കാലഭേദം
•••••••••••••••••••••••••••••••••••
ഇന്നലെയൊരു ദാരുണമരണം നടന്നു!
നിറഭേദമില്ലാ മനസ്സുകൾ കൂട്ടം ചേർന്നു,
നിശബ്ദമായി മുറ്റത്തെ മാവ് വീണു,
ഉറ്റവരോടൊപ്പമാ നാടിന്റെ സ്നേഹം കണ്ട്,
ആശ്വാസത്തോടാ ദേഹമഗ്നിയിൽ ലയിച്ചു.
•••••••••••••••••••••••••••••••••••
ഇന്നലെയൊരു ദാരുണമരണം നടന്നു!
നിറഭേദമില്ലാ മനസ്സുകൾ കൂട്ടം ചേർന്നു,
നിശബ്ദമായി മുറ്റത്തെ മാവ് വീണു,
ഉറ്റവരോടൊപ്പമാ നാടിന്റെ സ്നേഹം കണ്ട്,
ആശ്വാസത്തോടാ ദേഹമഗ്നിയിൽ ലയിച്ചു.
ഇന്നിതാ മറ്റൊരു മരണം കഴിഞ്ഞു!
കൊടിനിറമറിയാത്തയാളുടെ നെഞ്ചിലൊരു
കടും നിറമുള്ളൊരു പുഷ്പചക്രം വീണു,
വേച്ചു വേച്ചാളുകളാദേഹത്തെ,
ആറടി മണ്ണിലേക്കിറക്കി വച്ചു.
കൂട്ടത്തിലൊരുത്തന്റെ ദുർഗ്ഗന്ധം വാ തുറന്നു
"ഒരു ഫുള്ളിന്റെ പണം പോലും തന്നില്ല തെണ്ടീ നീ"!,
ചുറ്റും പരിഹാസ ചിരി മുഴങ്ങി,
ജനലിലൂടുറ്റവർ മുഖം കുനിച്ചു
ഞെട്ടിയാ ദേഹിതൻ നെഞ്ചത്തെ പൂക്കൾ
പുഴുക്കളായ് അരിച്ചിറങ്ങി
അസ്വസ്ഥയോടെ പിടയും മനസ്സിനെ ആശ്വാസാശ്ലേഷമായി മണ്ണു പുൽകി...
കൊടിനിറമറിയാത്തയാളുടെ നെഞ്ചിലൊരു
കടും നിറമുള്ളൊരു പുഷ്പചക്രം വീണു,
വേച്ചു വേച്ചാളുകളാദേഹത്തെ,
ആറടി മണ്ണിലേക്കിറക്കി വച്ചു.
കൂട്ടത്തിലൊരുത്തന്റെ ദുർഗ്ഗന്ധം വാ തുറന്നു
"ഒരു ഫുള്ളിന്റെ പണം പോലും തന്നില്ല തെണ്ടീ നീ"!,
ചുറ്റും പരിഹാസ ചിരി മുഴങ്ങി,
ജനലിലൂടുറ്റവർ മുഖം കുനിച്ചു
ഞെട്ടിയാ ദേഹിതൻ നെഞ്ചത്തെ പൂക്കൾ
പുഴുക്കളായ് അരിച്ചിറങ്ങി
അസ്വസ്ഥയോടെ പിടയും മനസ്സിനെ ആശ്വാസാശ്ലേഷമായി മണ്ണു പുൽകി...
നാളെയൊരു മരണം വീണ്ടും നടക്കും
ആളുകൾ ബഹളമായി കൂട്ട് ചേരും
കൊടികളും പൂക്കളും തമ്മിൽ തല്ലും
നിയമപാലകർ ഓടിയെത്തും
ദേഹിയിൽ കറുത്ത നിറമടിക്കും,
വാക്കുതർക്കങ്ങൾക്കിടയിലൂടാ ദേഹം
നിറമില്ലാ ശ്മശാന ഭൂമി പൂകും...
ആളുകൾ ബഹളമായി കൂട്ട് ചേരും
കൊടികളും പൂക്കളും തമ്മിൽ തല്ലും
നിയമപാലകർ ഓടിയെത്തും
ദേഹിയിൽ കറുത്ത നിറമടിക്കും,
വാക്കുതർക്കങ്ങൾക്കിടയിലൂടാ ദേഹം
നിറമില്ലാ ശ്മശാന ഭൂമി പൂകും...
യുഗസന്ധ്യകൾക്ക് കാവലായ ചെമ്പൂക്കൾ
അവിടെയും വിരിയുമെന്നെന്റെ പ്രതീക്ഷ...
അവിടെയും വിരിയുമെന്നെന്റെ പ്രതീക്ഷ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക