Slider

ബ്രോക്കറ് പണിയുടെ ആകെയുള്ള ഇൻവെസ്റ്റ്മെന്റ് ഡെയലോഗ് ആണ്

0
ബ്രോക്കറ് പണിയുടെ ആകെയുള്ള ഇൻവെസ്റ്റ്മെന്റ് ഡെയലോഗ് ആണ്. അതിലുള്ള സാമർത്ഥ്യം ഒരുവനെ ആ മേഖലയിൽ നംബർ വൺ ആക്കും. നുണകളെ ശരിപോലെ അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് രസകരം തന്നെ.ഇപ്പോൾ താരതമ്യേനാ ബിസിനസ്സുകൾ കുറവായതിനാൽ ചുളുവിൽ കിട്ടാനുണ്ട് എന്നു പറഞ്ഞ് ഇത്തരക്കാരെ സ്ഥിരമായി കാണാം.
എന്റെ ഒരു സുഹൃത്തിനും ഈ ബ്രോക്കറ് പണിയുണ്ട്‌. രാവിലെ അവിടെ ഇവിടെ ഓരോരു സ്ഥലങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് കക്ഷി വരും. ഇന്നലെത്തെ ആളുടെ ഒരവതരണം എനിക്ക് വളരെ ഇഷ്ടപെട്ടു.
നല്ലൊരു സ്ഥലം കൊടുക്കാനുണ്ട്.
എത്രയുണ്ട്?
വെറും 60 സെന്റ്.
വിലയെത്രയുണ്ട്?
സെന്ററിന് 70 ആയിരം മതി.
അപ്പോ റോഡ് ഒക്കെ ഉള്ള സ്ഥലമാണോ?
പിന്നെ.റോഡിൽ കൂടി ബസ് വരെ പോകും.
അതറിയാം. ഈ പറമ്പിനു മുമ്പിലൂടെ റോഡ് ഉണ്ടോന്നാ ചോദിച്ചത്.
കക്ഷി പൊരിഞ്ഞ ചിരി.
അത് ശരിയാ.
ഈ പറമ്പിനു മുന്നിലൂടെ നല്ല റോഡ് ഇല്ല.
പിന്നെ 70 ആയിരത്തിന് എവിടെയാ ട്ടാറിട്ട റോഡ് ഉള്ള സ്ഥലം.
അപ്പോ പറയുമ്പോൾ അങ്ങിനെ പറയേണ്ടെ?
എയ്.ഇത് ഞങ്ങളുടെ ഒരു സ്റ്റൈയിലാ.
നന്നായിട്ടുണ്ട്. റോഡിലൂടെ ബസ് പോകുമെന്നും കടലിലൂടെ കപ്പൽ പോകുമെന്നും നമ്മുക്ക് അറിയാം.പക്ഷെ ഇതൊക്കെ അടുത്താണോ എന്നെല്ലെ അറിയേണ്ടത് ഇഷ്ട്ടാ.
ആളും ചിരിച്ചു.
ചിരിച്ചു കൊണ്ട് തന്നെ വേറൊരു ഇരയെ തേടികൊണ്ട് ആൾ നടന്നു നീങ്ങി.
By: ഷാജു തൃശ്ശോക്കാരൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo