
"എല്ലാം റെഡിയാക്കി പാക്ക് ചെയ്യ്....
നാളെ രാവിലെയാണ് ഫ്ലൈറ്റ്.....
ഇനി മണിക്കൂര്‍ പോലും ഇല്ല.....
എല്ലാം രഹസ്യമായി ഇരിക്കട്ടെ ..."
"നമ്മുടെ ഫ്രന്ഡസ് സറ്കിളില് പോലും പറയരുത് അനിതാ...."
റിയാസിന്റെ മനസ്സില്‍ തീ ആളാന് തുടങ്ങി ....
ഇവിടുന്ന് കടന്നു കിട്ടിയാല്‍ രക്ഷപ്പെട്ടു .....
പിന്നെ സ്വസ്ഥമായി ജീവിക്കാം...
നമ്മള്‍ കണ്ട സ്വപ്നങ്ങള്‍ ...
നമ്മുടെ പ്രണയത്തിന്റെ സാക്ഷാത്കാരം ...
എത്ര വര്‍ഷത്തെ കാത്തിരിപ്പാണ്.....
നേഴ്സറി മുതല്‍ ഒരേ ക്ലാസ്സില്‍ പഠിച്ചു വളര്‍ന്നു സ്കൂള്‍ യാത്രയില്‍ എവിടെയൊ ഒരു വഴിയിലൂടെ നമ്മള്‍ ചേര്‍ന്നു്നിന്നു സഞ്ചരിച്ചു ഇന്നിവിടെ വരെ എത്തികഴിഞൂ നമ്മുടെ ജീവിതം .....
"സുദേവന്റെ ഫോണ് ...".അനിത പറഞ്ഞു ...
റിയാസ് വെപ്റാളത്തില് ഫോണെടുത്തു....
"സുദേവാ?..."
"റിയാസ് നീ നിന്റെ മെയില്‍ ചെക്ക് ചെയ്യ്....."
"രണ്ടു പേരുടെയും വിസിറ്റ് വിസ അയച്ചിട്ടുണ്ട് ....."
"നാളെ രാവിലെ നാലുമണിക്കാണ് ഫ്ലൈറ്റ്....ടിക്കററും ഉണ്ട് ....."
"ഞാന് വിസാ മെസ്സേജും കൊടുത്തിട്ടുണ്ടു് ..."
"ഇവിടെ ഒരു റൂമും തരപ്പെടുത്തീട്ടുണ്ട്....."
"ഒന്നു കൊണ്ടും പേടിക്കേണ്ട ഞങളെല്ലാവരും ഇവിടുണ്ട്....."
"സുദേവാ....."റിയാസിന്റെ ശബ്ദം ഇടറി...
"ഇപ്പോള്‍ ഒന്നും പറയണ്ട എല്ലാം നേരിട്ടു കാണാം ...."
"അനിതയോട് പറയുക..."
"സുദേവന് എന്തു പറഞ്ഞു ...." അനിതയ്ക് ആകാംക്ഷയായി...
"എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന്....മെ യിലില്‍ അയച്ചിട്ടുണ്ട് ....."
"എല്ലാം ശരിയായി...."
അനിത റിയാസിന്റെ നെഞ്ചിലേക്കു ചാരി....
റിയാസ് അവളുടെ നെറുകയില്‍ ചുമ്പിച്ചു.....
അവളുടെ മുതുകില്‍ കൈകള്‍ കൊണ്ട് മെല്ലെ തടവി....
അനിത റിയാസിന്റെ അധരങ്ങളില് അമര്ത്തി ചുമ്പിന്ച്ചു.....
പരസ്പരം സ്നേഹിച്ചു കൊതിതീരാത്ത രണ്ടുപേരുടെ പ്രണയത്തിന് മീതെ വികാരങ്ങള്‍ വേലിയേററം ശ്രിഷ്ഠിക്കുവാന് തുടങുമ്പോള് പള്ളിയില്‍ നിന്നും ബാന്ക് മുഴങി....
പൊടുന്നനെ അനിത കുതറിമാറി...
"റിയാസ് പള്ളീല് പോ...."
"ഇപ്പോള്‍ ഈ കാര്യങ്ങള്‍ എല്ലാം നടന്നു കിട്ടാന്‍ വേണ്ടി പ്രാര്ഥ്തനയാണ് വേണ്ടത്..."
"അനിതാ?...ച്ചെ..."
റിയാസ് ചിണുങി....
"ഞാനും പ്രാര്ത്ഥിക്കുന്നുണ്ട് എന്റെയും എല്ലാ ദൈവങളെയും...."
"റിയാസ് ഇന്റെര്നെറ്റ് കഫയില് പോയി പ്രിന്റു കൂടി എടുത്തോളൂ...."
വാതിലടക്കുന്നതിനു മുന്പ് അനിത ഓര്മ്മിപ്പിച്ചു.....
അനിത ആ വാടക മുറിയില്‍ മൂലയിലെ പൂജാമുറിയില് കയറി സകല ദൈവങളോടും ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ....ഒരു അപകടവും വരുത്താതെ കടല്‍ കടത്തണേ....
"മൂന്നുമണിക്കൂര്‍ മുന്പെ എയറ്പോര്ട്ടില് എത്തണം എന്നാണ് സുദേവന് പറഞത് ഇപ്പോള്‍ സമയം എട്ടു മണിയായി...."
"രണ്ടു മണിക്കൂറിനുളളില്‍ യാത്ര പുറപ്പെടണം....."
റിയാസ് ഓര്മ്മിപ്പിച്ചു
അനിതയ്ക്ക് മനസ്സില്‍ ആദി തുടങ്ങി ...
ആദ്യമായി വിമാനയാത്ര
അന്യ രാജ്യത്തേക്ക്...
പക്ഷേ ഒരു സൌകര്യം എന്തെന്നാല്‍ കൂടെ പഠിച്ചവരില് അധികവും അവിടെയുണ്ട് .....
നാളെ എല്ലാവരും കൂടും.....
വിവാഹം കഴിഞ്ഞു മൂന്നുമാസമായെന്കിലും ഒരു ഗംഭീര സ്വീകരണം ഒരുക്കുന്നുണ്ടാവും.....
റിയാസാണെന്കില് കോളേജില് എസ് എഫ് ഐ യുടെ നേതാവായിരുന്നു ....
ഒരുപാട് പേരുമായി കണക്ഷന്‍ ...
വിവാഹം റജിസ്ടറ് ചെയ്യാന്‍ എത്രപേരായിരുന്നു .....
അച്ഛനും ഏട്ടനും കുറെ പ്രശ്നക്കാരുമായി വന്നപ്പോള്‍ അവരെല്ലാമാണ് ഇടപെട്ട് കല്യാണം നടത്തി തന്നത്.....
എന്തൊരു ബഹളായിരുന്നു....
അങിനെയൊന്നും നീ സുഖമായി ഒരു ഹിന്ദു പെണ്ണിന്റെ കൂടെ പൊറുക്കാം എന്നു കരുതണ്ടെടാ....എന്ന് ആക്രോശിച്ച ചേട്ടനോട്
ഇവളും ഞാനും മനുഷ്യന്മാരായി ജീവിക്കുമെടാ മരണംവരെയും അതും നിന്റെ മുമ്പില്.....
എന്ന് എന്നെ കൈപിടിച്ച് നടത്തിയവന്...
അതുംകഴിഞ്
സ്വന്ത വീട്ടുകാര് മതം മാറ്റാതെ വീട്ടില് കയറ്റില്ലാ എന്കില്
അങനെയാണെന്കി ഒറ്റക്കു ജീവിച്ചുകാണിക്കാം എന്ന് ഉപ്പാനോട് തിരിച്ചടിച്ച് നട്ടെല്ല് നിവര്ത്തി പിടിച്ച് പോന്നതാണ്...
ചുറ്റും ശത്രുക്കള്
മത കഴുകന്മാര്.....
കമ്മ്യൂണിസ്ററ് ചിന്താഗതിക്കാരന് ആയതുകൊണ്ട് റിയാസിന് ഒരു നിര്ബന്ധം .....
ജാതി മാറാന്‍ ഞാന് റെഡിയായപ്പോഴും അവന്റെ വാക്കുകള്‍ എന്റെ കണ്ണുകള്‍ നിറച്ചു....
"മനുഷ്യന്‍റെ ജാതികളും മതങളും ദൈവങ്ങളും ഒക്കെ ഒന്നാണ് അനിതാ..."
"നീ ജനിച്ചു ജീവിച്ചുപോന്ന സംസ്കാരത്തില് നീ ഇനിയും ജീവിക്കുക...."
"ഒരു വിവാഹ ബന്ധത്തിന്റെ പേരില്‍ നമ്മള്‍ രണ്ടുപേരും ഒരേപോലെ തന്നെ വിഷമിക്കുന്നുണ്ട് ..."
"അതിന്റൊപ്പം ഇനിയൊരു വിഷമം കൂടി നീ അനുഭവിക്കേണ്ട....."
അനിത പോയകാലങള് അയവിറക്കിയിരുന്നു
"നീ എന്താ ചിന്തിച്ചുകിടക്കുന്നത്..."
"പോകാന്‍ സമയമായി..."
അനിത പെട്ടെന്നു് സ്വബോധത്തിലേക്ക് മടങ്ങി ....
"റിയാസ് എന്തെന്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോ?...."
അനിതക്ക് ആദി പെരുക്കാന് തുടങ്ങി ...
അവള്‍ വീണ്ടും പൂജാമുറിയില് കയറി പ്രാര്ത്ഥിച്ു..
പെട്ടികള്‍ എല്ലാം പാക്ക് ചെയ്തു അവര്‍ ഇറങി.....
കാറ് റെഡിയായി നില്കുന്നുണ്ടായിരുന്നു ആ വിജനമായ തെരുവില്‍ ...
തെരിവു വിളക്കുകള്‍ക്ക് ചുറ്റും ഇയ്യാമ്പാറ്റകള് വട്ടമിട്ടു പറക്കുകയും കുറെ ചത്തു വീഴുകയും ചെയ്യുന്നുണ്ടായിരുന്നു...
അവള്‍ മെല്ലെ റിയാസിന്റെ മാറില്‍ തലചായ്ച് വിജനമായ വഴിയിലൂടെ എയറ്പോര്ട്ടിലേക്ക് യാത്രയായി .....
ലഗേജുകള് എല്ലാം കൊടുത്ത് ബോഡിംഗ് പാസും കിട്ടിയപ്പോള്‍ അനിതയ്ക്ക് ആശ്വാസമായി....
റിയാസ് അനിതയുടെ കൈ പിടിച്ചു എമിഗ്രേഷന്‍ ലക്ഷ്യം ആക്കി നടക്കുമ്പോള് .......
പുതിയ ലോകത്തെക്ക് ആരും ശല്യം ചെയ്യാത്ത എന്റെ എന്റെതുമാത്രമായ ലോകത്തിലേക്ക് പത്തു വര്‍ഷത്തെ ഒരുപാട് യാഥനകളും പഴികളും സഹിച്ചു മുന്നോട്ടു നടത്തി....
സകല പ്രതിസന്ധിയിലും തളരാതെ ജീവിതത്തില്‍ വളരെ ചെറുപ്പത്തിലേ എനിക്ക് ഏകിയവന് ഇവനാണെന്ന് മനസ്സിലാക്കി ആ വഴിയെ നടന്നു നീങി അവന്‍റെ കൈകളില് സുരക്ഷിതത്വം അനുഭവിക്കുന്ന സുഖം ഈ ആയുസ്സു മുഴുവനും ജീവിച്ചു മതിവരാതെ പിന്നെയും അടുത്ത ജന്മത്തില്‍ ഇവനെതന്നെ തനിക്കു ഇണയാകിടും എന്ന വിശ്ാസത്തില് അവള് പുതിയലോകത്തിന്റെ വാതിലിലേക്ക് നടന്നു നീങി....
പാസ്പോര്‍ട്ട് കൌണ്ടറില് ആദ്യം കയറിയതു് അനിതയായിരുന്നു....
ഓഫീസറ് വിശദമായി പാസ്പോര്‍ട്ട് അങോട്ടും ഇങോട്ടും മറിച്ചു നോക്കി അനിതയുടെ മുഖത്തേക്കു തുറിച്ചുനോക്കി ....
ഓഫീസറ് ആരെയോ ഫോണില് വിളിച്ചു....അനിത പേടിച്ചു റിയാസിനെ തിരിഞ്ഞു നോക്കിയപ്പോള്‍ റിയാസ് അതേ കൌണ്ടറില് എത്തി ഓഫീസറോട് ചോദിച്ചു ....
"സാര്‍- എന്താണ് പ്രശ്നം? ...."
"ഗെറ്റ് മി യുവറ് പാസ്പോര്‍ട്ട്? ..."
റിയാസിന്റെ പാസ്പോര്‍ട്ട് വാങിവെച്ച് ഓഫീസറ് ആജ്ഞാപിച്ചു....
മാറിനില്ക്ക്....
അപ്പോഴേക്കും പോലീസ് വന്നു കഴിഞ്ഞു ....
റിയാസിന്റെയും അനിതയുടെയും പാസ്പോര്‍ട്ട് വാങി പോലീസ് ഓഫീസറ് റിയാസിന്റെ കോളറില് പിടിച്ച് ശക്തമായി തള്ളി....
"കഴുവേറി മോനെ...."
"ഈ പെണ്ണിനെയും കൊണ്ട് എവിടേക്കാ..."
"സിറിയയിലേക്കോ അതോ യെമനിലേക്കോ ആടുമേക്കാനൊ.....?..."
"ടീ സ്വന്തം തന്തേം തള്ളേനേം വിട്ടിട്ടു നീ ഇവന്റെ കൂടെ എവിടെ പോകുന്നു...."
"നടക്കെടീ....."
റിയാസിനെ വലിച്ചിഴച്ച് പോലീസുകാര്‍ കൊണ്ടു പോകുമ്പോള് അനിത അലറി വിളിച്ചു ...
"കൊണ്ടു പോകരുത്...."
"അവനെ കൊണ്ടുപോകരുത്....."
"അവനെ കൊണ്ടു പോകരുത്..."
മുട്ടുകുത്തി വീണ അവളെ രണ്ടു വനിതാ പോലീസുകാര്‍ താങിയെടുതത് കൊണ്ടു പോകുമ്പോള് അവരുടെ യാത്രചെയ്യേണ്ട ഫ്ലൈറ്റ് യാത്രക്കാരെയും കൊണ്ട് ഉയര്‍ന്നു പൊങികഴിഞു....
#Shali Aboobacker#
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക