Slider

കത്തിതീരാറായ ബീഡി.........

0
കത്തിതീരാറായ ബീഡി അയാൾ ആഞ്ഞു വലിച്ചു.ഇന്ന് ഏതെങ്കിലും ഒരു വീട്ടിൽ കയറണം.ഇത് തന്റെ അവസാനത്തെ കളവാണ്.ഇനി ഒരിക്കലും ഈ പണിക്കില്ല.
ഇരുപത് വർഷം മുൻമ്പ്‌ നാടു വിട്ടതാണ് അയാൾ. വിവാഹം കഴിഞ്ഞ്‌ അഞ്ചു വർഷം വരെ നാട്ടിൽ നിന്നു.നാട്ടിൽ മോഷണം പതിവായി ഒത്തിരി തവണ പിടിക്കപ്പെട്ടു.ആളുകൾ നല്ലരീതിയിൽ കൈകാര്യം ചെയ്യ്‌തു.
ഒരു ദിവസം ഭാര്യ അയാളെ ആട്ടിയിറക്കി.അയാളുടെ മകൾക്ക്‌ അപ്പോൾ നാലു വയസ്സ്‌ പ്രായമുണ്ടായിരുന്നു.
പല പല ദേശങ്ങളിൽ പല രീതികളിൽ അയാൾ ജീവിച്ചു.കൈയിൽ ഉളളത്‌ തീർന്നാൽ അയാൾ പുതിയ മോഷണങ്ങൾ നടത്തും.ഇപ്പോൾ കുറച്ചു നാളുകളായി തന്റെ ജോലിയിൽ അയാൾക്ക്‌ മടുപ്പു അനുഭവപ്പെട്ടു തുടങ്ങി.
നാട്ടിൽ പോയി തന്റെ ഭാര്യയേയും മകളെയും കാണണമെന്ന് ഒരാഗ്രഹം.
നല്ല മഴയും ഇടിവെട്ടും ഉണ്ടായിരുന്നത്‌ കൊണ്ട്‌ അവസാന മോഷണം അയാൾക്ക്‌ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിച്ചു.ഏകദേശം മുപ്പത് - നൽപ്പത് പവൻ തുക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ. എല്ലാം പുതിയതായിരുന്നു.
നിറഞ്ഞ മനസ്സോടെ അയാൾ അടുത്തുളള റെയിവേ സ്റ്റേഷനിലേക്ക്‌ നടന്നു. രാത്രി അവിടെ കിടന്നുറങ്ങി രാവിലെ നാട്ടിലേക്ക്‌ വണ്ടി കയറാൻ തീരുമാനിച്ചു.
ഉച്ചവരെ വണ്ടിയിൽ കിടന്ന് അയാൾ സുഖമായി ഉറങ്ങി.ഏകദേശം രാത്രിയാകും നാട്ടിൽ എത്താൻ.ഒരു ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കുമ്പോൾ.
"നഗരത്തിലെ വീട്ടിൽ മോഷണം; അമ്മയും മകളും ജീവനൊടുക്കി" എന്നു പറഞ്ഞു കൊണ്ട്‌ ഒരു പത്രകാരൻ പയ്യൻ.അയാൾ ഒരു പത്രം വാങ്ങിച്ചു.
"വിവാഹത്തിനായി വാങ്ങിച്ചു വെച്ച ആഭരണങ്ങൾ മോഷണം പോയി, അമ്മയും മകളും ആത്മഹത്യ ചെയ്യ്‌തു"
താഴെ കൊടുത്ത ഫോട്ടയിലെ അമ്മയെ കണ്ടപ്പോൾ അയാളുടെ കണ്ണിൽ ഇരുട്ടു കയറി...........

Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo