്കാലത്ത് തന്നെ ഒരു
IT കമ്പനിയിൽ ജോലി കിട്ടിയതോടെ
നഗരജീവിതത്തിന്റെ ത്രില്ലും...,
വീക്കെന്റിലെ ലഹരിയുടെ നുരപ്പൊന്തുന്ന മിഡ്നൈറ്റ് പാർട്ടികളുടെ പോഷ് ആരവങ്ങളും...,
കൂട്ടം കൂടിയുള്ള രാത്രി സഞ്ചാരത്തിന്റെ സുഖവും...,
മാളുകളിലും മറ്റും കയറിയിറങ്ങി ബ്രാന്റഡായതു മാത്രം വാങ്ങി കൂട്ടുന്നതിന് ബാങ്കുകൾ വെറുതെയെന്ന പോലെ നമ്മൾക്ക് ഇഷ്യൂ ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളുടെ പിൻബലം തരുന്ന പണത്തിന്റെ സമൃതിയും സുരക്ഷയും....,
ഒക്കെ ചേർത്ത് പ്രാക്ടിക്കൽ ആയി ചിന്തിപ്പിച്ചപ്പോൾ...,
ഉയർന്ന ജോലിയും സ്വാതന്ത്ര്യവും പണവും തന്നെയാണ് പ്രണയത്തേക്കാൾ വലുതെന്ന് എനിക്ക് മനസ്സിലായി.... !
അതോടെ എനിക്കൊരു കാര്യം വ്യക്തമായി എന്റെ ജീവിതം കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു കാൻസറാണ് പ്രണയമെന്ന്... !
അവിടെയാണ് എന്റെ ഉള്ളിലെ ഏറ്റവും വലിയ ആയുധത്തെ ഞാൻ തിരിച്ചറിഞ്ഞത്...
മുന്നിൽ വിശാലമായ സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതം കടൽ പോലെ കിടക്കുമ്പോൾ
ഒരു പൈങ്കിളി പ്രണയത്തിന്റെ പേരും പറഞ്ഞു
ഞാൻ എന്തിനു ജീവിതം നശിപ്പിക്കണം.... ? ?
അതോടെ ഞാനുറപ്പിച്ചു...
തന്റെതായ ഒരു ജീവിതം
ഉണ്ടാവണമെങ്കിൽ ജീവിതത്തിൽ നിന്ന്
ഉണ്ടാവണമെങ്കിൽ ജീവിതത്തിൽ നിന്ന്
ആദ്യം അവനെ ഒഴിവാക്കണം...!
തീരുമാനം ഉറച്ചതോടെ...,
വീട്ടുകാർ സമ്മതിക്കില്ലെന്നും അച്ഛനെയും അമ്മയെയും സങ്കടപ്പെടുത്തി
എന്റെതായ ഒരു സുഖ സൗകര്യങ്ങളും ഞാൻ ആഗ്രഹിക്കില്ലയെന്നും പറഞ്ഞ് അവനു മുന്നിൽ മറ്റു പലരും കൊടുക്കാത്ത
എന്റെതായ ഒരു സുഖ സൗകര്യങ്ങളും ഞാൻ ആഗ്രഹിക്കില്ലയെന്നും പറഞ്ഞ് അവനു മുന്നിൽ മറ്റു പലരും കൊടുക്കാത്ത
നല്ലൊരു ഒാഫറും
ഞാൻ വെച്ചു കൊടുത്തു.....,
ഞാൻ വെച്ചു കൊടുത്തു.....,
അൽപ്പം സെന്റിമെന്റലായി
ഞാനവനോടു പറഞ്ഞു
ഞാനവനോടു പറഞ്ഞു
ഇനി എന്നെ ആർക്കെങ്കിലും കിട്ടുമെങ്കിൽ അത് നിനക്ക് തന്നതിന്റെ ബാക്കി മാത്രമാവണം "
അതുപ്രകാരം
ഇതുവരെയുള്ള നമ്മുടെ പ്രണയത്തിന്റ ഒാർമ്മക്കായി
ഇതുവരെയുള്ള നമ്മുടെ പ്രണയത്തിന്റ ഒാർമ്മക്കായി
" ഒരു ദിവസം ആരും അറിയാതെ എവിടെയെങ്കിലും റൂമെടുത്ത് ഒന്നു ഒത്തു കൂടാമെന്നു പറഞ്ഞപ്പോൾ
ആ പുണ്യാത്മാവിനു അതും വേണ്ടാ.. !
ആ പുണ്യാത്മാവിനു അതും വേണ്ടാ.. !
അതോടെ അവൻ ഫ്ലാറ്റായി......!
ഞാൻ ഫ്രീയായി....!
പിന്നെ അവനെപ്പറ്റി ഞാൻ ആലോചിച്ചിട്ടെയില്ല....,
ഞാൻ ഫ്രീയായി....!
പിന്നെ അവനെപ്പറ്റി ഞാൻ ആലോചിച്ചിട്ടെയില്ല....,
അങ്ങിനെ പ്രണയമെന്ന എന്റെ ആദ്യകുഞ്ഞിന്റെ ഭ്രൂണഹത്യ നടത്തി ഞാൻ....!
ഒരു പെണ്ണ് അവളെ തന്നെ തരാൻ തയ്യാറായിട്ടും വേണ്ടാന്ന് പറയുന്ന ഇവനെപ്പോലുള്ള മണ്ടന്മാർ ഇപ്പോഴും ഉണ്ടാലോ എന്നതാണ് സത്യം.... !
അവളുടെ ആ ഹാസ്യം കൂടെയുള്ളവരെയൊന്നു ചിരിപ്പിച്ചു...,
അതുപറയുമ്പോൾ അവൾ എന്നെയും നോക്കി.
ഞാനും മറ്റേ പെണ്കുട്ടിയും അവരെ ശ്രദ്ധിക്കുന്നു എന്നത് അവരെ നല്ല പോലെ പുളകിതയാക്കി...
ഞാനും മറ്റേ പെണ്കുട്ടിയും അവരെ ശ്രദ്ധിക്കുന്നു എന്നത് അവരെ നല്ല പോലെ പുളകിതയാക്കി...
അവൾ അവരോടെന്നോണം ഞങ്ങളെ മാറി മാറി നോക്കി കൊണ്ടു പറഞ്ഞു...
ഇന്നത്തെ ലോകം പണത്തിന്റെയാണ് നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കാൻ പണം കൂടിയേ തീരൂ
അപ്പോൾ എന്ത് ചെയ്യണം ?
ഉത്തരത്തിന് കാത്തു നിൽകാതെ അവർ തന്നെ അതിനു മറുപടിയും പറഞ്ഞു
മുന്നോട്ടുള്ള പ്രയാണത്തിനു ചിലപ്പോൾ ചില അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വന്നേക്കാം അവയെ ജീവിതമായി കാണാതെ..,
ഉയർച്ചക്കു വേണ്ടിയുള്ള ഒരു ടഫ് ഇന്റർവ്യൂ ആയി മാത്രം അവയെ കണ്ട് ആ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാവുക...
പ്രണയം,
കുടുംബം,
ഏകപുരുഷ ബന്ധം ,
എന്നിങ്ങനെയുള്ള കാലഹരണപ്പെട്ട വിശ്വാസങ്ങളെ പാടെ തള്ളിക്കളയുക...,
കുടുംബം,
ഏകപുരുഷ ബന്ധം ,
എന്നിങ്ങനെയുള്ള കാലഹരണപ്പെട്ട വിശ്വാസങ്ങളെ പാടെ തള്ളിക്കളയുക...,
കാരണം ഇഷ്ടമല്ലെങ്കിൽ കൂടി
നിങ്ങൾ അഡ്ജസ്റ്റ്മെന്റിനു തയ്യാറാവുന്ന ആ ചെറിയ ഒരു മണിക്കൂർ മാത്രമല്ല നിങ്ങളുടെ ജീവിതം എന്ന് കൂടി ഓർക്കുക....
പ്രണയം എപ്പോഴും നമ്മളെ ഒരാളിൽ മാത്രമായി തളച്ചിടും.
അതൊരു തടവറയാണ്
വെട്ടിപിടിക്കാനുള്ളതിനെ പാതി വഴിയിൽ മുറിച്ചു കളയുന്ന പോലെയൊന്ന്....,!
വെട്ടിപിടിക്കാനുള്ളതിനെ പാതി വഴിയിൽ മുറിച്ചു കളയുന്ന പോലെയൊന്ന്....,!
അത് കൊണ്ട് നിങ്ങൾ
ഉന്നതമായ ഒരു ജോലിയും
പോഷ് ഫ്ലാറ്റും
ഉയർന്ന ജീവിത നിലവാരവും
സ്വന്തമായി ലക്ഷ്വറി കാറും
സ്വാതന്ത്യ്രവും ആഗ്രഹിക്കുന്നുവെങ്കിൽ
ഉന്നതമായ ഒരു ജോലിയും
പോഷ് ഫ്ലാറ്റും
ഉയർന്ന ജീവിത നിലവാരവും
സ്വന്തമായി ലക്ഷ്വറി കാറും
സ്വാതന്ത്യ്രവും ആഗ്രഹിക്കുന്നുവെങ്കിൽ
പ്രണയം പോലെ നമ്മളെ ചങ്ങല കണ്ണിയിൽ കോർത്തിടുന്നതെല്ലാം പൊട്ടിച്ചെറിയുക....
എന്റെ ലൈഫ് തന്നെ നോക്കൂ
എനിക്ക് ആരുമായും കൂട്ട് കൂടാം....
എനിക്ക് ആരുമായും കൂട്ട് കൂടാം....
ഞാനൊരു സ്വതന്ത്ര പറവയാണ്... !
എനിക്ക് എന്റെ അതേ അഭിരുചിയുള്ളവരുമായി കൂട്ടുകൂടാൻ എനിക്ക് ഒരു വിലക്കുകളുമില്ല...
"കോർപ്പറേറ്റ് വേൾഡ് എന്നാൽ
സ്വർണമുട്ടയിടുന്ന താറാവാണ്...
സ്വർണമുട്ടയിടുന്ന താറാവാണ്...
അതിനെ കയ്യിൽ കിട്ടിയിട്ടും വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയാത്തവർ മണ്ടന്മാർ ആണ്...,
അവരുടെ തുറന്നു പറച്ചിൽ കേട്ട്
ആ പെൺകുട്ടികൾ ആകെ അമ്പരന്നു പോയിരുന്നു...
ആ പെൺകുട്ടികൾ ആകെ അമ്പരന്നു പോയിരുന്നു...
ഒരു സ്ത്രീ എത്ര നിസാരമായിട്ടാണ് ഇതെല്ലാം പറയുന്നത് എന്ന്താണ് അവരുടെ അന്താളിപ്പിന് കാരണം....!
അവളുടെ വർത്തമാനം കേട്ട്
എണിറ്റു പോയി അവളുടെ മോന്തക്കിട്ട്
ഒന്ന് പൊട്ടിച്ചാലോ എന്നാണ് എനിക്ക് തോന്നിയത്...
എണിറ്റു പോയി അവളുടെ മോന്തക്കിട്ട്
ഒന്ന് പൊട്ടിച്ചാലോ എന്നാണ് എനിക്ക് തോന്നിയത്...
പക്ഷെ പെണ്ണിനെ തല്ലിയാൽ കേസ് മാറില്ലേ
പെണ്ണായിപ്പോയി ഇല്ലേൽ അവളെ തറയിൽ നിന്ന് വാരിക്കൂട്ടി എടുക്കേണ്ടി വന്നേനെ
പെണ്ണായിപ്പോയി ഇല്ലേൽ അവളെ തറയിൽ നിന്ന് വാരിക്കൂട്ടി എടുക്കേണ്ടി വന്നേനെ
അവളുടെ ഒരു കോർപ്പറേറ്റ് തിയ്യറി.....,
കോർപ്പറേറ്റ് ലോകത്തെ കുറിച്ചുള്ള അവളുടെ വിവരണങ്ങൾ കേട്ട്
ഞാനും ആ പെൺകുട്ടിയും അമ്പരന്നു പോയിരിക്കുന്നു എന്ന് അവൾക്ക് തോന്നി....
ഞാനും ആ പെൺകുട്ടിയും അമ്പരന്നു പോയിരിക്കുന്നു എന്ന് അവൾക്ക് തോന്നി....
ആ സമയം
ഇതൊക്കെ ചെറുത്....
ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു എന്നുള്ള ഒരു മുഖഭാവം ആയിരുന്നു അവൾക്ക്....
ഇതൊക്കെ ചെറുത്....
ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു എന്നുള്ള ഒരു മുഖഭാവം ആയിരുന്നു അവൾക്ക്....
അപ്പോൾ
അവൾ മറ്റൊന്നു കൂടി പറഞ്ഞു...
അവൾ മറ്റൊന്നു കൂടി പറഞ്ഞു...
അത് ഞങ്ങൾ ഇരുവർക്കും മാത്രമുള്ളതായിരുന്നു...
ചിലർക്കൊന്നും സ്വപ്നം കാണാൻ പോലും സാധിക്കാത്ത അത്ര ഉയരത്തിൽ ആണ്
"കോർപ്പറേറ്റ് വേൾഡ് "
"കോർപ്പറേറ്റ് വേൾഡ് "
അത് കേട്ടതും എനിക്കെതിരെ ഒറ്റക്കിരുന്ന് കാപ്പി കുടിച്ചു കൊണ്ടിരുന്ന ആ പെൺകുട്ടി കസേര പുറകിലേക്ക് നിരക്കി നീക്കി കൊണ്ട് എഴുന്നേറ്റ് അവർക്ക് അരികിലേക്ക് നീങ്ങി ....
അതു കണ്ടതോടെ
എന്റെ ആവേശം ഇരട്ടിയായി....
അതു കണ്ടതോടെ
എന്റെ ആവേശം ഇരട്ടിയായി....
അവൾ അവർക്ക് മുന്നിലേക്ക് നടന്നെത്തിയതും അവളുടെ മുഖത്ത് നോക്കി ചോദിച്ചു...
കുറെ നേരമായല്ലോ നീ ഇവിടെ കിടന്ന് ചിലക്കുന്നു....
എന്തോന്നാ ടീ
ഇത്ര വലിയ കോർപ്പറേറ്റ് വേൾഡ്... ?
ഇത്ര വലിയ കോർപ്പറേറ്റ് വേൾഡ്... ?
അച്ചീവ് ചെയ്യാൻ ബുദ്ധിമുട്ടായ ടാർഗറ്റ് തന്റെ കീഴിലുള്ളവർക്ക് കൊടുത്തിട്ട് അവരുടെ ശരീരത്തിനെയും മനസിനേയും പീഠിപ്പിച്ച് രസിക്കുകയും
ഇതിന്റെ പേരിൽ ജോലി നഷ്ടപ്പെടും എന്നു ഭയപ്പെടുത്തി പല പെൺകുട്ടികളെയും സ്വന്തം ഫ്ലാറ്റിലെത്തിച്ചിട്ടു
തന്റെ ഇംഗീതങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന ഞരമ്പുരോഗികളുടെ ലോകമല്ലാതെ എന്തു തേങ്ങയാടി കോർപ്പറേറ്റ് വേൾഡ് ?
തന്റെ ഇംഗീതങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന ഞരമ്പുരോഗികളുടെ ലോകമല്ലാതെ എന്തു തേങ്ങയാടി കോർപ്പറേറ്റ് വേൾഡ് ?
അത് കൂടാതെ നിന്നെ പോലെയുള്ള പുന്നാരമക്കൾ മേലുദ്വേഗസ്ഥമാർക്ക് അടിവസ്ത്രം മാത്രം ധരിച്ചു ഫോട്ടോയെടുത്ത് വാട്സാപ്പിലൂടെ അയക്കുകയും അതിനുശേഷം
അയ്യോ നമ്പർ മാറി പോയി "
എന്ന് പറഞ്ഞ് തന്നിലേക്കുള്ള ഫ്രീ എന്റ്റി ക്ഷണിക്കുകയും അത് മുതലാക്കി സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നവരുടെയും ലോകം...
അല്ലാതെന്താടി അത്...
ആ പെൺകുട്ടിയുടെ ശബ്ദം കുറച്ച് ഉച്ചത്തിലെത്തിയത് കണ്ട്
പെട്ടന്ന് ഹോട്ടൽ ജീവനക്കാർ പ്രശ്നപരിഹാരത്തിനായ് അങ്ങോട്ട് ഒാടി വന്നു....
പെട്ടന്ന് ഞാനും എഴുന്നേറ്റ്
കൈനിവർത്തി അവരെ തടഞ്ഞു കൊണ്ട്
കൈനിവർത്തി അവരെ തടഞ്ഞു കൊണ്ട്
ഞാൻ പറഞ്ഞു...
പെണ്ണുങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവർ തമ്മിൽ തീർത്തോളും...
അവരുടെ മാനത്തിന്റെ മഹിമയെ ചൊല്ലിയുള്ള തർക്കമാണിത്..,
അത് അവർ തമ്മിൽ പരിഹരിക്കുന്നതാണ് നല്ലത്...
ഞാൻ അത് പറഞ്ഞതോടെ അവർ മാറി നിന്നു ...
അവർ മാറിയതോടെ കഴുത്തിൽ മറഞ്ഞു കിടന്ന അവരുടെ ടാഗ് എടുത്ത് കാണിച്ച്
ആ പെൺകുട്ടി അവരോടു പറഞ്ഞു...
ആ പെൺകുട്ടി അവരോടു പറഞ്ഞു...
ലോകത്ത് ഏറ്റവും കൂടുതൽ പണം കിട്ടുന്നത് കോർപ്പറേറ്റ് വേൾഡ് എന്നാണെന്ന് വിചാരിച്ചു നീ അല്ലെ...
ടാഗിലേക്ക് ചൂണ്ടി അവർ പറഞ്ഞു....
ISRO -യിൽ സയന്റിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ഞാൻ...
നിന്റെയൊക്കെ ജോലി എപ്പോൾ വേണേലും തെറിക്കും ഞങ്ങളുടെയൊക്കെ സ്ഥിരതയാർന്ന ജോലിയാണ് പിന്നെ സാലറിയുടെ കാര്യത്തിലും നിങ്ങളെക്കാൾ മൂന്നിരട്ടിയാണ്....
നിന്റെയൊക്കെ ജോലി എപ്പോൾ വേണേലും തെറിക്കും ഞങ്ങളുടെയൊക്കെ സ്ഥിരതയാർന്ന ജോലിയാണ് പിന്നെ സാലറിയുടെ കാര്യത്തിലും നിങ്ങളെക്കാൾ മൂന്നിരട്ടിയാണ്....
പിന്നെ സ്വാതന്ത്ര്യം....
സ്വാതന്ത്ര പറവ..
ഇഷ്ടപ്പെടുന്നവരെ മൊത്തം നിന്റെ ബെഡ് റൂമിൽ എത്തിക്കുക എന്നാൽ അത് കാലത്തിനൊത്ത് ( up to date ) മാറുക എന്നതല്ല...
അതിന്റെ ശരിയായ പേര്
വ്യഭിചാരം എന്നാണ്...!!
വ്യഭിചാരം എന്നാണ്...!!
അതിന് കേർപ്പറേറ്റ് ജോലി തന്നെ വേണമെന്നില്ല തുനിഞ്ഞിറങ്ങിയാൽ
മാത്രം മതി...!
മാത്രം മതി...!
പിന്നെ പ്രണയം....
അതിന്റെ അർത്ഥം എന്താണ് എന്നറിയുമോ നിനക്ക്...
അടച്ചിട്ട ഒരു മുറിയിൽ മറ്റാരും അറിയാതെ രണ്ടു പേർ ചേർന്ന്
ശരീരം പങ്കിടുക എന്നതല്ല പ്രണയം എന്നതിന്റെ അർത്ഥം.....,
ശരീരം പങ്കിടുക എന്നതല്ല പ്രണയം എന്നതിന്റെ അർത്ഥം.....,
രണ്ട് മനസുകൾ ഒരേ മനസ്സായി രൂപാന്തരപ്പെടുക എന്നതാണ്
യഥാർത്ഥ പ്രണയം.... !!
യഥാർത്ഥ പ്രണയം.... !!
എന്തിന്റെ പേരിലായാലും
വെട്ടി മുറിക്കാൻ എളുപ്പാണ് എന്നാൽ
പ്രണയം നഷ്ടപെടുന്നതിന്റെ വേദന അറിയണമെങ്കിൽ
വെട്ടി മുറിക്കാൻ എളുപ്പാണ് എന്നാൽ
പ്രണയം നഷ്ടപെടുന്നതിന്റെ വേദന അറിയണമെങ്കിൽ
ഇഷ്ടപെടുന്ന ഒരാൾക്ക് വേണ്ടി
ആ വരവും കാതോർത്ത് ഒരിക്കലെങ്കിലും കാത്തിരുന്നിട്ടുണ്ടാവണം.. !
ആ വരവും കാതോർത്ത് ഒരിക്കലെങ്കിലും കാത്തിരുന്നിട്ടുണ്ടാവണം.. !
അവരെ ഒന്ന് കാണാൻ വേണ്ടി അവർ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അവർ വരുന്നതും നോക്കി മണിക്കൂറുകളോളം കാത്തു നിന്നിട്ടുണ്ടാവണം.....
താൻ ഇഷ്ടപ്പെടുന്നപ്പോലെ തന്നെയും ഇഷ്ടമാണെന്ന മറുപടി വാക്കു കേൾക്കാൻ വേണ്ടി നെഞ്ചിടിപ്പോടെ ഒരിക്കലെങ്കിലും അതിനായ് കാത്തു നിന്നിട്ടുണ്ടാവണം...
പറഞ്ഞ സമയം കഴിഞ്ഞിട്ടും വരാൻ വൈകുന്നത് കണ്ട് വെപ്രാളപ്പെട്ട് ഭയപ്പാടോടെ വിദൂരതയിലെക്ക് മിഴിനട്ട് ഒരൽപ്പ നേരമെങ്കിലും നിന്നിട്ടുണ്ടാവണം....
എല്ലാത്തിനും ഉപരി
തമ്മിൽ ഒരേ സ്നേഹത്തോടെ
ജീവിക്കുന്ന കാലമത്രെയും
തന്റെ പ്രിയപ്പെട്ടതിനെ
നഷ്ടപ്പെട്ടേക്കുമോ എന്ന വേവലാതിയോടെ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടാവണം...!
ജീവിക്കുന്ന കാലമത്രെയും
തന്റെ പ്രിയപ്പെട്ടതിനെ
നഷ്ടപ്പെട്ടേക്കുമോ എന്ന വേവലാതിയോടെ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടാവണം...!
അവർക്കെ പ്രണയത്തിന്റെ വില അറിയൂ...
അതൊക്കെ മനസ്സിലാക്കണമെങ്കിൽ പണത്തിനും പദവിക്കുമല്ലാതെ മനസ്സിന് ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ കഴിയണം....!
അതെങ്ങനാ നിന്നെ പോലെ ചിലരുണ്ട് കുഷ്ഠരോഗികളുടെ മനസ്സുപ്പോലെയുള്ളവർ
താന്നോ നശിച്ചു തനിക്കു ചുറ്റും ഉള്ളവർ കൂടി തന്നെ പോലെയായാൽ തന്നെ ആരും കുറ്റപ്പെടുത്താൻ വരില്ലല്ലോ എന്നു വിശ്വസിക്കുന്നവർ....,
താന്നോ നശിച്ചു തനിക്കു ചുറ്റും ഉള്ളവർ കൂടി തന്നെ പോലെയായാൽ തന്നെ ആരും കുറ്റപ്പെടുത്താൻ വരില്ലല്ലോ എന്നു വിശ്വസിക്കുന്നവർ....,
അത്രയൊക്കെ കേട്ടിട്ടും...
നമ്മുടെ ടീം ലീഡർ മറുത്തൊരക്ഷരം മിണ്ടിയില്ല...
ഇങ്ങനെ ഒരു തിരിച്ചടി അവർ പ്രതീക്ഷിച്ചില്ല.....
അവരുടെ വിളറിയ മുഖം കണ്ടാൽ അറിയാം...,
ഇനി ഒരിക്കലും അവർ സ്വന്തം ജീവിതകഥ കൊണ്ട് മറ്റൊരു ഉപമ തീർക്കില്ലാന്ന്
അവരോടു സംസാരിച്ചു കഴിഞ്ഞു അവൾ എന്നെ നോക്കിയ നേരം
ഞാനും അവളുടെ നേരെ നടന്നു ചെന്നു അവൾക്കു അഭിമുഖമായി നിന്നു കൊണ്ട്
അതു വരെയും ഷർട്ട്‌ന്റെ പോക്കറ്റിനകത്തു ഒളിപ്പിച്ചുവെച്ചിരുന്ന എന്റെ നെയിം ടാഗ് എടുത്തു പുറത്തിട്ടു കൊണ്ട്
ഞാൻ അവളോട് പറഞ്ഞു
എന്റെ പേര് വിനയ് ജെയിംസ്...!
ഞാനും IT അഥവാ കോർപ്പറേറ്റ് കമ്പനിയിൽ തന്നെ യാണ് വർക്ക് ചെയുന്നത്...,
ഇൻഫോസിസ്....!
പക്ഷെ
നിങ്ങൾ ഇപ്പോൾ പറഞ്ഞവരുടെ കൂട്ടത്തിൽ ഞാൻ പെടില്ല....,
നിങ്ങൾ ഇപ്പോൾ പറഞ്ഞവരുടെ കൂട്ടത്തിൽ ഞാൻ പെടില്ല....,
സംഭവം ജോലി ഒക്കെ അതന്നെ
പക്ഷെ ആ പെണ്ണുംപ്പിള്ള പറഞ്ഞ
പോലെ അല്ലാട്ടോ
പക്ഷെ ആ പെണ്ണുംപ്പിള്ള പറഞ്ഞ
പോലെ അല്ലാട്ടോ
അവൾ പറഞ്ഞ പോലെയും ഒരുപാട് പേരുണ്ട് സ്വന്തം കഴിവിൽ ആത്മവിശ്വാസം ഇല്ലാതെ ജോലി നില നിർത്താൻ എളുപ്പ വഴിയായ് സ്വന്തം ശരീരത്തെ തിരഞ്ഞെടുക്കുന്നവരും..,
തന്റെ മേലുദോഗ്സ്ഥാന് വേണ്ടി പല പല പെൺകുട്ടികളെയും ചതിയിൽ പെടുത്തി മാമാപണി ചെയ്തും സ്വയം രക്ഷ തീർക്കുന്നവർ.....
പക്ഷെ ഞാൻ ആക്കൂട്ടത്തിൽ പെടില്ലാട്ടോ....,
എന്റെ പേരിനും ജോലിക്കും അപ്പുറം വിശ്വസിച്ചു കൂടെ നിൽക്കുന്നവർക്കു ചങ്കു പറിച്ചു നൽക്കുന്ന ഒരു കോട്ടയം അച്ഛായൻ കൂടിയാ ഞാൻ....
എന്റെ വാക്കുകൾ ശ്രദ്ധാപ്പൂർവ്വം കേട്ടു നിൽക്കുന്ന അവളെ നോക്കി ഞാൻ ചോദിച്ചു
ജോലിയിലും ബുദ്ധിയിലും നിങ്ങളുടെ അത്രത്തോള്ളം വരില്ലെങ്കിലും..,
ജോലിയിലും ബുദ്ധിയിലും നിങ്ങളുടെ അത്രത്തോള്ളം വരില്ലെങ്കിലും..,
നിങ്ങൾ പറഞ്ഞതിൽ നിന്ന് നിങ്ങളെ ഊഹിക്കാൻ കഴിയുന്നതു കൊണ്ട് ചോദിക്കാണ്
" will u marry me ? "
അതു കേട്ടതും
അവൾ എന്നെ സസൂക്ഷ്മം ഒന്നു നോക്കി.....,
അവൾ എന്നെ സസൂക്ഷ്മം ഒന്നു നോക്കി.....,
പിന്നെ
ഒരു ചെറു ചിരിയാൽ ഇല്ലെന്നു തലയാട്ടി അവൾ നടന്നകന്നു......!
ഒരു ചെറു ചിരിയാൽ ഇല്ലെന്നു തലയാട്ടി അവൾ നടന്നകന്നു......!
പക്ഷെ എനിക്കറിയാം ഇപ്പോൾ അവളുടെ മനസ്സ് തരിശു ഭൂമിയാണെന്ന്....!
ആ മണ്ണിലെക്കാണ് ഞാൻ വിത്തെറിഞ്ഞതെന്നും...,
പക്ഷെ
ഒരു നാൾ ആ മനസ്സും പാകമാകും ഏതു വിത്തും മുളക്കുന്ന മഴക്കാല മണ്ണുപ്പോലെ....,
ഒരു നാൾ ആ മനസ്സും പാകമാകും ഏതു വിത്തും മുളക്കുന്ന മഴക്കാല മണ്ണുപ്പോലെ....,
അന്ന് തീർച്ചയായും ഞാനിന്ന് പാകിയ എന്റെ വിത്ത് ആ മനസ്സിൽ മുളക്കും....!
അതു വരെയും കാത്തിരിക്കാൻ ഞാൻ തയ്യാറുമാണ്...... !
അവൾ തന്നെ തൊട്ടുമുൻപ് പറഞ്ഞപ്പോലെ
" എല്ലാറ്റിനും ഉപരി ജീവിക്കുന്ന കാലമത്രയും തമ്മിൽ ഒരേ സ്നേഹത്തോടെ നഷ്ടപ്പെട്ടേക്കുമോ എന്ന വേലലാതിയോടെ പ്രണയിക്കണം"
എന്ന ഉത്തമബോധമുള്ള
അവളെപ്പോലെ ഒരാളെ കൈയിൽ കിട്ടിയിട്ട്
അവളെപ്പോലെ ഒരാളെ കൈയിൽ കിട്ടിയിട്ട്
ചുമ്മാ
അങ്ങിനെ അങ്ങു വിട്ടു കളയാൻ പറ്റുമോ.... ?
ആ മനസ്സു പോലെ ഹൃദ്യമായ മറ്റൊന്ന് കണ്ടെത്തുക എളുപ്പമല്ല....
അങ്ങിനെ അങ്ങു വിട്ടു കളയാൻ പറ്റുമോ.... ?
ആ മനസ്സു പോലെ ഹൃദ്യമായ മറ്റൊന്ന് കണ്ടെത്തുക എളുപ്പമല്ല....
കാരണം...,
പെണ്ണ് എന്ന വാക്കിന്റെ അർത്ഥം പൂർണ്ണമായും ഉൾക്കൊള്ളുന്ന
അപ്പൂർവ്വം ചിലരിൽ
അപ്പൂർവ്വം ചിലരിൽ
ഒരാൾ അവളാണ്..........!!!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക