സ്നേഹത്തിന്റെ ബാലൻസ് ഷീറ്റ്.
അച്ഛനെരിച്ച പകലുകളുടെ ചിതയിലെ
വിയർപ്പിൻ വിഭൂതി
ചാർത്തിയെത്തുന്ന കാറ്റിന്റെ കൈയ്യിൽ
വിശപ്പ് ചൊന്ന പകൽക്കഥകൾ
പൊതിഞ്ഞു കെട്ടിക്കൊടുത്ത അടുക്കള..
വിയർപ്പിൻ വിഭൂതി
ചാർത്തിയെത്തുന്ന കാറ്റിന്റെ കൈയ്യിൽ
വിശപ്പ് ചൊന്ന പകൽക്കഥകൾ
പൊതിഞ്ഞു കെട്ടിക്കൊടുത്ത അടുക്കള..
ചെന്തീയിൽ ഉള്ളുരുകിയ മൺകലത്തിൽ
വെറുതെ തുള്ളുന്ന വെള്ളം
അസ്തമയ സന്ധ്യയിലെ ധാന്യമണികളെ
ധ്യാനിച്ചിരുന്നു.
രാവിന്റെ ചുവട്ടിൽ നിന്ന്
വീടിന്റെ നെറുകയിലേക്ക്
വിയർപ്പിൽ പൊതിഞ്ഞ സ്നേഹത്തിന്റെ
അടരുകളുമായി നടന്നടുക്കുന്ന
അലിവിനെ,സൂര്യനെ,
കുടിലിലെ ഒറ്റ വിളക്കുമേന്തി
വിശപ്പിന്റെ പ്രദിക്ഷണ പഥങ്ങളിൽ
ഭ്രമണം ചെയ്ത ജീവൽക്കണങ്ങൾ ഞങ്ങൾ.
വെറുതെ തുള്ളുന്ന വെള്ളം
അസ്തമയ സന്ധ്യയിലെ ധാന്യമണികളെ
ധ്യാനിച്ചിരുന്നു.
രാവിന്റെ ചുവട്ടിൽ നിന്ന്
വീടിന്റെ നെറുകയിലേക്ക്
വിയർപ്പിൽ പൊതിഞ്ഞ സ്നേഹത്തിന്റെ
അടരുകളുമായി നടന്നടുക്കുന്ന
അലിവിനെ,സൂര്യനെ,
കുടിലിലെ ഒറ്റ വിളക്കുമേന്തി
വിശപ്പിന്റെ പ്രദിക്ഷണ പഥങ്ങളിൽ
ഭ്രമണം ചെയ്ത ജീവൽക്കണങ്ങൾ ഞങ്ങൾ.
വറചട്ടിയിൽ പൊള്ളി -
ക്കുടുന്ന കൗമാര സ്വപ്നങ്ങളെ
അച്ഛന്റെ വിയർപ്പിൻ തണുവിൽ
തുളസിയിലയിൽ
അക്ഷരങ്ങൾക്ക്
ജീവൻ തളിച്ച്
അകലങ്ങളിൽ പടർത്തി വിട്ട്
നക്ഷത്രങ്ങളെ തൊട്ടുകൂട്ടി
പകലൂണ് തരമാക്കിയ മക്കൾ ഞങ്ങൾ.
ക്കുടുന്ന കൗമാര സ്വപ്നങ്ങളെ
അച്ഛന്റെ വിയർപ്പിൻ തണുവിൽ
തുളസിയിലയിൽ
അക്ഷരങ്ങൾക്ക്
ജീവൻ തളിച്ച്
അകലങ്ങളിൽ പടർത്തി വിട്ട്
നക്ഷത്രങ്ങളെ തൊട്ടുകൂട്ടി
പകലൂണ് തരമാക്കിയ മക്കൾ ഞങ്ങൾ.
പൂജയ്ക്കായി വഴിയമ്പലങ്ങൾ
തേടിയ വാർദ്ധക്യത്തെ,
അഭിമാനത്തിൻ വസനങ്ങൾ ചുറ്റി
സ്നേഹത്തിന്റെ പൊൻകിരീടം ചാർത്തി
ഇഷ്ടത്തിനൊത്തു പൊറുപ്പിക്കാ-
മെന്നുള്ളാലേറ്റ മക്കൾ ഞങ്ങൾ.
തേടിയ വാർദ്ധക്യത്തെ,
അഭിമാനത്തിൻ വസനങ്ങൾ ചുറ്റി
സ്നേഹത്തിന്റെ പൊൻകിരീടം ചാർത്തി
ഇഷ്ടത്തിനൊത്തു പൊറുപ്പിക്കാ-
മെന്നുള്ളാലേറ്റ മക്കൾ ഞങ്ങൾ.
സ്നേഹമാണച്ഛനെ, ദൈവത്തെപ്പോലെ.
അച്ഛനോടൊത്തുണ്ണാനെത്തുമെല്ലാ
മാസവും വൃദ്ധസദനത്തിൽ ഞങ്ങൾ.
അച്ഛനോടൊത്തുണ്ണാനെത്തുമെല്ലാ
മാസവും വൃദ്ധസദനത്തിൽ ഞങ്ങൾ.
Devamanohar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക