Slider

ധന്യമീ ജീവിതം.

0
ധന്യമീ ജീവിതം.
കഥ
ഒരു മിന്നല്‍പ്പിണരുപോലെ എന്നെ പുണര്‍ന്ന് നീ മറഞ്ഞു പോയനാള്‍
ഞാന്‍ വിരഹകാതരയായി കേണു.
നീ തിരിച്ചുവരില്ലെന്ന തിരിച്ചറിവ് എന്നെ അസ്തപ്രജ്ഞയാക്കി.
അതൊരു നിയോഗമായിരുന്നു.
നിന്റെ മിന്നല്‍പ്പുണരലില്‍
എന്റെ അണ്ഡങ്ങള്‍ ത്രസിച്ചതും
മുലക്കണ്ണുകള്‍ തുറന്നതും
ഒരു നിയോഗമായിരുന്നു.
ഉറങ്ങിക്കിന്ന ഉര്‍വ്വരതയുടെ നിയോഗം.
ഇന്നെന്റെ മടിയില്‍ എന്റെ മുഖം നോക്കി വിസ്മയം തൂകുന്ന
ഇവന്റെ കണ്കളില്‍ ഞാന്‍ കാണുന്നു
നിന്റെ കണ്ണില്‍ കണ്ട ആഹ്ലാദത്തിന്റെ തിളക്കം.
അവന്റെ ചെഞ്ചുണ്ടിനു നുണയാന്‍ നീ ചുമ്പിച്ചുണര്‍ത്തിയ മുലക്കണ്ണുകള്‍,
മാതൃത്വത്തിനുള്ള നിയോഗമായിരുന്നു.
നിന്റെ ചുംബനത്തിന്റെ ഊഷ്മളത
പൊന്നുണ്ണിക്ക് പൊന്നുമ്മ പകരാന്‍
നീ വിട്ടുപോയ മുദ്രയായിരുന്നു.
ധന്യയാണു ഞാന്‍ .
മടിയില്‍ കളിക്കുന്ന ഇവന്റെ മുടിയില്‍ വിരലോടിച്ചിരിക്കെ
ഞാന്‍ അറിയുന്നൂ പുനര്‍ജ്ജന്മത്തിന്റെ രഹസ്യം.
ഒന്നു വട്ടം കറങ്ങി
നീ പുറപ്പെട്ടിടത്ത് തിരിച്ചെത്തുന്നു.
നീയും ഞാനും ഇനി പിരിയാത്ത വിധം ഒന്നിക്കുന്നു.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo