വരികളിലൂടെ പ്രണയിക്കാം നമുക്ക്
ഒരു കൂട്ടക്ഷരം പോലെ പിരിച്ചെഴുതാതെപ്പോഴും ആലിഗനത്തിലമർന്ന്,
മഞ്ഞും മഴയും നിലാവും പെയ്യുന്നതറിയാതെ,
വിശപ്പും ദാഹവുമില്ലാതെ,
നിൻ്റെ ഗന്ധം നുകർന്ന്
ഭാഷയില്ലാതെ, നീയും ഞാനുമില്ലാതെ....
ഒരു കൂട്ടക്ഷരം പോലെ പിരിച്ചെഴുതാതെപ്പോഴും ആലിഗനത്തിലമർന്ന്,
മഞ്ഞും മഴയും നിലാവും പെയ്യുന്നതറിയാതെ,
വിശപ്പും ദാഹവുമില്ലാതെ,
നിൻ്റെ ഗന്ധം നുകർന്ന്
ഭാഷയില്ലാതെ, നീയും ഞാനുമില്ലാതെ....
അതേ,
പ്രണയം മനസ്സിനോടൊപ്പം പിറവിയെടുത്തിരിക്കണം.
ഒരു കമ്പു കൊണ്ട് പൂഴിമണലിലോ മരത്തൊലിയിലോ പാറക്കെട്ടുകളിലോ കോറിയിട്ടിരിക്കാം അവൻ്റെയും അവളുടെയും പേരുകൾ.
ആദ്യ പ്രണയ കാവ്യം
വരകളായി തന്നെ.
പ്രണയം മനസ്സിനോടൊപ്പം പിറവിയെടുത്തിരിക്കണം.
ഒരു കമ്പു കൊണ്ട് പൂഴിമണലിലോ മരത്തൊലിയിലോ പാറക്കെട്ടുകളിലോ കോറിയിട്ടിരിക്കാം അവൻ്റെയും അവളുടെയും പേരുകൾ.
ആദ്യ പ്രണയ കാവ്യം
വരകളായി തന്നെ.
ചിലപ്പോൾ ഇന്നത്തേതിലും തീഷ്ണവും വന്യവുമായിരുന്നിരിക്കാം.
ഇണക്കു വേണ്ടി വീറോടെ പൊരുതി മരിച്ചു വിണിരിക്കും പലരും.
ഇണക്കു വേണ്ടി വീറോടെ പൊരുതി മരിച്ചു വിണിരിക്കും പലരും.
ആ കൂടി ചേരലുകളിൽ ദിവ്യമായൊരു ചൈതന്യം ഉരുത്തിരിയുന്നത് കണ്ട്
പ്രകൃതിക്കും കുളിരു കോരിയിരിക്കാം
അപ്പോൾ പ്രകൃതിക്കും അടങ്ങിയിരിക്കാനാവില്ലല്ലോ..?
പ്രകൃതിക്കും കുളിരു കോരിയിരിക്കാം
അപ്പോൾ പ്രകൃതിക്കും അടങ്ങിയിരിക്കാനാവില്ലല്ലോ..?
ഓടമുളംന്തണ്ടിൽ കയറിയിറങ്ങിയ കാറ്റിൻ്റെ കുസൃതി ആദ്യസംഗീതം സൃഷ്ടിച്ചു.
പക്ഷിമൃഗാദികളോടൊപ്പം മനുഷ്യനും അത് കാതോർത്തു.
ഭൂമിയിലെ ആദ്യ സംഗീതം.
പക്ഷിമൃഗാദികളോടൊപ്പം മനുഷ്യനും അത് കാതോർത്തു.
ഭൂമിയിലെ ആദ്യ സംഗീതം.
നേഞ്ചോടു ചേർത്ത് തൻ്റെ പ്രിയതമക്കായ് വേണുവൂതുമ്പോൾ
ആത്മഹർഷത്തോടെ അവളും നൃത്തചുവടുമായ് അവൻ്റെ മുന്നിൽ ആനന്ദനടനമാടിയിരിക്കാം.
ആത്മഹർഷത്തോടെ അവളും നൃത്തചുവടുമായ് അവൻ്റെ മുന്നിൽ ആനന്ദനടനമാടിയിരിക്കാം.
അന്നും ഇന്നും എന്നും പ്രണയം മാത്രം
മരിക്കാതിരിക്കുന്നു.
അവസാനിക്കാത്ത കഥയിൽ കൊഴിഞ്ഞു പോകുന്ന കഥാപാത്രങ്ങൾ പോലെ മനുഷ്യർക്ക് മാറ്റം വരുന്നു.
മരിക്കാതിരിക്കുന്നു.
അവസാനിക്കാത്ത കഥയിൽ കൊഴിഞ്ഞു പോകുന്ന കഥാപാത്രങ്ങൾ പോലെ മനുഷ്യർക്ക് മാറ്റം വരുന്നു.
നിലാവും,മഞ്ഞും,മഴയും, നക്ഷത്രങ്ങളും, തുമ്പികളും, പൂക്കളും, സന്ധ്യയും, രജനിയും, എന്നും പ്രണയ താലമേന്തി മാടി വിളിക്കുന്നു.
ഇപ്പോൾ ഞാൻ നിന്നെ പ്രണയിക്കുന്നു.
ഭൂമിയിൽ എവിടെയോ നീ എന്നെ മോഹിക്കുന്നതും കാത്തിരിക്കുന്നതും
എന്നിൽ നവചൈത്യന്യം പകരുന്നു.
ഭൂമിയിൽ എവിടെയോ നീ എന്നെ മോഹിക്കുന്നതും കാത്തിരിക്കുന്നതും
എന്നിൽ നവചൈത്യന്യം പകരുന്നു.
എനിക്കൊരു ധൈര്യമായിട്ട്,
സ്നേഹിക്കാനും, വിശ്വസിക്കാനും,
ശാസിക്കാനും അധികാരമുള്ള കൂട്ടുകാരിയായി
എന്നിൽ നിറയുന്ന
നിന്നെ കുറിച്ചാവട്ടെ
എൻ്റെ കവിതകൾ.
സ്നേഹിക്കാനും, വിശ്വസിക്കാനും,
ശാസിക്കാനും അധികാരമുള്ള കൂട്ടുകാരിയായി
എന്നിൽ നിറയുന്ന
നിന്നെ കുറിച്ചാവട്ടെ
എൻ്റെ കവിതകൾ.
"ലോകത്തിൻ്റെ ഭൂപടം മനസ്സിൽ വെച്ച് കരയാനും ചിരിക്കാനുമാവാതെ ദൂരേയിരുന്ന് പ്രണയിക്കുന്നവർക്കായ്... "
Babu Thuyyam
O2 / 10/17
O2 / 10/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക