Slider

ഞാൻ

0
ഞാൻ
നിന്റെ നനഞ്ഞ കൺപീലിയിൽ ഇനിയും ഇറ്റു വീഴാത്ത ഒരു തുള്ളി
ഞാൻ
നിന്റെ സ്വപ്നവർണങ്ങളുടെ
ഒറ്റ ആകാശം
ഞാൻ
നിന്റെ നെഞ്ചിലെ ഇനിയും ഉണങ്ങാത്ത മുറിവിലേ നോവടയാളം
ഞാൻ
നിന്റെ മിഴിയിലെ അണയാത്ത ദീപക്കാഴ്ച്ച
ഞാൻ
നിന്റെ നിറകനവുകളുടെ ഏകജാലകം
എങ്കിലും സ്നേഹമേ...അപൂർണമായതെന്തോ ശേഷിക്കുന്നതിപ്പോഴും
പ്രഹരശേഷിയുള്ള ഇടിമിന്നൽ കണക്കെ പ്രജ്ഞയിൽ
ഞാനെന്ന കടൽ ഇനി പഠിച്ചു തുടങ്ങേണ്ടത് നീയെന്ന തീരത്തെയാണ്

Ammu

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo