Slider

സ്ഥായി.

0
സ്ഥായി.
- - - - - - - -
കുറേയായി ഞാനതു തേടാൻ തുടങ്ങിയിട്ട്
പലപ്പോഴും പല രൂപങ്ങളിൽ വന്ന്
ഏറേ മോഹിപ്പിച്ചത്
ഒരു കളിപ്പാട്ടമാണെന്നു കരുതി
നെഞ്ചോടു ചേർത്തിരുന്നു ഞാൻ.
കുഞ്ഞു വഴക്കുകളിൽ
എൻ്റെ എന്ന വാക്ക് ആദ്യം പഠിച്ചതും
ആ സ്വന്തമാക്കലിലൂടെ തന്നെ.
അങ്ങിനെ കുറേ എൻ്റെതുകളിൽ നിന്നാണ്
ഞാൻ എന്ന എന്നെ കണ്ടെടുത്തത്.
പിന്നീട് ഞാൻ എൻ്റെ എന്നീ വിചാരങ്ങളിൽ മാത്രം അഭിരമിക്കുമ്പോൾ
കണ്ണുണ്ടായിട്ടും പലതും
കാണാതിരിക്കാൻ പഠിച്ചു
നേടിയതും നേടാനിരിക്കുന്നതുമെല്ലാം
സ്ഥിരമായിരിക്കുമെന്ന് അഹങ്കരിച്ചു.
ഒന്നും കൊണ്ടു പോകാതെ പോകുന്ന
മൃതദേഹങ്ങളുടെ ഇടയിൽ നിന്നും
കുറേ എൻ്റെതുകൾ മാറോടടുക്കിപ്പിടിച്ച്
എൻ്റെ ചിത്രങ്ങൾ വാനോളമുയരത്തിലാക്കാൻ
പ്രയത്നിച്ചു കൊണ്ടേയിരുന്നു.
ഒരു ജാലകത്തിൻ്റെ ഇങ്ങേപ്പുറത്തിരുന്ന്‌
അരുമയോടെ ഓമനിച്ചു വളർത്തിയ
എൻ്റെതുകൾ എന്നെ തനിച്ചാക്കി
പടി കടന്നു പോകുന്നതും നോക്കി
നിസ്സഹായനായി നെടുവീർപ്പോടെ
നിൽക്കുമ്പോൾ തിരിച്ചറിയുന്നു.
നിഴൽ മാത്രം സ്വന്തമായുള്ള
നാമെന്തിന് വെറുതേ..
Babu Thuyyam.
14/10/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo