ഭാഷാവെത്യാസങ്ങൾ !!
"മോളെ ഫ്‌ളൂയിഡ് കുറവാണല്ലോ... നന്നായി വെള്ളം കുടിക്കണം.. ഫ്‌ളൂയിഡ് ഇനിയും കുറഞ്ഞാൽ കുട്ടിയുടെ വളർച്ചയെ അത് ബാധിക്കും "...
ഗൈനക്കോളജിസ്റ് പറഞ്ഞത് കേട്ട് അവൾ തന്റെ വയറിൽ ഒന്ന് തലോടി .. അവനൊന്നനങ്ങി 'ഭയപ്പെടേണ്ട അമ്മെ .. എനിക്കിവിടെ സുഖമാണ്' എന്ന് പറയുംപോലെ ... !
ഡോക്ടർ നാട്ടിൽ പോകാനുള്ള ഫിറ്റ്നസ് പേപ്പർ എഴുതി സ്റ്റാമ്പ് ചെയത് അവളെ ഏൽപ്പിച്ചു .. എയർലൈൻസ് കാർക്കുള്ള താളിയോല ... മുപ്പത്തിരണ്ടാഴ്ചക്കു മുൻപേ നാട്ടിൽ പോകേണ്ടവർ പൊയ്ക്കൊള്ളണം ... അത് കഴിഞ്ഞാൽ യാത്ര അസാധ്യം ..!

" കം ബാക് വിത് യുവർ സ്വീറ്റ് ബേബി "... ഡോക്ടർ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ തട്ടി പറഞ്ഞു !!
അവൾക് നാട്ടിലെത്താൻ തിടുക്കമായിരുന്നു .. അമ്മയുടെ കൈകളിലെ സുരക്ഷിതത്വത്തിലേക്ക്... അച്ഛന്റെ കരുതലുകളിലേക്ക് ... നാടിന്റെ സ്നേഹത്തിലേക്ക് ...!! പ്രവാസജീവിതം ബുദ്ധിമുട്ടുകൾ ഏറെയുള്ളതാണ് ... അതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് ഗർഭകാല പ്രവാസജീവിതം..അവളോർത്തു!!
ഫ്ളൈറ്റിറങ്ങി നാട്ടിലെ മണ്ണിൽ കാലുകുത്തിയപ്പോൾ എന്തോ വല്ലാത്ത ഒരാശ്വാസം... ഒരു സുരക്ഷാ കവചം തന്നെ വലയം ചെയ്തിരിക്കും പോലെ...
വീടെത്തി കുളിച്ച് ആഹാരം കഴിച്ചയുടൻ അമ്മ പറഞ്ഞു " ഇവിടെ അടുത്ത് തന്നെ നല്ലൊരു ആശുപത്രിയുണ്ട് ... ഡോക്ടറെ കാണാൻ പോണം ... നീ വേഗം റെഡിയാക്... ബുക്ക് ചെയ്തീട്ടുണ്ട് "...
രാത്രി മുഴുവനുള്ള യാത്ര.. നന്നേ അവശയായിരുന്നു അവൾ... എങ്കിലും വേഗം വേഷം മാറി..

ഹോസ്പിറ്റൽ എത്തി റിസപ്ഷനിൽ ചെന്ന് ഡോക്ടർ ശ്യാമളയുടെ റൂം തിരക്കി ... റൂം നമ്പർ 30.. ആ റൂമിനു മുൻപിൽ ഒരു വലിയ ജനക്കൂട്ടം തന്നെ ഉണ്ട് ... ഇടുങ്ങിയ വെയ്റ്റിംഗ് റൂം ... ആടുന്ന കസേരകൾ .. അഴുക്കു പുരണ്ട ഭിത്തി .. അവളുടെ നോട്ടം കണ്ടാവാം അമ്മ പറഞ്ഞു
" ഗൾഫിലെ പോലെ അത്ര വൃത്തിയുള്ള ചുറ്റുപാടൊന്നും ഇവിടെയുണ്ടാവില്ല ... പക്ഷെ ഡോക്ടർ വളരെ നല്ലതാണത്രേ "...
" ഗൾഫിലെ പോലെ അത്ര വൃത്തിയുള്ള ചുറ്റുപാടൊന്നും ഇവിടെയുണ്ടാവില്ല ... പക്ഷെ ഡോക്ടർ വളരെ നല്ലതാണത്രേ "...
അവളും ആശ്വസിച്ചു ' ഡോക്ടർ നല്ലതാണല്ലോ' .. !!
അറ്റണ്ടർ അവളുടെ പേരുറക്കെ വിളിച്ചു... അവർ റൂമിനുള്ളിൽ കയറി ... എന്തോ എഴുതി കൊണ്ടിരുന്ന ഡോക്ടർ തലയുയർത്തി അവളെ ഒന്ന് നോക്കി .. എന്നീട്ട് എക്‌സാമിനേഷൻ ടേബിളിലോട്ട് വിരൽ ചൂണ്ടി ... വീണ്ടും എഴുത്തു തുടർന്നു.. അവൾക് സംഭവം മനസ്സിലായില്ല.. വീണ്ടും ഡോക്ടർ തല ഉയർത്തി നോക്കുമ്പോൾ അവൾ അവിടെ തന്നെ നിൽപ്പുണ്ട് ... പിന്നെ കേട്ടത് ഒരു അലറൽ ആയിരുന്നു
" പറഞ്ഞത് മനസിലായില്ലേ ... അവിടേക്ക് കയറി കിടക്കാൻ " ..,
" പറഞ്ഞത് മനസിലായില്ലേ ... അവിടേക്ക് കയറി കിടക്കാൻ " ..,
' അതിനു നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ??' എന്ന ചോദ്യം നാവു വരെ വന്നെങ്കിലും അവളതു വിഴുങ്ങി
അവർ അവളുടെ വയറിൽ തട്ടിയും അമർത്തിയും എന്തൊക്കെയോ ചെയ്തു ... ഇടക്കിടക്ക് എന്തൊക്കെയോ സ്വയം പിറുപിറുക്കുന്നുണ്ട് ... എന്നീട്ട് അവളോട് എഴുന്നേറ്റോളാൻ ആംഗ്യം കാണിച്ചു ... ഒന്നും മിണ്ടാതെ അവരുടെ കസേരയിൽ പോയിരുന്ന് എന്തോ എഴുതാൻ തുടങ്ങി ... വേറെ ഒരു ചോദ്യവുമില്ല ... പറച്ചിലുമില്ല ..
അവൾ അതുവരെയുള്ള തന്റെ മെഡിക്കൽ റെക്കോർഡുകൾ ഡോക്ടറുടെ ടേബിളിൽ അവര് കാണാൻ പാകത്തിൽ വെച്ചു ... അവരതൊന്നും തുറന്നു നോക്കിയത് പോലുമില്ല ..
ഡോക്ടർ എഴുത്തു നിർത്തി അവളെ നോക്കി പറഞ്ഞു ...
" നിങ്ങൾ വളരെ വീക്ക് ആണ് ... കുട്ടിയുടെ കാര്യത്തിൽ എനിക്കൊരുറപ്പും പറയാനാവില്ല " ..!!

പിന്നെ അവർ പറഞ്ഞതൊന്നും അവൾ കേട്ടില്ല .. മനസ്സിലും കണ്ണിലും ഇരുട്ടു കയറുംപോലെ... അവൾ നോക്കുമ്പോൾ അമ്മ പരിഭ്രാന്തയായി നിൽപ്പുണ്ട് ... അച്ഛൻ പെട്ടെന്നുള്ള ഷോക്കിൽ വീണുപോകാതിരിക്കാൻ ഭിത്തിയിൽ പിടിച്ചു നിൽക്കുന്നു .. അവൾ ഒന്നും പറയാതെ എഴുനേറ്റ് റൂമിനു വെളിയിൽ വന്നു ... നേരെ കാറിലേക്ക് നടന്നു ... അച്ഛനും അമ്മയും പിറകെ ഓടി വരുന്നുണ്ടായിരുന്നു ...
വീണ്ടും അവൻ ഉള്ളിൽ കിടന്ന് അനങ്ങി പറഞ്ഞു 'എനിക്കു സുഖമാണമ്മേ'...!!
വീണ്ടും അവൻ ഉള്ളിൽ കിടന്ന് അനങ്ങി പറഞ്ഞു 'എനിക്കു സുഖമാണമ്മേ'...!!
കുറച്ചു ദൂരെയുള്ള ഒരാശുപത്രിയെ പറ്റി കൂട്ടുകാർ പറഞ്ഞ അറിവുണ്ട് .. അങ്ങോട്ടു പോകാൻ തീരുമാനിച്ചു..
കാറിനു സ്പീഡ് പോരെന്നു തോന്നി അവൾക്ക് .. അവർ അവിടെ എത്തുമ്പോൾ ഒ പി സമയം കഴിയാൻ പോവുകയാണ് ... റിസപ്ഷനിൽ കണ്ട ഒരു നഴ്സിനോട് അവർ ഗൈനക്കോളജിസ്റിനെ പറ്റി ചോദിച്ചു ...
കാറിനു സ്പീഡ് പോരെന്നു തോന്നി അവൾക്ക് .. അവർ അവിടെ എത്തുമ്പോൾ ഒ പി സമയം കഴിയാൻ പോവുകയാണ് ... റിസപ്ഷനിൽ കണ്ട ഒരു നഴ്സിനോട് അവർ ഗൈനക്കോളജിസ്റിനെ പറ്റി ചോദിച്ചു ...
അവർ പറഞ്ഞു " എവിടെ പത്തോളം ഡോക്ടർമാരുണ്ട് .. നിങ്ങൾക്ക് ആരെയാണ് കാണേണ്ടത് ??" ..
അവൾക്കതിനെപറ്റി ഒരൂഹവും ഉണ്ടായിരുന്നില്ല ...
അവൾക്കതിനെപറ്റി ഒരൂഹവും ഉണ്ടായിരുന്നില്ല ...
" സിസ്റ്റർ .. ഞാൻ വല്ലാത്ത അവസ്ഥയിലാണ് ... എനിക്കിവിടുത്തെ ഡോക്ടർ മാരെ ആരെയും പരിചയമില്ല ... ദയവായി നിങ്ങൾ തന്നെ ഒരു പേര് പറയൂ "
അവളുടെ മുഖത്തെ പരിഭ്രമ ഭാവവും ശബ്ദത്തിലെ വിറയലും കണ്ടീട്ടാവാം അവർ ഒരു ഒപി ചീട്ടെഴുതി അവളുടെ കയ്യിൽ കൊടുത്തു ... അവൾ അതിലെഴുതിയിരുന്ന പേര് വായിച്ചു ' ഡോക്ടർ ലൈല ജോർജ് ' ...
അവൾ വേഗം ഡോക്ടറിന്റെ റൂമിലോട്ട് നടന്നു ... ഒ പി സമയം കഴിയാറായിരുന്നു!
'താമസിച്ചു വന്നതിന് അവരിനി എന്ത് പറയുമോ ആവോ ??'അവൾ ഓർത്തു
'താമസിച്ചു വന്നതിന് അവരിനി എന്ത് പറയുമോ ആവോ ??'അവൾ ഓർത്തു
ഡോക്ടറിന്റെ റൂമിൽ ചെല്ലുമ്പോൾ അവർ അന്നത്തെ ഒപി അവസാനിപ്പിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു .. അവൾ റൂമിനു വാതിൽക്കൽ ഒന്ന് സംശയിച്ചു നിന്നു ... ഡോക്ടർ അവളെ കണ്ട് ഒന്നു സൗമ്യമായി ചിരിച്ചു ..
" കയറി വരൂ" അവർ പറഞ്ഞു ...
റൂമിൽ കയറി ഡോക്ടർ നീക്കിയിട്ടു കൊടുത്ത കസേരയിൽ അവൾ ഇരുന്നു ...
ഡോക്ടർ ചോദിച്ചു " പറയൂ .. എന്തൊക്കെയാണ് കാര്യങ്ങൾ ??"
അവൾക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല ... അടക്കി നിർത്തിയിരുന്ന ഒരു കരച്ചിൽ അവളുടെ നിയന്ത്രണം വിട്ടു പുറത്തു വന്നു ... !ഡോക്ടർ ലൈല അവളോട് ഒന്നും ചോദിക്കാതെ ദയയോടെ അവളുടെ ചുമലിൽ മെല്ലെ തലോടി ... ഡോക്ടർ അമ്മയോട് കാര്യങ്ങൾ തിരക്കി
അമ്മ അതുവരെയുള്ള കാര്യങ്ങൾ ഡോക്ടറെ ധരിപ്പിച്ചു ... ഡോക്ടർ അവളെ വിശദമായി പരിശോധിച്ചു ... അവളുടെ അതുവരെയുള്ള ചികിത്സയെ കുറിച്ചെല്ലാം വിശദമായി ചോദിച്ചറിഞ്ഞു ...
ഇങ്ങനെ പറഞ്ഞു
" മോളെ .. അവര് പറഞ്ഞ പോലെ ഫ്ലൂയിഡ് അല്പം കുറവാണ് ... ബ്ലഡ് പ്രെഷർ അല്പം കൂടുതലും .. അത് ചിലപ്പോൾ ഇന്നത്തെ യാത്രയുടെയും ടെൻഷന്റെയും ആവാം .. പക്ഷെ ഫ്ലൂയിഡിന്റെ കുറവ് നമ്മൾ സീരിയസായി കാണണം ... ചിലപ്പോൾ 38 ആഴ്ച്ച വരെ നമുക്ക് കാത്തിരിക്കാൻ പറ്റി എന്ന് വരില്ല .. അതിനു മുൻപേ സിസേറിയൻ ചെയ്യേണ്ടി വന്നേക്കാം ... അങ്ങനെ വേണ്ടി വന്നാൽ കുട്ടി മാസം തികയാത്തതു കൊണ്ട് കുറച്ചു നാൾ ഐ സി യു വിൽ ഇൻകുബേറ്ററിൽ വെക്കേണ്ടി വരും ... ടെൻഷൻ അടിക്കാതെ സമാധാനമായിരിക്കൂ .. ഞങ്ങളൊക്കെ ഇല്ലെ ഇവിടെ "...

അവൾക്ക് വലിയ ഒരു ആശ്വാസം തോന്നി!!അവളോർത്തു .. ആദ്യത്തെ ആശുപത്രി യിലെ ഡോക്ടറും ഉദ്ദേശിച്ചത് ഇതൊക്കെ തന്നെ ആയിരിക്കും.. പക്ഷേ അത് പറയുന്ന വിധം മാറിയപ്പോൾ കഴിഞ്ഞ ചില മണിക്കൂറുകൾ താൻ അനുഭവിച്ച മാനസിക സംഘർഷം എത്രയാണ് ...!!
ഇന്ന് കൊച്ചു വായിൽ വലിയ വർത്തമാനവും പറഞ്ഞ് ചെയ്യാവുന്നതിന്റെ പരമാവധി കുസൃതികളും കാണിച്ച് ഉറങ്ങുമ്പോൾ മാത്രം കയ്യും കാലും വായും അടക്കി വെക്കുന്ന മകനെ കാണുമ്പോൾ അവൾ ആ ഭീകര ദിവസം ഓർക്കാതിരിക്കാൻ ശ്രമിക്കാറുണ്ട് ... !! പക്ഷെ എത്ര ശ്രമിച്ചാലും മിന്നൽ പിണർ പോലെ ആ ദിവസം ഇടക്കിടക്ക് അവളെ ഞെട്ടിക്കാറുണ്ട് !!
രോഗികളോടുള്ള പെരുമാറ്റത്തിൻറെ കാര്യം പറയുമ്പോൾ മിക്ക ഡോക്ടർ മാരും നേഴ്സ് മാരും പറയുന്ന ഒരു കാര്യമുണ്ട് ' ഈ തിരക്കിൽ എങ്ങനെ നന്നായി സംസാരിക്കാൻ പറ്റും ??' ... പക്ഷെ നിങ്ങള്ക്ക് സാധിക്കും ... മനസ്സുവെച്ചാൽ... സാധിക്കണം .. കാരണം നിങ്ങളെ മാത്രം വിശ്വസിച്ചു വരുന്നവരാണ് രോഗികൾ ... ഇതൊക്കെ ഇത്ര ആധികാരികമായി പറയാൻ നിങ്ങളാരാ ?? എന്ന ചോദ്യം വേണ്ട .. ഞാനും നിങ്ങളിൽ ഒരാളാണ് !!
വന്ദന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക