എന്റെ ഏറ്റവുമടുത്ത ഒരു F/B സുഹൃത്തുമായി ഇക്കഴിഞ്ഞ ദിവസം എനിയ്ക്കു പിണങ്ങേണ്ടി വന്നു.
കാരണം മറ്റൊന്നുമല്ല നമ്മുടെ ഭാഷയിൽ അടുത്തിടെയുണ്ടായ അനിയന്ത്രിതമായ പ്രയോഗ വെെചിത്ര്യങ്ങളിലൊന്നാണ്.
ഇനി സംഭവം പറയാം...
ഞാൻ ഒരു ചിത്രം f/b യിൽ post ചെയ്തു ആയതിന് ഒത്തിരി like കളും...nice ,supper ,great എന്നു തുടങ്ങി പതിവു ശെെലിയിലുള്ള ഒത്തിരി comment കളും കിട്ടി. എന്നാൽ ഞാനുമായി ഏറെ അടുപ്പമുണ്ടായിരുന്ന മേല്പറഞ്ഞ സുഹൃത്തുമാത്രം
"പൊളി പിക്ചർ " എന്നാണ് comment ചെ്തത് .
അതെനിക്ക് വലിയ സങ്കടമായി.

രണ്ടു ദിവസം മിണ്ടാതിരുന്നുവെങ്കിലും മൂന്നാം ദിവസം ...അവളോടു ചോദിച്ചിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ച് അവളുടെ messenger chat ൽ കയറി ....
ആദ്യം സങ്കടവും ദേഷ്യവും തീരുംവരെ കുറേ ചീത്ത വിളിച്ചു .
എന്റെ പ്രായത്തേപ്പോലും മാനിക്കാതെ അവൾ തിരിച്ചും വിളിച്ചു .
എന്നിട്ടാണവൾ കാര്യം തിരക്കിയത്.
" ഒരുപാട് സുഹൃത്തുക്കൾ നല്ല comment കൾ നല്കിയ എന്റെ post ന്
നീ മാത്രമെന്തുകൊണ്ടാണ് പൊളി പിക്ചർ എന്ന് comment ഇട്ടത്?"
എന്ന എന്റെ ചോദ്യത്തിന് അവളിൽ നിന്നും വന്ന മറു ചോദ്യം ഇതാണ്
" ആ ചിത്രം എനിയ്ക്ക് അത്രയേറെ ഇഷ്ടമായതുകൊണ്ടല്ലേ ഞാനങ്ങനെ comment ചെ്തത് അതിനെന്തിനാണ് ദേഷ്യപ്പെടുന്നത്?"
അവളുടെ ഈ മറു ചോദ്യം എന്നെ ഞെട്ടിച്ചു!
അവിടെ ഞാൻ തോറ്റു നിന്നു ചിന്തിച്ചു.....
എന്റെ നിഘണ്ടുവിൽ "പൊളി" എന്ന പദത്തിന് അർത്ഥം കള്ളം, കള്ളത്തരം എന്നൊക്കെയാണ് പിന്നീട് ഒന്നിനും കൊള്ളാത്തത് എന്ന അർത്ഥത്തിൽ "തല്ലിപ്പൊളി" എന്ന വിശേഷണം കടന്നു വന്നു.
ഈ "ന്യൂജെൻ" കാല ഘട്ടത്തിൽ "അടിപൊളി " "ചെത്ത്" "ബ്രോ" "ചങ്ക്സ്" തുടങ്ങി പല പദങ്ങളും കടന്നു കൂടിയിട്ടുണ്ട് .
പദ സമ്പത്ത് വർദ്ധിക്കുകയെന്നത് ഒരു ഭാഷയെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹം തന്നെ
പക്ഷേ.... ഒടുവിലിതാ "പൊളി"എന്ന പഴയ പദം അതിന്റെ വിപരീതാർത്ഥത്തിൽ പ്രയോഗത്തിൽ വന്നിരിക്കുന്നു!
എന്റെ അമ്പരപ്പ് മാറിയിട്ടില്ല,
എന്റെ പ്രിയ സുഹൃത്തിന്റെ പിണക്കവും. സന്മനസ്സുള്ളവർ സഹായിക്കുക.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക