ഹർത്താൽ
------------------
------------------
ഹർത്താൽ ദിനത്തിലെ വിശപ്പൊരു
ആനന്ദം തന്നെ ..
ആഘോഷം തന്നെ ..
ആനന്ദം തന്നെ ..
ആഘോഷം തന്നെ ..
നാളെ ഹർത്താലാണെന്നറിയുന്ന നമ്മൾ ,
ഇന്നേ വാങ്ങുന്നു ചിക്കനും മട്ടനും..
ഇന്നേ വാങ്ങുന്നു ചിക്കനും മട്ടനും..
പൊരിച്ചു തിന്നണം മൂക്കു മുട്ടേ..
പറ്റിയാൽ ഒരു പടമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റണം..
പറ്റിയാൽ ഒരു പടമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റണം..
ലെെക്കും കമൻ്റും വാരിക്കൂട്ടണം..
എൻജോയിങ്ങ് ഹർത്താൽ
എന്നൊരു സ്റ്റാറ്റസ് കൂടി കൊടുത്താൽ കേമമായി..
എൻജോയിങ്ങ് ഹർത്താൽ
എന്നൊരു സ്റ്റാറ്റസ് കൂടി കൊടുത്താൽ കേമമായി..
അന്നന്നു കിട്ടുന്നതിനു അന്നം വാങ്ങുന്നോൻ
അരപ്പട്ടിണിയാകുന്നു ഹർത്താൽ ദിനത്തിൽ..
അരപ്പട്ടിണിയാകുന്നു ഹർത്താൽ ദിനത്തിൽ..
കഞ്ഞിയോ കട്ടനോ കിട്ടിയാലായി,
എന്നും കോരനു കുമ്പിളിൽത്തന്നെ കഞ്ഞി..
എന്നും കോരനു കുമ്പിളിൽത്തന്നെ കഞ്ഞി..
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക