Slider

ജിംകിക്കമ്മല്‍

0
ജിംകിക്കമ്മല്‍
''അപ്പന്‍ ജിംകി കമ്മല്‍ കട്ടതു സഹിക്കാം. പക്ഷെ, അമ്മ അപ്പന്റെ ബ്രാണ്ടിക്കുപ്പി അടിച്ചുമാറ്റി അടിച്ചു പൂസാവുന്നത് ,ഹാ കഷ്ടം ! നമ്മുടെ ഭാരതസ്ത്രീകളുടെ ഭാവശുദ്ധി കളങ്കപ്പെടുന്നു. ''
ശങ്കരന്‍കുട്ടിയുടെ ആത്മഗതം കുറച്ച് ഉറക്കെയായി പോയി. തളം അടിച്ചുവാരിക്കൊണ്ടിരുന്ന ഭവാനിയെ അതു ചൊടിപ്പിച്ചു.
''അങ്ങനെ വേണം പെണ്ണുങ്ങള്'' സമരമുഖത്ത് കൊടി ഉയര്‍ത്തിപ്പിടിക്കുന്ന ആവേശത്തോടെ ചൂല് ഉയര്‍ത്തി പിടിച്ചുകൊണ്ട് 'ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കു നോക്കി' അവള്‍ തുടര്‍ന്നു.
''റേഷന്‍ വാങ്ങാന്‍ ഞങ്ങള്‍ പാത്തു വെയ്ക്കുന്ന ചില്ലറകളും വീട്ടുകാര് ഞങ്ങക്ക് പെറുക്കി കൂട്ടിതരുന്ന കമ്മലുകളും നാണമില്ലാതെ മോഷ്ടിക്കല്ലേ, നിങ്ങള്?
ദാ, രണ്ടു ദിവസം മുമ്പ് മോള്‍ടെ ഫീസടയ്ക്കാനാന്നും പറഞ്ഞ് കെട്ടുതാലി പണയം വെയ്ക്കാന്‍ പോയീട്ടെന്തായി ? ബാക്കിവന്നതൊക്കെ കുടിച്ച് പൂസായിട്ടല്ലേ ബ്ടൊരാള് വന്നത്? ഛര്‍ദ്ദി കോരാന്ണ്ടല്ലോ ബ്ട ഭാവശുദ്ധീള്ള ഒരുത്തി?''
വീട്ടിലെ ബഹളം അയലത്തെ പെണ്ണുങ്ങള്‍ കേട്ടാലുണ്ടാവുന്ന പൊല്ലാപ്പുകള്‍ ഓര്‍ത്തപ്പോള്‍ ശങ്കരന്‍കുട്ടി ഇരിയ്ക്കല്‍ പൊറുതിയില്ലാതെ ടി. വി കൂടിയ ശബ്ദത്തില്‍ ഓണ്‍ ചെയ്തു. അയാളുടെ വ്യഥ തിരിച്ചറിഞ്ഞിട്ടോ എന്തോ, ടി വി ശബ്ദകോലാഹലത്തോടെ പ്രതികരിച്ചു. '' എന്റെയമ്മടെ ജിംകിക്കമ്മല് യെന്റെയപ്പന്‍......''

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo