Slider

ആദ്യത്തെ വാടക വീട്

0
ആദ്യത്തെ വാടക വീട്
--.....................................................
രണ്ടു വിപരീത ശക്തികളുടെ സംഗമം ആണ് വിവാഹം എന്ന ധാരണ എന്നിൽ ഊട്ടി ഉറപ്പിച്ചത് പ്രസാദ് സാറിന്റെ യും കമലാംമ്മാളിന്റേയും ജീവിതമാണ്.
യെച്ചൂരിക്ക് ഒരാഴ്ച്ച കോളറ പിടിച്ചാൽ പ്രസാദ് സാർ ആയി.ശരിക്കും യെച്ചൂരിയുടെ അതേ രൂപം.
ആളൊരു മാർക്സിസ്റ്റ്
ചിന്താഗതിക്കാരനാണെന്ന് ആദ്യദിനം തന്നെ ബോധ്യപ്പെട്ടു.നോൺ വെജ് ആണ് എന്ന ബോധ്യത്തിൽ തന്നെയാ വീട് കിട്ടിയത്.ആദ്യത്തെ വാടക വീട്.
ബോംബ് ഭീഷണി ഒക്കെ ഉണ്ടാവുന്ന ഡിസംബർ ആറിനാണ് ഞങ്ങൾ ചെന്നൈയിൽ എത്തിയത്.സാവൂന് അന്ന് കഷ്ടി ഒരു വയസ്സ്.
ആർക്കോട് റോഡിൽ നിന്നും വള്ളുവർക്കോട്ടത്തെ വീട്ടിലേക്കുള്ള റോഡിലേക്കു കടന്നപ്പോ തന്നെ ഒരു തരം ശ്വാസം മുട്ടൽ എനിക്ക് ഫീൽ ചെയ്തു..
ഇടുങ്ങിയ ഇടനാഴികൾ ഇരു വശത്തുമായി കൂണു മുളച്ച പോലെ ചെറുതും വലുതുമായ വീടുകൾ..പലതരത്തിലുള്ള ആളുകൾ .
ഓട്ടോ ചെന്ന് നിന്നതു ഒരു വേസ്റ്റ് കൂനയുടെ മുന്നിലാണ്.അതിന്റെ ഇടതു ഭാഗത്തു കുനുകുനാ കുഞ്ഞു വീടുകൾ.വലതു ഭാഗത്തു വീതിയേറിയ റോഡ് .അങ്ങോട്ട് ആണ് പോവേണ്ടത് എന്ന് കണ്ടപ്പോ ശ്വാസം വീണു.
അവിടെ നിന്ന് മൂന്നാമത്തെ വീട്.ആകെ ഒരു 550 സ്ക്വയർ ഫീറ്റ് അത്രേ ഉള്ളൂ അത് മൂന്ന് നിലകളായി കെട്ടി പൊക്കിയിരിക്കുന്നു..
കമലാമ്മാളിന്റെ വലിയ പൊട്ടാണ് എന്നെ ആദ്യം ആകർഷിച്ചത്.തടിച്ചു വെളുത്ത രൂപം.
വരാന്ത എന്നൊന്നും പറയാനില്ല..ഹാളിൽ രണ്ടുപേരും ഉണ്ടായിരുന്നു. വെളുക്കെ ചിരിച്ചു കൊണ്ട് പ്രസാദ് സാർ ഞങ്ങളോടപ്പം മുകളിലോട്ടു വന്നു.താഴെ വരാന്ത അടക്കം ചേർത്ത് മാക്സിമം സ്പേസ് ഉപയോഗിച്ചാ മുകൾ നില പണിതിരിക്കുന്നത്.ഞാൻ ആദ്യം നോക്കിയത് ജനാലകളോ വരാന്തയോ ഉണ്ടോ എന്നാണ്.
ഒരു വലിയ ഭിത്തി കെട്ടിയ ജനാല ഒഴിച്ചാൽ പുറം ലോകവുമായി ബന്ധപ്പെടാൻ അവിടെ വേറെ ഒന്നും തന്നെയില്ല .ജയിലറ ക്കുള്ളിലാക്കപ്പെട്ടത് പോലെ എനിക്ക് തോന്നി.
അയാൾ പോയപ്പോൾ ആദ്യം തന്നെ ജനാല തുറന്നിട്ടു.പ്രാകൃതമായ ഒരു സ്കൂൾ കെട്ടിടം.അതായിരുന്നു എനിക്ക് കാണാനുള്ള ലോകം.
ഒരു സ്റ്റൂൾ വെച്ചാൽ ഭിത്തിയിൽ കയറി ഇരിക്കാം.ചെന്നൈയുടെ ഭൂമിശാസ്ത്രത്തെ കുറിച്ചു അന്നെനിക്ക് ഒരു ബോധ്യവുമുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ അവിടുത്തെ വായുസഞ്ചാരക്കുറവ് എന്നെ വല്ലാതെ അലട്ടിയിരുന്നു.ടി നഗറിലേക്കു ഒരു കിലോമീറ്റർ അത്രേ ഉണ്ടായിരുന്നുള്ളൂ..
കമലമ്മാൾ വാട്ടർ അതോറിറ്റിയിലും പ്രസാദ് സർ ഇലക് ട്രിസിറ്റിയിലും ആയിരുന്നു.
വൈദ്യുതിയും വെള്ളവും പോലെ തന്നെ പൂരകവും അപൂരകവും ആയ ദമ്പതികൾ.
തെലുങ്ക് ബ്രാഹ്മണർ ആയിരുന്നെങ്കിലും മീൻ വാങ്ങിക്കൊള്ളാൻ എനിക്ക് അനുമതി കിട്ടി.അച്ഛന്റെ പഴയ എം 80 യെ അനുസ്മരിപ്പിക്കുന്ന ജാംബവാൻ കാലത്തേ ഒരു സ്കൂട്ടറിൽ അവർ ഓഫീസിലേക്ക് പോയാൽ ഞാനും സാവുവും ജയിലിൽ തന്നെ.എനിക്ക് വായ്നോക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്കൂളിൽ നിന്നുള്ള കാതടപ്പിക്കുന്ന കലപില ശബ്ദം ..അതായിരുന്നു .എന്റെ ലോകം.ജനാല കാഴ്ച്ചകൾ ഓരോ കോണിൽ നിന്നും വേറെ വേറെ ലോകം തുറന്നു തന്നു..ചെന്നൈയിലെ സർക്കാർ വിദ്യാലയം ചേരിയിൽ ഉള്ളവർക്ക് മാത്രമാണോ എന്നു ശരി വെക്കുന്നതായിരുന്നു അവിടത്തെ കാഴ്ച്ചകൾ.ടീച്ചർമ്മാർ ഉച്ചയൂണ് കഴിച്ചു പായ വിരിച്ചു ഉറങ്ങുന്നത് ആദ്യമൊക്കെ അമ്പരപ്പോടെയാണെങ്കിലും പിന്നീട് സ്ഥിരം കാഴ്ച്ച ആയി..എനിക്കും അവർക്കും സംസാരിക്കാനുള്ള ഭാഷ ഇംഗ്ലീഷ് മാത്രമായിരുന്നു.പ്രസാദ് സർ ആണ് മടികൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ എന്നെ പഠിപ്പിച്ചതു.കമലമ്മാൾ വരാൻ ലേറ്റാവാറുണ്ട് ..വരുമ്പോ ഒരു കെട്ട് ഫയലും കാണും.അവരുടെ ഉച്ചത്തിലുള്ള ശബ്ദം മാത്രമേ ഏഴുമണിക്ക് ശേഷം കേൾക്കൂ.രണ്ടു ആണ്മക്കളായിരുന്നു അവർക്കു.മൂത്തവൻ നമ അമേരിക്കയിൽ .രണ്ടാമൻ കോളേജിലും.
അവരുടെ ഉച്ചത്തിലുളള്ള വഴക്കും ചിരിയും മുകളിലുള്ള എന്റെ നാക്കിന്റെ നീളവും കൂട്ടി..ആദ്യമായി തമിഴ് പഠിച്ചത് മീൻകാരിയിൽ നിന്നും കടക്കാരനിൽ നിന്നുമാണ്.വൈകുന്നേരം സാവൂന്റെ ഉറക്കമൊക്കെ കഴിയുമ്പോഴേക്കും എന്റെ ജോലിയും കുളിയും ഒക്കെ കഴിഞ്ഞിരിക്കും.പിന്നെ ജനാലയിൽ കയറി പതിവ് കാഴ്ചകളിലേക്ക് തന്നെ.മുകളിൽ കയറിയാൽ ഇടതു വശത്തെ റോഡിലേക്ക് വരെ കാണാം.
നമ്മുടെ നാട് പോലെ അല്ല ഇവിടെ.വലിയവനും ചെറിയവനും തമ്മിലുള്ള വേർതിരിവ് നല്ലപോലെ ഉണ്ട്.നമ്മുടെ റോഡ് തിരിഞ്ഞാൽ തൊട്ടപ്പുറംവൃത്തിയുള്ള വിശാലമായ റോഡ് ആണ്.അവിടെ ഡെയിലി വന്നു ക്ലീൻ ചെയ്യാറുണ്ട്.വലിയ വലിയ വീടുകൾ ആണ വിടെ.ഞങ്ങൾ കോടമ്പാക്കത്തെക്കു മാറിയപ്പോൾ അത് ശരിക്കും ബോധ്യപ്പെട്ടു.സാവൂനെ എൽ കെ ജി ചേർക്കും വരെ ഞങ്ങൾ അവിടെ ആയിരുന്നു.
അവളുടെ രാവിലത്തെ സ്കൂളിലേക്കുള്ള പോക്ക് വളരെ വിഷമം പിടിച്ചതായിരുന്നു.കോടമ്പാക്കം ബ്രിഡ്ജ് കയറി ഇറങ്ങണം. ഞാനും പോവാൻ തുടങ്ങിയപ്പോ അവിടം വിട്ടു കോടമ്പക്കകത്തെക്കു മാറി.എങ്കിലും ആ ഓർമകൾ ഇന്നും പ്രിയപ്പെട്ടത് തന്നെ ..
( ഇത് പഴയതാ. ബോറടിക്കില്ലേൽ തുടർന്ന് എഴുതാം)
(കവിതസഫൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo