Slider

എത്രമേലത്രമേൽ ..

0
എത്രമേലത്രമേൽ ..
**
എത്രമേലെത്രമേൽ അകലെയാണോമലേ-,
യത്രമേലത്രമേലരികത്തു തന്നെ നീ!
എത്രമേലെത്രമേൽ പ്രിയതരമോർമ്മകള-
ത്രമേലത്രമേൽ പ്രിയമല്ലയൊന്നുമേ ..
എത്രമേൽ കണ്ണിന് കൗതുകമോമലേ നീ-
യത്രമേൽ സൗന്ദര്യമില്ലയൊന്നിനുമേ...
എത്രമേലിമ്പം നിൻ നാദമെൻ കാതില -
ത്രമേൽ മാധുര്യമില്ല മറ്റൊന്നുമേ..
എത്രമേൽ മൃദു നിൻ സ്പർശമെന്നാലു -
മത്രമേൽ തരളിതമല്ല മറ്റൊന്നുമേ…
എത്രമേൽ മോഹങ്ങളായി നീഉണരുമ്പോള -
ത്രമേൽ കനവുകളുണരുന്നെന്നുള്ളിൽ
എത്രമേൽ കവിതകളെഴുതിയെന്നാ-
ലുമത്രമേൽ വരികളിനിയുമുണ്ടോമലേ ..
അത്രമേലത്രമേൽ ഞാൻ സ്നേഹിച്ചിരിക്കെ-
യെത്രമേലെത്രമേലെന്നറിയുന്നുവോ നീ?** Sanee John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo