Slider

ഞാൻ എന്റെ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയില്ല.

0

ഞാൻ എന്റെ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയില്ല....,
പക്ഷെ ഞാൻ നിങ്ങളൊടോരു കഥ പറയാം...,
അതിനുശേഷം
നിങ്ങൾക്ക് അതു തീരുമാനിക്കാം....!
എന്റെ അമ്മക്ക്
ഞങ്ങൾ മൂന്നു പെൺമക്കളാണ്...,
ഞങ്ങളുടെ അമ്മ ഒരിക്കലും കഷ്ടപ്പെടരുത് എന്നു കരുതി ഒരുപാട് സ്വത്ത് സമ്പാദിച്ചു വെച്ച ശേഷമാണ് ഞങ്ങളുടെ അച്ഛൻ മരണപ്പെട്ടത്....,
അമ്മ അച്ഛനെ സ്നേഹിക്കുന്നതിന്റെ അളവ് ഞങ്ങളോട് പറഞ്ഞിട്ടില്ലെങ്കിലും...,
അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട സ്വത്ത് ഞങ്ങളേക്കാൾ അത് അച്ഛൻ " തന്നെയായിരുന്നു...,
അച്ഛന്റെയും അമ്മയുടെയും
35 ാം വാർഷികത്തിന്
ഇരുപത് ദിവസങ്ങൾക്കു മുന്നേയാണ് അച്ഛൻ മരണപ്പെട്ടതെന്നത് അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു....,
അതിനു മുന്നേ തന്നെ ഞങ്ങൾ മൂന്നു പെൺമക്കളെയും ആവശ്യത്തിലധികം പൊന്നും പണവും സമ്പത്തും തന്നു തന്നെയാണു വിവാഹം കഴിപ്പിച്ചയച്ചത്....,
പക്ഷെ
ഞങ്ങളുടെ ഒക്കെ മനം കവർന്ന മറ്റൊരു സ്വത്ത് അമ്മയുടെ കൈവശം ഉണ്ടായിരുന്നു...,
അച്ഛൻ പലപ്പോഴായി ബിസ്സിനസ് ആവശ്യാർത്ഥം വിദേശ രാജ്യങ്ങളിൽ പോയപ്പോൾ അമ്മക്കായി വാങ്ങിയ മൂന്നു വിവിധ നിറങ്ങളിൽ തിളങ്ങുന്ന മൂന്നു വൈര കമ്മലുകൾ....,
പച്ചയും ചുവപ്പും നീലയും നിറങ്ങളിൽ...,
അപൂർവ്വങ്ങളിൽ അപൂർവ്വമായ രത്നങ്ങളാണവ.....,
ഒരാൾക്കു ജീവിതത്തിൽ ഒരിക്കൽ മാത്രം നേടാനാവുന്നവയാണവ ഒാരോന്നും...,
എന്നു മാത്രമേ ഞങ്ങൾക്കറിയാവൂ...,
അമ്മയാണെങ്കിൽ അവ ഒാരോന്നും ഒാരോ പ്രാവശ്യമേ അണിഞ്ഞിട്ടുള്ളൂ അതും ഞങ്ങൾ ഒാരോർത്തരുടെയും വിവാഹ നാളുകളിൽ മാത്രം...,
അതു കൊണ്ടു തന്നെ അവ
വീണ്ടും ഒന്ന് കാണാൻ കൂടിയുള്ള ഒരു
അവസരം കൂടി ഞങ്ങൾക്കുണ്ടായിട്ടില്ല ഇതുവരെ....,
അച്ഛന്റെ സമ്മാനങ്ങളിൽ അമ്മക്കേറെ പ്രിയപ്പെട്ടതായിരുന്നു ആ മൂന്നു കമ്മലുകളും....,
അച്ഛന്റെ ആയുസോള്ളം അമ്മക്കു വിലപ്പെട്ടവ...!
ഞങ്ങൾ മൂന്നു പേർക്കും സ്വകാര്യമായി അതിൽ ഒരു കണ്ണുണ്ടായിരുന്നു...,
കിട്ടിയതിലല്ലല്ലൊ
എപ്പോഴും കിട്ടാത്തതിലാണല്ലൊ ഏവർക്കും താൽപ്പര്യം...,
ഞങ്ങൾക്കതിൽ അതിയായ താൽപ്പര്യമുണ്ടെന്നു മനസ്സിലാക്കിയ അമ്മ ഒരു ദിവസം ഞങ്ങൾ മൂന്നു പേരെയും ഒരുമിച്ച് വീട്ടിലെക്കു വിളിപ്പിച്ചു....,
തുടർന്ന് ഞങ്ങൾക്കു മുന്നിലെ ടേബിളിനു മുകളിൽ ആ മൂന്നു കമ്മലുകളും അതിന്റെ കൂടെ അതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊന്നു കൂടി ഉണ്ടായിരുന്നു...,
നല്ല വ്യത്തിയുള്ള ഒരു സിൽക്ക് തുണിയിൽ ഒരു പൊട്ടിയ പഴയ പാത്രത്തിന്റെ ചില കഷ്ണങ്ങളും....,
അതെല്ലാം മുന്നിൽ നിരത്തി വെച്ച് അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ അമ്മ ഞങ്ങളോട് ആവശ്യപ്പെട്ടു...,
ചേച്ചിമാർ അവരുടെ കല്ല്യാണത്തിനു അമ്മ അണിഞ്ഞ അതെ കളർ കമ്മലുകൾ തന്നെ തിരഞ്ഞെടുത്തു...,
പച്ചയും..., ചുവപ്പും...!
അതിനു ശേഷം അവർ വീടു വിട്ടു പോയി...,
എന്റെ ശ്രദ്ധമാത്രം കമ്മലിലും ആ പൊട്ടിയ പാത്രകഷ്ണങ്ങളിലും മാറി മാറി ഉടക്കി നിന്നു...,
പൊട്ടിയ പാത്രകഷ്ണങ്ങളിൽ നിന്നും വജ്ജ്ര കമ്മലിലെക്കുള്ള ദൂരം വളരെ കൂടുതലാണെന്നറിയാം..,
പക്ഷെ എന്തോ ആ കമ്മലിനേക്കാൾ എന്നെ ആകർഷിച്ചത് ആ പാത്രകഷ്ണങ്ങളായിരുന്നു...,
അവസാനം അതു തന്നെ ഞാൻ തിരഞ്ഞെടുത്തു....,
തിരിച്ചു പോരാൻ നേരം അമ്മ എന്നെ ഒരു പൊതി ഏൽപ്പിച്ചു കൊണ്ടു എന്നോട് പറഞ്ഞു...
"
അമ്മയുടെ മരണശേഷമല്ലാതെ അതു തുറന്നു നോക്കരുതെന്ന് "
അതും സമ്മതിച്ച് ഞാനവിടുന്നിറങ്ങി....,
തുടർന്ന് ഒന്നര വർഷത്തിനു ശേഷം അച്ഛനരുകിലെക്ക് അമ്മയും യാത്രയായ്....,
അമ്മക്ക് മരണപ്രായമായിട്ടൊന്നുമല്ല..,
അച്ഛനില്ലാത്ത ഒരു ജീവിതം അമ്മ ആഗ്രഹിച്ചിരുന്നില്ല എന്നതിന്റെ തെളിവായിരുന്നു അമ്മയുടെ മരണം...!
പിന്നെയും കുറെ നാൾ കഴിഞ്ഞ് മൂത്ത ചേച്ചിയുടെ മകന്റെ പിറന്നാൾ ദിവസം ചേച്ചിമാർ ഇരുവരും അമ്മയുടെ കമ്മൽ അണിഞ്ഞു കണ്ടപ്പോഴാണ്...,
എനിക്ക് അമ്മ തന്ന ആ പഴയ പൊതിയുടെ കാര്യം ഒാർമ്മ വന്നത്...,
പിന്നെ എനിക്കു തിരക്കായിരുന്നു എങ്ങിനെയെങ്കിലും വീടെത്താനും ആ പൊതിയിലെന്താണെന്നറിയാനും....,
പിന്നെ ചില തന്ത്രപ്പാടുകളൊക്കെ നടത്തിയാണ് അവിടുന്ന് വേഗം തടിതപ്പിയത്...,
വീടെത്തിയതും ആവേശം ഇരട്ടിയായി അതു സൂക്ഷിച്ചിരുന്ന അലമാരയിൽ അത് ഭദ്രമായിരുന്നു...,
വളരെ ശ്രദ്ധാപ്പൂർവ്വം ഏറ്റവും കരുതലോടെ മേശപ്പുറത്തു വെച്ച് ഞാനതു തുറന്നു...,
അതൊരു ഡയറിയായിരുന്നു..."
ആ ഡയറിയുടെ മുകളിൽ ഒട്ടിച്ചു വെച്ച ഒരു പെയ്പ്പറിൽ ആദ്യമേ എഴുതിയിരിക്കുന്നു..,
അമ്മയുടെ മുറിയിൽ വെച്ചെ ഇതു വായിക്കാവൂ എന്ന്.."
അതോടെ ആ പൊതി അതു പോലെ പൊതിഞ്ഞെടുത്ത് തറവാടു വീടിന്റെ താക്കോലും തിരഞ്ഞെടുത്ത് ഞാനങ്ങോട്ടെക്ക് തിരിച്ചു...,
വാതിൽ തള്ളി തുറന്നു ഞാൻ അകത്തു കയറി നേരെ അമ്മയുടെ മുറിയിലെക്ക്....
മൂന്നു ദിവസം കൂടുമ്പോൾ വീടു വൃത്തിയാക്കാൻ ഒരാളെ ഏൽപ്പിച്ചതു കൊണ്ടാവണം മുറിയെല്ലാം നല്ല വൃത്തിയോടും വെടുപ്പോടും തന്നെയുണ്ട്...,
അമ്മയുടെ മുറിയിലെ മേശപ്പുറത്തു വെച്ച് വീണ്ടും ഞാനാ പൊതിയഴിച്ചു...,
കൗതുകത്തോടെ ഞാനതിന്റെ പുറംച്ചട്ടയും താളുകളും ഒരോന്നായ് മറിച്ചു..,
അമ്മയുടെ കൈയ്യക്ഷങ്ങൾ കൂടുതൽ ശോഭയോടെ തെളിയാൻ തുടങ്ങി ഞാനതു വായിക്കാനും....,
"
അന്നെനിക്കു പതിനാലു വയസ്സായിരുന്നു പ്രായം..,
കൗമാരത്തിന്റെ സ്വപ്നങ്ങൾ മഞ്ഞു തുള്ളിപോൽ മനസ്സിലും ഹൃദയത്തിലും പെയ്യുന്ന കാലം...,
അന്നൊരു പള്ളി പെരുന്നാളിന്റെ അന്നാണ് ആദ്യമായ് ആ കണ്ണുകൾ എന്നെ തേടിയെത്തുന്നത്...,
ഞാനാദ്യമായാണ് അയാളെ കാണുന്നത് കൈയിലൊരു കുരുത്തോലയുമായി പലവട്ടം അയാളെന്നെ ഒളിച്ചു നോക്കി അപ്പോഴേല്ലാം അയാളുടെ മുഖത്തൊരു മന്ദഹാസമുണ്ടായിരുന്നു
എനിക്കു ഭയവും...,
പിന്നീടെപ്പോഴൊ അതൊരു ലജ്ജയായി..,
ഇതൊല്ലാം എഴുതുമ്പോൾ ഇപ്പോഴും ആ ലജ്ജ എന്നെ വലം വെക്കുന്നുണ്ട്...,
പള്ളിപെരുന്നാളിനു ശേഷം അയാളെ കണ്ടില്ലെങ്കിലും എന്റെ സ്വപ്നപുരുഷനു അയാളുടെ മുഖവും ഛായയും കൈവന്നു..,
അടുത്ത പള്ളിപെരുന്നാളിനു അയാൾ തന്നെയും തിരഞ്ഞു വരുമെന്ന പ്രതീക്ഷയിൽ ഞാൻ കഴിയവേ...,
സ്ക്കൂൾ വിട്ടു വീട്ടിലെക്കു വന്നപ്പോൾ എന്നെയും കാത്ത് അമ്മ വീട്ടു പടിക്കൽ തന്നെയുണ്ടായിരുന്നു..,
എന്നെ കണ്ടതും എന്നെയും കൊണ്ട് പുറകു വശം വഴി അമ്മ കുളിമുറിയിലെത്തി തോർത്തെന്റെ കൈയിൽ തന്ന് എന്നോട് പെട്ടന്ന് കുളിച്ചു വരാൻ ആവശ്യപ്പെട്ടു..,
കൂടെ ഉള്ളതിൽ വെച്ചെറ്റവും ഭംഗിയുള്ള ഉടുപ്പും കൈയിൽ തന്നു...,
ഒന്നും മനസിലായില്ലെങ്കിലും ഞാനമ്മ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു...,
കുളി കഴിഞ്ഞ് അടുക്കളയിൽ അമ്മയുടെ അടുത്തെത്തിയതും അമ്മ ഒരു ഗ്ലാസ്സ് ചായ എന്റെ കൈയ്യിൽ തന്നു...,
ഞാനത് കുടിക്കാൻ ശ്രമിക്കവെ അമ്മ എന്നെ തടഞ്ഞു കൊണ്ട് ആംഗ്യഭാഷയിൽ വേണ്ടായെന്നു പറഞ്ഞു...,
അപ്പോഴാണ് ഞാനറിയുന്നത് എന്നെ ആരോ പെണ്ണുകാണാൻ വന്നിട്ടുണ്ടെന്ന്...,
അതോടെ എന്റേ മനസൊന്നു പിടച്ചു പെരുന്നാളിന് നികുറച്ചു ദിവസം കൂടിയേ ഉള്ളൂ...
അതുവരെയും പടുത്തുയർത്തിയ സ്നേഹഗോപുരം ക്ഷണനേരം കൊണ്ട് നിലം പൊത്തി..,
അവസാനമായി ആ സ്വപ്നരൂപത്തെ ഒന്നു കാണാൻ കൂടി കർത്താവു സമ്മതിച്ചില്ല..
അകത്തു നിന്നു അപ്പന്റെ വിളി വന്നതോടെ എന്റെ മനസ്സും ശരീരവും വിറകൊള്ളാൻ തുടങ്ങി...,
ആദ്യപ്രണയ നഷ്ടത്തിന്റെയും...,
ആദ്യപെണ്ണുകാണലിന്റെയും..,
അവസ്ഥ ഒരെ സമയം അനുഭവിച്ചവർ കുറവായിരിക്കാം...,
ഹൃദയമിടിപ്പുകൾ പ്രകാശത്തേക്കാൾ വേഗത്തിലായി എനിക്കു എന്നെ തന്നെ നിയന്ത്രിക്കാനാവാത്ത വിധം മനസ്സു തേങ്ങി...,
വിറകൈകളോടെ ഞാൻ നടുമുറിയിലെക്ക് ആനയിക്കപ്പെട്ടു...,
അവിടെ എത്തിയതും നോക്കുമ്പോൾ ഞാൻ കാണുന്നത്
പെരുന്നാളിന് എന്നെ നോക്കിയ അതെ മുഖം...."
ആശ്ചര്യം കൊണ്ടും...,
സന്തോഷം കൊണ്ടും...,
പരിഭ്രമം കൊണ്ടും............,
എന്റേ സർവ്വ നിയന്ത്രണവും അതോടെ നിശ്ചലമായി...,
ചായ അമ്മയാണ് വന്നവർക്കെല്ലാം നൽകിയത് അതു കൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു..,
തൊട്ടടുത്ത് അദേഹത്തിന്റെ സാന്നിദ്ധ്യം എന്നെ വല്ലാതെ സംഭ്രമിപ്പിച്ചു....,
ആ സമയത്താണ് എന്റെ കൈയിലുണ്ടായിരുന്ന ഞാൻ പോലും മറന്നു പോയ..
പലഹാരത്തിന്റെ പ്ലേറ്റ് അദേഹത്തിനു മുന്നിൽക്ക് നീട്ടി പ്ലേറ്റിലെ പലഹാരം അദേഹത്തിനു നൽകാൻ ചാച്ചൻ ആവശ്യപ്പെട്ടത്....,
ആ സമയം ഞാൻ എത്രമാത്രം അന്ധാളിച്ചു പോയെന്ന് നിനക്കുഹിക്കാമോ...,
എന്റേ പ്രായം പതിനാലു വയസ്സു മാത്രമാണെന്ന് കണക്കിലെടുക്കുമ്പോൾ ഒന്നു കൂടി നീ മനസ്സിലാക്കണം
അദേഹത്തെ എന്റെ പ്രവൃത്തി കൊണ്ട് എനിക്കു നഷ്ടപ്പെടുകയുമരുത്
എന്നാൽ
എന്റെ പ്രവൃത്തി കൊണ്ട് എന്റെ സ്വപ്നങ്ങൾ നേടാനാവും വിധം കൈയ്യെത്തും ദൂരത്തും
സന്തോഷം കൊണ്ടും ഒരെ സമയം സങ്കടം കൊണ്ടും കുഴഞ്ഞു പോയ നിമിഷമായിരുന്നു ചാച്ചന്റെ ആ പറച്ചിൽ....,
അതൊടെ ആകെ പരിഭ്രമിച്ചു പോയ
ഞാൻ അസ്വസ്ഥയായി...,
ശരീരം വിയർത്തു...,
കൈകൾ വിറച്ചു...,
അസ്വസ്ഥതയുടെ മൂർദ്ധന്യം പേറി ഞാനാ പ്ലേറ്റ് അദേഹത്തിനു നേരെ നീട്ടിയതും അതു കൈയിൽ നിന്നു താഴെ വീണതും ഒപ്പമായിരുന്നു....,
താഴെ വീണതും അതു പൊട്ടിച്ചിതറി കഷ്ണങ്ങളായി...,
പരിഭ്രമം കണ്ണീരായ് ചിതറിയ നേരം....,
അദേഹം ആ നിമിഷവും അതെല്ലാം കണ്ട് ചിരിക്കുക മാത്രമായിരുന്നു...,
അന്നെനിക്കു വലിയ സങ്കടായി അമ്മ കുറെ ചീത്തയും പറഞ്ഞു ആ പ്ലേറ്റ് പൊട്ടിയതിന്....,
കൈയ്യെത്തും ദൂരത്ത് അബദ്ധം കാണിച്ച് എല്ലാം നഷ്ടപ്പെടുത്തിയതിന്റെ മനോഭാരത്തോടെ കൂറെ തേങ്ങലുകളെ ചേർത്തു പിടിച്ച് ഞാൻ ഉറങ്ങി....,
പിറ്റെ ദിവസം രാവിലെ എന്നെ വിവാഹം കഴിക്കാൻ അദേഹം ആഗ്രഹിക്കുന്നു എന്ന വിവരം വീട്ടിലെത്തിയതു മുതൽ അദേഹത്തിനോടൊപ്പം പൊട്ടിയ ആ പാത്രങ്ങളും എനിക്കു പ്രിയമുള്ളവയായി...,
ഞങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലിന്റെ ഒാർമ്മകൾ മാത്രമല്ല അദേഹത്തിന്റെ അസാനിധ്യത്തിൽ പലപ്പോഴും അവ എനിക്ക് ആ പഴയ ദിവസം പൂർണ്ണമായും അതെ പോലെ സന്തോഷപ്പൂർവ്വം തിരിച്ചു തന്നിട്ടുണ്ട്...,
ഇത് നിങ്ങളിൽ ആരെങ്കിലും ഒരാൾ ഹൃദയപ്പൂർവ്വം ഏറ്റെടുക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു...,
നീ ഇതു തിരഞ്ഞെടുത്ത നിമിഷം അമ്മ എത്രമാത്രം സന്തോഷിച്ചെന്ന് നിനക്കൂഹിക്കാവോ...,
കാരണം നിങ്ങൾ ആഗ്രഹിക്കുന്നു എന്നറിഞ്ഞ നിമിഷം ആ കമ്മലുകൾ നിങ്ങൾക്കു നൽകാൻ തയ്യാറായത്
അമ്മക്ക് ആ പൊട്ടിയ പാത്രകഷ്ണങ്ങളെക്കാൾ വിശുദ്ധമായ മറ്റൊന്നില്ലാത്തതു കൊണ്ടാണ്....,
കൂടാതെ ഇതാരെയും നിർബന്ധിച്ചേൽപ്പിക്കാനാവില്ല തിരഞ്ഞെടുക്കുന്ന ആൾ അവരുടെ പൂർണ്ണ സമ്മതത്തോടെ സ്വീകരിക്കുമ്പോഴെ ഇതിനു വിലയുള്ളൂ....,
ഇത് നിനക്കൊരിക്കലും ഒരു നഷ്ടമാവില്ലെന്ന് ഞാൻ ഉറപ്പു തരുന്നു...,
മോളെ....,
ഇത് വെറും പൊട്ടിയ പാത്രകഷ്ണങ്ങൾ മാത്രമല്ല...,
നിന്റെ അച്ഛൻ തന്നെയാണ്....!
നിന്റെ അമ്മ സൂക്ഷിച്ച അച്ഛനെന്ന നിധി....!
പിന്നെ ഈ ഡയറിയുടെ താളുകൾക്കിടയിൽ അടയാളങ്ങൾക്കായി തൂക്കിയിട്ട ചരടിന്റെ അറ്റത്ത് ഒരു ചാവിയുണ്ട് (താക്കോൽ)....!
അപ്പോൾ മാത്രമാണ് ഡയറിയിലെ അടയാള നൂലിൽ തൂങ്ങി കിടക്കുന്ന ആ ചാവി ഞാൻ ശ്രദ്ധിക്കുന്നത്...,
അതുപയോഗിച്ച് അമ്മയുടെ അലമാരിയുടെ പിൻവശത്തെ ചുമരിലെ ലോക്ക് തുറക്കുക അടയാളമായ് അമ്മ അവിടെ അമ്മയുടെ ഒരു പൊട്ട് കുത്തിട്ടുണ്ട് അതു മാറ്റി അവിടം ഒന്നു ചുരണ്ടിയാൽ അവിടെ ഒരു താക്കോൽ ദ്വാരം കാണാം....!!
അത്രമാത്രമെ ഡയറിയിലുണ്ടായിരുന്നുള്ളൂ....!!!
ഞാൻ വേഗം അലമാരക്കരുകിലെക്കു ചെന്ന് അമ്മ പറഞ്ഞ പ്രകാരം ലോക്കർ തുറന്നു....,
അതിൽ മറ്റൊരു പെട്ടിയുണ്ടായിരുന്നു അതു തുറന്നതും...,
അതിൽ അമ്മയുടെ നീല വജ്ജ്ര കമ്മലും മറ്റൊരെഴുത്തും മറ്റൊരു വീതി കൂടിയ പെട്ടിയുമുണ്ടായിരുന്നു..,
ആ എഴുത്തെടുത്ത് വായിച്ചപ്പോൾ അതിൽ ഇങ്ങനെ എഴുതിയിരുന്നു....,
"
ഈ കമ്മൽ നിനക്കുള്ളതാണ് കൂടെ മറ്റെ പെട്ടി കൂടി തുറക്കുക അത് അദേഹം എനിക്ക് വിവാഹവാർഷിക സമ്മാനമായി വാങ്ങി തന്നതാണ്....,
പക്ഷെ അതിനു മുന്നേയുള്ള അദേഹത്തിന്റെ മരണം അതണിയാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല ഇനി അതും നിനക്കുള്ളതാണ്...,
കൂടെ എന്റെ ജീവശ്വാസമായ ആ പാത്രകഷ്ണങ്ങളും....!!
കത്തു വായിച്ചു തീർന്നതും
ഞാനാ പെട്ടി
തുറന്നതും
ഞെട്ടിയതും
ഒരുമിച്ചായിരുന്നു....,
വെട്ടി തിളങ്ങുന്ന വജ്ജ്രങ്ങൾ പതിച്ച
വീതി കൂടിയ ഒരു മാലയായിരുന്നു അത്....!
ഒറ്റ നോട്ടത്തിൽ തന്നെയറിയാം
അച്ഛന്റെ പല വർഷത്തെ വരുമാനം ചിലവാക്കിയാണ് അതു വാങ്ങിയീട്ടുള്ളതെന്ന്.....!
എന്നാലും ആ പൊട്ടിയ പാത്രകഷ്ണത്തേക്കാൾ വില വരില്ല അവക്കൊന്നിനും......,
കാരണം...,
ഒരു സാധാരണ സ്ത്രീയുടെ അസാധാരണ പ്രണയത്തിന്റെ ജീവൻതുടിക്കുന്ന സ്മാരകങ്ങളാണ്
ആ പൊട്ടിയ പാത്രകഷ്ണങ്ങൾ.....!!!!
.
first posted date 09/aug16
.
Pratheesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo