Slider

#പെണ്ണും_പരാതിയും

0

"ദേ മൻഷ്യാ ...വീണ്ടും എന്നെ നിർബന്ധിച്ചാൽ ,ശാരീരികവും മാനസികവുമായി എന്നെ പീഡിപ്പിച്ചെന്നും പറഞ്ഞു ഞാനൊരു പരാതി അങ്ങു വനിതാ കമ്മീഷൻ കൊടുക്കുവേ "
മൂന്നാമതൊരു കുഞ്ഞിന്റെ കാര്യം സൂചിപ്പിച്ചപ്പോഴേക്കും ശ്രീമതി ഉറഞ്ഞു തുള്ളി ...പണ്ടൊക്കെ പെണ്ണുങ്ങൾക്ക്‌ എന്തേലും പ്രശ്നം വന്നാൽ സ്വന്തം അമ്മയോട് പറഞ്ഞു ആരുമറിയാതെ ഒതുക്കി തീർക്കലായിരുന്നു ..മറിച്ചു ഇന്നോ അവരെല്ലാം ആദ്യം ഓടി പോകും വനിതാ കമ്മീഷനിലേക്ക് ..ഒടുവിൽ നാടു മൊത്തം കൊട്ടിഘോഷിച്ചു പരിഹാരം ഇല്ലാതെ പാതി വഴിയിൽ കിടക്കുന്ന പ്രശ്നങ്ങളുടെ കാര്യമോർക്കുമ്പോൾ സഹതാപം തോന്നാറുണ്ട് ..
"അതിന് നിന്നെ പീഡിപ്പിച്ചെന്ന് പറയാൻ ഞാൻ അന്യനൊന്നും അല്ലലോ ..നിന്റെ കഴുത്തിൽ താലി കെട്ടി .നിന്റെ അച്ഛന്റേം അമ്മടേം അനുവാദവും ആശിർവാദവും വാങ്ങിച്ചു തന്നെയല്ലേ ഇങ്ങോട്ട് കൊണ്ടു വന്നിട്ടുള്ളത് "
"ഓഹ് ...നിങ്ങളെന്നെ കെട്ടീന്ന് കരുതി ..നിങ്ങടെ മക്കളെ ഇങ്ങനെ പെറ്റു കൂട്ടണംന്ന് നിർബന്ധം ണ്ടോ ?...അങ്ങനെ ഒന്നും പെണ്ണു കാണാൻ വന്നപ്പോൾ പറഞ്ഞില്ലല്ലോ .?"
ശ്രീമതിയുടെ വാക്കുകൾ ശരവേഗത്തിലാണ് ഹൃദയം തുളച്ചു കയറിയത് .
"പുല്ല് ...പറയണ്ടായിരുന്നു ..
ഒന്നൂല്ലേലും അവളേം രണ്ടു മക്കളേം ഞാൻ തീറ്റി പോറ്റുന്നില്ലേ ..ആ എനിക്ക്‌ നേരെയാണ് അവളുറഞ്ഞു തുള്ളുന്നത് .."
അൽപ്പമെങ്കിലും ദയ അവളു കാണിക്കുമെന്ന് കരുതി ..വീണ്ടും അവളേം ചുറ്റി പറ്റി ശോക ഭാവമെല്ലാം വരുത്തി എന്തോ പോയ ആളെ പോലെ അങ്ങനെ നിന്നു....
"അല്ലെടി ....നീ പരാതി കൊടുത്താൽ...ഞാൻ ജയിലിൽ പോവും പിന്നെ കേസ് ..ഡിവോഴ്സ് അങ്ങനെ അങ്ങനെ കാര്യങ്ങൾ നീണ്ടു പോവും ..അപ്പോ എനിക്ക്‌ വേണേൽ എവിടെ നിന്നേലൊക്കെ ഒരു നല്ല പെണ്ണിനേം കെട്ടാലോല്ലെ ".
പറഞ്ഞു തീർന്നപ്പോഴേക്കും ശ്രീമതിയുടെ മുഖ ഭാവമൊക്കെ മാറി ഒരഞ്ചാറു കടന്നൽ ഒറ്റയടിക്ക് കുത്തിയപോലെ വീർത്തു വീർത്തു ഏതാണ്ടൊരു കുഞ്ഞു മത്തൻ പോലെ ആയിരിക്കുന്നു ....
ഒരു തമാശക്ക്‌ പറഞ്ഞതാണെങ്കിലും അവളതു കാര്യമാക്കി എടുത്തിട്ടുണ്ട് ..അതുകൊണ്ടന്നെ ഇനി മൂന്നാമതൊരാൾ പോയിട്ട് പച്ച വെള്ളം കിട്ടിയാലായി ...
"നിങ്ങളെങ്ങാനും എന്നേം മക്കളേം ഒഴിവാക്കി മറ്റൊരുത്തിയുടെ കൂടെ പൊറുതി തുടങ്ങാൻ മനക്കോട്ട കെട്ടുന്നുണ്ടേൽ ...ആ കോട്ട ഞാനങ്ങു തകർത്തെറിയും വനിതാ കമ്മീഷനിൽ ഒരു പരാതി കൊടുത്തലുണ്ടലോ ...ജീവനാംശം മക്കളുടെ ചിലവ് എല്ലാം കൂടെ നിങ്ങടെ അണ്ടർവെയർ ഊരി തരാനുള്ള ഏർപ്പാട് ഉണ്ടാക്കും പറഞ്ഞേക്കാം ."..
"എന്റീശ്വരാ ഇങ്ങനേം ണ്ടോ പെണ്ണുങ്ങൾ "
.പാവം ഞങ്ങൾ ആണുങ്ങൾക്ക് പരാതി പറഞ്ഞു പോകാൻ ഒരിടം ഇല്ലാത്തോണ്ടും ..അണ്ടർവെയർ വരെ ഇല്ലാത്ത എന്റെ അവസ്ഥ വളരെ പരിതാപകരമാകും എന്നുള്ളതുകൊണ്ടും ,
മൂന്നാമതൊരാളുടെ വരവ് തൽക്കാലത്തേക്ക് വേണ്ടെന്ന് വെച്ചു ....
അഥവാ അവളെ വല്ലതും ചെയ്ത് കഴിഞ്ഞതിന് ശേഷം ..ഭാര്യയെ പീഡിപ്പിച്ചെന്നും പറഞ്ഞു മാധ്യമങ്ങൾ കൊട്ടിഘോഷിക്കാതെ ഞാൻ തന്നെ എന്റെ ചാരിത്ര്യം സൂക്ഷിക്കുന്നതലേ നല്ലത് ..
Nb:- പരാതി പറയാൻ സ്വന്തമായൊരിടം ഉള്ളതിന്റെ ആവേശം നമ്മൾ പെണ്ണുങ്ങൾ ആണുങ്ങളോട് കാണിക്കുമ്പോൾ അവരുടെ മനസ്സും ഒന്നറിയാൻ ശ്രമിക്കണം .....
____________________
ഫർസാന .വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo