ഒരുമിച്ചൊരു ജീവിതം..
🌷കഥ
************************
ഓഫീസിലെ അന്നത്തെ അവസാനത്തെ ഫയലും ക്ലിയർ ചെയ്തശേഷം പ്രകാശ് കസേരയിൽ ഇരുന്നുകൊണ്ട് തന്നെ ഇടതു വശത്തേക്ക് തിരിഞ്ഞു നോക്കി.. രണ്ടു സീറ്റിനപ്പുറം സുമ തന്റെ ജോലിയിൽ ശ്രദ്ധിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച മുതൽ പാലക്കാട്ടെ പുതിയ ഓഫീസിലാണ് ജോലി. സ്ഥലമാറ്റം. ഇന്നത്തോടെ ഈ സ്ഥലവും ഓഫീസും തനിക്ക് അന്യമാവുകയാണ്. അതിനു മുൻപ് സുമായോട് പറയേണ്ടത് പറയണം. കഴിഞ്ഞ 2 വർഷമായി മനസ്സിൽ സൂക്ഷിക്കുന്നത് ഈ അവസാന നിമിഷത്തിലെങ്കിലും പറഞ്ഞില്ലെങ്കിൽ താൻ പിന്നെ അവസരം കിട്ടാതെ ദുഃഖിക്കേണ്ടി വരും.ഉച്ചക്ക് ലഞ്ച് സമയത്ത് അത് സൂചിപ്പിച്ചിരുന്നു. വൈകുന്നേരം ഓഫീസ്സ് വിടുമ്പോൾ ഒന്ന് കാണണമെന്നും ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്നും. എന്താണെനെന്നും ചോദിക്കാതെ കാണാം എന്ന് സമ്മതിച്ചു സുമ.
സമയം 4 ആയിട്ടെ ഉള്ളു. ഒരിക്കൽ കൂടി അയാൾ ഇടത്തുവശത്തേക്ക് തിരിഞ്ഞു നോക്കി. ഇത്തവണ സുമ അത് കണ്ടത് കൊണ്ട് പെട്ടന്ന് നോട്ടം പിൻ വലിച്ചു.

വൈകുന്നേരം കാണണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാനാണ് പ്രകാശ് നോക്കിയതെന്നു സുമ വിചാരിച്ചു. തന്നോട് എന്തോ ഒരു ഇഷ്ട്ടം ഉള്ളിലുണ്ട്.കുറെ കാലമായി ഉള്ളിൽ കൊണ്ട് നടക്കുകയാണ്. അത് ഒരു വിവാഹ അഭ്യർത്ഥന ആയി വൈകുന്നേരം അവതരിപ്പിക്കുമായിരിക്കും. അതിനു കൊടുക്കാനുള്ള മറുപടിയും തന്റെ മുന്നിൽ ഉണ്ട്. പ്രകാശ് സർ അറിഞ്ഞടത്തോളം നല്ല വ്യക്തി ആണ്.പക്ഷെ തന്റെ വഴികളിൽ തടസ്സം തന്നെയാണ് പ്രകാശ് സാർ.
സഹപ്രവർത്തകരോട് യാത്ര പറഞ്ഞ ശേഷം ഓഫീസ് സൂപ്രണ്ടിനെ കണ്ടു റിലീവിങ്ങിന്റെ കാര്യവും മറ്റും സംസാരിച്ചു പ്രകാശ് ക്യാബിനിൽ നിന്നിറങ്ങുമ്പോൾ തന്നെ അഞ്ചു മണി കഴിഞ്ഞിരുന്നു. സുമ പ്രകാശിനെയും നോക്കി ഓഫീസ് പോർട്ടികൊയിൽ നിൽപ്പുണ്ടായിരുന്നു.
°സോറി സുമേ.. സുപ്രണ്ടിനോട് സംസാരിച്ചു സമയം വൈകി പോയി.
അയാൾ ആദ്യമേ ക്ഷമ പറഞ്ഞു.
"സാരമില്ല സാർ.എന്താണ് സാറിന് പറയാനുള്ളത്.
സുമ ചോദിച്ചു .
പ്രകാശ് ഒന്ന് പതറി എന്ത് പറയാണമെന്നറിയതെ.. രണ്ടുപേരും ഒരുമിച്ച് പുറത്തേക്ക് നടന്നുതുടങ്ങി.
-"കുറെ ദിവസമായ ആലോചിച്ചു. ഒടുവിൽ ഈ അവസാന നിമിഷത്തിലാണ് സമയം ഉണ്ടായത്. കുറെ നാളായി ഒറ്റക്കാണ് താമസം.. ആകെ ഉണ്ടായിരുന്ന അനിയത്തി വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം ദുബായിക്ക് പോയ്. അവിടെ താമസ്സമായി അവൾ നഴ്‌സിങ് പഠിച്ചതിനാൽ ജോലിയും അവിടെ.നാട്ടിൽ വല്ലപ്പോഴും വന്നാൽ ആയി. ഇനി ജീവിതത്തിൽ കൂട്ടിന് ഒരാൾ വേണമെന്ന് തോന്നൽ. അതും മനസ്സിനിഷ്ടപെട്ട ആൾ.സുമയിൽ ഞാൻ എന്റെ ജീവിത പങ്കാളിയെ കാണുന്നു. ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇഷ്ടമാണെങ്കിൽ ആലോചിച്ച് തീരുമാനിക്കാം.

ഇത്രയും ഒറ്റ ശ്വാസത്തിലെന്ന പോലെ പ്രകാശ് പറഞ്ഞു.
സുമയിൽ നിന്നും പെട്ടെന്നൊരു പ്രതികരണം ഉണ്ടായില്ല. പ്രകാശ് അവളുടെ മറുപടിക്കായി കാത്തു.
സുമയിൽ നിന്നും പെട്ടെന്നൊരു പ്രതികരണം ഉണ്ടായില്ല. പ്രകാശ് അവളുടെ മറുപടിക്കായി കാത്തു.
_ പ്രകാശ് സാർ ഇതുപോലെന്തെങ്കിലും ആകും പറയുന്നത് എന്ന് ഞാൻ നേരത്തെ ഊഹിച്ചു. പറഞ്ഞത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ എന്റെ ജീവിതത്തിൽ ഒരു വിവാഹ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടോ, എനിക്ക് മുന്നേ കെട്ടിക്കാനുള്ള പെൺകുട്ടികളോ ഇല്ല. അച്ഛൻ കേന്ദ്ര സർവിസ് പെൻഷൻ വാങ്ങുന്ന ആൾ. വീടും പറമ്പുകളും ആവശ്യത്തിനു ഉണ്ട് ,കൂടാതെ എനിക്ക് ജോലിയും. പിന്നെ പ്രശ്നം എന്തെന്ന് വച്ചാൽ എന്റെ അനിയൻ 20 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടി. അവനു എന്നും എനിക്ക് തുണ ആയിരിക്കണം ഒരമ്മയെ പോലെ. അതാണ് എന്റെ മുന്നോട്ടുള്ള ജീവിതം. ഇതിനിടയിൽ എനിക്ക് ഒരു ജീവിത വേറെ ആരുമായും വേണ്ട. സാർ എന്നെ മനസ്സിലാക്കണം"
പ്രകാശ് സുമയിൽ നിന്നുള്ള മറുപടി കേട്ട് വിഷമത്തിലായി.എന്നിട്ടും ചോദിച്ചു.
"ഞാനും സുമയുടെ അനിയനെ സ്വന്തമായി കരുതിയാൽ പോരേ"
"ഞാനും സുമയുടെ അനിയനെ സ്വന്തമായി കരുതിയാൽ പോരേ"
"പറ്റില്ല സാർ. എല്ലാം ആവേശത്തിന് പറയാൻ പറ്റും. ഒരുമിച്ച് ജീവിച്ചു തുടങ്ങുപോൾ പിന്നെ ഒരു ബാധ്യത ആകും. അതൊന്നും വേണ്ട. സാറിനെ വിഷമ പെടുത്തിയതിൽ ക്ഷമിക്കണം. ഈ നാട്ടിൽ നിൽകുന്നെങ്കിലും എന്റെ അനിയന്റെ കാര്യത്തിൽ എപ്പോഴും ടെൻഷൻ ആണ്. സ്ഥലമാറ്റാത്തതിന് ഞാനും ശ്രമിച്ചു കൊണ്ടിരിക്കുവാണ്.എങ്ങെനെങ്കിലും നാട്ടിൽ തന്നെ ജീവിക്കണം.
പിന്നെ സാറിനും എന്റെ നാട്ടിലല്ലേ സ്ഥലമാറ്റം. അപ്പോൾ അവിടെ വച്ച് കാണാം."
പിന്നെ സാറിനും എന്റെ നാട്ടിലല്ലേ സ്ഥലമാറ്റം. അപ്പോൾ അവിടെ വച്ച് കാണാം."
പ്രകാശ് ഒന്നും മിണ്ടാതെ നിരാശനായി തന്നെ നിന്നു.
"എങ്കിൽ ഞാൻ പോകട്ടെ? ഹോസ്റ്റൽ എത്താൻ വൈകും.,
അത്രയും പറഞ്ഞു പ്രകാശിന്റെ മറുപടിക്ക് നിൽക്കാതെ സുമ മുന്നോട്ട് നടന്നു.
÷÷÷÷÷÷÷÷÷÷÷÷÷
അത്രയും പറഞ്ഞു പ്രകാശിന്റെ മറുപടിക്ക് നിൽക്കാതെ സുമ മുന്നോട്ട് നടന്നു.
÷÷÷÷÷÷÷÷÷÷÷÷÷
അത്യാവശ്യ സാധനങ്ങളും വസ്ത്രങ്ങളും ബാഗിനുള്ളിൽ എടുത്തു വച്ചുപ്രകാശ്.
റൂമിലുള്ള ഒരു കട്ടിലും കസേരയും മേശയും ഇടക്ക് വന്നു മുറി വൃത്തിയാക്കി തരാറുള്ള ജാനുകുട്ടി അമ്മ എന്ന വയസ്സൻ സ്ത്രീക്ക് കൊടുക്കാൻ തീരുമാനിച്ചു. അത് നേരത്തെ അവരോട് പറഞ്ഞിട്ടുണ്ട്. താൻ പോയ് കഴിഞ്ഞാൽ അത് അവർ അത് അവിടന്ന് എടുത്ത ശേഷം റൂമിന്റെ താക്കോൽ ഉടമസ്ഥനെ ഏല്പിക്കും.

വെളുപ്പിനുള്ള ട്രെയിനിൽ തന്നെ പോകണം. സുമ യിൽ നിന്നും പ്രതീക്ഷിച്ച മറുപടി കിട്ടാത്തത് കൊണ്ട് എത്രയും പെട്ടന്ന് ഇവിടന്നു പോയാൽ മതി എന്നായി പ്രകാശിന്.
ഓരോന്നും ചിന്തിച്ചിരിക്കെയാണ് മൊബൈൽ റിംഗ് ചെയ്തത്. ഓഫീസിലെ എല്ലാപേരുടെയും നമ്പർ സേവ് ചെയ്തിട്ടുള്ളതിനാൽ അത് സുമയുടെ കാൾ ആണെന്ന് പ്രകാശിന് പെട്ടന്ന് മനസ്സിലായി. ഹൃദയമിടിപ്പോടെ.അറ്റൻഡ് ചെയ്തു.
" ഹലോ പ്രകാശ് സാർ. ഒരു കാര്യം ചോദിക്കാൻ വിട്ടു. പാലക്കാട്ട് ചെന്നാൽ താമസം എങ്ങനെ ഏർപ്പാടായോ? "

സുമ എന്തിനാണ് അത് തിരക്കുന്നതെന്നു മനസിലായില്ല അയാൾക്ക്
"ഇല്ല . അവിടെ ചെന്നിട്ട് കണ്ടു പിടിക്കണം.തല്ക്കാലം ഏതെങ്കിലും ലോഡ്ജിൽ കൂടാം".
"സാറിന് താല്പര്യം ഉണ്ടെങ്കിൽ എന്റെ വീട്ടിൽ താമസിക്കാം. വീട്ടിൽ നിന്നും നടന്നു പോകുന്ന ദൂരമേ ഉള്ളു സാറിന്റെ പുതിയ ഓഫീസിന്. "
ഇങ്ങനൊരു ചോദ്യം അയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.വിവാഹത്തിന് താല്പര്യം ഇല്ലാത്തവൾ തന്നെ വീട്ടിൽ താമസിക്കാൻ വിളിക്കുന്നു.
"അതൊക്കെ ബുദ്ധിമുട്ടാകില്ലേ സുമേ.അച്ഛൻ എന്ത് പറയും. നാട്ടുകാർ എന്ത് പറയും."
"ആരും ഒന്നും പറയില്ല. തന്നെയുമല്ല .ഞാൻ ഇവിടല്ലേ. എനിക്ക് സ്ഥലം മാറ്റം കിട്ടുന്നവരെ എങ്കിലും അവിടെ താമസ്സിക്ക് പിന്നീടുള്ള കാര്യം അപ്പോൾ.ഈ ഒറ്റപ്പെട്ടുള്ള ജീവിതത്തിൽ മാറ്റം ഉണ്ടാകും. വിവാഹം കഴിക്കാൻ സാധിക്കില്ലെങ്കിലും എന്റെ കുടുംബത്തതിൽ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു പ്രകാശ് സാറിനെ... "
സുമയുടെ വാക്കുകൾ പ്രകാശിനെ അത്ഭുതപ്പെടുത്തി.ഇങ്ങനേം പെൺകുട്ടികളോ. സത്യത്തിൽ അവൾക്ക് തന്നെ ഇഷ്ട്ടമാണ്. അതിനേക്കാൾ ഏറെ ഇഷ്ട്ടം അനിയനോടായത് കൊണ്ട് തടസ്സം നിൽക്കുന്നു. ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും എപ്പോഴും ബന്ധം കൂടെ ഉണ്ടാകുമല്ലോ.. അത് തനിക്കും ആശ്വാസം തന്നാണ്."
"സാറൊന്നും ആലോചിക്കേണ്ട. ഞാൻ അച്ഛനോട് വിളിച്ചു പറഞ്ഞു കഴിഞ്ഞു. അനുവാദം വാങ്ങിയിട്ടാണ് ഈ അഭ്യർത്ഥന"
"ശരി സുമയുടെ ഇഷ്ട്ടം. അഡ്രസ് പറ. നാളെ ഞാൻ അങ്ങോട്ട് തന്നെ പോകാം."
"പിന്നെ ഒരു കണ്ടീഷൻ. ഞാൻ നാട്ടിൽ സ്ഥലം മാറി വന്നുടൻ നല്ലൊരു പെൺകുട്ടിയെ നോക്കി കല്യം കഴിപ്പിക്കും കേട്ടോ സാറിനെ...
അവൾ ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞു ഫോൺ വച്ചു.
************
സുമയുടെ അച്ഛനും അനിയനും പ്രകാശ് കൂടെ താമസിക്കുന്നത് വലിയൊരാശ്വാസം ആയിരുന്നു. വീട്ടിൽ ഒരുപാട് ആളുണ്ടായത് പോലെ.അനിയന് പ്രകാശനുമായി വളരെ അടുപ്പമായി. അവന്റെ എല്ല കാര്യങ്ങളിലും സുമായേക്കാൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി.ഒറ്റപ്പെട്ട ജീവിതത്തിൽ നിന്നും പ്രകാശിനും ആരൊക്കെയോ ഉണ്ടായത് പോലെ..
ചോദിക്കുന്ന നാട്ടുകാരോടക്കെ ബന്ധത്തിൽ പെട്ട ഒരാളെന്നാണ് അച്ഛൻ പറഞ്ഞിരുന്നത്. സത്യത്തിൽ അതിനേക്കാൾ ഏറെ മുകളിലായി മാറി പ്രകാശ് ആ വീടുമായി കുറച്ചു നാളുകൾക്കുള്ളിൽ. സുമയുടെ അനിയന്റെ ബെസ്റ്റ് ഫ്രണ്ടായി. ഇടക്ക് രണ്ടു മൂന്നു തവണ അവധിക്ക് വന്നുപോയ അവളും അത് മനസ്സിലാക്കി. സന്തോഷിച്ചു.

മാസങ്ങൾ കടന്നുപോയി. സുമക്കും നാട്ടിൽ ട്രാൻസർ ആയി. തനിക്ക് ഇവിടന്നു പോകേണ്ടി വരുമെന്നും ഒരു കല്യാണം സുമ മുന്നിട്ട് നടത്തുമെന്ന ചിന്ത പ്രകാശിന്റെ മനസ്സ് വേദനിപ്പിച്ചു..അവളെ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിലും. ഈ വീടുമായി ഒരുമിച്ചിങ്ങനെ താമസിക്കാൻ കഴിഞ്ഞത് ഭാഗ്യം ആയിരുന്നു.
ഇനി എന്ത് ചെയ്യും.ഈ വീട് വിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല.
ഇനി എന്ത് ചെയ്യും.ഈ വീട് വിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല.
ആ ആഴ്ചയിലെ ഞായറാഴ്ച സുമ എത്തി. നാട്ടിലെ ഓഫീസിൽ ജോയിൻ ചെയ്യാൻ തയാറായാണ് വന്നത്.
അന്ന് എല്ലാപേരും ഉച്ചക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ചു..
വൈകുനേരത്തതെചായ കുടിക്കിടയിലാണ് പ്രകാശ് സുമയുടെ അച്ഛനോട് ആവശ്യപ്പെട്ടത്.പരിചയത്തിൽ താമസിക്കാൻ പറ്റിയ വീട് ഉണ്ടെങ്കിൽ തരപ്പെടുത്താൻ.
"പ്രകാശന് ഇവിടന്നു പോകാൻ ധൃതി ആയോ?.

"സുമ നാട്ടിൽ വന്ന സ്ഥിതിക്ക് ഞാൻ ഇനി ഇവിടെ നിൽക്കുന്നത് ശരി അല്ല. മാറണം അല്ലെങ്കിൽ അത് മോശം ആണ്"
"ഞങ്ങൾക്ക് ഒരു മോശവും ഇല്ല. പിന്നെ തനിക്ക് മാറാൻ ആഗ്രഹം ഉണ്ടെങ്കിൽ മാറാം"
"ഞങ്ങൾക്ക് ഒരു മോശവും ഇല്ല. പിന്നെ തനിക്ക് മാറാൻ ആഗ്രഹം ഉണ്ടെങ്കിൽ മാറാം"
തനിക്ക് ആഗ്രഹം ഇല്ലെന്നും എന്നും ഒവിടെ കഴിയാനാണ് ഇഷ്ടമെന്നും പറയാൻ ആഗ്രഹിച്ചെങ്കിലും പ്രകാശ് പറഞ്ഞില്ല.
അന്നു രാത്രിയിൽ അച്ഛനും മകളും ഒരുപാട് എന്തോ കര്യത്തിൽ ഒരുപാട് നേരം ചർച്ച ചെയ്യിന്നത് പ്രകാശ് ശ്രദ്ധിച്ചു . കാര്യമെന്തെന്നു കേൾക്കാൻ പോയില്ല അയാൾ..
************
************
'ഞാൻ ഒരു വാക്ക് പറഞ്ഞിരുന്നു.നാട്ടിൽ എത്തിയാൽ നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി സാറിന്റെ കല്യാണം നടത്തുമെന്ന്.
രാവിലെ ചായ കൊണ്ട് കൊടുക്കുന്നിടയിൽ സുമ പ്രകാശിനോട് പറഞ്ഞു.
"ഇത്ര പെട്ടെന്ന് പെൺകുട്ടിയെ കണ്ടെത്തിയോ എനിക്ക് .സുമ കൊള്ളാലോ ആള്.. "
പ്രകാശ് ചിരിച്ചു കൊണ്ട് ചോദിച്ചു...
"അതെ, പക്ഷേ അച്ഛനാണ് ഇതിൽ കൂടുതൽ താല്പര്യം. മാഷ് ഇഷ്ടപ്പെടും തീർച്ച.'
"എന്റെ ഇഷ്ട്ടം എന്തായിരുനെന്ന് സുമക്കറിയാലോ . എനിക്ക് വേറെ കല്യാണത്തതിന് താല്പര്യം ഇല്ല. ദയവായി നിർബന്ധികാതിരിക്കു.
പ്രകാശ് വിഷമത്തോടെ പറഞ്ഞു
"അത് പറ്റില്ല . എന്നെ ഓർത്ത് മാഷ് അങ്ങനെ ഒറ്റക്ക് കഴിയാൻ വിടില്ല. എന്തായാലും അച്ഛനുമായി സംസാരിക്കു. പെൺകുട്ടിയെ കാണു. സാറിന് ഇഷ്ടമാവും.
ഇത്രയും പറഞ്ഞു സുമ അകത്തേക്ക് പോയ്.
.രാവിലത്തെ ഭക്ഷണം കഴിഞ്ഞു സുമയുടെ അച്ഛൻ പ്രകാശിനെ വിളിച്ച് കാര്യം പറഞ്ഞു.
.രാവിലത്തെ ഭക്ഷണം കഴിഞ്ഞു സുമയുടെ അച്ഛൻ പ്രകാശിനെ വിളിച്ച് കാര്യം പറഞ്ഞു.
"മോൾ കാര്യം പറഞ്ഞല്ലോ. ഇനി പെൺകുട്ടിയെ കാണാം..
"ഇപ്പോൾ തന്നെ കാണണോ ?
"ഇപ്പോൾ തന്നെ കാണണം .എനിക്ക് നിർബന്ധo ഉണ്ട്. എല്ലാം എന്റെ തീരുമാനിച്ചു.. അച്ഛന്റെ സ്ഥാനത്ത് നിന്ന് പറയുവാണ്.
പിന്നെ പ്രകാശ് ഒന്നും മിണ്ടിയില്ല.
"എങ്കിൽ റെഡി ആയി വരാം ഞാൻ".
പ്രകാശ് അകത്തേക് പോകാൻ പോയപ്പോൾ .സുമയുടെ അച്ഛൻ പറഞ്ഞു.
"പ്രകാശ് ഒന്ന് നിന്നെ. പെൺകുട്ടി ഇവിടുണ്ട്"
"പ്രകാശ് ഒന്ന് നിന്നെ. പെൺകുട്ടി ഇവിടുണ്ട്"
അവൻ അത്ഭുതത്തിൽ തിരിഞ്ഞു നോക്കി.
"മോളെ.. ഇവിടെ വന്നേ'
"മോളെ.. ഇവിടെ വന്നേ'
സുമ അല്പം ചമ്മലോടെ അവിടേക്ക് വന്നു.
"ഇതാണ് പെൺകുട്ടി"
പ്രകാശിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
",വിശ്വാസം ആകുന്നില്ല അല്ലെ. എങ്കിൽ വേണം. എന്റെ മകളെയും മകനെയും വിശ്വസിച്ച് ഏൽപ്പിക്കാൻ വേറെ ആരും ഇല്ല. പ്രകാശിന്റെ കയ്യിൽ അവർ എന്നും സുരക്ഷിതർ ആയിരിക്കും.എന്റെ മകൾ വിചാരിക്കുന്ന പോലെ ഒരു ആൺ തുണ ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റില്ല. ഞാൻ മരിച്ചുപോയാൽ ഇവർക്ക് ആരാ?. പ്രകാശ് ഇവർ രണ്ടു പേരെയും സംരക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.കുറച്ചു ദിവസം കൊണ്ട് മനസ്സിലായി. ഇയാൾ അവളോട് വിവാഹ അഭ്യർഥന മിന്നോട്ട് വച്ചെന്നു ഇന്നാലെയ ഇവൾ പറഞ്ഞറിഞ്ഞത്. ഞാൻ അതിനു അവളെ ഒരുപാട് വഴക്ക് പറഞ്ഞു. ഇന്നത്തെ കാലത്ത് പ്രകാശിനെ പോൽ ഒരാളെ കിട്ടാൻ ബുദ്ധിമുട്ട്.എന്തായാലും നിങ്ങളുടെ വിവാഹം ഉടനെ നടക്കണം. വിദേശത്തുള്ള പെങ്ങളെ ഇന്ന് തന്നെ വിവരം അറിയിക്കണം."
പ്രകാശ് വീണ്ടും വിശ്വാസം വരാതെ സുമയുടെ മുഖത്തേക്ക് നോക്കി. അവിടെ സമ്മതഭാവം തെളിയുന്നു. ഒരുമിച്ച് ജീവിക്കാമെന്നുള്ള സമ്മതം....
================
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക