Slider

ഒരു പ്രണയലേഖനം

2
ഒരു പ്രണയലേഖനം :-
എന്നും എന്റേത് മാത്രമായ നിനക്ക്,
എന്തെഴുതണമെന്ന് ഇപ്പോഴും അറിയില്ല... നിന്നെ കുറിച്ചോർക്കുമ്പോൾ അക്ഷരങ്ങൾ അകലം പാലിക്കുന്നു... അല്ലെങ്കിലും നീണ്ട മൗനമായിരുന്നല്ലോ നമുക്കിടയിലെ പ്രണയം... ഋതുഭേദങ്ങളില്ലാതെ വിടരുകയും കൊഴിയുകയും ചെയ്യുന്ന ഒന്നാണ് പ്രണയം.... അതെനിക്ക് മനസിലാക്കി തന്നത് നീയാണ്..
പൂവിതളുകൾ തമ്മിലും മഴ ചാറ്റലുകൾ മണ്ണിനെയും തിരമാലകൾ തീരത്തെയും പ്രണയിക്കുന്നുടെന്നു നീ പറഞ്ഞു... ആകസ്മികമായി വരുന്ന കാറ്റിലും പ്രഭാതങ്ങളെ കുളിരണിയിക്കുന്ന മഞ്ഞു പാളികൾക്കിടയിലെ സൂര്യരെശ്മികളിലും പ്രണയമുണ്ടെന്ന് എനിക്ക് പറഞ്ഞു തന്നത് നീയാണ്...
നാം പറയാൻ ബാക്കി വച്ചതൊക്കെയും എഴുതണമെന്നുടെങ്കിലും അർധോക്തിയിൽ വാക്കുകൾ മുറിഞ്ഞു പോകുന്നു.... സന്ധ്യക്ക്‌ പെയ്‌ത മഴച്ചാറ്റലിൽ.... ആ മഴയുടെ ആദ്യ സ്പർശം നുകർന്ന പുതു മണ്ണിന്റെ ഗന്ധത്തിൽ... നിലാവിന്റെ അരണ്ട വെളിച്ചം വീഴുന്ന മഞ്ഞിന്റെ പുതപ്പ് മൂടിയ രാത്രികളിൽ... നീയെന്റെ ഹൃദ്ധ്യാന്തരങ്ങളിൽ നെടുവീർപ്പായുയരാറുണ്ട്, ഇപ്പോഴും....
പറയാൻ ഒരുപാട് ബാക്കിയുണ്ടായിരുന്നു നമുക്ക് അല്ലേ.... ഇനിയൊരു ജന്മമുണ്ടെങ്കിൽ, മീരയായും രാധയായും ജനിക്കാൻ ആഗ്രഹിക്കുന്നതിനൊപ്പം നിന്റേതായി മാത്രം ജീവിക്കാനും ഞാൻ മോഹിച്ചു പോകുന്നു...
ഓർമകൾക്ക് മരണമില്ലാത്തിടത്തോളം കാലം, നീ എന്നിലും ഞാൻ നിന്നിലും ജീവിച്ചിരിക്കുമെന്ന പൂർണ വിശ്വാസത്തോടെ...
എന്നും നിന്റെ സ്വന്തം ഞാൻ.....
ജ്യോതി ലക്ഷ്മി
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo