''ബസ്സിലെ പീഡനം, (നർമ്മ കഥ)
=======
രാവിലെ ബസ്സിൽ നല്ല തിരക്കായതു കൊണ്ടാണ് അല്പം നേരത്തെ തന്നെ കുഞ്ഞിക്കണ്ണൻ ബസ് സ്റ്റോപ്പിലേക്ക് നടന്നത്,
=======
രാവിലെ ബസ്സിൽ നല്ല തിരക്കായതു കൊണ്ടാണ് അല്പം നേരത്തെ തന്നെ കുഞ്ഞിക്കണ്ണൻ ബസ് സ്റ്റോപ്പിലേക്ക് നടന്നത്,
സ്റ്റോപ്പിലെത്തിയപ്പോൾ ഒരു ജാഥയ്ക്കുളള ഭക്ത ജനങ്ങളുണ്ട് സ്റ്റോപ്പിൽ,
ഇവറ്റകൾക്കൊന്നും ഉറക്കമില്ലേ ദൈവമേ, നേരം വെളുക്കുന്നതിന് മുമ്പ് എങ്ങോട്ട് കെട്ടിയെടുക്കുന്നു ഇതുങ്ങളെ വല്ലപ്പോഴും യാത്ര ചെയ്യുന്ന എന്നെ പോലെയുളളവരെ
എന്തിനിങ്ങനെ ശല്ല്യം ചെയ്യണു കഷ്ടം തന്നെ,
എന്തിനിങ്ങനെ ശല്ല്യം ചെയ്യണു കഷ്ടം തന്നെ,
കൈയ്യിൽ പിടിച്ച ബിഗ്ഷോപ്പർ മുറുകെ പിടിച്ച് കുഞ്ഞിക്കണ്ണൻ ബസ് വരുന്ന ഭാഗത്തേക്കും നോക്കി നിന്നു,
അകലെ നിന്ന് ഹോൺമുഴക്കി ഒരു ബസ് വരുന്നു, മുകൾഭാഗത്ത് ആളില്ലാത്തതു കൊണ്ട് മാത്രം മനസിലായി വരുന്നത് ബസ്സാണന്ന് അത്രമാത്രം തിരക്ക്,
ഡോറിൽ തൂങ്ങി നില്ക്കുന്നവരുടെ മുഖഭാവം കണ്ടാൽ തോന്നും അവന്മാരാ ബസ് വലിച്ചോണ്ട് വരുന്നതെന്ന് അത്രയ്ക്ക് ഫീലിംഗാണ് ഡോർ യാത്രക്കാർക്ക്,
ബസ് നിർത്തി,
കുഞ്ഞിക്കണ്ണൻ പുറകിലത്തെ ഡോറിനരികിലേക്കോടി,
''കുറച്ച് പേർ മുന്നോട്ട് ചെല്ല്, !!'
കുഞ്ഞിക്കണ്ണൻ മുന്നിലെ ഡോറിനരികിലെത്തി,
''ആണുങ്ങളെല്ലാം ബാക്കിലേക്ക് ചെല്ല്,!!
''ശൊ, കുഞ്ഞിക്കണ്ണൻ വീണ്ടും പുറകിലേക്കോടി, ചെന്നതും ബസ് വിട്ടതും ഒപ്പം,
കുഞ്ഞിക്കണ്ണൻ വീണ്ടും മുന്നിലേ ഡോറിനരുകിലേക്കോടി,
കുഞ്ഞിക്കണ്ണന്റെ ഈ ഓട്ടം കണ്ട് സ്റ്റോപ്പിൽ നിന്ന ആരോ വിളിച്ചു പറഞ്ഞു,
''ഓട്ടം മതിയാക്ക് ചേട്ടാ ബസ് പോയി,!
''ഓട്ടം മതിയാക്ക് ചേട്ടാ ബസ് പോയി,!
''ഒന്ന് പോടാ കുവ്വേ അടുത്ത ബസ്സിൽ കേറിപ്പറ്റാൻ ചേട്ടൻ പ്രാക്ടീസ് ചെയ്യുന്നതാ,
വേറൊരുത്തന്റെ കമന്റ്,
വേറൊരുത്തന്റെ കമന്റ്,
താമസിയാതെ ബസ്സെത്തി, !
വനിത വാർഡിലെ ഡോറിലൂടെ തിക്കിത്തിരക്കി കുഞ്ഞിക്കണ്ണൻ ബസ്സിനകത്ത് കേറി, പറ്റാൻ നോക്കിയപ്പോൾ
കണ്ടക്ടർ ചോദിച്ചു,
കണ്ടക്ടർ ചോദിച്ചു,
''താനെന്താടോ ഇങ്ങനെ തിരക്കു കൂട്ടുന്നത്,?
''ഞാനൊരു തിരക്കുളള മനുഷ്യനാണ് സർ,!!
അതുകൊണ്ടാ,
അതുകൊണ്ടാ,
കുഞ്ഞിക്കണ്ണന്റെ മറുപടി കേട്ട് ചിലർ ചിരിച്ച് ലൈക്കടിച്ചു,
അടുത്ത സ്റ്റോപ്പലെത്തീയപ്പോഴേക്കും തിരക്ക് വർദ്ധിച്ചു ബസ്സിനുളളിൽ,
ഒരു കൈയ്യിൽ ബിഗ് ഷോപ്പറും, മറ്റെ കൈ കമ്പിയിലും പിടിച്ച് കുഞ്ഞിക്കണ്ണൻ നില്പ്പുറപ്പിച്ചു,
ഒരു കൈയ്യിൽ ബിഗ് ഷോപ്പറും, മറ്റെ കൈ കമ്പിയിലും പിടിച്ച് കുഞ്ഞിക്കണ്ണൻ നില്പ്പുറപ്പിച്ചു,
കുഞ്ഞിക്കണ്ണന്റെ മുന്നിൽ നിന്ന പെൺക്കുട്ടി പെട്ടന്നാണ് നിലവിളിച്ചത്,
എന്തു പറ്റി ? കണ്ടക്ടർ തിക്കിത്തിരക്കി കടന്ന് വന്നു,
''ഇനി എന്തു പറ്റാനാ ,ദേ കണ്ടില്ലേ എന്റെ ഡ്രസ്സിന്റെ പുറക് വശം നനഞ്ഞിരിക്കുന്നത്,
കുഞ്ഞിക്കണ്ണനെ ചൂണ്ടി,
ഇയാളെന്നെ !!!! പെൺക്കുട്ടി കരയാൻ തുടങ്ങി,
കുഞ്ഞിക്കണ്ണനെ ചൂണ്ടി,
ഇയാളെന്നെ !!!! പെൺക്കുട്ടി കരയാൻ തുടങ്ങി,
കുഞ്ഞിക്കണ്ണനെ നോക്കി കണ്ടക്ടർ പറഞ്ഞു,
''തന്റെ തിക്കും തിരക്കും കണ്ടപ്പോഴേ ഞാനൂഹിച്ചു,, നാണം കെട്ടവനെ,!
കണ്ടക്ടറാണ് ആദ്യം കൈവെച്ചത്,
''തന്റെ തിക്കും തിരക്കും കണ്ടപ്പോഴേ ഞാനൂഹിച്ചു,, നാണം കെട്ടവനെ,!
കണ്ടക്ടറാണ് ആദ്യം കൈവെച്ചത്,
വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടു,'' ആളുകൾ ആവശ്യപ്പെട്ടു,
ഈ സമയം കണ്ടക്ടർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു,
ഈ സമയം കണ്ടക്ടർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു,
ഇതിനിടയിൽ പെൺക്കുട്ടി യുടെ നനഞ്ഞ ഡ്രസ്സിന്റെ ഫോട്ടോ എടുക്കാൻ ഒരു വിരുതൻ ശ്രമിച്ചു,,
ബസ് സ്റ്റേഷനിലേക്ക് ചെന്നപ്പോൾ കെട്ട് കല്ല്യാണം കഴിഞ്ഞ് വരുന മരുമകനെ കാത്ത് നില്ക്കുന്ന അമ്മാനപ്പനെ പോലെ എസ് ഐയും, നിലവിളക്കുമായി നില്ക്കുന്ന അമ്മായിയമ്മയെ പോലെ തോക്കുമായി പാറാവുകാരൻ പോലീസും വരാന്തയിൽ നില്ക്കുന്നു,
ബസ്സിൽ നിന്ന് കുഞ്ഞിക്കണ്ണനെ രണ്ടാളുകൾ പിടിച്ചിറക്കി ,,കുഞ്ഞിക്കണ്ണന്റെ കൈയ്യിൽ ബിഗ്ഷോപ്പറുമുണ്ട്,
പുറകെ ഇരയായ പെൺക്കുട്ടി യും,
കുഞ്ഞിക്കണ്ണൻ ബിഗ്ഷോപ്പർ വരാന്തയിൽ വച്ച് എസ് ഐയുടെ കാല്ക്കലേക്ക് ഒരൊറ്റ വീഴ്ച,
കുഞ്ഞിക്കണ്ണൻ ബിഗ്ഷോപ്പർ വരാന്തയിൽ വച്ച് എസ് ഐയുടെ കാല്ക്കലേക്ക് ഒരൊറ്റ വീഴ്ച,
''പൊന്നു സാറെ രക്ഷിക്കണം,
അമ്മ സുഖമി ല്ലാതെ ആശുപത്രിയിൽ കെടക്കുവാ, അമ്മയ്ക്കുളള കഞ്ഞിയാ സാറെ ഇത്, തിരക്കിനിടയിൽ ചോറ്റുപാത്രത്തിലെ കഞ്ഞിവെളളം തുളുമ്പി എന്റെ പാൻറിലും ഈ കുട്ടീടെ ചുരിദാറിലുമായതാ സാറെ
അല്ലാതെ =========''**
അമ്മ സുഖമി ല്ലാതെ ആശുപത്രിയിൽ കെടക്കുവാ, അമ്മയ്ക്കുളള കഞ്ഞിയാ സാറെ ഇത്, തിരക്കിനിടയിൽ ചോറ്റുപാത്രത്തിലെ കഞ്ഞിവെളളം തുളുമ്പി എന്റെ പാൻറിലും ഈ കുട്ടീടെ ചുരിദാറിലുമായതാ സാറെ
അല്ലാതെ =========''**
എസ് ഐ ബിഗ്ഷോപ്പർ പരിശോധിച്ചു ,ചോ
റ്റു പാത്രം മറിഞ്ഞു കിടക്കുന്നു,,
റ്റു പാത്രം മറിഞ്ഞു കിടക്കുന്നു,,
എന്നിട്ടും എസ് ഐക്കൊരു സംശയം,
അയാൾ വനിത പോലീസുകാരി മറിയാമയെ വിളിച്ചു ,
''മറിയാമേ ,ആ പെങ്കൊച്ചിന്റെ നനഞ്ഞ ഡ്രസ് മണത്തു നോക്കു,!!
''പിന്നെ കണ്ടവന്റെ വിസർജ്യം മണത്തു നോക്കലല്ലേ എനിക്കു പണി, ആ ഡോഗ് സ്ക്വാഡിനെ വിളിച്ചോണ്ട് വാ,!!
മറിയാമ അരിശപ്പെട്ട് ു അകത്തേക്ക് പോയപ്പോൾ എസ് ഐ ഒരു പോലീസുകാരനോട് ആവശ്യപ്പെട്ടു,
അയാൾ മനസില്ലാമനസോടെ ഡ്രസ്സിലെ നനവും കഞ്ഞിവെളളവുമായി ഒത്തുനോക്കി ഫലം പ്രഖ്യാപിച്ചു,
''സർ, ഇത് പാലക്കാടൻ മട്ട അരീന്റേ കൊഴുത്ത കഞ്ഞിവെളളമാണ്,!!!
എല്ലാവരേയും എസ് ഐ മാറി മാറി നോക്കി, ശേഷം കുഞ്ഞിക്കണ്ണനോട് പറഞ്ഞു,
''ചാനലുകാരറിയുന്നതിന് മുമ്പേ സഥലം വിട്ടോ,അല്ലെങ്കിൽ അവർ ഒരാഴ്ച ചാനലിൽ
പീഡനത്തിന്റെ വലിയ പെരുന്നാൾ ആഘോഷിക്കും,!!
പീഡനത്തിന്റെ വലിയ പെരുന്നാൾ ആഘോഷിക്കും,!!
എല്ലാവർക്കും താക്കീത് നല്കി എസ് ഐ ബസ് പറഞ്ഞയച്ചു,
റൂട്ട് മുടങ്ങിയ ദേഷ്യത്തിൽ കണ്ടക്ടർ പെൺക്കുട്ടി യെ രൂക്ഷമായൊന്നു നോക്കി ബസ്സിൽ കയറി ഡബിൾ ബെല്ലടിച്ചു,
അമ്മയ്ക്കുളള കഞ്ഞിവെളളം ഒറ്റ വലിക്കു കുടിച്ച് ു ദാഹം തീർത്ത് ബിഗ്ഷോപ്പർ ദൂരേക്ക് വലിച്ചെറിഞ്ഞ് കുഞ്ഞിക്കണ്ണൻ പുറകിലത്തെ ഡോറിലൂടെ ബസ്സിലേക്ക് കയറിയപ്പോൾ ആരോ വിളിച്ചു
''കഞ്ഞിവെളളം കുഞ്ഞിക്കണ്ണൻ !!!
''കഞ്ഞിവെളളം കുഞ്ഞിക്കണ്ണൻ !!!
==============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക