Slider

#മാമനെ_പേടിയാണ്

0
"ഇല്ല്യാ ...വാവ മാമന്റെ കൂടെ വരൂല ..വാവക്ക് മാമനെ പേടിയാ ..ന്നെ അമ്മ കൊണ്ടാക്കിയാ മതി സ്കൂൾക്ക്‌ "
ഒന്നാം ക്ലാസ്സുകാരി നന്ദമോളുടെ പിടി വാശി കേട്ടോണ്ടാണ് ലക്ഷ്മി അടുക്കളയിൽ നിന്ന് വന്നത് ..
"മോളേ ..എന്തിനാ ഇങ്ങനെ വാശി പിടിക്ക്‌ണ് ..മാമാ കൊണ്ടാക്കി തരുംന്നെ ..അമ്മക്കിവിടെ ഒത്തിരി പണിണ്ടായിട്ടല്ലേ ..."
ലക്ഷ്മി ,നന്ദ മോളേ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ..പക്ഷെ അവളുടെ കുറുമ്പ് കൂടുകയല്ലാതെ ഒന്നയയുന്നില്ല
"ഇയ്യിടെ ആയി നന്ദ മോൾക്ക് ..ന്നെ വല്ലാണ്ട് പേടി ആട്ടോ ചേച്ച്യേ ..ഇങ്ങോട്ട് വന്നാൽ ..ന്റെ പിറകിൽ നിന്ന് പോവാത്ത കുട്ട്യാ .ഇപ്പോ ദേ എന്നെ കാണുമ്പോ തന്നെ ഒളിച്ചിരിക്കാ "
ലക്ഷ്മിയും അത് ശ്രദ്ധിച്ചിരുന്നു മൂന്നാല് ദിവസമായി നന്ദമോൾ അനന്തുവിനെ കാണുമ്പോൾ ഓടിയൊളിക്കുന്നത് ..അനന്തുവിനെ ജീവനായിരുന്നു അവൾക്ക് ..തന്നെക്കാളും ഗോകുലേട്ടനെക്കാളുമൊക്കെ അവൾക്ക് കൂട്ടുണ്ടായിരുന്നത് അവനോടാണ് ..ഇപ്പോഴുള്ള ഈ മാറ്റം ലക്ഷ്മിയിലും ചെറിയൊരു ഭയം നിഴലിക്കാൻ കാരണമായി ...
"അതേയ് .ന്തിനാ മോളു അനന്തു മാമനെ പേടിക്ക്ണ് ...മോൾക്കൊത്തിരി ഇഷ്ടായർന്നില്ലേ മാമനെ ..ഇപ്പോ ന്താ പറ്റിയെ .."
രണ്ടും കൽപ്പിച്ചു ലക്ഷ്മി അവളുടെ പ്രതികരണം അറിയാൻ ചോദിച്ചു ..
"അത് ..അത് മാമനെ നിക്കിഷ്ടാ ..പക്ഷെ ഇന്നാൾ വാർത്തയിൽ കേട്ടലോ ..മാമൻ കുഞ്ഞാവയെ പീഡിപ്പിച്ചു കൊന്നൂന്ന് ..അത് പോലെ അനന്തു മാമേം ന്നെ കൊല്ലും...നന്ദ മോളേ കൊല്ലണ്ട മാമാ ...നന്ദ മോളു പാവാ "
അനന്തുവിനെ ഭീതിയോടെ നോക്കിക്കൊണ്ട് അവളുടെ കുഞ്ഞു അധരങ്ങൾ ഉരുവിട്ട വാക്കുകൾ അനന്തുവിനെയും ലക്ഷ്മിയെയും ഒരു പോലെ ഞെട്ടിത്തരിപ്പിച്ചു ...കുഴഞ്ഞു പോകുന്ന കാലുകൾ നിലത്തുറപ്പിക്കാനെന്നോണം അനന്തു സോഫയിലേക്ക്‌ തളർന്നിരുന്നു ...
"അനന്തു ...മോളെന്തോ ..അറിയാതെ ..."
തളർന്നിരിക്കുന്ന അനന്തുവിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ ലക്ഷ്മി കുഴങ്ങി.. അവളുടെ സാരി തുമ്പിൽ തൂങ്ങി അനന്തുവിനു മുഖം കൊടുക്കാതെ നന്ദമോൾ ലക്ഷ്മിയുടെ മറവിൽ നിന്നു...
"ഇല്ലേചീ ....മോൾക്ക് എന്തറിയാനാ ...ഈ കുഞ്ഞു പ്രായത്തിലും മക്കൾ കേട്ടു വളരുന്ന വാർത്ത അത്തരത്തിലുള്ളതാണല്ലോ ..അതിന് മോളേ പറഞ്ഞിട്ട് കാര്യല്ല ...ഓരോരോ കാമ വെറിയൻമാർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ കാരണം ..സ്വന്തം അച്ഛനു മകളെയോ ...സ്വന്തം സഹോദരന് പെങ്ങളേയോ അമിതമായി സ്നേഹിക്കാൻ പറ്റാതെ വീർപ്പു മുട്ടുന്ന ഈ കാലത്ത് നന്ദ മോളും എന്നെ പേടിക്കുന്നതിൽ തെറ്റു പറയാനൊക്കില്ല "..
_________________________
ഫർസാന .വി

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo