ഷിറാഖ് 3
....................
മുറിയിലെ നീല വെളിച്ചത്തിന് ഇന്ന് പ്രക്ഷോഭകാരിയുടെ മാനസീകാവസ്ഥയാണെന്നെനിക്കു തോന്നി. തീച്ചൂളകൾ എറിയുന്ന പോലെ നീല നിറത്തിലുള്ള പ്രകാശ മണികൾ മുറി നിറച്ചെറിഞ്ഞു കൊണ്ടിരുന്നു. ഇടക്കിടെ തീ ഗോളങ്ങൾ പോലെ അവ മധ്യഭാഗത്ത് വളയങ്ങളായി രൂപപ്പെട്ട് ചുവരിലേക്ക് വികസിച്ച് വലുതാവുകയും വീണ്ടും ചെറുമണികളായി ഭിന്നിക്കുകയും ചെയ്തു. അപ്പോഴൊക്കെയും ഷിറാഖ് എന്റെ മടിയിൽ തല വെച്ച് പതിഞ്ഞ സ്വരത്തിൽ എന്തോ അവ്യക്തമായി മൂളിക്കൊണ്ടിരിക്കുകയായിരുന്നു.
....................
മുറിയിലെ നീല വെളിച്ചത്തിന് ഇന്ന് പ്രക്ഷോഭകാരിയുടെ മാനസീകാവസ്ഥയാണെന്നെനിക്കു തോന്നി. തീച്ചൂളകൾ എറിയുന്ന പോലെ നീല നിറത്തിലുള്ള പ്രകാശ മണികൾ മുറി നിറച്ചെറിഞ്ഞു കൊണ്ടിരുന്നു. ഇടക്കിടെ തീ ഗോളങ്ങൾ പോലെ അവ മധ്യഭാഗത്ത് വളയങ്ങളായി രൂപപ്പെട്ട് ചുവരിലേക്ക് വികസിച്ച് വലുതാവുകയും വീണ്ടും ചെറുമണികളായി ഭിന്നിക്കുകയും ചെയ്തു. അപ്പോഴൊക്കെയും ഷിറാഖ് എന്റെ മടിയിൽ തല വെച്ച് പതിഞ്ഞ സ്വരത്തിൽ എന്തോ അവ്യക്തമായി മൂളിക്കൊണ്ടിരിക്കുകയായിരുന്നു.
ബേർട്ടിക്ലസ് പാർക്കിലെ ഊഞ്ഞാലു പോലെയായിരുന്നു എന്റെ മനസ്സപ്പോൾ. ഷിറാഖിനെയും വഹിച്ചുകൊണ്ടത് ഭൂത വർത്തമാന കാലത്തിനിടയിൽ ആടിക്കൊണ്ടിരുന്നു.
സന്തോഷ സന്താപങ്ങൾക്കിടയിലെ നിംനോമ്നതങ്ങളെ നിങ്ങൾ എങ്ങനെയാവും കാണുന്നത്? ഒരു സംഗീതശ്രേണി പോലെയോ മനോഹരമായ ഗിരി ശിഖിര കാഴ്ചകൾ പോലെയോ ആവില്ല. പകരം തീ നാളങ്ങൾ പോലെയാവും. ഉച്ചിയിലേക്കുയരുകയും അടുത്ത നിമിഷം താഴ്ന്നു പോവുകയും ചെയ്യുന്ന ജ്വാലകൾ വിസ്മയത്തോടെ നോക്കി കണ്ടിട്ടുണ്ടോ? കരിച്ചു കളഞ്ഞും ചൂടേറ്റിയും നടത്തുന്ന നൃത്തങ്ങൾ കണ്ടിട്ടുണ്ടോ? ചിലപ്പോഴൊക്കെ, ഏയ് അല്ല പലപ്പോഴും, നമ്മുടെ മനസ്സും അതുപോലെയാണ്. സംഹാരത്തിനായുള്ള താളങ്ങളാൽ അതങ്ങേയറ്റം വിഭ്രാന്തമായി തന്നെ കയറ്റിറക്കങ്ങളെ സൃഷ്ടിക്കും. ഹാ.. ചിന്തകൾ തീ പന്തമാവുന്നതിന്റെ നൈതികതയെന്ന് ദാർശനീകമായി നാമതിനെ നിർവചിക്കും അല്ലേ?
ഷിറാഖ് ഇടക്കെപ്പോഴോ ഉറങ്ങിപ്പോയിരുന്നു. ഞാനദ്ധേഹത്തിന്റെ നരവീണ തലമുടിയിൽ കൈ തലോടിക്കൊണ്ടിരുന്നു. ഷിറാഖിനെ തിരികെ കൊണ്ടുവരണം അതദ്ധേഹത്തിന്റെ അമ്മയ്ക്ക് നൽകപ്പെട്ട വാഗ്ദാനമാണ്. വിലക്കപ്പെട്ട ഏത് കനിയാണ് മനുഷ്യനിതുവരെ കഴിച്ചിട്ടില്ലാത്തത്.
ഷിറാഖ്... ഗസാൻ ഹത്തിന്റേയും റിശാദ ലീവയുടേയും മൂന്ന് മക്കളിൽ മൂത്തവൻ. രണ്ടാമതൊരു പെൺകുട്ടിയാണവർക്ക് ഷാദല ഹത്ത്. മൂന്നാമത്തെ മകൻ ഷികാർ ഹത്ത്. പ്രബലരെല്ലെങ്കിലും ഹത്ത് ഗോത്രം താഴ്ന്നവരല്ല. ശക്തരും പ്രമാണിമാരുമാണവർ. മാംസഭക്ഷണങ്ങൾ കഴിക്കുകയും അഭിമാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന വിഭാഗമാണ് ഹത്ത് ഗോത്രം.
സത്യത്തിൽ അമ്മയേക്കാൾ വലുതായ മകന്റെ കഥയാണ് ഹത്തിന്റേത്. പ്രവിശ്യയിലെ പുരാതന ഗോത്രമായ ജോരീബാദ് ഗോത്രത്തിലെ ഉപഗോത്രമാണ് ഹത്ത് ഗോത്രം. കാലക്രമേണ ജോരീബാദിലെ മറ്റു വിഭാഗങ്ങൾ ക്ഷയിക്കുകയും ഹത്ത് വിഭാഗം പുഷ്ടിപ്പെടുകയും ചെയ്തു. അവർക്കിടയിൽ തന്നെ നീണ്ടു നിന്ന യുദ്ധങ്ങൾ പോലുമുണ്ടായിട്ടുണ്ട്. അങ്ങനെ ഗോത്രത്തലവൻമാർ കൂടിയിരുന്ന് ഹത്തിനെ സ്വതന്ത്ര ഗോത്രമായി പ്രഖ്യാപിക്കുകയായിരുന്നു.
"ജീവിക്കുന്നെങ്കിൽ തോൽക്കാതെ....
മരിക്കുന്നെങ്കിൽ ധീരനായിട്ട് തന്നെ..."
തുടങ്ങിയ ആപ്തവാക്യങ്ങളും കവിതകളും കോറിയിട്ട ഇരുനില വീട്ടിലാണ് ഷിറാഖ് ജനിച്ചതും വളർന്നതും. അമ്മയുടെ സ്വഭാവപ്രകൃതമായിരുന്നു ഷിറാഖിന്.
മരിക്കുന്നെങ്കിൽ ധീരനായിട്ട് തന്നെ..."
തുടങ്ങിയ ആപ്തവാക്യങ്ങളും കവിതകളും കോറിയിട്ട ഇരുനില വീട്ടിലാണ് ഷിറാഖ് ജനിച്ചതും വളർന്നതും. അമ്മയുടെ സ്വഭാവപ്രകൃതമായിരുന്നു ഷിറാഖിന്.
സൗമ്യത മുഖമുദ്രയാക്കിയ സദാ പുഞ്ചിരി വിടർത്തുന്ന ഏറ്റവും മാന്യമായി സംസാരിക്കുന്ന ഒരു സ്ത്രീ ആയിരുന്നു അവർ. പക്ഷേ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവരനുഭവിക്കുന്ന മാനസീക സമ്മർദ്ദങ്ങൾക്ക് കാരണം ഷിറാഖിന്റെ തിരോധാനമാണ്. അതുകൊണ്ടാണ് ഷിറാഖിനെയും തിരഞ്ഞുകൊണ്ട് അനിയൻ ഷികാർ ഹത്തും കൂടെ ഞാനും ഇറങ്ങിയത്. ഷികാർ തെക്കോട്ടും ഞാൻ വടക്കോട്ടും വന്നു. ദാ ഇപ്പോൾ എന്റെ ആത്മമിത്രത്തിന്റെ ജേഷ്ഠൻ എന്റെ മടിയിൽ കിടക്കുന്നു.
ആദ്യ കാഴ്ചയിൽ തന്നെ ഞാൻ ഷിറാഖിനെ തിരിച്ചറിഞ്ഞിരുന്നു. എന്താണ് അദ്ധേഹത്തിന് സംഭവിച്ചതെന്ന അന്വേഷണമാണ് ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നത്. "കവിതകളുടെ ആലസ്യത്തിൽ പ്രണയത്തിന്റെ ലഹരി നുണയുന്ന പ്രിയപ്പെട്ടവനേ... മരണം വരേ കൂടെ നിൽക്കാം നീ പുഞ്ചിരിക്കാമെങ്കിൽ..."
ഒരാത്മഗതമായിരുന്നു അതെങ്കിൽ ഷിറാഖ് അത് കേട്ടു എന്ന് തോന്നുന്നു. അവൻ തല ഉയർത്തുകയും പിന്നെ സ്വശരീരത്തെ വല്ലാതെ നോവിക്കുകയും ചെയ്തു. പിന്നെ ഇങ്ങനെ പാടി.
''ഹേ ശരീരമേ...
ലജ്ജയില്ലേ നിനക്കുറങ്ങാൻ...
പ്രണയഭാജനമുറങ്ങാതെ
ഇരുമ്പഴികളിലിരുട്ടിൽ
വിറച്ചിരിക്കുമ്പോൾ
നിനക്കുറങ്ങാൻ കഴിയുന്നതെങ്ങനെ...
ലജ്ജയില്ലേ നിനക്കുറങ്ങാൻ...
പ്രണയഭാജനമുറങ്ങാതെ
ഇരുമ്പഴികളിലിരുട്ടിൽ
വിറച്ചിരിക്കുമ്പോൾ
നിനക്കുറങ്ങാൻ കഴിയുന്നതെങ്ങനെ...
കിഴക്കോട്ട് പോവുന്ന കാറ്റേ
ദൂത് പറയുക
എന്റെ പ്രേമിയോട്
ഉറങ്ങാതിരിപ്പുണ്ട് നിന്നെയും കാത്ത്
നിന്റെ മജ്നുവെന്ന്..."
ദൂത് പറയുക
എന്റെ പ്രേമിയോട്
ഉറങ്ങാതിരിപ്പുണ്ട് നിന്നെയും കാത്ത്
നിന്റെ മജ്നുവെന്ന്..."
പിന്നെ അദ്ധേഹം തലമുടികൾ പിടിച്ചു വലിച്ചും തലയിരു വശങ്ങളിലേക്കു ശക്തമായി ആട്ടിയും മുഷ്ടി ചുരുട്ടി തുടയിൽ കുത്തിയും ദേഹത്തെ ഉപദ്രവിച്ചു. തടയാൻ ചെന്ന എന്നെ തീ പാറുന്ന നോട്ടം കൊണ്ടകറ്റി. ഞാൻ ഇരുട്ടിനും വെളിച്ചത്തിനുമിടയിലൊരു പൊട്ട് തിരയുന്നത് പോലെ സൂക്ഷമായി അദ്ധേഹത്തെ നിരീക്ഷിക്കുകയും ശാന്തനാവാൻ അപേക്ഷിക്കുകയും ചെയ്തു.
"വിലക്കപ്പെട്ടതല്ലേ
എനിക്കുറക്കവും ഊണും
അവൾക്കന്യമായതല്ലോ
അവരണ്ടും
എനിക്കുറക്കവും ഊണും
അവൾക്കന്യമായതല്ലോ
അവരണ്ടും
നിഷിദ്ധമേതിനെ പുണർന്നാലും
ശിക്ഷിക്കപ്പെടണമെന്നുടൽ
ശിക്ഷിക്കപ്പെടണമെന്നുടൽ
പ്രണയത്തിനുമപ്പുറം
അനുഭൂതികളരുതാതാണ്."
അനുഭൂതികളരുതാതാണ്."
അദ്ധേഹം നിശ്ശബ്ദനാവുകയും അമിതമായി കിതക്കുകയും ചെയ്തു. പിന്നെ ഏതോ ശൂന്യതയിലേക്ക് കണ്ണെറിഞ്ഞ് നിശ്ചലനായി.
"റിശാദ ലിവയുടെ കത്തുണ്ടെന്റെ കയ്യിൽ..." ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അദ്ധേഹം ഞെട്ടുകയും പിന്നെ ദയനീയമായി എന്നെ നോക്കുകയും ചെയ്തു. കണ്ണുകളിൽ നിന്നാരംഭിച്ച് താടിരോമങ്ങളിലൂടൊലിച്ചിറങ്ങുന്ന രണ്ടുറവകൾ ഉണ്ടാവുകയും അവകൾ വിഘ്നങ്ങളില്ലാതെ ഒഴുകുകയും ചെയ്തു.
റിശാദ ലിവ തന്ന എഴുത്ത് ഞാനദ്ധേഹത്തിന് കൈമാറി. ആവേശത്തോടെ അത് വായിക്കുകയും പൊട്ടിക്കരയുകയും ചെയ്തു കൊണ്ടദ്ധേഹം കമഴ്ന്ന് കിടന്നു.
അല്പനേരത്തിന് ശേഷം എഴുന്നേറ്റിരുന്ന് കണ്ണു തുടച്ച് എന്നോട് എഴുതാനാവശ്യപ്പെട്ടു കൊണ്ടദ്ധേഹം ഇങ്ങനെ പറഞ്ഞു.
''അമ്മേ....
പ്രണയം മതവും പ്രേമി ദൈവവുമായവന്റെ ഉപവാസത്തെ സന്യാസമെന്ന് വിളിക്കൂ..
നീണ്ട തപസ്സുകളാൽ മാത്രം
സംപ്രീതയാകുന്ന പ്രേമിയുടെ
ലഹരിയിലായവന്റെ ചേഷ്ടകളെ ആരാധനകളെന്ന് വിശേഷിപ്പിക്കൂ...
പ്രേമത്തിന്റെ സാഫല്യത്തിനായി
കുടുംബം ഉപേക്ഷിച്ചവനെ
യോഗിയെന്നും
പ്രണയ മൂർദ്ധന്യതയിൽ ശരീരത്തെ മറന്നവനെ ആചാര്യനെന്നും പറയൂ...
അമ്മേ...
അഭിമാനിക്കൂ....
ഷിറാഖ് വഴി പിഴച്ചവനല്ല സത്യം...
വഴി തെളിച്ചവനും പ്രണയത്താൽ ഉന്മാദിയായവനുമാകുന്നു."
പ്രണയം മതവും പ്രേമി ദൈവവുമായവന്റെ ഉപവാസത്തെ സന്യാസമെന്ന് വിളിക്കൂ..
നീണ്ട തപസ്സുകളാൽ മാത്രം
സംപ്രീതയാകുന്ന പ്രേമിയുടെ
ലഹരിയിലായവന്റെ ചേഷ്ടകളെ ആരാധനകളെന്ന് വിശേഷിപ്പിക്കൂ...
പ്രേമത്തിന്റെ സാഫല്യത്തിനായി
കുടുംബം ഉപേക്ഷിച്ചവനെ
യോഗിയെന്നും
പ്രണയ മൂർദ്ധന്യതയിൽ ശരീരത്തെ മറന്നവനെ ആചാര്യനെന്നും പറയൂ...
അമ്മേ...
അഭിമാനിക്കൂ....
ഷിറാഖ് വഴി പിഴച്ചവനല്ല സത്യം...
വഴി തെളിച്ചവനും പ്രണയത്താൽ ഉന്മാദിയായവനുമാകുന്നു."
വീണ്ടുമൊരു മൗനത്തിന്റെ ചിറകെട്ടി നാമിരുധ്രുവങ്ങളിലൊളിച്ചു. ഈ പരിത്യാഗിയോട് ഞാനെന്തു പറയുമെന്നറിയാതെ പിടച്ച മനസ്സിനൊരാശ്വാസം നൽകാൻ പോലുമാവാതെ നിസ്സഹായതയിൽ ഞാനലിഞ്ഞു.
ദൂരേ ഏതോ ചീവീട് ഉച്ചത്തിൽ കരയുകയും ഇടക്കു നിശ്ശബ്ദമാവുകയും വീണ്ടും കരയുകയും ചെയ്തു. അതേതോ വിരഹഗാനത്തിന്റെ ഈരടികൾ പോലെ തോന്നിയെനിക്ക്. ഒരു പക്ഷേ ഒരു ഐക്യദാർഢ്യമായിരിക്കാം..
എനിക്കേറ്റവും ഇഷ്ടപ്പെട്ട വിനോദങ്ങളിലൊന്ന് പ്രകൃതിയുടെ പ്രതിഭാസങ്ങളെയും ചലനങ്ങളെയും ശബ്ദങ്ങളെയുമൊക്കെ എന്നിലേക്ക് ചേർത്തു വായിക്കുക എന്നതാണ്. തീർച്ചയായും അതൊരു ശാന്തതയും ഏകാന്തതയും നൽകുന്ന പ്രക്രിയ തന്നെയാണ്. നിങ്ങളനുഭവിക്കുന്ന സംഘർഷങ്ങളെ അത് ലഘൂകരിക്കുകയും സന്തോഷങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യും.
"നീ നൗറയെ കണ്ടിട്ടുണ്ടോ?.. " അദ്ധേഹമെന്നെ നോക്കി ചോദിച്ചു.
"ഇല്ല..."
"ഒരു തവണയെങ്കിലും നീയവളെ കാണണം. ഒരായുഷ്കാലം മുഴുവൻ പ്രണയത്തിനായി ബലി നൽകുന്നതെങ്ങനെയെന്ന് അവൾ നിനക്കു പറഞ്ഞു തരും.
ശേഷം നീ എനിക്കരികിലേക്ക് ഒരിക്കൽ കൂടിവരണം. വിട പറഞ്ഞിറങ്ങും മുമ്പ് നീ എനിക്കു പറഞ്ഞു തരണം സ്വർഗ്ഗത്തിൽ നിന്നു ഞാൻ നരകത്തിലേക്കൊളിച്ചോടുന്നതെങ്ങനെയെന്ന്. എന്നിട്ടെന്നെയും കൂട്ടി നിനക്കു പോകാം.. ഞാൻ വരാം നിന്റെ കൂടെ അപ്പോൾ മാത്രം..
ശേഷം നീ എനിക്കരികിലേക്ക് ഒരിക്കൽ കൂടിവരണം. വിട പറഞ്ഞിറങ്ങും മുമ്പ് നീ എനിക്കു പറഞ്ഞു തരണം സ്വർഗ്ഗത്തിൽ നിന്നു ഞാൻ നരകത്തിലേക്കൊളിച്ചോടുന്നതെങ്ങനെയെന്ന്. എന്നിട്ടെന്നെയും കൂട്ടി നിനക്കു പോകാം.. ഞാൻ വരാം നിന്റെ കൂടെ അപ്പോൾ മാത്രം..
എന്റെ മാതാപിതാക്കൾക്ക് നീയെന്റെ വിശേഷം പറയുന്ന കൂട്ടത്തിൽ ഒന്നു കൂടെ പറയണം. പ്രണയത്തിനേക്കാൾ മുമ്പ് മരണത്തിലെത്താനാഗ്രഹിക്കാത്തവനാണ് ഞാനെന്ന്. പിന്നെ ഒരു വാക്കു കൂടി കൈമാറണം. ഷിറാഖിന് ഭ്രാന്തില്ല ഉന്മാദം മാത്രമാണെന്ന്.."
എന്റെ കണ്ണുകളിൽ നനവ് പടരുകയും പിന്നെ അതൊലിച്ച് കവിളിൽ രണ്ട് രേഖകൾ വരക്കുകയും ചെയ്തു. പ്രണയമേ നീ ഇത്രമേൽ ക്രൂരമോ എന്നാശ്ചര്യപ്പെടുന്നതിനപ്പുറം ഞാൻ മൂകതയുടെ ഭീകരതയിലായിരുന്നു.
****
****
ആ രാത്രിക്ക് ശേഷം പുലർന്ന പകലിൽ ഞാൻ ഉദാസീനനായിരുന്നില്ല. ഇന്നലെ ഒഴിഞ്ഞ ഉറക്കിന്റെ ക്ഷീണം പോലും അനുഭവപ്പെട്ടില്ല. പകരം അദ്ധേഹം പകർന്ന പ്രണയത്തിന്റെ വശ്യമായ ആനന്ദത്താൽ ഞാൻ ഊർജ്ജസ്വലനായ പോലെ തോന്നി. കുളിച്ചു വസ്ത്രങ്ങൾ മാറി പുറത്തേക്ക് പോവാനിറങ്ങുമ്പോൾ അദ്ധേഹം ഒരു വാക്ക് പോലും പറയാതെ ഇറങ്ങി നടന്നു.
എന്റെ തൊണ്ട പൊട്ടിയുള്ള വിളിക്ക് ചെവികൊടുക്കാനോ തിരിഞ്ഞു നോക്കാനോ നിൽക്കാതെ അദ്ധേഹം നടന്നു നീങ്ങി. പിറകിലോടിയെത്താൻ ശ്രമിച്ചെങ്കിലും ഷിറാഖിന്റെ വേഗത്തെ മറികടക്കാൻ എനിക്കായില്ല.
അല്ലെങ്കിലും ഷിറാഖിനെ തോൽപിക്കുക എന്നത് എളുപ്പമല്ലല്ലോ. ഹത്ത് ഗോത്രത്തിലെ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും കായിക ബലം കൂടിയവരാണ്. ആയോധന കലകളിൽ കഴിവ് തെളിയിച്ചവർ. ഷിറാഖ് അവരുടെ നേതാവായിരുന്നു. ഹത്ത് ഗോത്ര പ്രമുഖൻ ഗസാൻ ഹത്തിന്റെ മൂത്ത പുത്രൻ മോശക്കാരനാവില്ലല്ലോ. ഷിറാഖിനെ കീഴ്‌പ്പെടുത്താൻ കഴിയുന്നൊരുത്തനുണ്ട്. അനിയൻ ഷികാർ. അവനോട് ഇതൊക്കെയും പങ്ക് വെക്കുമ്പോഴുണ്ടായേക്കാവുന്ന പ്രഹരങ്ങളെ വെറുതെ ഞാനൊന്നോർത്തു നോക്കി.
ഷിറാഖ് ഓടിച്ചെന്നത് ആ പഴയ പൊളിഞ്ഞു വീഴാറായ വീട്ടിലേക്കായിരുന്നു. അവിടെ ഉമ്മറത്തിണ്ണയിലിരുന്ന് കവിതകളാലപിക്കാൻ തുടങ്ങി.
ഇളം കാറ്റുകളേ...
നിങ്ങളെത്ര ഭാഗ്യവാൻമാർ...
മുടക്കങ്ങളില്ലാത്ത
പ്രണയത്തിന്റെ ആസ്വാദകർ നിങ്ങൾ...
നിങ്ങളെത്ര ഭാഗ്യവാൻമാർ...
മുടക്കങ്ങളില്ലാത്ത
പ്രണയത്തിന്റെ ആസ്വാദകർ നിങ്ങൾ...
ഹോ...
എനിക്കെന്റെ ലൈലയെ കാട്ടിത്തരൂ
അവിളിലെന്റെ
ആത്മാവിനെ ചേർത്തെഴുതൂ...
എനിക്കെന്റെ ലൈലയെ കാട്ടിത്തരൂ
അവിളിലെന്റെ
ആത്മാവിനെ ചേർത്തെഴുതൂ...
കണ്ണുകളേ....
നാണമില്ലേ നിങ്ങൾക്കിങ്ങനെ
നീരൊലിപ്പിക്കാൻ...
ലൈലയുടെ പാദങ്ങളിലൊഴുക്കാനിനിയും
ശേഖരമുണ്ടോ വേറെ...
* * * *
നാണമില്ലേ നിങ്ങൾക്കിങ്ങനെ
നീരൊലിപ്പിക്കാൻ...
ലൈലയുടെ പാദങ്ങളിലൊഴുക്കാനിനിയും
ശേഖരമുണ്ടോ വേറെ...
* * * *
ബേർട്ടിക്ലസ് പാർക്കിലെ ഊഞ്ഞാലിൽ ഫരിസ്തയെ കാത്തിരുന്ന ആ സായാഹ്നത്തിൽ ഞാൻ സംഭ്രമ ചിത്തനായിരുന്നു. പറഞ്ഞവസാനിപ്പിച്ച കഥകളുടെ തുടർ ഭാഗം കേൾക്കാനുള്ള ഉത്കണ്ഠയെക്കാൾ എനിക്കീ സംഭ്രമത്തിന്റെ കാര്യ കാരണങ്ങളറിയില്ലെന്ന് സത്യം ചെയ്യുന്നു.
കവിളിൽ മായാത്ത പുഞ്ചിരിയോടെ അകലേ നിന്നും അവൾ നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ ഹൃദയത്തിലനേകം നക്ഷത്രങ്ങൾ കണ്ണു ചിമ്മിയത് പോലെ തോന്നി. മനോഹരമായ മെലിഞ്ഞ വടിവൊത്ത ശരീരവും തിളങ്ങുന്ന വിടർന്ന കണ്ണുകളും നീണ്ട മൂക്കും ഏതൊരു പുരുഷനേയും പ്രണയാഗ്നിയിൽ ദഹിപ്പിക്കാൻ കഴിവുള്ളതാണെന്നെനിക്ക് തോന്നി. അതേ സമയം അവൾ ഗഫാനിയാണെന്ന ചിന്ത എന്നിൽ ഒരു തീ പോലെ ആളുകയും എന്റെ കണ്ണുകൾ ഭൂമിയിലേക്ക് താഴുകയും ചെയ്തു.
പതിവ് പോലെ അല്പനേരത്തെ ഊഞ്ഞാലാട്ടം കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിലേക്ക് നടന്നു. രണ്ട് കാപ്പി ഓർഡർ ചെയ്ത് മുമ്പിരുന്ന അതേ ഇടത്തിൽ തന്നെ ചെന്നിരുന്നു. എങ്ങനെ തുടങ്ങുമെന്നത് അവളെപ്പോലെ എന്നെയും കുഴക്കുന്നു. അവസാനിപ്പിച്ചിടം പറഞ്ഞു തുടങ്ങിയാലോ... അല്ലെങ്കിൽ അവൾ തന്നെ തുടങ്ങട്ടെ അതല്ലേ അതിന്റെ ശരി.
"ആനന്ദ് ഏത് നാട്ടുകാരാനാ?" അവളങ്ങനെയാണാരംഭിച്ചത്.
"തെക്ക് പ്രവിശ്യക്കാരനാണ്..." തെല്ലും സങ്കോചപ്പെടാതെ തന്നെ ഞാനങ്ങനെ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ തീ പടരുകയും ചിരി നിലക്കുകയും ചെയ്തു. "ഹത്തികളുടെ നാട്..." അവൾ പിറുപിറുത്തു..
ഞാനൊന്നും മറുപടി പറയാതെ ചിരിക്കുക മാത്രം ചെയ്തു. അല്പനേരം നീണ്ട മൗനത്തിന് ശേഷം കാപ്പി കൊണ്ടു വന്ന ഹോട്ടൽ ജീവനക്കാരനോട് നന്ദി പറഞ്ഞ് അവളെന്നെ നോക്കി. "പങ്ക് വെക്കപ്പെടുന്ന കാപ്പിയിൽ പോലും പ്രണയത്തിന്റെ വിത്തുണ്ടായേക്കാം അല്ലേ...?" അതു പറയുമ്പോൾ അവളുടെ കണ്ണുകൾ മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം തിളങ്ങുകയും കവിതകളൊഴുകും പോലെ പിടയുകയും ചെയ്യുന്നുണ്ടായിരുന്നു. എനിക്കപ്പോൾ അവളെ ഗാഢമായി ചുംബിക്കാനാഗ്രഹമുണ്ടായെങ്കിലും അത് നിയന്ത്രിച്ചു കൊണ്ട് ഞാനവൾക്കു നേരെ ചോദ്യമെറിഞ്ഞു.
"എന്താ ഉദ്ധേശിച്ചത്...?"
"ഏയ് ഒന്നൂല്ല..." മൗനം.. ശേഷം അവൾ തന്നെ പറഞ്ഞു തുടങ്ങി.
"ആ... ഇന്നലെ രാത്രിക്കൊരു സംഭവമുണ്ടായി... അത്ഭുതകരമായൊരു സംഭവം..."
"എന്താ.... എന്താ ഉണ്ടായെ...?"
"പറയാം...."
(തുടരും)
ബാദ്ഷ കാവുംപടി
ബാദ്ഷ കാവുംപടി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക