Slider

***** ആധുനിക കവിത *****

0
***** ആധുനിക കവിത *****
ചിന്തകൾ പിറക്കാത്ത
ഗർഭപാത്രങ്ങൾ
ഗർഭംധരിച്ചൊരിക്കൽ
അഭിരുചിയില്ലാത്തതൊന്നും,
പ്രതിഭയില്ലാത്ത മറ്റൊന്നും ചേർന്ന്
ഗർഭപാത്രത്തിനെ കീറിമുറിച്ചു
പുറത്തെടുത്ത സിക്താണ്ഡത്തെ
ഗാന്ധാരി ക്രീയയിൽ
നൂറ്റൊന്നാവർത്തിച്ച്
ആധുനികതയല്പം
മേമ്പൊടി ചേർത്തിളക്കി
പിളർന്ന ഗർഭപാത്രത്തിലത്
വീണ്ടും നിക്ഷേപിച്ചു
കൂട്ടിത്തുന്നിയ ഉദരത്തിന്
കാവലിരുന്നു
മാസം തികയാൻ വൈകിയതിനാൽ
വിനീതയെപ്പോലതിനെ പ്രഹരിച്ചു
വളർച്ചയെത്താതെ പിറന്നതെല്ലാം
ചാപിള്ളകളും, അംഗവൈകല്യമുള്ളതും
അവയെല്ലാം അണിയിച്ചൊരുക്കി
ഹരിശ്രീ വരപ്പിച്ച്
നവമാധ്യമഘട്ടുകളിൽ
സ്നാനം കഴിപ്പിച്ച്
ആധുനിക കവിതയെന്നൊരു
നാമവും ചാർത്തി
കഥയറിയാത്ത നമ്മൾ പ്രേക്ഷകരെല്ലാം
ആർപ്പുവിളികളാൽ ഇഷ്ടങ്ങൾ നല്കി
ഉറക്കെ പ്രകീർത്തിക്കും
ഇതാ ഇവിടെയൊരു കവിജനിച്ചല്ലോ
ബെന്നി ടി ജെ
12/10/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo