Slider

ന്യൂ ജനറേഷൻ

0
ന്യൂ ജനറേഷൻ
കവിത
പുതിയ തലമുറക്ക -
ന്യമായി തീർന്നത്
നന്മകൾമാത്ര -
മതെന്തുന്യായം ?
കഴിഞ്ഞകാലത്തിന്റെ
അരങ്ങിലൊരിക്കലും
തിന്മകൾ താണ്ഡവ -
മാടീട്ടില്ലേ ?
മാറുമറയ്ക്കാന -
വകാശമില്ലാത്ത,
സതിയായ് ചിതയിൽ
ജീവനൊടുക്കിയ,
അടിമത്തച്ചങ്ങല
വലിച്ചുമുറുക്കിയ,
ഇതിഹാസത്തിൻ
താളുകൾ തിന്മയല്ലേ ?
പെണ്ണായ് പിറന്നതിൻ
പേരിൽ ശബ്ദത്തിനെ
പണയം വെച്ചിട്ടുള്ള
കാലം മറന്നുവോ ?
പുതിയ തലമുറ
ശബ്ദമാണ്.
മൂകമായ് ജീവിച്ച
നമ്മുക്കിടയിൽ
വാക്കുമായെത്തിയ
യോദ്ധാക്കൾ പോൽ.
നമ്മൾ പറയാൻകൊതിച്ചതും
കഴിയാതെപോയതും
കേൾക്കുമ്പോൾ നീരസം
എന്തിനായി ?
പുതിയ തലമുറ
വളർന്നീടട്ടെ
പുതിയ വെളിച്ചം
പകർന്നീടട്ടെ.
നമ്മുടെ മടിയിൽ
വളർന്നൊരല്ലേ ?
നമ്മുടെ ജീവന്റെ
അംശമല്ലേ ?
തെറ്റും ശെരിയും തിരിച്ചറിയാനുള്ള
പക്വത മക്കളേ ഉണ്ടാവണം.
ഇരുട്ടിൽ നിലാവാകാൻ
കഴിഞ്ഞില്ലയെങ്കിൽ
ചെറു മിന്നാമിനുങ്ങാവാൻ
ശ്രമിക്ക നിങ്ങൾ.
സൂര്യപ്രഭപോലെ
കത്തിജ്വലിക്കുവാൻ,
നന്മതൻ വിത്തുകൾ,
പാകി മുളപ്പിക്കാൻ,
അനീതിക്കെതിരെകൊടും
കാറ്റായടിക്കുവാൻ
ഇനിയും നിങ്ങൾക്ക്
കഴിഞ്ഞീടട്ടെ.
നല്ലൊരു നാളെയെ
സ്വപ്നത്തിൽ കാണുവാൻ,
ദൈവത്തിൻനാടെന്നുറക്കെ
പറയുവാൻ,
ഞങ്ങൾ കാത്തിരിക്കയാണ്.....
സ്നേഹത്തിൻ ചിപ്പിയാൽ
കെട്ടിപ്പടുത്തൊരു
രാജ്യത്തെ നാളത്തെ
പൗരരാകാൻ
ജീവകോശത്തിലെ
ഓരോ നിശ്വാസവും
ആയിരം ഭാവുകം
അർപ്പിക്കുന്നു......
ന്യൂ ജനറേഷന്,
എന്റെ കുഞ്ഞുങ്ങൾക്ക്
നന്മയും സ്നേഹവും
എന്നുമെന്നും.
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo