Slider

കണ്ണട

0

കണ്ണട
സ്ക്കൂൾ ജീവിതം കഴിഞ്ഞ് കോളേജിലേക്ക് പോകുന്ന സമയം. ഹൊ തകർത്തുവാരണം എന്നൊർത്ത് ചേരാനുള്ള ഫോം എല്ലാം ഫിൽ ചെയ്യ്തു അഡ്മിഷനു വേണ്ടി കണ്ണിൽ എണ്ണേം ഒഴിച്ച് കാത്തിരുന്നു. എണ്ണ ഒഴിച്ചത് ഇത്തിരി കൂടി പൊയെന്നു തോന്നുന്നു. കണ്ണിനു ഒരു മങ്ങൽ ദാ മുക്കിനു മുകളിൽ ഒരു കണ്ണട. പണി പാളിയല്ലൊ ഈശ്വരാ ഇനി എങ്ങനെ തകർക്കും. എന്നാലും ഈശ്വരൻ എട്ടിന്റെ പണി തന്നല്ലൊ. കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞും നൊക്കി ശെരിയാക്കുന്നില്ല. അവസാനം ഒരു കണ്ണടക്കും ദൈവം തന്ന എന്റെ സൗന്ദര്യത്തെ തകർക്കാനാകില്ല എന്ന് പത്ത് പ്രാവശ്യം പറഞ്ഞു. അപ്പൊ ദാ കണ്ണാടിയുടെ മുന്നിൽ കണ്ണാട വച്ച ഒരു സുന്ദരി. കൊള്ളാം നന്നായിട്ടുണ്ട് എന്ന് വിചാരിച്ച് ഇറങ്ങി. ഇന്ന് കലാലയ ജീവിതത്തിന്റെ ആദ്യ ദിവസം പത്ത് മിനിറ്റ് കൊണ്ട് കുളിക്കുന്ന ഞാൻ ഇന്ന് രണ്ട് മണിക്കൂർ എടുത്ത് കുളിച്ച് അത്യാവശ്യം മേക്കപ്പും ചെയ്ത് ഹാ എന്താ സൗന്ദര്യം എന്തൊ ഗ്ലാമർ.പക്ഷെ കണ്ണാടി ഒരു അവലക്ഷണം പോലെ തൊന്നി. എന്നാലും ഇറങ്ങി ബസ്സിൽ കേറി പഴയ ഗടികളൊക്കെ ഉണ്ട് എന്നെ കണ്ടപ്പൊഴെ എല്ലാത്തിനും ഒരു അവിഞ്ഞ ചിരി. കാര്യം എനിക്ക് മനസിലായി എന്നാലും ഞാൻ മെന്റ് ചെയ്തില്ല. കൊളേജിൽ ഒരുത്തൻ പോലും എന്നെ നോക്കിയില്ല എന്ന് മാത്ര മല്ല. അദ്ധ്യാപകരെല്ലാം ചോദ്യം ചോദിക്കുമ്പോ അ കണ്ണാടി വച്ച കുട്ടി പറയു എന്ന സ്ഥിരം പല്ലവി. ഏറ്റവും മുന്നിലെ ബഞ്ചിലെ സ്ഥാനവും.മൂന്നു വർഷം ശോകമൂകമായി പോയി.അങ്ങനെ കാമ്പസ് റിക്രൂട്ട്മെന്റ് വഴി ഒരു ജോലിം കിട്ടി. പക്ഷെ എന്ത് ചെയ്യാൻ ജീവിതം നായ നക്കി എന്നു പറയുന്ന പോലെ എന്റെ ജീവിതം കണ്ണാടി നക്കി. അങ്ങനെ വർഷങ്ങൾ കഴിഞ്ഞ് എനിക്ക് ഇരുപത്തി രണ്ട് വയസ്സായി. ഇനി ഞങ്ങളുടെ ഓഫീസിൽ കല്യാണം കഴിക്കാൻ ഞാൻ മാത്രം.വൈകുന്നേരത്തെ ഒരു ചർച്ചയിൽ മാനേജർ പെട്ടെന്നൊരു ചോദ്യം ആര്യേ കല്യാണമൊക്കെ ആലോചിക്കുമ്പൊൾ എന്ത് ചെയ്യും. ഞാൻ ചോദിച്ചു എന്താ സാറേ. അപ്പൊഴല്ലെ ആ ഞെട്ടിക്കുന്ന സത്യം ഞാൻ അറിഞ്ഞത് കണ്ണാടിവച്ച പെൺകുട്ടികളെ ചെക്കൻ മാർക്ക് ഇഷ്ടമല്ലത്രെ. തലയിൽ ഇടുത്തി വീണ പോലെയായി. അഞ്ചര ആയപ്പൊ തന്നെ ഓഫിസിന്നു ചാടി ബ്രേക്കു പോലും പിടിക്കാതെ ഒറ്റ കത്തിക്കൽ. വീട്ടിൽ എത്തി അമ്മ ചായകൊണ്ട് വന്നു അത് കുടിച്ച് കൊണ്ട് ഞാൻ പറഞ്ഞു അമ്മേ ഇന്നു സർ പറയുവാ കല്യാണം ആലോചിക്കുമ്പൊ എന്റെ കണ്ണട പ്രശ്നമാകും എന്നു.കണ്ണാടി വച്ച പെൺകുട്ടികളെ ചെക്കൻമാർക്ക് ഇഷ്ട വില്ലത്രെ. അമ്മെടെ മൊഖത്ത് ഒരു റിയാക്ഷനും കണ്ടില്ല. ഞാൻ ഒന്നുകൂടി ഉറക്കെ പറഞ്ഞു. അപ്പൊ അമ്മ തിരിഞ്ഞ് ഒരു നോട്ടം എന്നിട്ട് ഇങ്ങനെ പറഞ്ഞു അതിന് നിനക്ക് ആരാ ഇപ്പൊ കല്യാണം ആലോചിക്കുന്നെ എന്തായാലും രണ്ട് മൂന്ന് വർഷം കഴിയട്ടെ അപ്പൊ ആലോചിക്കാം എന്ന്. ദൈവമേ രണ്ട് മൂന്ന് വർഷമൊ ശൊ പകച്ചുപോയി ഞാൻ

Arya S Nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo